2012, ഒക്‌ടോബർ 24, ബുധനാഴ്‌ച

കോളേജ് ദിനങ്ങളിലെ ഓര്‍മ്മകള്‍ -1

വെറുതെ ഒന്ന് കോളേജ് ലേക്ക് തിരിഞ്ഞു നോക്കിയാല്‍ എന്തെല്ലാം കാഴ്ചകള്‍ ആണ് . നിറയെ സൌഹ്രദങ്ങളും കലഹങ്ങളും ചെറിയ കുശുംബുകളും എല്ലാം ചേരുന്നു നമ്മുടെ കോളേജ് . ഇനി എന്നെ ഞാന്‍ പരിചയപെടുത്താം ഞാന്‍ റോള് നമ്പര്‍ 14 .
എന്റെ തൊട്ടു മുന്നില്‍ ഉള്ള റോള് നമ്പര്‍ കാരന്‍ എന്നെകള്‍ രണ്ടു ഇരട്ടി പൊക്കം ഉള്ള മനുഷന്‍ ആണ് . അവന്‍ അത്റെണ്ടാന്‍സ് പറയാന്‍ ഞാന്‍ കാത്തിരിക്കും അവന്‍ പറഞ്ഞിട് വേണം എനിക്ക് പറയാന്‍ . ഇനി എങ്ങാനും അവന്‍ അന്ന് വന്നിലെങ്ങില്‍ അന്ന് ആരെങ്കിലും എന്ന്നെ ഒര്മിപിചില്ലെങ്ങില്‍ എന്റെ attendance പോയി അതിന്റെ പേരില്‍ ഇന്ദു മിസ്സ്‌ ന്റെ കയ്യില്‍ നിന്ന്  നല്ല വഴക്കും  കിട്ടും . അങ്ങനെ attendance ല്‍ തുടങ്ങി എത്ര എത്ര  ഓര്‍മ്മകള്‍ ആദ്യ ക്ലാസ്സുകളില്‍ എന്റെ പേര് വിളിക്കുമ്പോള്‍ റോള് നമ്പര്‍ 5 ആണ് attendance  വിളികുക . എന്താ കാരണം എന്ന് ഇന്നും അന്ജനതം ( അവന്‍ ഇന്ന് ഒരു അച്ഛന്‍ ആണ് പള്ളിയിലെ അല്ല സ്വന്തം കുഞ്ഞിന്റെ )
       കൊല്ലെഗില്‍ ആര് തമ്മില്‍ അടി ഉണ്ടാക്കിയാലും നമ്മുടെ ക്ലാസ്സിലെ എല്ലാരും ചെന്ന് വരവ് വൈക്കും . എന്താണ് കാരണം എന്ന് അറിയാത്ത വഴക്കുകള്‍ ക്ലാസ്സില്‍ പരസ്പരം പിണങ്ങി ഇരുന്നാലും അടി വരുമ്പോള്‍ 13 ബൊഇസും ചെന്ന് ഒരുമിച്ചു അടി മേടിക്കുക ഒരു കല തന്നെ ആയിരുന്നു (അവര് തിരിച്ചും കൊടുതിടുണ്ട് ). പ്രിത്യേകിച്ചും mr  മുരളി കൃഷ്ണന്‍ , ആരെയെങ്ങിലും തമ്മില്‍ തര്‍ക്കം ഉണ്ടായാല്‍ ഉടനെ പൊയ് അവരോടു മദ്യസ്തം പറഞ്ഞു അവര് തമ്മില്‍ അടി ആയിട്ട് വരും കൂട്ടത്തില്‍ ടിയാനും കിട്ടും  അതും വാങ്ങി ക്ലാസ്സില്‍ വന്നു ബാക്കി ഉള്ളവരെയും വിളിച്ചോണ്ട് പൊയ് വാങ്ങി കൊടുക്കും .

    പിന്നെ പഞ്ഞി കേട്ട് പോലെ മൃദുആയ  വിരലുകള്‍ ഉള്ള ശാലിനി , അവളുടെ പൊതി ചോറിന്റെയും വഴ ഇലയുടെയും മനം ഹാ ഇന്നും ആ മനം ഞാന്‍ മിസ്സ്‌ ചെയ്യുന്നു .


പിന്നെ ഹരിഹര നിന്റെയും നിന്റെ ഗ്രൂപിന്റെയും ഡാന്‍സ് പ്രോഗ്രാം മിസ്സ്‌ ആയതു ആണ് എന്റെ ഏറ്റവും വലിയ നഷ്ടം . ശരിക്കും പറഞ്ഞാല്‍ യെനിക് ഓര്മ കുറവാണു കാരണം ഞാന്‍ കൊള്ലെഗില്‍  വല്ലപ്പോഴും അല്ലെ വരുന്നത് . എങ്കിലും എല്ലാവരും എന്നില്‍ നിറഞ്ഞു നില്കുനുണ്ട്


ഇത് ഒരു നീണ്ട കഥ ആക്കാന്‍ ഞാന്‍ ഉധേഷികുനില്ല . ആദ്യത്തെ pilot  episode  ആണ് ഇത്.  ഇത്  ഇഷ്ടപെട്ടാല്‍ വീണ്ടും ഞാന്‍ പറയാം.

എന്റെ ഓര്‍മ്മകള്‍ നഷ്ടം ആകും മുന്പ് ഇഷ്ടപെട്ടില്ലെങ്ങിലും ഞാന്‍ പറയും നിങ്ങള്‍ എല്ലാരും തന്നെ കേള്‍ക്കാന്‍ ബാദ്യസതര്‍ ആണ് . തല്കാലത്തേക്ക് നിര്‍ത്തുന്നു

                                                                                                       റോള് നമ്പര്‍ 14



2012, ജൂലൈ 12, വ്യാഴാഴ്‌ച

നിയോഗം പോലെ ഒരു കണ്ടുമുട്ടല്‍


എല്ലാ ദിവസവും നമ്മള്‍ പത്രം വായിക്കാറുണ്ട്, എവിടെങ്ങിലും അര്കെങ്ങിലും ഒരു ആപത് വരുമ്പോള്‍ ചിലപ്പോള്‍ എങ്കിലും നമ്മള്‍ അത് വെറുതെ വായിച്ചു കളയും . അത് എന്താണ് എന്ന് പോലും നമ്മള്‍ നോക്കാറില്ല. എപ്പോള്‍ ഉള്ള നമ്മുടെ പത്ര മാദ്യമങ്ങള്‍ വെറും വാര്‍ത്തകള്‍ ക്ക് വേണ്ടി മാത്രം പലതും ചെയ്യാറുണ്ട്.. ഒരിക്കലും അതിനു ഇര ആവുന്ന അവരെ കുറിച്ച് ആരും ആലോചിക്കാറില. 
"ഒന്ന് ചീഞ്ഞാല്‍ അല്ലെ മറ്റൊന്നിനു വളം ആകു " ആ ഒരു നിലപാട് ആയി ഇന്നത്തെ സമൂഹം.

രാവിലെ വായിച്ചാ ഒരു വാര്‍ത്തയിലെ  ഒരു കഥാപാത്രത്തെ ജീവിതത്തില്‍ നമ്മള്‍ കണ്ടുമുട്ടിയാല്‍ , ഒരു പക്ഷെ അവര്‍ ഒരു സഹായം ചോദിച്ചാല്‍ നമ്മള്‍ എന്ത് ചെയ്യും,അങ്ങനെ ഒരു കണ്ടു മുട്ടല്‍ ഞാന്‍ എന്റെ ഭാവനയില്‍ എഴുത്തുന്നു

എല്ലാ ദിവസവും പോലെ ആയി  പൊയ് അന്നും. തലേന്ന് തിരുവനന്തപുരം വന്നപ്പോള്‍ ഒരുപാടു വൈകി പൊയ്. എനിട്ടും  വിചാരിച്ചു രാവിലെ നേരത്തെ എഴുനേറ്റു   മോന്റെ എഞ്ചിനീയറിംഗ് അഡ്മിഷന്‍  കാരിയം തിരക്കാന്‍  പോകണം  എന്ന് . ഒന്നും നടന്നില . ക്ഷീണം കാരണം വല്ലാതെ ഉറങ്ങി പൊയ്.. രാവിലെ വരേണ്ട ഇരുന്ന ചെന്നൈ മെയില്‍ പത്തു  മണി ആയി വന്നപ്പോള്‍,  മോന്റെ പഠിത്തം നോക്കണം എങ്കില്‍ എന്നും തിരിച്ചു ഉള്ള വണ്ടിക്കു പോയീ പറ്റു.  എങ്ങനെ ഒക്കെ ഇരുന്നു  ആലോചിച്ചു കൊണ്ട് കട്ടിലില്‍ കിടക്കുമ്പോള്‍ വാതിലില്‍ ഒരു  മുട്ടല്‍............
എഴുനേറ്റു കതകു തുറന്നു നോക്കിയപ്പോള്‍ നെത്രവതിയുടെ ലോകോ പൈലറ്റ് ദിനേശന്‍ .

ദിനേശന്‍: :.;- എന്താണ് രാമു ഏട്ടാ ഇന്നലെ രാത്തിരി മുഴുവന്‍ കോട്ടയത്ത്‌ കിടന്നു അല്ലെ.. ഈ സമയം മാറി ഓടിയാല്‍ പിന്നെ നമ്മടെ കാരിയം കഷ്ടമാ. എന്ന് തിരിച്ചു മൂന്ന് മണിയുടെ ചെന്നൈ മെയില്‍ ചേട്ടന്‍  തന്നെയാ എടുക്കണേ. ? 

ഞാന്‍;- തന്നട ഞാന്‍ തന്നെയാ ആണ് . മോനെ കോളേജില്‍ ചെര്കണം കൊറേ പണത്തിനു ആവശ്യം ഉണ്ട്. എനിക്കോ എഞ്ചിനീയര്‍ അവന്‍ പറ്റിയില്ല അവനെ എങ്കിലും എഞ്ചിനീയര്‍ ആക്കണം അതിനു വേണ്ടി ഇത്തിരി കഷ്ടപെട്ടലും  പ്രശനം ഇല്ല.
ദിനേശന്‍;- എനിട്ട്‌ ആണോ  ചേട്ടന്‍ എവിടെ എങ്ങനെ ഇരിക്കണേ.. പെട്ടന് ഒരുങ്ങാന്‍ നോക്ക് പണ്ട്രണ്ടു മണിക്ക് സ്റ്റേഷനില്‍ റിപ്പോര്‍ട്ട്‌ ചെയണം ഇല്ലെങ്ങില്‍ വേറെ ആളെ യെര്പാട് ചെയ്യും. 
ഞാന്‍;- അത് ശരിയാ ഇന്നത്തെ ഓട്ടം  കിട്ടിയ എനിക്ക് അടുത്ത ആഴ്ച രണ്ടു ദിവസം തിരുവനന്തപുരത്ത് നിക്കം മോന്റെ കാരിയം നോക്കുകയും ചെയ്യാം. 
ദിനേശന്‍ ;- ചേട്ടാ എങ്കില്‍ പൊയ് കുളിക് ഇന്ന് യേത്  വരെ  പോകും  ഷോരനൂരൂ അതോ ചെന്നൈയൂ.  
ഞാന്‍;- നോക്കട്ടെ മോനെ ദിനേശാ പ്രായം ആയിലെ പറ്റിയാല്‍ പോകും അങ്ങ് ചെന്നൈ വരെ .
ദിനേശന്‍;- നിങ്ങളെ സമ്മതികണം ചേട്ടാ, രണ്ടു ആഴ്ച മുഴുവന്‍ വണ്ടി  ഓടിച്ചു  എങ്ങനെ നിങ്ങള് ജീവിക്കുന്നു. ഞാന്‍ വല്ലതും ആണെങ്ങില്‍ ഒരു മാസം കൊണ്ട് തീര്‍ന്   പോകും. ഇതു ഞാന്‍ വന്നു അന്ന് തൊട്ടു കാണാന്‍ തുടങ്ങിയതാ .

ഞാന്‍;- അതിനു നീ ആദ്യം ഒരു പെണ്ണ്  കേട്ട് ഒരു കുട്ടി ഉണ്ടായി കഴിയുമ്പോള്‍ നീയും എന്നെ പോലെ ആകും, ആകെ കിട്ടണ ശമ്പളം ഒന്നും അപ്പൊ പറ്റില മോനെ, നീ തന്നെ നോക്ക് നമ്മടെ കൂട്ടത്തിലെ  ഇത്തിരി പ്രായം ചെന്ന എല്ലാരും എന്നെ പോലെ ആണ്.

ദിനേശന്‍;- ചേട്ടാ ചേട്ടന്‍ എങ്ങനെ കിടന്നു കഷ്ടപെടനത് വീടുകാര്  കാണുന്നുണ്ടോ
ഞാന്‍;- ആ അറിയില്ല ഞാന്‍ വല്ലപ്പോഴും അല്ലെ വീട്ടില്‍ പോകാറുള്ളത് , ഇനി ഒരു suspension കിട്ടിയില്ല എങ്കില്‍ ഇവിടെ തന്നെ , അവന്‍ പഠിക്കാന്‍ കയറിയാല്‍ തീര്‍ന് ഈ കഷ്ടപാട്  
അങ്ങനെ  വര്‍ത്തമാനം പറഞ്ഞു കൊണ്ട് ഇരികുമ്പോള്‍ ദൂരെ നിന്ന് anouncement കേട്ടു. ട്രെയിന്‍ നമ്പര്‍ എരുപതിയര് ഇരുപത്തിനാല്‍്  ചെന്നൈ മെയില്‍ കൃത്യം മൂന്ന് മണിക്ക് തിരുവനന്തപുര നിന്ന് പോകും എന്ന്.

ഇതു കേട്ടു ഞാന്‍ ഓടി കുളിക്കാന്‍  പൊയ് . കൃത്യം പണ്ട്രണ്ടു മണിക്ക് ഞാന്‍ സ്റ്റേഷനില്‍ ചെന്ന് റിപ്പോര്‍ട്ട്‌ ചെയ്തു. മൂന്ന് മണിക്ക് വണ്ടിയുടെ എന്‍ജിന്‍ല്‍ കയറും മുന്പ് ദൂരേക്ക്‌ നോക്കി ഒന്ന് പ്രാര്‍ത്ഥിച്ചു . ദൈവമേ എന്നും ആര്‍കും ഈ വണ്ടി കിട്ടാതെ പോകലെ ഇല്ലെങ്ങില്‍ അതിനും എനിക്ക് ത്തനെ തെറി വിളി കേള്‍ക്കും. 
ട്രെയിന്‍ കൃത്യം  മൂന്ന് മണിക്ക് ത്തനെ തിരുവനന്തപുരത്തിന് സലാം പറഞ്ഞു വണ്ടി നീങ്ങി തുടങ്ങി. എഞ്ചിന്‍  ബോഗിയില്‍ ഞാനും എന്റെ അസിസ്റ്റന്റ്‌ ലോകോ പൈലറ്റ് അനീഷ്‌ നായരും മാത്രം.. 

ഇപ്പോഴും വാണിി പോകുമ്പോള്‍ ഓരോ സ്റ്റേഷനില്‍ പല പല കാരിയങ്ങള്‍ കാണാം. കഴിഞ്ഞ ഇരുപതു വര്ഷം സര്‍വീസ്   ഉള്ള എനിക്ക് അതെല്ലാം എന്നും ഒരേ പോലെ തോനിയിട്ടുല്ല് 
ചിലപ്പോള്‍  എഞ്ചിന്‍ ബോഗിയില്‍ നിന്ന് ദൂരേക്ക്‌ നോക്കുമ്പോള്‍ ആദ്യം കണ്ണില്‍ പെടുന്നത് മക്കളെ ദൂരേക്ക്‌ പറഞ്ഞു വിടാന്‍ വരുന്ന അമ്മമാരുടെ മുഘങ്ങള്‍ ആണ്. എത്ര  സന്തോഷത്തോടെ  മക്കളെ ദൂരേക്ക്‌ കയറ്റി വിട്ടാലും വണ്ടി നീങ്ങി തുടങ്ങുമ്പോള്‍ അവരുടെ മുകത് ഒരു സങ്ങടം  നിറയും . ഏതൊരു മനുഷ്യനും ആ കരച്ചില്‍ കണ്ടാല്‍ വിഷമം വരും.
അങ്ങനെ പലതും . ചിലര്‍ ജീവിതത്തിനു വേണ്ടി ദൂരേക്ക്‌ പോകുന്നവരു, ചെലര് പഠിക്കാന്‍ പോകുന്നവര്‍, അങ്ങനെ പലതു.
ചിലപ്പോള്‍ തോന്നും ഞാന്‍ അറിഞ്ഞോ അറിയതോ എത്ര പേര്‍ക്ക് സഹായം ചെയ്യുന്നു  എന്ന് . എന്ന് വരെ ആരും എന്നയോ അതോ എന്നെ പോലെ ലോകോ പിലോട്മാരോടും നന്ദി പറയാറില്ല . ഞങ്ങള്ക്  അത് പ്രതീക്ഷിക്കാരും ഇല്ല. 
എന്റെ അസ്സിസ്ടന്‍ന്റ്‌ ലോകോ പൈലറ്റ് പറയണ പോലെ അതിനല്ലേ ചേട്ടാ നമക്ക് റെയില്‍വേ എല്ലാ മാസവും ശബളം നന്നിയോടെ തരുന്നത്. 

അങ്ങനെ ഓരോന്ന് ആലോചിച്ചു വണ്ടി ഓടിക്കുമ്പോള്‍ പെട്ടന് ആണ് ഇന്ന് പത്രം വായിച്ചില എന്ന് ഓര്മ വന്നത്. അതിനു എന്റെ ശിഷ്യന്‍ അല്ല അസിസ്റ്റന്റ്‌ ലോകോ പൈലറ്റ് അനീഷിനോട് പറഞ്ഞു ഒന്ന് പത്രം വയിക്കാടെ എന്ന്. 
അവനെ കുറിച്ച് പറയുക ആണെങ്ങില്‍ പുള്ളി കിടു തമാശ ആണ്. ഇപ്പോഴും സംശയം മാത്രമേ ഉള്ളു.. ഞാന്‍ അവനോടു പറഞ്ഞപ്പോള്‍ അവന്‍ തിരിച്ചു എന്നോട് ഒരു സംശയം ആണ് ചോദിച്ചത് 
അനീഷ്‌;- രാമുവെട്ട എനിക്ക് ഒരു സംശയം, ചേട്ടന്‍ ഇതു വരെ എത്ര പേരെ കൊന്നിടുണ്ട്. 
ഞാന്‍;- നീ അക്സിടെന്റ്റ്  ആണോ ഉധേഷികനത്‌.
അനീഷ്‌;- അതെ  ചേട്ടാ ഈ ട്രെയിനിനു മുന്നില്‍ ചാടി ചവുന്നവര്‍ ഇല്ലേ അത് .
ഞാന്‍:;- എന്റെ ഇരുപതു കൊല്ലത്തെ ജീവിതത്തിനു ഇടക്ക് മൊത്തം കൂട്ടുക ആണെങ്ങില്‍ ആറര പേര് .
അനീഷ്‌;- അത് എന്താ ചേട്ടാ ഒരു അര .
ഞാന്‍;- അതോ. നാല് കൊല്ലങ്ങള്‍ക് മുന്‍പ് ഒരുത്തന്‍ എന്റ വണ്ടിയുടെ മുന്നില്‍ ചാടി പക്ഷെ അവന്‍ മരിച്ചില്ല ,ഇപ്പോഴും ജീവനോടെ ഉണ്ട് അബോധാവസ്ഥയില്‍.
അനീഷ്‌;- കഷ്ടം ഇവന്മാര്‍ക് വേറെ വല്ലതും നോക്കികൂടെ ചാവാന്‍ ആയി, ഇവന്മാര് വണ്ടിക്കു ചാടിയാല്‍ മൂന്ന് മാസം  നമ്മക്ക് suspension ഉറപ്പാണ്‌. 
ഞാന്‍;- നീ അത് കള, ഇന്നത്തെ പത്രം വായിക്കു . 
അനീഷ്‌;- ചേട്ടാ കോട്ടയം എത്തട്ടെ അപ്പൊ വൈകീട്ട് വരണ മഞ്ഞ പത്രം കിട്ടും, ഇത്തിരി ഏറിയും പുളിയും ആയി വാര്‍ത്ത‍ വയികം.

അങ്ങനെ ഓരോന്ന് പറഞ്ഞു ട്രെയിന്‍ ചെന്നൈ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.. കോട്ടയം ഏകദേശം എതിയപോള്‍ വൈകിട്ട് ആറു മണി ആയി. അനീഷ്‌ ഓടി ചെന്ന് ഒരു പത്രം വാങ്ങി വന്നു.

അങ്ങനെ കോട്ടയം കഴിഞു വണ്ടി വീണ്ടും നീങ്ങി തുടങ്ങി.. ഓരോ പച്ച സിഗ്നല്‍ കാണുമ്പോള്‍ എനിക്ക് ഉത്സാഹം ആണ്, ഇനി കുറച്ചു കൂടി പോയാല്‍ മതിയല്ലോ  എന്ന് . 
അങ്ങനെ വണ്ടിയില്‍ ഇരുന്നു അനീഷ്‌ പത്രം വായന തുടങ്ങി.

അനീഷ്‌:;- ഇന്നത്തെ പ്രദാന   വാര്‍ത്തകള്‍, ഷോര്‍ണൂര്‍ പീഡന  കേസിലെ പെണ്‍കുട്ടിയുടെ അച്ഛന്‍ ഇന്ന് രാവിലെ വിഷം കഴിച്ചു മരിച്ചു . മകളുടെ അവസ്ഥ കണ്ടു മനം മടുത്ത പിതാവ് അവസാനം മകളെ കൂട്ടാതെ ഒറ്റയ്ക്ക് ആത്മ ഹത്യ ചെയ്തു .

ഞാന്‍;- ഛെ   ഇവന്‍ ഒക്കെ എന്തൊരു തന്ത ആണ്. അങ്ങേര്‍ക് മരിക്കുമ്പോള്‍  സ്വന്തം മോളെ കൂടെ കൊന്നു കൂടെ ആയിരുനൂ . അല്ലടാ അനീഷേ എന്താ ഈ വാര്‍ത്ത‍ ഇത്രക്ക് വലുതായേ.. ഞാന്‍ ഒരു ആഴ്ച ആയി ഇതു മാത്രമേ കാണുനുല്ല്

അനീഷ്‌;- ചേട്ടാ അത് ഒരു കഥ ആണ് ,കൊറേ തെണ്ടികള്‍ ചേര്‍ന്ന് ഈ പെണ്ണിനെ തട്ടി കൊണ്ട് പൊയ് അപമാനിച്ചു . അതില്‍ ഒരു മന്ത്രിയുടെ മോനും ഉണ്ടായിരുന്നു എന്ന്. എപ്പോ ഇലക്ഷന്‍ സമയം അല്ലെ ചേട്ടാ അത് കൊണ്ട് പാര്‍ട്ടി ക്കാര്‍ക്ക് ഇതു ഒരു ഉത്സവം, ചാനലിനും പത്രത്തിനും വേറെ news തേടി  പോകണ്ടാ .
ഞാന്‍:;- വന്നു വന്നു ഈ പത്രക്കാര്‍ക് ഒരു നേരും നെറിയും ഇല്ലാതെ ആയി. ഒരു വാര്‍ത്ത‍ കിട്ടിയാല്‍ അതും പീഡനം കിട്ടിയാല്‍ പിന്നെ ആ പെണ്ണിനെ കുറിച്ചും ആ കേസെനെ കുറിച്ചും കൊറേ നാളു വരും പത്ര ത്തിലും  ടീവിയിലും . ആ സമയം കൊണ്ട് ആ പെണ്ണൂ അവളുടെ വീടുകരൂ ഇതു പോലെ തീരും.. നീ നിര്‍ത്ത് പത്രം വായന . കുറച്ചു നേരം ഉറങ്ങിക്കോ ഷോര്‍ണൂര്‍ വരുമ്പോള്‍ ഞാന്‍ വിളിക്കാം.
അങ്ങനെ വണ്ടി വീണ്ടും ചെന്നൈ ലക്‌ഷ്യം ആകി കുതിച്ചു പാഞ്ഞു.. എന്തിനു എന്ന് അറിയില്ല തൃശൂര്‍  കഴിഞ്ഞു പാലക്കാടിന് മുന്നേ പെട്ടന് എനിക്ക് ഒരു മെസ്സേജ് വന്നു, എന്നൂര് മീറ്റര്‍ അകലെ ഒരു അക്സിടെന്റ്റ് നടന്നു അത് കൊണ്ട് വണ്ടി ഒരു അര മണികൂര്‍ പിടിച്ചു ഇടണം എന്ന്.
മെസ്സേജ് വന്ന ഉടനെ ഞാന്‍ ബ്രേക്ക്‌ അപ്ലൈ ചെയ്തു വണ്ടി നിര്‍ത്തി... ഇതു കേട്ടു അനീഷ്‌ ഉണര്‍ന്നു, ഞാന്‍ അവനോടു ഉറങ്ങാന്‍ അന്ഗ്യം കാണിച്ചു ടോര്‍ച്ചും ആയി വണ്ടിയില്‍ നിന്ന് ഇറങ്ങി..
എന്റെ ഒരു പതിവ് ആണ് അത്....
വണ്ടിയില്‍ നിന്ന് മുന്നിലേക്ക്‌ കുറച്ചു വന്നപ്പോള്‍ വണ്ടിയുടെ അടിയില്‍ നിന്ന് ഒരു കരച്ചില്‍ കേട്ടു. ഒരു പെണ്‍കുട്ടിയുടെ കരച്ചില്‍. അപ്പോഴേ മനസ്സില്‍ വിചാരിച്ചു. ഒരു മരണം കൂടി കാണണം അല്ലോ ദൈവമേ എന്ന്...
പക്ഷെ ഭാഗ്യം എന്റെ കൂടെ ആയതു കൊണ്ട് ഞാന്‍ ഇപ്പഴേ കണ്ടു. ആ പെണ്‍കുട്ടിക്ക് ഒന്നും സംബവച്ചില്ല. 
കയ്യില്‍ ഇരുന്ന ടോര്‍ച് എടുത്തു അവളുടെ മുഗത്ത്‌ അടിച്ചു  വളരെ ദേഷ്യത്തോടെ ഇറങ്ങി വരാന്‍ പറഞ്ഞു . ഇതു കേട്ടു പേടിച്ചു ആ പെണ്‍കുട്ടി ഇറങ്ങി വന്നു. മരണം മുന്നില്‍ വന്നു തിരിച്ചു പോയാല്‍ എങ്ങനെ ഇരിക്കും എന്ന് എനിക്ക് ആ മുകത് നോക്കി വായിച്ചു എടുക്കാം ആയിരുന്നു. 

അവള്‍ വന്ന ഉടനെ കയ്യില്‍ ഇരുന്ന ഫോണ്‍ എടുത്തു വണ്ടിയിലെ പോലീസു കാരെ വിളിക്കാന്‍ തുടങ്ങി. ഇതു കണ്ടു ആ പെണ്‍കുട്ടി എന്റെ കാലില്‍ വീണു കരയാന്‍ തുടങ്ങി. ഇതു കണ്ടു മനസ്സ് അലിഞ്ഞ ഞാന്‍ അവളോട്‌ ആയി ചോതിച്ചു.
ഞാന്‍: ;- എന്താ നിന്റെ പേര്
പെണ്‍;- ചേട്ടാ എന്നോട് ക്ഷമിക്കു മറ്റൊരു  വഴിയും ഇല്ലാത്തതു കൊണ്ടന്നു ഞാന്‍ മരിക്കാന്‍ വന്നത്.
ഞാന്‍; - ഞാന്‍ അതല്ല ചോദിച്ചത് നിന്റെ പേര് ആണ്. നീ എവിടെ നിന്ന് വരുന്നു. 
പെണ്‍ ;- എന്റെ പേര് ലയ.. 
ഞാന്‍;- ഈ പേര് ഞാന്‍ എവിടെയോ കേട്ടിടുണ്ടല്ലോ ഈ അടുത്ത് ആയി.
പെണ്‍;- ചേട്ടന്‍ കേട്ടുകാണും, എപ്പോ ടീവിയിലും പത്രത്തിലും ഒക്കെ എന്നെ കുറിച്ച് മാത്രമേ വാര്‍ത്തകള്‍ ഉള്ളു, ഷോര്‍ണൂര്‍ പീഡന കേസിലെ പെണ്‍കുട്ടി.
ഈ മറുപടി പറയുമ്പോള്‍ അവളുടെ മുകത് കണ്ണ് നീര്‍ ഒഴുകുന്നു ഉണ്ദൈരുന്നു
ഞാന്‍;- ഊ മനസിലായി, അതിനു നീ മരിച്ച എന്ത് കിട്ടാനാ, അല്ല നീ എങ്ങനെ എവിടെ എത്തി. നിന്റെ അച്ഛന്‍ അല്ലെ എന്ന് രാവിലെ മരിച്ചത്. 
ലയ;- ചേട്ടാ എനിക്ക് അത് അറിയില്ല, അച്ഛന്‍ മരിച്ചു എന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ വീട് വിട്ടു ഇറങ്ങി. കൊറേ ദൂരം ഈ ട്രെയിന്‍ പാതയില്‍ കൂടി നടന്നു പക്ഷെ ഒരു ട്രെയിന്‍ പോലും വന്നില. 
അപ്പോഴാണ് ദൂരെ നിന്ന് ഈ ട്രെയിന്‍ വരണത് കണ്ടത്, എന്റെ കഷ്ടകാലത്തിനു ട്രെയിന്‍ എന്റെ അടുത്ത് എത്തിയപ്പോഴേക്കും  നിന്ന് പൊയ്. എന്നെ മരിക്കാന്‍ അനുവദിക്കണം . 
എന്നെ വഞ്ചിച്ചു കൊണ്ട് പോയി നശിപിച്ച അവന്മാര്   എന്നെ കൊന്നില്ല ,ഒരു ജീവ ചവം പോലെ ആക്കി എന്നെ കാട്ടില്‍ കളഞ്ഞിട്ടു പൊയ് . അഭിമാനി ആയ സ്വന്തം അച്ഛന്‍ എന്റെ അവസ്ഥ കണ്ടു മനസ്സ് മടുത്തു എന്നെ കൈ വിട്ടു അച്ഛനും പൊയ്. എനിക്ക്എനിക്ക് അകെ ആശ്രയം ഈ മരണം മാത്രം ആണ്. നേരം വെളുത്താല്‍ പിന്നെ ഞാന്‍ വീണ്ടും പത്രങ്ങളില്‍ വാര്‍ത്ത‍ ആവും. 

ഞാന്‍;- എന്റെ മോളെ, ഈ വയസന് നിന്റെ കാരിയം കേട്ടാല്‍ മനസിലാവും, നിന്നെ എനിക്ക് സഹായിക്കണം എന്ന് ഉണ്ട്, പക്ഷെ നിനക്ക് ഒരു കാരിയം അറിയൂ, എനിക്ക് ഇനി ഒരു suspension കിട്ടിയാല്‍ എന്റെ കുടുംബം, എന്റെ മോന്റെ പഠനം എല്ലാം പോകും. ഓരോ ആള്‍കാര് ട്രെയിനില്‍ ചാടി മരികുമ്പോള്‍ ഞങ്ങളെ പോലെ ആള്‍ക്കാര്‍ക്ക് നഷ്ടമാകുന്നത് ആരും നോക്കാറില്ല..

ലയ;- ചേട്ടാ, എത്രയും നേരം ചേട്ടന്റെ കാരിയം പറഞ്ഞല്ലോ, ഒരു നിമിഷം ചേട്ടന്‍ എന്നെ ചേട്ടന്റെ മോളായി ഒന്ന് സങ്കല്പിച്ചു നോക്ക്, എന്റെ അച്ഛന് ദൈര്യം ഉണ്ടായിരുന്നു എങ്കില്‍ എന്ന് ഞാന്‍ കൂടെ മരിച്ചേനെ.. പക്ഷെ വിദി  എന്നെ എവിടെ കൊണ്ട് വന്നു നിര്‍ത്തിച്ചു. 
ഒന്ന് ആലോചിച്ചു നോക്കിയേ ഇവിടെ ചേട്ടന്‍ സിഗ്നല്‍ കണ്ടു നിര്‍ത്തിയില്ല എങ്കിലും ചേട്ടന്‍ എന്നെ കൊല്ലിലെ. 

ഞാന്‍;- അത് എന്റെ സമയ ദോഷം മാത്രം ആണ്, പക്ഷെ ഇനി അങ്ങനെ അല്ല. അറിഞ്ഞു കൊണ്ട് ഒരു ജീവന്‍ എടുക്കാന്‍ മാത്രം മനസ്സുരപ്പു എനിക്ക് ഇല്ല. 

ലയ;- ചേട്ടന്‍ എന്റെ ജീവന്‍ അനൂ രക്ഷിക്കാന്‍ നോക്കുന്നത്. എന്ത് കിട്ടും ചേട്ടാ എന്നെ രക്ഷിച്ചാല്‍, നാളെ പത്രത്തില്‍ ഒരു വാര്‍ത്ത‍, ഷോര്‍ണൂര്‍ പെണ്‍കുട്ടിയെ മരണത്തില്‍ നിന്നും രക്ഷപെടുത്തി എന്നു. ആര്‍കും വേണ്ടാത്ത എന്റെ ജീവന്‍ രക്ഷിച്ചാല്‍ എന്ത് കിട്ടും, അതിനു പകരം എന്നെ മരിക്കാന്‍ അനുവദിച്ചാല്‍ ചേട്ടന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും  വലിയ പുണ്യം ആയിരിക്കും ഇതു,

ഞാന്‍;- എന്തായാലും ഇനി ഈ ട്രെയിനില്‍ ചാടി മരിക്കാന്‍ പറ്റില, കാരണം നിര്‍ത്തിയിട്ടു വണ്ടി എടുക്കുമ്പോള്‍ ആരേലും മുന്നില്‍ കിടന്നു മരിച്ചാല്‍ ഞാന്‍ അതിന്റെ ഉത്തരവാദി ആകും. നിനക്ക് വേണം എങ്കില്‍ ഞാന്‍ ഇനി ഈ വഴി വരണ ട്രെയിനിന്റെ സമയം പറഞ്ഞു തരാം. അത്ര മാത്രം എന്നെ കൊണ്ട്ട് ചെയ്യാന്‍ കഴിയു. ആകെ വടക്കോട്ട്‌ ഇനി ഒരു ട്രെയിന്‍ ഉണ്ട്, അത് പാസഞ്ചര്‍  ആണ് , പിന്നെ തെക്ക്  അതായതു തിരുവനന്തപുരതെക് രണ്ടു വണ്ടി ഉണ്ട്, അതില്‍ ഒന്ന് സൂപ്പര്‍ ഫാസ്റ്റ് ആണ്, ഒന്ന് പാസേഞ്ഞുരും, എവിടെ ഒരു വളവു ആയതിനാല്‍ പാസേഞ്ഞെര്‍ മെല്ലെ മാത്രമേ പോകു, പക്ഷെ സൂപ്പര്‍ ഫാസ്റ്റ് പെട്ടന് പോകും. അതിന്റെ സമയം രാത്തിരി ഒന്നിന് ആണ്. അത് വരെ നിനക്ക് എവിടെ മാറി നിക്കം എങ്കില്‍ നിന്റെ നിയോഗം പോലെ നീ മരിക്കും. 
അറിഞ്ഞു കൊണ്ട് ഒരു മോളുടെ അത്രയും  പ്രായം ഉള്ള നിന്നെ കൊല്ലാന്‍ എനിക്ക് മനസ്സ് വരില്ല . എന്നോട് ക്ഷമിക്. 
അര മണിക്കൂര്‍ കഴിഞ്ഞു വണ്ടി എടുക്കാന്‍ വീണ്ടും എനിക്ക് മെസ്സ്ഗെജ് വന്നു. വണ്ടിയില്‍ കയറും മുന്പ് അവളോട്‌ ആയി ഞാന്‍ പറഞ്ഞു , നിന്റെ അച്ഛന്റെ സ്ഥാനത്   ഞാന്‍ ആയിരുന്നേല്‍ നിന്നെ പണ്ടേ ഞാന്‍ കൊല്ലുക തന്നെ ചെയ്തേനെ 
ഇതു കേട്ടു അവള്‍ എന്റെ കാലില്‍ വീണു എനിട്ട്‌ എന്നോട് ആയി പറഞ്ഞു;
"ഇതു വരെ അമ്മ ഇല്ലാതെ വളര്‍ന്ന എനിക്ക് ആരും ഒരു സഹായവും ചെയ്തിടില്ല, ജീവികുമ്പോള്‍ ഞാന്‍ എന്നും ദുരിതം അനുബവികുക മാത്രമേ ചെയ്തിടുല്ല്, ആദ്യം ആയി ആണ് ഒരാള്‍ എന്നെ സഹായിക്കുനെ , അത് മരിക്കാന്‍  വേണ്ടി. ". എനിക്ക് തോന്നുന്നു ചേട്ടനെ ദൈവം ആണ് എനിക്ക് വേണ്ടി പറഞ്ഞു വിട്ടേ എന്ന്. 

മനസില്ല മനസ്സോടെ അവിടെ നിന്ന് വണ്ടി എടുത്തു ഞാന്‍ ചെന്നൈ ലക്‌ഷ്യം വച്ച് ഓടിച്ചു തുടങ്ങി. അങ്ങനെ പാലക്കാടു ട്രെയിന്‍ എത്തിയപ്പോള്‍ എനിക്ക് പെട്ടന് ഒരു മെസ്സേജ് വന്നു, ലോകോ  മത്തായിക്ക് അത്യാവശ്യം ആയി ചെന്നൈയില്‍ പോകേണ്ടി ഇരിക്കുനതിനാല്‍ , എന്നെ മാറ്റി, മത്തായി എന്നാ ലോകോ പൈലറ്റ്നോട് ചെന്നൈ മെയില്‍ ഓടിക്കാന്‍ ആയിരുന്നു.

ഒരു ദുരന്തം പോലെ മെസ്സഗിന്റെ ബാക്കി ആയി, എനിക്ക് വന്നത്, തിരുവനന്തപുരത്തേക്ക് ഉള്ള സൂപ്പര്‍ ഫാസ്റ്റ് എന്നോട് ഓടിക്കാന്‍ ആയിരുന്നു..
ആദ്യം ആ വാര്‍ത്ത‍ കേട്ടു ഒരു ഞെട്ടലോടെ ഞാന്‍ സ്റ്റേനിലെ ഒരു കസേരയില്‍ ഇരുന്നു പൊയ്.. ഏതു ജീവന്‍ അനൂ എടുക്കാന്‍ ഇഷ്ടം ഇല്ലാതെ തിരിച്ചു വന്നത് അതെ ജീവന്‍ എടുക്കാന്‍ വീണ്ടും ഞാന്‍ താനേ കാരണം ആയി ഏന്.

അപ്പോള്‍ ആണ് ടീവിയില്‍  വന്ന വാര്‍ത്ത‍ എന്റെ ശ്രദയില്‍ പെട്ടത് . '
വാര്‍ത്ത‍; ="ഷോര്‍ണൂര്‍ പീഡന കേസിലെ പെണ്‍കുട്ടി, എന്ന് വൈകീട്ട് മുതല്‍ കാണാതെ ആയി ഇരിക്കുന്നു. "
ആദ്യം ഒരു പാപത്തിന്റെ നിഴല്‍ പോലെ തോന്നി എങ്കിലും ,ഈ വാര്‍ത്ത‍ കേട്ടപോള്‍ എനിക്ക് തോന്നി ദൈവം എന്നെ ഇതിനു വേണ്ടി ആയിരിക്കും നിയോഗിചിരികുക എന്ന്, ആ പാവം പെണ്‍കുട്ടിയെ മരണം എന്നാ മോക്ഷതിലൂടെ രക്ഷിക്കാന്‍.. 
കഴിഞ്ഞ ഇരുപത്ത വര്‍ഷത്തെ ജീവിതത്തില്‍ ഇടക്ക് പല മരണങ്ങള്‍ നേരിട്ട് കണ്ടിട്ട്, പക്ഷെ അറിഞ്ഞു കൊണ്ട്   ഒരു കൊല  പാതകം  ആദ്യം  ആണ്,. 
ആലോചിച്ചു ഇരുന്നു സമയം പോയത് അറിഞ്ഞില്ല, സ്റ്റേഷനില്‍ ട്രെയിന്‍ വരുന്നു എന്നാ വാര്‍ത്ത‍ കേട്ടപ്പോള്‍ ആണ് ബോധം വന്നത്.  ഈ നാട്ടിലെ പത്ര മദ്യമങ്ങളെ ശപിച്ചു കൊണ്ട് ആദ്യം ആയി എഞ്ചിന്‍ ബോഗിയിലേക്കു ഞാന്‍ കാല് വച്ച് കയറി, ട്രെയിനിന്റെ വലയം പിടിക്കും  ആദ്യം ആയി അന്ന് എന്റെ കൈ വിറച്ചു. 
എന്നും പച്ച സിഗ്നല്‍ മാത്രം ഇഷ്ടപെട്ടിരുന്ന എനിക്ക് ആ പച്ച സിഗ്നല്‍ കണ്ടപ്പോള്‍ വല്ലാതെ ഒരു അവസ്ഥ തോന്നി, മനസ്സില്‍ . പക്ഷെ ആ പെണ്‍കുട്ടിയുടെ മുഖം മനസ്സില്‍ തോന്നിയപ്പോള്‍ അറിയാതെ ഞാന്‍ വണ്ടി ഓടിച്ചു തുടഗ്നി.. അങ്ങനെ വണ്ടി കുറച്ചു ദൂരം ഓടി നല്ല വേഗത്തില്‍, ദൈവങ്ങളോട് പ്രാര്‍ത്ഥിച്ചു ഞാന്‍ മുന്നോട്ടു നോക്കി ഓടിച്ചു കൊണ്ട് ഇരുന്നു, ഒരിക്കലും അവള്‍ വരല്ലേ, മനസ്സ് മാറി, പോകണേ എന്ന്.
പക്ഷെ എന്റെ കണക്കു കൂട്ടലുകള്‍ എല്ലാം തെറ്റിച്ചു, ഞാന്‍ നോക്കുമ്പോള്‍ ഒരു നിഴല്‍ എന്റെ ട്രെയിന്‍ ലക്‌ഷ്യം ആക്കി  ഓടി വരുന്നു, മനസില്ല മനസൂടെ ഞാന്‍ ട്രെയിനിന്റെ വേഗത വീണ്ടും കൂട്ടി....

രണ്ടു നിമിഷം ആദ്യം ഒരു നില വിളി. പിന്നെ എല്ലുകള്‍ നുറുങ്ങുന്ന കുറച്ചു ശബ്ദങ്ങള്‍. പിന്നീട് എല്ലാം ശാന്തം.

 ഒരു നൂറു വാരെ അകലെ പൊയ് ഞാന്‍ വണ്ടി നിര്‍ത്തി, ടോര്‍ച്ചും ആയി ഇറങ്ങി വന്നു, 
സ്വന്തം  മോള് മരിച്ച വേദന ആയിരുന്നു എനിക്ക് അപ്പോള്‍ മനസ്സില്‍. , ഓടി ഞാന്‍ ബോഡി കിടക്കണ അടുത്ത് വന്നപ്പോള്‍ കാണാന്‍ കഴിഞ്ഞത് തല അറ്റ് ചടഞ്ഞു അരഞ്ഞു കിടക്കണ ഒരു ശരീരം ആണ്. ഒരു നോക്കും മാത്രം നോക്കി ഞാന്‍ അവിടെ നിന്ന് ദൂരേക് മാറി.
പോലീസിന് ബോഡി കൈ മാറി തിരുവനന്തപുരം ലക്‌ഷ്യം ആക്കി എന്റെ വണ്ടി വീണ്ടും ചലിച്ചു  തുടങ്ങി. എന്ത് സംഭവിച്ചാലും വണ്ടി അവിടെ വരെ ഓടി എത്തണം എന്നത് നിയമയം ആണ് .

അടുത്ത ദിവസം ഞാന്‍ തിരുവനന്തപുരം സ്റ്റേഷനില്‍ എല്ലാം റിപ്പോര്‍ട്ട്‌ ചെയ്തു രണ്ടു ദിവസത്തെ ലീവ് എടുത്തു പുറത്തേക്കു വന്നു. അപോ എന്റെ മനസില്‍ ഒന്ന് മാത്രം നിറഞ്ഞു നിന്ന്.. 

"ചിലപ്പോള്‍ ദൈവം എന്നെ നിയോഗിച്ച ജോലിക് വേണ്ടി ആകും, ഇന്നലെ എനിക്ക് തിരിച്ചു ചെന്നൈ വരെ പോകാന്‍ തോന്നിയതും, പാലക്കാടു വച്ച് തിരിച്ചു വരാന്‍ തോന്നിയത്" എല്ലാം ഒരു നിയോഗം പോലെ ഒരു കണ്ടു മുട്ടല്‍.......

റെയില്‍വേ സ്റ്റേഷന്‍ ഇറങ്ങി പുറത്തേക് വരുമ്പോള്‍, രണ്ടു പേര് വാര്‍ത്തകള്‍ ഉച്ചത്തില്‍ വിളിച്ചു വിളിച്ചു പത്രം വില്കുന്ന്നു..
"ഷോര്‍ണൂര്‍ കേസിലെ പെണ്‍കുട്ടി ഇന്നലെ ആത്മ ഹത്യ ചെയ്തു എന്ന് ".. ഒരു പക്ഷെ അവളെ കുറിച്ച് ഇതു ആയിരിക്കും അവസാനത്തെ വാര്‍ത്ത‍.. അല്ല ആകണമേ എന്നാണ് പ്രാര്‍ത്ഥന .. ഇല്ലെങ്ങില്‍ ഇതു താങ്ങാന്‍ ആവാതെ മരിച്ച ആ കുട്ടിയുടെ ആത്മാവിന് ഒരിക്കലും ശാന്തി കിട്ടിലാ 

എന്ന് സ്വന്തം 
സുഹുര്‍ത്ത്. 





2012, ജൂലൈ 3, ചൊവ്വാഴ്ച

വരികള്‍

dairy കുറിപ്പില്‍ ഞാന്‍ സൂക്ഷിച്ച ഒരു കൊച്ചു കവിത 


തിരയുന്നു ഞാന് നിന്നെയീ വീഥിയില്
തിരയുന്നു
ഞാന് നിന്നെ ജന സമുദ്രത്തിലും
എന്നെ
കടന്നു പോം വഴിയാത്രക്കാരന്
നീ
ആയിരുന്നു എങ്കില് എന്ന് ഞാന്
അറിയാതെ
എങ്കിലും പറഞ്ഞു പൊയ്
നിന്റെ
ദുഖത്തില്യെന് കണ്ണുകള് നിറയുന്നു
നിന്റെ
അമോധത്തില് ഞാന് എന്നെ മറക്കുന്നു
എങ്കിലും
സഖേ ....
ചില
നേരങ്ങളില് നിന്നില് നീതി പുലര്ത്താന്
കഴിയാതെ
പോകുന്നത് എനിക്ക് ഇന്നുമെ
അറിയവതല്ലതിന്
കാരണമെനിക്കു സഖേ
എങ്കിലും
അത് അറിയുനത് ഒന്നും മാത്രം ഞാന്
നിന്നെ
ഒരുപാടു സ്നേഹിക്കുന്നു
എന്റെ
സ്നേഹം നീ വലിചെരിഞ്ഞാലും
എരിച്ചു
ചമ്പല് ആക്കിആലും
എന്നില്
ഒഴുകുന്ന രക്തത്തില്
അവസാന
തുള്ളിയുല്ലും ഞാന്
നിന്നെ
സ്നേഹിക്കുന്നു
എന്നും
സ്നേഹിക്കുന്നു
sneham............

വരികള്‍

 ഒരു കൂട്ടുകാരിയുടെ അനുവാദം ഇല്ലാതെ അവള്‍ എഴുതിയ കുറച്ചു വരികള്‍, കവിതകള്‍ ആയി എനിക്ക് തോന്നി.. നിങ്ങള്‍ക്കായി ഏതാ ഇവിടെ


പ്രണയം സാഫല്യത്തിന്റെ നിര സ്മരണകളോടെ
 
ഒന്ന്
ഇത്രമേല് എന്തെ ഒരിഷ്ടം നിനക്കെന്നു
എന്നോട്
ചോദിച്ച കൂട്ടുകാരാ
പറയുവാന്
ഏറെ ഉണ്ടെന്നാകിലും
എല്ലാം
നിനക്ക് അറിവുള്ളതല്ലേ
എന്നോ
കൊതിച്ചതാം വല്സല്യമോക്കെയും
ഏറെ
നീ അന്നേ എനിക്ക് നല്കി
താങ്ങാനു
നീയെന്നു തോന്നി പിന്നെപ്പോഴോ
താരാട്ടിന്
ഈണമായ് മാറിയല്ലോ
ഒന്നുമറിയാത്ത
കുഞ്ഞിന്റെ നൈര്മല്യം
അന്നേ
നിന്നില് ഞാന് കണ്ടിരുന്നു
നന്മതന്
ആര്ദ്രമാം ഭാവഗീതം പോലെ
നിന്നെ
നോക്കി ഞാന് നിന്നിരുന്നു
സഫലമായ്
ഇന്നെന്റെ സ്വപ്നങ്ങള് ഒക്കെയും
നീയെനിക്
ഓമല് പ്രതീക്ഷ ആയി.



രണ്ടു  
ഒരു സ്വപ്നം പോലെ
ഒരു സങ്കീര്ത്തനം പോലെ
ഒരിക്കലും മനസ്സില് നിന്നും മായാത്ത
നിറമെഴുന്ന സ്വപ്നങ്ങള് പോലെ
ഇതൊന്നും അല്ലാതെ മറ്റെന്തോക്കൊയോ പോലെ
കോടി ജന്മങ്ങളിലൂടെ ഞാന് ചെയ്ത
സഹസ്ര പുണ്യങ്ങള് തന് സഫലമാണ് നീ
എന്റെ ഹ്രദയത്തില് ഞാന് എന്നും
എന്നെന്നും സൂക്ഷിക്കുന്ന നന്മ ആണ് നീ
എങ്ങനെ എന് പ്രിയ തോഴാ
ജന്മത്തില് ഞാന്
നിന്നോടുള്ള എനിക്ക് നീ ഏറ്റം ചൊരിഞ്ഞ
സ്നേഹം തിരിച്ചു നല്കും
ഇനി എത്ര ജന്മന് അതിനായി
അതിനായി മാത്രം ഞാന് ജനിക്കണം

2012, ജൂൺ 18, തിങ്കളാഴ്‌ച

YO YO ! ആവാന്‍ 10 എളുപ്പ വഴികള്‍ !!!

ഞാന്‍ അടുത്ത കാലത്ത് വായിച്ചാ മെയിലില്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് .. നിങ്ങള്‍കും ഇഷ്ടപെടും.

1. Friends , Bing Bang Theory മുതലായ അന്യ ഭാഷ സീരിയലുകള്കാണുക. ഒന്നും മനസില്ലയില്ലെങ്കിലും, തമാശ ആണ് പറയുന്നതെന്ന് ഊഹിച്ചെടുത്തു പിന്നണിയില്ഉള്ള കോമാളികള്ചിരിക്കുന്ന മുമ്പ് ഉറക്കെ ചിരിക്കുക. കഴിയുമെങ്കില്കുറച്ചു ഡയലോഗ് കാണാതെ പഠിക്കുക

2.
റോഡില്ഉള്ള ചായകടയില്നിന്ന് ചായ കുടി നിര്ത്തുക. ചായ കുടി CCD യില്‍ (കഫെ കോഫി ഡേ എന്ന് പറയാന്പാടില്ല) അല്ലെങ്കില്ബരിസ്ടയില്ആവുക. കാപ്പിക്ക് കപ്പുച്ചിനോ എന്നും കട്ടന്കാപ്പിക്ക് എസ്പ്രേസ്സോ എന്നും മാത്രം പറയുക. ഒരു ഗമക്ക് refined ഷുഗര്കൂടെ ആവശ്യപെടുക

3.
നല്ല കുറെ ഇംഗ്ലീഷ് പദപ്രയോഗങ്ങള്കാണാതെ പഠിക്കുക. ബിപാഷ ഇരുണ്ട നിറം അല്ല dusky ആണെന്നും, chitrangada ക്ക് മറ്റേ ലുക്ക്അല്ല sensuous ആണെന്നും ഒക്കെ പറയുക. . ഇഷ്ട നടി വിദ്യ ബാലന്ആണെങ്കിലും, പുറത്തു പറയണ്ട. എല്ലാരോടും കത്രിന കൈഫ്ഇന്റെ പേര് മാത്രം പറയുക. വിദ്യ ബാലനെ പോലെ വണ്ണം ഉള്ള പെണ്ണുങ്ങളെ ഇഷ്ടം ആണെന്ന് ബ്ലൂടി മല്ലുസ് മാത്രമേ പറയാറുള്ളു

4.
ബാര്‍.. ചെയ് Pub il (അങ്ങനെയേ പറയാവൂ) പോകുമ്പോള്സിംഗിള്മാള്ട്ട് മാത്രം ഓര്ഡര്ചെയുക്ക. സിംഗിള്മാള്ട്ട് മദ്യം സ്കോട്ട് ലാന്ഡില്ഉള്ള കൊച്ചപ്പന്റെ വീട്ടില്കണ്ടുപിടിച്ചാതാന്നെന്ന മട്ടില്കുറെ ഡയലോഗ് അടിക്കുക. അഷ്ടിക്കു വകയിലാത്തവര്വിഷമിക്കണ്ട : ഓള്ഡ്മോങ്ക് ഓര്ഡര്ചെയ്താലും മതി , ജനിച്ചു മുലകുടി മാറിയപ്പോള്മുതല്ഓള്ഡ്മോങ്ക് മാത്രമേ അടികാരുല്ല് എന്ന് ലൈന്‍ il ” ഡ്രിങ്ക് ഒണ്ലി ഓള്ഡ്മോങ്ക് , നതിംഗ് ബീറ്റ്സ് ഓള്ഡ്മോങ്ക്എനൊക്കെ പറയുക

5.
അച്ചാര്ടച്ചിങ്ങ്സ് നിഷിദ്ധം . മദ്യത്തിന്റെ കൂടെ ഫ്രഞ്ച് ഫ്ര്യെസ് , ചിക്കന്വിങ്ങ്സ് അല്ലെങ്കില്വെജ് റോള് വിത്ത്ഡിപ് മാത്രം അനുവദനീയം . (പറോട്ടയില്മൈദാ ഉണ്ടെന്നു സ്വയം ആശ്വസിപിച്ചു) മെയിന്കോഴ്സ് ആയി പാസ്റ ആന്ഡ്മയോ ഡിപ് ഓര്ഡര്ചെയുക്ക. ഇതെല്ലാം കഴിച്ചു അഥവാ വാള് വെച്ചാലും, അത് വിലകൂടിയ വാള് ആണെന്ന് സന്തോഷിക്കുക

6.
മെറ്റാലിക്കയുടെ ഫാന്ആവുക. മനസില്ലയാലും ഇല്ലെങ്കിലും പാട്ട് കേട്ട് ഉറഞ്ഞു തുള്ളുക. ആകാശത്തേക്ക് കൈ നീട്ടി പിടിച്ചു ബാബാ സിനിമയില്രജിനികാന്ത് കാണിക്കുന്നത് പോലെ കൈ മുദ്രകള്കാണിക്കുക . സാധികുമെങ്കില്റോക്ക് ഷോ നടന്നോണ്ട്ഇരിക്കുമ്പോള്വികാരഭരിതനായി രതിമൂര്ച്ച അഭിനയിക്കുക്ക

7.
ഇനി മുതല്ജന്മനാട് ഇംഗ്ലണ്ട്മാതൃ ഭാഷ ബ്രിട്ടീഷ്ഇംഗ്ലീഷ്. ഇംഗ്ലീഷ് പ്രേമിഎര്മുടങ്ങാതെ എന്നും കാണുക. ദിവസവും ഫേസ് ബുക്കില്‍ “ഗോ Gunners ഗോ…. ഫെര്ണാണ്ടോ ടോര്രെസ് sucks …. അലക്സ്ഫെര്ഗുസന് പനി പിടിച്ചു. ഗെറ്റ് വെല്സൂണ്‍. ” .. എന്നൊക്കെ സ്റ്റാറ്റസ് മെസ്സേജ് അപ്ഡേറ്റ് ചെയുക്ക. വേറെ ആരും ലൈക്ചെയ്യാന്ഇല്ലെങ്കിലും, സ്വന്തം സ്റ്റാറ്റസ് മെസ്സേജ് സ്വയം ലൈക്ചെയുക്ക.

8.
ആഴ്ചയില്ഒരു ദിവസം മാത്രം കുളിക്കുക. ഹെയര്ജെല്യഥേഷ്ടം ഉപയോഗിക്കുക. ബിഗ്ബസാറില്നിന്ന് വാങ്ങിയ 100 രൂപയടെ perfume ഉപയോഗിച്ചാലും BOSS, HUGO, POLICE മുതായാല എതെങ്കിലും perfume ആണ് use ചെയുന്നതെന്ന് 4 പീപില്സിനോട് പറയുക.

9.
കുടുംബം വിറ്റിട്ട് ആണെകിലും ഒരു Blackberry ഫോണ്വാങ്ങുക. അറിയാവുന്ന സകലമാന ആള്കരെയും messengeril ആഡ് ചെയുക്ക. ഓരോ മണിക്കുറും സ്റ്റാറ്റസ് മെസ്സേജ് മാറി കൊണ്ട് ഇരിക്കുക. ഒരുപാട് ബുദ്ധി ഒനും മേനകെടുടാതെ ” Nice Weather ” , ” Traffic Sucks ” എന്നൊക്കെ സ്റ്റാറ്റസ് വെക്കുക. ദിവസവും രണ്ടു വട്ടം എങ്കിലും ഡിസ്പ്ലേ പിക്ചര്മാറുക . ഒരു അലവലാധിയും മെസ്സേജ് അയക്കാന്ഇല്ലെങ്കിലും ഓരോ മിനിട്ടും പുതിയ മെസ്സേജ് വന്നിടുണ്ടോ എന്ന്നോക്കുക

10. Iphone , Ipad
മുതയലാ യന്ത്രങ്ങള്കണ്ടിട്ട് പോലും ഇല്ലെങ്കിലും, “സ്റ്റീവ് ജോബ്സ് ഈസ്മൈ മച്ചുഹി വാസ് റിയല്‍ dude ” എന്നൊക്കെ ചുമ്മാ പറയുക. ഇടക്ക് ഇടക്ക് “io5 ഡൌണ്ലോഡ് ചെയ്തോ, ഇറ്റ്ഈസ്സൊ കൂള്‍ , io6 ബീറ്റാ ഫേസില് ഉടനെ ഇറങ്ങും, അം വൈതിംഗ് ഫോര്ഇറ്റ്‌ ” എനൊക്കെ പറയുക.

ഇതെല്ലാം ചെയ്തിട്ടും സ്പര്ശന സുഖം അനുഭവിക്കാന്പറുനില്ലെങ്കില്‍,വിധിയെ പഴിക്കാതെ, ദര്ശന സുഖം മതിയാകി, വീടുകാര് കണ്ടു പിടിച്ചു തരുന്ന നാടന്പെണ്കൊച്ചിനെ കല്യാണം കഴിച്ചു ശിഷ്ട ജീവിതം ഒരു നാടന്മലയാളി ആയി തന്നെ ജീവിച്ചു സന്തോഷിക്കുക….