2013, ഒക്‌ടോബർ 26, ശനിയാഴ്‌ച

വെടികെട്ട്

പേര് പോലെ തന്നെ എന്റെ ജീവിതത്തിൽ നടന്ന ഇത്തിരി സംഭവങ്ങൾ ആണ്  എനിക്കും പറയാൻ ഉള്ളത്.

ഈ കഥയ്ക്ക് ഇത്തിരി പഴക്കം ഉണ്ട് ചുരുങ്ങിയത് നാല് കൊല്ലം . ഈ ഒര്മാകുരുപ്പിനു ഈ പേര് എങ്ങനെ വന്നു  ആലോചികുന്ന വരോട്  ഒന്നേ പറയാൻ  ഉള്ളു ഒരു ഡബിൾ മീനിങ്ങ് പോലും അല്ല ഇതിൽ ഉള്ളത്. ഇത് വായികുന്നവർക്ക്  ക്ലൈമാക്സ്‌ ലൽ പിടി കിട്ടും പേരിന്റെ അർത്ഥം .

വാരി വലിച്ചു എഴുതി ഞാൻ ഒരു അധിക പ്രസംഗി ആവുന്നില്ല . സംഭവത്തിൽ ലേക്ക് കടക്കാം.

ഏകദേശം 2009 : നല്ലവളായ ഒരു   H R അമ്മച്ചിയോട്‌ തർക്കുത്തരം  പറഞ്ഞു  തല വര കൊണ്ട് മാത്രം രക്ഷപെട്ട്  പൂണെ ക്ക് പോകാതെ ചെന്നൈ പട്ടണത്തിൽ എത്തി പെട്ട കാലം.

bachelor ആയി പൊയ് എന്നാ ഒറ്റ കാരണം കൊണ്ട് വീട് വാടകയ്ക്ക് കിട്ടാതെ അലഞ്ഞു തിരിയുമ്പോൾ എന്റെ അതെ അവസ്ഥയിൽ ഉള്ള മൂന്ന് പേരെ ആരോ  കൊണ്ട് എത്തിച്ച പോലെ ഒരു നാല് ഞങ്ങളുടെ കമ്പന്യിലെ വായനോക്കി ഏരിയയിൽ വച്ച് കണ്ടു മുട്ടി.

സംഗതി തിരക്കിയപ്പോൾ എല്ലാവര്ക്കും ഒരേ അവസ്ഥ ഉള്ളവര. സ്വന്തമായി താമസിക്കാൻ ഒരു സ്ഥലം ഇല്ല  .


അങ്ങനെ ഞങ്ങൾ വീട് അന്വേഷിച്ചു അന്വേഷിച്ചു ചെന്നയിലെ ഗ്രാമ പ്രദേശങ്ങളിൽ  എത്തി പെട്ടു . ഈ സിനിമയിൽ ഒക്കെ മാത്രമെ ഉള്ളു ഗ്രാമത്തിൽ ചെന്നാൽ ഉടൻ നമ്മളെ അങ്ങ് സ്വീകരിച്ചു കൊല്ലുനത്.  ഞങ്ങള് അവിടെ ഒരു ഇടത്ത്  ചെന്ന് ഒരു ചേട്ടനോട് വഴി ചോദിച്ചു. പുള്ളിക്കാരൻ  പുര പുറത്തു ഇരുന്ന ഒരു വാള്  എടുത്തു ആണ് വഴി കാണിച്ചു തന്നത്. പിന്നീടു ഒരിക്കലും ഞങ്ങൾ ആ വഴി പോയിട്ടില്ല .


  അവസാനം ഞങ്ങളുടെ അലച്ചില് ഒരു അറുതി കിട്ടി , ഒരു കൂട്ടുകാരന്റെ കൂട്ടുകാരന്റെ വഴി ഒരു വീട് കിട്ടി. പക്ഷെ കൂട്ടുകാരന്റെ കൂട്ടുകാരാൻ ഒരു ബ്രോകേർ ആയിരുന്നു എന്നത് അഡ്വാൻസ്‌ കൊടുക്കുമ്പോൾ ആണ് ഞങ്ങൾ അറിഞ്ഞത്.

Location അയ വീട് അങ്ങനെ കിട്ടി, നല്ല സ്വഭാവം ഉള്ള ഒരു auntyum  അവരുടെ രണ്ടു മക്കളും മുകളിലത്തെ  നിലയിൽ  , ഞങ്ങൾ നാല് ചെറുപ്പകാർ താഴെ താമസം തുടങ്ങാൻ തീരുമാനിച്ചു.
ഇനി കഥയിലെ ഹീറോ, വില്ലൻ , കോമഡി താരം , എല്ലാരേയും പരിചയപെടുത്താം .

ഹീറോ ഞാൻ അല്ല , വില്ലനും ഞാൻ അല്ല, ഞങ്ങളടെ കഥയിലെ ഹീറോ യും വില്ലനും എല്ലാം ഞങ്ങളുടെ സ്വന്തം തമ്പുരാൻ ആയിരുന്നു.
തമ്പുരാൻ(അപര നാമം ) ആണ്... ഇനി ബാക്കി ഉള്ള കഥ പത്രങ്ങളെ പരിചയപെടുത്താം .
രണ്ടാമൻ: കപ്പ്യാർ(അപര നാമം) , മൂന്നാമൻ : സായിപ്പു (അപര നാമം), നാലാമൻ: ഞാനും

അങ്ങനെ ഞങ്ങൾ നാല് പേരും ഒരു ധനു മാസത്തിൽ  ഒരു വെള്ളി ആഴ്ച ഏകദേശം യമകണ്ട കാലത്ത് ഗ്രഹ പ്രവേശനം നടത്തി. താമസം തുടങ്ങി.

ഞങ്ങള് താമസിക്കുന്ന സ്ഥലത്തെ കുറിച്ച് ശരിക്കും അറിയുന്നത് ഏകദേശം ഒരു ആഴ്ച കഴിഞ്ഞു ആണ്.
വിയറ്റ്‌ നാം കോളനി പടത്തില് മോഹൻലാൽ ചെന്ന് പെട്ട പോലെ ഒരു സ്ഥലം ആയിരുന്നു.  മൊത്തത്തിൽ ഒരു കലിപ്പ് സ്ഥലം ...ആളുകൾ  എല്ലാം ഒരു വില്ലൻ  ടച്ച്‌ ഉള്ള പോലെ.

അത് കൊണ്ട് ഞങ്ങള് ഉള്ളിലെ കൂതരകളെ താഴിട്ടു പൂട്ടി , ആ ഏരിയയിലെ ഏറ്റവും നല്ലവരായി മാറി.

അന്ന് ഞങ്ങളുടെ കൂട്ടത്തിലെ തമ്പുരാന് മാത്രമേ സ്വന്തം ആയി ഒരു ബൈക്ക് ഉള്ളു . ബാക്കി എല്ലാരും ബസിൽ തൂങ്ങി പിടിച്ചു ഒക്കെ പോകുമ്പോൾ തമ്പുരാൻ മാത്രം ബൈക്കിൽ ചെത്തി മിനുങ്ങി വരും.  താമസം തുടങ്ങി കുറച്ചു നാളുകൾ  ഉള്ളില ഞങ്ങൾ ഒരു കാര്യം മനസിലായി

തമ്പുരാൻ പണക്കാരൻ മാത്രം അല്ല ഒരു അഭ്യാസി കൂടി ആണ് എന്ന്. എന്നും വെളുപിനെ എഴുനേറ്റു അഭ്യാസം കാണിച്ചില്ലേൽ തമ്പുരാന് അന്ന് ഉറക്കം കിട്ടില്ല...

ഇത് കണ്ടപ്പോൾ ഞങ്ങള് മൂന്ന് പെര്കും തമ്പുരാന്റെ ശിഷ്യ ഗണം  ആവാൻ കൊതി ആയി. ഞങ്ങളും അടുത്ത ദിവസം തൊട്ടു അലാറം വച്ച് എഴുനേറ്റു തമ്പുരാന്റെ കൂടെ അഭ്യാസം തുടങ്ങി..

നാല് പേരും വീട്ടില് അഭ്യാസം കാണിച്ചു തുടങ്ങിയപ്പോൾ സ്ഥലം വളരെ കുറവ്. ഞങ്ങൾ നേരെ വീടിന്റെ ടെറസ്സ് ഞങ്ങളുടെ ജിം ആക്കി മാറ്റി...

അഭ്യാസം കഴിഞ്ഞാല തമ്പുരാന് ഒരു ശീലം ഉണ്ട്. പെരുപിച്ചു വച്ച മസിലു കാണിച്ചു ഷർട്ട്‌ ഇടാതെ ഇഷ്ട താരം ജയനെ പോലെ എന്നും പുറത്തു വച്ചിരികു്ന ബൈക്ക് /'സരവഞ്ചരത്തിലെ ജയന് കുതിരയെ കുളിപിക്കും പോലെ കഴുകുക.

മടിയാൻ മാറ് ആയ ഞങ്ങള് മൂന്ന് പേരും അഭ്യാസം മൂണിന്റെ അന്ന് നിരത്തി ഉറക്കം തുടങ്ങി.

അങ്ങനെ കുറച്ചു നാല് പോയി കഴിഞ്ഞപ്പോൾ ആണ് ഒരു ദിവസം സായിപ്പു ഒരു കാഴ്ച കണ്ടത്. ഞങ്ങളും ഓണർ  കൂടാതെ അതെ കെട്ടിടത്തിൽ വേറെ ഒരു ഫാമിലി ഉണ്ട്. ഒരു അമ്മയും മോളും. മോള് ഏകദേശം ഞങ്ങളടെ പ്രായം.കാണാൻ ഒരു മെച്ചവും ഇല്ലാത്ത ഒരു നാടൻ പെണ്ണ്

പക്ഷെ അന്ന് രാത്തിരി ഞങ്ങളുടെ സംസാര വിഷയം മുഴുവൻ ഇത് മാത്രം ആയിരുന്നു.

കപ്പ്യാര് അന്ന് ഒരു കിടിലൻ ഡയലോഗ് ഇറക്കി,

 "അളിയാ നമ്മള്  എപ്പോ വേണേലും പൊട്ടാൻ പറ്റിയ പ്രായത്തിലെ നാല് പിള്ളേര് ആണ്, അപ്പുറത്ത് അത് പോലെ ഒരു പെണ്ന്നും , ഒരു കാരണ വശാലും നമ്മൾ ആരും നമ്മുടെ വില കളയരുത്. ഇവിടുത്തെ ആള്ക്കാര് നല്ല കലിപ്പ് ടീം ആണ്, എന്തേലും ഒരു കുഴപ്പം കാണിച്ചാൽ ആ പെണ്ണിനെ കൊണ്ട് നമ്മളെ കെട്ടിക്കും . അത് കൊണ്ട് സ്വന്തം തടി സൂക്ഷികുക...."

ഈ ഡയലോഗ് ഞങ്ങള്ക് ഒരു വലിയ പേടി തന്നെ ആയി. പക്ഷെ തമ്പുരാന് അവനെ കുറിച്ച് ഒടുകാതെ വിശ്വാസം ആയിരുന്നു...

തമ്പുരാൻ ഇപ്പോഴും പറയും, ഇതിനെ കാൽ നല്ല കിടിലൻ പിള്ളേര് ആയിരുന്നു എന്റെ പുറകെ ഞാൻ ഒന്നിന് പോലും നൊക്കിയീറ്റില അപ്പോഴാണ് ഈ കൂര സാധനം ...."

അന്ന്  മുതല് ഞങ്ങളുടെ ജീവിതം വെടികെട്ടു പുരക്കു അടുത്ത് ബീഡി കത്തിച്ചു ഇരിക്കണ  ആള്ക്കാരെ പോലെ ആയി..

ആഴ്ചകൾ കടന്നു പൊയ് വലിയ പ്രശനം ഇല്ലാതെ ...... ഒരു ദിവസം തമ്പുരാൻ ടെറസ്സിൽ നിന്ന് അഭ്യാസം കാണിക്കുമ്പോൾ , അപ്രത്തെ വീടിലെ പെണ്ണ് , അവന്റെ അടുത്ത് പൊയ് എന്തോ പറഞ്ഞു ... തുണി അലക്കിയത് വിരിക്കാൻ ചെന്ന ഞാൻ ഈ കാഴ്ച കണ്ടു..

സകല ദൈവങ്ങളെയും ഒരുമിച്ചു വിളിച്ചു ഞാൻ ജീവനും കൊണ്ട് താഴെ ഓടി എത്തി കപ്യരോടും സയിപിനോടും കാര്യം പറഞ്ഞു....

ഏകദേശം പത്തു മിനുട്ട് കഴിഞ്ഞില്ല , തമ്പുരാൻ ഓടി വന്നു, ഒരു ഷർട്ട്‌ എടുത്തു ഇടുന്നു.. ആരോടും ഒന്നും മിണ്ടുനില്ല, വണ്ടിയും കഴുകുന്നില്ല....

പെട്ടന് തന്നെ അവൻ അന്ന് സ്ഥലം വിട്ടു... ഒരു 9 മണിക്ക് ഞങ്ങൾ പുറത്തു ഇറങ്ങുമ്പോൾ , ആ പെണ്ണ് ഞങ്ങളുടെ വാതിലിൽ തന്നെ നോക്കി ഇരിക്കുന്നു...

എവിടെയോ എന്തോ കുഴപ്പം മണക്കുന്നു എന്ന് എല്ലാര്ക്കും ബോധ്യം ആയി...

ഓഫീസിൽ  വന്നു തമ്പുരാനോട്‌ കാര്യം ചോദിച്ചപ്പോൾ ആണ് കാര്യം പിടി കിട്ടിയത്. അവള്ക്ക് തമ്പുരാനോട്‌  ഒടുക്കത്തെ ലവ് ആണ് എന്ന്.

തമ്പുരാന്റെ അഭ്യാസവും ശരീര ഭംഗി കണ്ടു അവള് വീണു പൊയ് എന്ന്...

നാളെ അവള് ഫുഡ്‌ ഉണ്ടാക്കും  കഴിക്കാൻ വരണം എന്ന് ...

കപ്യാര് പറഞ്ഞ പോലെ തന്നെ ഇടിയുടെ  വെടി കേട്ട് നമ്മടെ പുറത്തു വീഴും എന്ന് ഉറപ്പു ആയി..

അതിനു തമ്പുരാൻ തന്നെ ഒരു വഴി കണ്ടു പിടിച്ചു... കുറച്ചു നാല് മാറി നിൽകുക ...
കിട്ടുന്ന ശമ്പളം നിത്യ ചിലവിനു പോലും കഴിയാതെ ഇരിക്കാന സമയത്ത് ആണ്.. തമ്പുരാന്റെ ഒരു ഐഡിയ..

പക്ഷെ തമ്പുരാൻ എല്ലാം കണ്ടു അറിഞ്ഞു ചെയുന്ന ഒരുത്തന ആയിരുന്നു. അവൻ തന്നെ താത്കാലിക ഇടം കണ്ടു പിടിച്ചു. അഞ്ചു പൈസാ കൊടുക്കണ്ട തമ്പുരാന്റെ ഒരു പഴയ ചങ്ങാതിയുടെ മുതലായി യുടെ വീട് ആണ്.

ഈ ചങ്ങാതി പണ്ട് ഇപ്പോഴേ നാട്ടിൽ ഒരു മോഷണ കേസ് ആയി ബന്ധ പെട്ട് ഒളിച്ചു ഓടി ചെന്നയിൽ വന്നു താമസികു്ന മനുഷ്യൻ ആണ്..

പുള്ളി ഒരു ദിവസം അപ്രതീക്ഷിതം ആയി തമ്പുരാനേ കണ്ടു മുട്ടി..പഴയ ചങ്ങാതിമാര് ഒരുപാടു നേരം സംസാരിച്ചു. ആ പുള്ളി ആണ് തമ്പുരാനോട്‌ പറഞ്ഞത്. എപ്പോ വേണം എങ്കിലും എന്റെ കൂടെ വന്നു താമസിക്കാം , മുതലാളി പുറത്തു ആണ്, കൊറേ കാലം ആയി പുള്ളി മാത്രം ആണ് ആ ബംഗ്ലാവിൽ താമസം എന്ന്....

ഒരു ഒളിച്ചു ഓട്ടം ആവശ്യം ആണ് എന്ന് ഞങ്ങള്കും തോന്നി.. കാരണം ആ പെണ്ണ് എങ്ങാനും തമ്പുരാനേ കയറി പിടിച്ചാൽ ഇടി കൊള്ളുന്നത്‌ ഞങ്ങള്ക് എല്ലാര്ക്കും കൂടി ആണ്.

ഇല വന്നു മുള്ളിൽ വീണാലും മുള്ള് പൊയ് ഇലയെ കയറി പിടിച്ചാലും , ഇടി ഫുൾ കിട്ടനത് എനിക്കും, കപ്പ്യാര്കും സായിപ്പിനും ആണ്..

അടുത്ത ദിവസം തന്നെ ഞങ്ങൾ ഓണർ ചേച്ചിയോട് ഒരു കള്ളം പറഞ്ഞു ഒരു ആഴ്ച താമസിക്കാൻ ആയി തമ്പുരാന്റെ കൂട്ടുകാരന്റെ മുതലായി യുടെ ബംഗ്ലാവിൽ ലക്‌ഷ്യം വച്ച് പൊയ്....

ഞങ്ങള്ക് വഴി കാണിക്കാൻ ആയി , കൂട്ടുകാരാൻ ഒരു കവലയിൽ വന്നു നിന്ന്, അന്ന് ഏകദേശം ഒരു വൈകീട്ട് അഞ്ചു മണിക്ക് ഞങ്ങൾ അവിടെ എത്തി.

ഒരു ആളും പേരും ഇല്ലാത്ത ഒരു വിജനമായ ഒരു കവല, ഞങ്ങൾ നാല് പേരും ബംഗ്ലാവിൽ താമസിക്കാൻ ഉള്ള സന്തോഷത്തിൽ കൂട്ടുകാരന്റെ പിന്നാലെ പോകുക ആയിരുന്നു.

പോകുന്ന വഴിയില എല്ലാം അവിടുത്തെ നാട്ടുകാര് ഞങ്ങളെ ഒരു വൃത്തി കേട്ട ഭാവത്തിൽ നോക്കുന്നു. ഇടയ്ക്കു ഞങ്ങളെ നോക്കി ചിലര് കാർകിച്ചു  തുപ്പുന്നു.. ഇത് പന്ധികേട്‌ ആണ് എന്ന് തോന്നിയ സായിപ്പ് കൂട്ടുകാരനോട് ചോദിച്ചു...

സായിപ്പ് : എന്താ ചങ്ങാതി നമ്മളെ കാണുമ്പോൾ എല്ലാര്ക്കും ഒരു പുച്ഛം.

ചങ്ങാതി: അതോ  , അത് എന്റെ മുതലയിളുടെ കൂട്ടുകാര് എന്ന് കരുതിയിട്ടു ആണ്. അവര് അങ്ങനെ കാനിക്കനത് . നിങ്ങള് വിഷമികണ്ട ഞാൻ ഇല്ലേ കൂടേ .

മുതലാളി പണക്കാരൻ ആയതു കൊണ്ട് ഇവര്ക് കണ്ടുകൂടാ.

എല്ലാര്ക്കും അത് കേട്ടപോൾ സന്ദോഷം തോന്നി, ഇത് കേട്ട് തമ്പുരാൻ ഒരു ഡയലോഗ് 'അല്ലേലും ഈ പണക്കാരെ നാട്ടുകാർക്ക്‌ കണ്ടു കൂടാ '

വീടിന്റെ അടുത്ത് എതാരയപോൾ എനിക്കും സായിപ്പിനും ഒരു ശങ്ഹ .. ഞങ്ങള്  അടുത്ത് ഉള്ള ഒരു മതിലിൽ കാര്യം സാധിക്കുക ആയിരുന്നു.. അപ്പോൾ ഞങ്ങളുടെ പുറകില ഒരു അമ്മാവന നിന്ന് എന്തോ തമിളിൽ പറയുന്നു.

മലയാളത്തിൽ പറയാം :"ഇവാൻ ഒന്നും നന്നാവില്ലേ ഇന്ന്ഏതോ നല്ല പിള്ളേരെ ആണല്ലോ ചീത്ത ആക്കാൻ കൊണ്ട് പോകുന്നത് .. രാത്തിരി എത്ര പെണ്ണുങ്ങള വെറും ആവോ ..."

ഇത് കേട്ട പാടെ ഞങ്ങള് രണ്ടു പേരും പാതിക്കു വച്ച് നിരത്തിയിട്ടു അവരുടെ അടുത്തേക് ഓടി ചെന്നു . പക്ഷെ സമയം വൈകി പൊയ്, അവര് ബംഗ്ലാവിൽ കയറി പൊയ് ഇരുന്നു. ..

എന്ത് വന്നാലും നാല് പേര് കൂടി ഒരുമിച്ചു എന്ന് കരുതി ഞാനും സായിപ്പും അവരുടെ കൂടെ ബംഗ്ലാവിൽ കയറി..

ചെന്ന പാടെ തമ്പുരാന് എന്തോ ഒരു mistake  തോന്നി അവൻ അത് കപ്പ്യാരോട് പറഞ്ഞു. വീട്ടിൽ എതിയപോൾ ചങ്ങാതിയുടെ സ്വഭാവത്തിന് ചെറുതായി ഒരു മാറ്റം വന്നു.
അവൻ ഞങ്ങളോട് അധികാരം കാണിക്കാൻ തുടങ്ങി..


ഉള്ളില പേടി കൊണ്ട് അവൻ കൈ കാണിച്ചു സ്ഥലത്ത് ഞങ്ങള് ഇരുന്നു. അപ്പോഴാണ് നമ്മടെ കപ്പ്യാര് അവിടെ കുറച്ചു പുസ്തകങ്ങള കണ്ടത്.. അവനു ഈ പുസ്തകങ്ങളോട് വലിയ സ്നേഹം ആണ്... ഒരു പാട് അറിവുള്ള ഒരു മനുഷ്യൻ ആണ്..

കപ്പ്യാര് ബുക്ക്‌ എടുക്കാൻ പോയപ്പോൾ ചങ്ങാതി അവന്റെ അടുത്ത് ചെന്ന് പറഞ്ഞു ഇതൊക്കെ എന്റെ മുതലാളി എഴുതിയത് ആണ്..

കപ്പ്യാര് ബുക്ക്‌ ഒരു അഞ്ചു മിനുട്ട് വായിക്കുനത് കണ്ടു പെട്ടന് തന്നെ അവന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി. ഇത് കണ്ടു ഞാൻ പൊയ് ആ ബുക്ക്‌ വാങ്ങി വായിച്ചു നോക്കി.

എനിക്കും അതെ അവസ്ഥ..

സംഭവം വേറെ ഒന്നും അല്ല ബുക്കിന്റെ പേര് : 'ജയിൽ എത്തിയ നാൾ മുതൽ '


 തമ്പുരാൻ അപ്പോഴാണ് ചങ്ങാതിയോട്‌ രഹസ്യം ആയി കാര്യങ്ങള് ചോദികുന്നത് ..

തമ്പുരാൻ : 'സത്യം പറയ്‌ അളിയാ, നിന്റെ മുതലാളി എവിടെ ആണ്.

ചങ്ങാതി : 'ജയിലിൽ .. പീഡന കേസ് കഴിഞ്ഞ അഞ്ചു കൊല്ലം ആയി അവിടെ ആണ്.. ഞാൻ ആണ് ഇവിടെ വീട് നോക്കി നടതനത്.

ഈ ഒറ്റ ഡയലോഗ് തീരും മുന്പ് ഞങ്ങള് മൂന്ന് പേരും ആ ജില്ല തന്നെ വിട്ടു..  ഞങ്ങള് ഓടിക്കൊണ്ടിരികുമ്പോൾ പുറകില നോക്കുമ്പോൾ തമ്പുരാൻ ജെറ്റ് വിട്ട പോലെ വരുന്നു.

'അളിയന്മാരെ വിട്ടോടാ ഇത് സ്ഥലം മറ്റേതാ നമ്മള് കുടുങ്ങും എന്ന് ....""

പട പേടിച്ചു പന്തളത് പോയ പോലെ ആയീ..

എന്തോകെ ആയാലും ഉള്ള കിടപാടം  വിട്ടു കൊടുക്കാൻ ഞങ്ങൾ തയ്യാറായില്ല. ഞങ്ങള് തിരിച്ചു വീട്ടില്തന്നെ എത്തി.. ഒരു തീരുമാനം എടുത്തു ഞങ്ങൾ നാല് പേരും..

അന്ന് മുതൽ വീട്ടിൽ
1. തമ്പുരാൻ ഇനി ഷർട്ട്‌ ഇടാതെ പുറത്തു ഇറങ്ങരുത്
2. തമ്പുരാന് z category സംരക്ഷണം പോലെ ഞങ്ങൾ മൂന്ന് പേരും നിഴല് പോലെ തമ്പുരാന്റെ കൂടെ കാണും..
3. ആ പെന്ന്നെ കാണുമ്പോൾ എല്ലാരും ചെകുത്താൻ കുരിശു കണ്ട പോലെ ഓടി മറയാൻ..

ഈ തീരുമാനങ്ങൾ ഞങ്ങളെ അതെ വീട്ടിൽ മൂന്ന് മാസം കൂടി ജീവിപിച്ചു.

ചെന്നയിൽ അപ്പൊ സമ്മർ ആയി. വീടിന്റെ അകത്തു കിടന്നു ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആയി.... എല്ലാ ചെന്നൈ നിവാസികളെ പോലെ ഞങ്ങളും നക്ഷത്രം എന്നി കിടന്നു ഉറങ്ങാൻ തീരുമാനിച്ചു അതും ടെറസ്സഇൽ .


കാര്യങ്ങൾ ഏതാണ്ട് കൈ വിട്ടു പോയത് ഈ കാലത്ത് ആണ്... സൂര്യൻ വന്നു എഴുനേറ്റു പോടാ എന്ന് പറയണ വരെ ഞങ്ങള് മൂന്ന് പേരും കിടന്നു ഉറങ്ങും...

പക്ഷെ തമ്പുരാൻ കാലത്ത് എഴുനെല്കും ... ഒരു ദിവസം ഒരു കാക്കയുടെ ഒച്ച കേട്ട് ഞാൻ എഴുനേറ്റു നോക്കിയപ്പോൾ നമ്മടെ തമ്പുരാൻ അപ്പുറത്ത് നിന്ന് അഭ്യാസം കാണിക്കും പുരവിൽ ആ പെണ്ണ് വന്നു നോക്കി നിക്കുന്നു...


എന്നെ കണ്ട ഉടനെ അവള് ഓടി കളഞ്ഞു... അന്ന് വൈകുനേരം ഞങ്ങള് ടെറസ്സിൽ ചെന്ന് ഇരുന്നു കത്തി അടികുമ്പോൾ , തമ്പുരാന് ഒരു കാൾ വന്നു താഴെ പൊയ്.. കൊറേ നേരെം ആയും അവൻ വരാത്ത കൊണ്ട് ബോഡി ഗാര്ഡ് ആയ ഞങ്ങള് താഴേക് പൊയ്..

അപ്പൊ അവിടെ കണ്ട കാഴ്ച അധി ബീകാരം ആയിരുന്നു. ആ പെണ്ണ് അവൻ പോകുന്ന വഴിക്ക് കുറുകെ നില്കുന്നു അവൻ അവിടെ നിന്ന് വിറക്കുന്നു ..

ഞങ്ങളെ കണ്ട ഉടനെ അവള് അവിടെ നിന്ന് ഓടി കളഞ്ഞു.  തമ്പുരാൻ ഓടി വന്നു ഞങ്ങളോട് പറഞ്ഞു അളിയാ നമ്മുക്ക് ഇവിടുന്നു രക്ഷപെടണം ...

അവള് രാത്തിരി എന്നെ കാണാൻ ടെറസ്സിൽ വരും എന്നാ പറയുന്നത് എന്ന്..

''' ഞങ്ങള്ക് എന്ത് ചെയണം എന്ന് അറിയാൻ വയ്യാതെ , ഓരോതനും ഓരോ വഴിക്ക് ഇരുന്നു നഖം കടിചോണ്ട് ഇരുന്നു.

സായിപ്പുനു ഒരു ഐഡിയ തോന്നി. 'അന്ന് രാത്തിരി തമ്പുരാനേ കൊണ്ട് സായിപ് മുറിയിൽ  ഒരു ഒരു മണിക്ക് പൊയ് കിടന്നു ഉറങ്ങുന്നു.. അപ്പൊ അവള് വന്നു നോക്കുമ്പോൾ തമ്പുരാനേ കാണില്ല, രണ്ടു ദിവസം കഴിയുമ്പോൾ അവള് പിന്നെ വരില്ല..."

സായിപിന്റെ ഈ ഐഡിയ ഞങ്ങള് സഭയിൽ പാസ്സ് ആക്കി, ഐഡിയ പറഞ്ഞത് സായിപ്പു ആയതു കൊണ്ട് സായിപ്പു തമ്പുരാന് കൂട്ട് പോകാം എന്ന് ഏറ്റു ..


അന്ന് രാത്തിരി ഏകദേശം 12 മണി കഴിഞ്ഞപ്പോൾ current  പൊയ്.... ഞങ്ങള് ഞങ്ങളുടെ പ്ലാൻ കണക്കു കൃത്യം ഒരു മണിക്ക് സായിപ്പും തമ്പുരാനും അവിടെ നിന്ന് എഴുനേറ്റു താഴെ പൊയ്...
പ്ലാൻ success  ആയി എന്നാ ആത്മ സംതൃപ്തിയോടെ ഞാനും കപ്പ്യാരും അന്ന് നല്ലോണം ഉറങ്ങി...

അടുത്ത ദിവസം രാവിലെ ഞങ്ങൾ ഉറക്കം എഴുനേറ്റു താഴെ വന്നു ഓഫീസിൽ  പൊയ്.. പോയ അപ്പൊ തൊട്ടു സായിപ്പിന്റെ ശരീരം മുഴുവൻ ചൊറിച്ചില് വന്നു...

വൈകുന്നേരം ഞങ്ങൾ വീട്ടിൽ വന്നപ്പോൾ തമ്പുരാനേ കണ്ടതും അവള് ഒരു നാണം കലർന്ന  ചിരി ചിരിച്ചോണ്ട് അകത്തേക്ക് ഓടി പൊയ്..

കപ്പ്യര്ക്കും എനിക്കും എന്തോ പന്ധി കേടു തോന്നി....

കരണ്ട്  കറ്റ് , ഇന്നലത്തെ സംഭവം, സയിപിന്റെ ചൊറിച്ചില്, അവളുടെ ചിരി...

കാര്യം കൈ വിട്ടു പോകും എന്നാ ഒരു അവസ്ഥ വന്നപ്പോൾ ഞങ്ങൾ ആ ഏരിയയിലെ അല്കാരെ കുറിച്ച് ആലോചിച്ചു....

ഇടി കൊണ്ട് ചാവും എന്ന് ഉറപ്പു വന്ന situation ആയതു കൊണ്ട്. ഞങ്ങള് ഉള്ളതും പെറുക്കി അവിടും കാലി  ആക്കി ഓഫീസില നിന്ന് ട്രാൻസ്ഫർ വാങ്ങി ബാംഗ്ലൂർ ഓടി എത്തി....

അവിടെ തന്നെ നിന്നിരുന്നു എങ്കിൽ ഉറപ്പായും ഞങ്ങളിൽ ഒരാൾ അവളുടെ കെട്ടിയോണ്‍ ആകേണ്ടി വന്നേനെ അത് പോലെ അതിനു മുന്നേ ഉള്ള നാട്ടുകാരുടെ ഇടി, വീടുകാരുടെ ഇടി .. എല്ലാം കൊല്ലേണ്ടി വന്നേനേ ..........

അവസാനം ഞങ്ങള്ക് ഇടിയുടെ വെടികെട്ട് കിട്ടാതെ രണ്ടു സ്ഥലത്ത് നിന്ന് അതി സാഹസികം ആയി രക്ഷപെട്ടു........

ഇന്നും ഞങ്ങള് നാല് പേരക് പിടി കിട്ടാത്ത ഒരു കാര്യം ഉണ്ട് അന്ന് രാത്തിരി കരണ്ട് പോയപ്പോൾ എന്താണ് ശരിക്കും സംഭവിച്ചത് എന്ന് ..........

ചില കാര്യങ്ങള്ക് ദൈവത്തിനു മാത്രമേ ഉത്തരം തരാൻ കാണു . സായിപ്പും, തമ്പുരാന്, കപ്പ്യാരും ഞാനും നല്ല പിള്ളേര് ആയതു കൊണ്ട് വേറെ ഒന്നും നടന്നില്ല.........


                                       
                                     
                                                                                                           എന്ന് സ്വന്തം
                                                                                                             സുഹുർത്ത് .



2013, സെപ്റ്റംബർ 2, തിങ്കളാഴ്‌ച

പുതിയ ലോകവും ചെറിയ ഞാനും

പ്രിയപ്പെട്ട സുഹുര്ത്തിനു ,

നിങ്ങള്ക് ഒക്കെ പരമ സുഖം ആണ് എന്ന് കരുതുന്നു. ഇവിടെ എനിക്ക് ഒരുപാടു വിശേഷം പറയാൻ ഉണ്ട് അത് കൊണ്ട് നിങ്ങളുടെ കാര്യത്തിലേക്ക് കൂടുതൽ കടക്കുന്നില്ല .

കഴിഞ്ഞ കമ്പന്യിൽ ജീവിതം മടുത്തപ്പോൾ ഞാൻ അവിടുന്ന്  രാജി വച്ചത് അറിയുമല്ലോ. ജീവിതത്തിലെ പുതിയ തീരങ്ങൾ തേടി ഞാൻ ഒരുപാടു അലഞ്ഞു അവസാനം അമേരിക്ക ക്കാരുടെ ഒരു കമ്പന്യിൽ ഉയര്ന്ന ഒരു ജോലി കിട്ടി.. പക്ഷെ പേര് മാത്രമേ ഉള്ളു അമേരിക്ക , എനിക്ക് ജോലി ഇപ്പഴുംഇന്ത്യ  യിലെ  അമേരിക്ക ആയ ബാംഗ്ലൂർ തന്നെ ആണ്..

ഇനി ഓരോ സംഭവങ്ങൾ ഞാൻ പറയാം. അത് കേൾകുമ്പോൾ നിങ്ങള്ക് പല മലയാളം പടങ്ങളിലെ scene  ആയി ഓര്മ വരും. പക്ഷെ കള്ളം പറയുക അല്ല, ഇവിടെ ഞാൻ അനുഭവിച്ചത് അത് പോലെ കൊറേ ആണ് ...

ആദ്യ ദിനം :

നിങ്ങളുടെ പ്രാർത്ഥനയും  അനുഗ്രഹവും കൊണ്ട് ഒരു കുഴപ്പം ഇല്ലാതെ രാവിലെ കൃത്യം സമയത്ത് തന്നെ ഞാൻ ഇവിടെ എത്തി.. പറഞ്ഞ സമയം പത്തു മണി ആണെങ്കിലും ഞാൻ ഒരു എട്ടു മണിക്ക് തന്നെ ഇവിടെ തന്നെ വന്നു ഇരിക്കാൻ തുടങ്ങി.

വെളുപിനെ എത്തിയത് അല്ലെ, ചെറുതായി ഒന്ന് പരിസരം കറങ്ങി വരം എന്ന് കരുതി ഞാൻ ചുമ്മാ ഒന്ന് ആ വഴി ഒകെ നടന്നു നോക്കി.  അതു കഴിഞ്ഞു തിരിച്ചു വന്നു reception ൽ ഇരിക്കുമ്പോൾ ഒരു റ്റൈയും സ്യൂട്ടും ഒക്കെ ഇട്ടു ഒരു ഇന്ത്യൻ സായിപ്പു ന്റെ അപ്പുറത്ത് വന്നു  കൊറേ നേരം  ഇംഗ്ലീഷ് പത്രം വായിച്ചു   ഇരുന്നു. ഇടക്ക് ഇടക്ക് ഫോണ്‍ എടുത്തു വച്ച് അപാര ഡയലോഗ് .

ഞാൻ കരുതി ഇവിടുത്തെ ഏതോ വലിയ മാനേജരോ മറ്റും ആയിരിക്കും എന്ന്. ഞാനും അൽപ്പം ജാഡ   കൂട്ടാൻ  വേണ്ടി എന്റെ ഫോണ്‍  എടുത്തു എന്റെ കൂട്ടുകാരനെ വിളിച്ചു. കുറച്ചു നേരം കത്തി  വച്ച്.

പക്ഷെ നമ്മടെ കൊട്ടു കുട്ടൻ ഒടുക്കത്തെ ഡയലോഗ്  ഇവിടെ climate കൊള്ളത്തില്ല , not  responsible  persons  എന്നൊക്കെ ആരോടോ ഒടുക്കത്തെ ഡയലോഗ്, കണ്ടാൽ എന്റെ  അത്ര പ്രായം പറയില്ല പക്ഷെ അവന്റെ  സംസാരം കേട്ടാൽ ന്റെ അപ്പുപ്പന്റെ പ്രായം തോന്നിക്കും .

ഞാൻ അപ്പൊ മനസ്സിൽ  കരുതി,ഇവാൻ ഏതോ വിദേശ രാജ്യത്തു നിന്ന് വെളുപ്പിനെ വന്നതാ , ഏതോ മീറ്റിംഗ് കൂടാൻ വന്നതാ എന്ന്...

അങ്ങനെ ആദ്യ ദർശനം തന്നെ കലിപ്പ് പിടിച്ച ഒരുത്തന്റെ  അടുത്ത് ആയിരുന്നു .

സമയം ഏകദേശം പത്തിന്റെ അടുത്ത് ആയപ്പോൾ എവിടെ നിന്ന് ആണ് എന്ന് അറിയില്ല ഒരു പത്തു ഇരുപതു ആൾക്കാര് എന്റെ അടുത്തും ഒക്കെ ആയി ഇരിക്കുന്നു. എല്ലാം കിളവന്മാര് കിളവി മാരും . വായ നോക്കാൻ പോലും ഒരു  പെണ്ണ് ഇല്ല.

അപ്പൊ മനസ്സിൽ  തോന്നി കഴിഞ്ഞ കമ്പന്യിൽ  ചെന്ന അന്നു  ഞങ്ങളെ സ്വീകരിച്ചതു  ഒരു കിടിലം HR ആയിരുന്നു. ഞാൻ കരുതി ഇവിടെയും  അത് പോലെ കാണും എന്ന്.

പക്ഷെ എന്റെ മോഹങ്ങൾ  എല്ലാം തെറ്റി, കാലാപാനി സിനിമയിൽ അമേരിഷ് പുരി യെ പോലെ ഒരുത്തന അകത്തു നിന്ന് വന്നു. കയ്യില ഒരു കെട്ട് കടലാസ്സും ആയി വന്നു. വന്ന പാടെ  ഞങ്ങളെ നോക്കി ഒരു ചോദ്യം .

'പുതിയ ആള്ക്കാര് എല്ലാം ഒരു വരി  ആയി  പുറത്തു നിക്കുക്ക.

കേട്ട പാടെ ഞാൻ ഓടി പൊയ് ഒരു ചേട്ടന്റെ പുരവിൽ നിന്നു . നമ്മടെ അമരേഷ് പുരി എല്ലാരുടെ കയ്യിലും ഓരോ പേപ്പർ കൊടുത്തിട്ട് പറഞ്ഞു അഞ്ചു മിനിറ്റ് ഉള്ളിൽ എല്ലാരും ഇത് പൂരിപിച്ചു അകത്തു വരണം.

പണ്ടേ അങ്ങന, എക്സാം ഹാള്ളിൽ ഇരിക്കുമ്പോൾ പെട്ടനു എഴുതി തീർക്കാൻ ആണ് എനിക്ക് ഇഷ്ടം. ഞാനും അത് പോലെ രണ്ടു നിമിഷം കൊണ്ട് എല്ലാം പൂരിപിച്ചു.

അപ്പൊ എന്റെ പുറകില നിന്ന് ഒരു ശബ്ദം. 'ഇംഗ്ലീഷ് ആയിരുന്നു മലയാളിതിൽ പറയാം '.

'ചേട്ടാ ആ പേന ഒന്ന് തരുമോ '
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ നമാടെ കോട്ട് കുട്ടൻ ....'
അതിശയം കൊണ്ട് ഞാൻ തിരിച്ചു ചോദിച്ചു new  joinee ?
അവൻ അതെ എന്ന് തല കുലുക്കി ....

അപ്പൊ അവൻ  വീണ്ടും എന്നോട് ചോദിച്ചു , ചേട്ടാ പേന ...

അവന്റെ പത്രാസും ഇംഗ്ലീഷ് , കോട്ട്‌ , climate  ഒക്കെ കൂടി സഹിച്ച ദേഷ്യത്തിന് , ഒരു പ്രതികാരം പോലെ ഞാൻ ചോദിച്ചു.
'വലിയ കോട്ടും suitum ഒകെ  ഉണ്ടല്ലോ,ഒരു പേന വാങ്ങാൻ കാശ് ഇല്ലേ ???

എനിട്ട്‌ ഞാൻ എന്റെ പേന കൊടുത്തിട്ട് പറഞ്ഞു , എഴുതി കഴിഞ്ഞു തിരിച്ചു തരണം , കോട്ട്‌ ഒന്നും ഇല്ലെങ്കിലും നിന്നെ പോലെ ഓസ് പാർട്ടി അല്ല ഞാൻ എന്ന്.

എന്റെ  പ്രിയ സുഹുര്ത്തെ , പല തരം തെണ്ടികളെ കണ്ടിടുണ്ട് പക്ഷെ ഇത് പോലെ ഒരുത്തനെ ആദ്യമായിട്ടാ .. അവന്റെ ജാട ഒക്കെ കണ്ടിട് ഞാൻ ആദ്യം അറിയാതെ പൊയ് ചോദിച്ചേനെ .
'സർ ഈ പുത്യ ആൾകാരെ എടുക്കാന സ്ഥലം എവിടാ എന്ന് '

ദൈവം അവിടെയും എന്റെ കൂടെ ആയിരുന്നു....

അങ്ങനെ ആ സംഭവം കഴിഞ്ഞു അമരേഷ് പുരി ഞങ്ങളെ അകത്തേക്ക് കൊണ്ട് പൊയ്..

കാലാപാനിയിലെ ഓരോ സീനും എനിക്ക് ഓര്മ വന്നു,  കയറും മുന്പ്, ഒരു tag അതിൽ പേരും. പിന്നെ കയിൽ നിറച്ചു  papers ഉം ...

കയിൽ ഒരു കിണ്ണവും , പായും തന്നിരുന്നേൽ ഞാൻ ഉറപ്പിച്ചേനെ , ഇത് കാലാപാനി ജയിൽ തന്നെ എന്ന്...

അങ്ങോട്ട്‌ കയറി ഇരുന്നു, ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ , മൂന്ന് ദിശയിൽ  നിന്നും കൊറേ ടൈയ്യും  കെട്ടിയ ചേട്ടന്മാര് വന്നു, എന്റെ കയ്യിലെ പേപ്പർ മുഴുവൻ നോക്കി പരിശോദിച്ചു അവസാനം , ഒരു പേപ്പർ കയ്യില തന്നു.

'WELCOME 'ഞങ്ങളുടെ കമ്പനിയിൽ എന്നു ...

അങ്ങനെ , അവസാനം ഞാനും അവിടുത്തെ കൂലി പണിക്കാരൻ ആയീ...

ഇതിലും രസം ഉച്ചക്ക് ആയിരുന്നു സുഹുര്ത്തെ ...

ഒടുക്കത്തെ സ്റ്റാൻഡേർഡ് ഉള്ള കമ്പനി ആണ്, അവര്തന്നെ ഉച്ചക്ക് ഉള്ള ഊണ് ശരി ആക്കിയിരുന്നു ...

അവിടെ ചെന്നപ്പോലോ , ബുഫേ സിസ്റ്റം .... നമ്മടെ കൂടെ ഉള്ള ചേട്ടന്മാരും ചേച്ചിമാരും ഒക്കെ ചിക്കാൻ ബിരിയാണി ഒക്കെ എടുത്തു കൊണ്ട് പൊയ് സ്പൂണ്‍ കൊണ്ട് കഴിക്കുന്നു.
എനിക്ക് ആണെല് നല്ല വിശപ്പ്‌ ആയിരുന്നു ഞാൻ ഈ സ്റ്റാറ്റസ് ഒന്നും നോക്കിയില്ല ,
നല്ലോണം ബിരിയാണി ഒക്കെ എടുത്തു കൊണ്ട് പൊയ്.. ഞാൻ കൈ വച്ച് അങ്ങ് കഴിച്ചു.. എന്റെ അപ്പുറത്ത് ഇരുന്ന ഒരു കിളവി എന്നെ ഏതോ പഴയ അടിമയെ നോക്കണ പോലെ നോക്കിയിട്ട് അപ്പുറത്ത് ഇരിക്കണ ചേച്ചിയോട് സ്വകാര്യം പറഞ്ഞു.

പെട്ടന് നാണം വന്നു ഞാൻ എന്റെ തല താഴ്ത്തി ചിക്കൻ ബിരിയാണിയിൽ മാത്രം നോക്കി ഇരുന്നു തിന്നു തുടങ്ങി...

ഒരു രണ്ടു മിനിറ്റ് കഴിഞ്ഞപോൾ ,  കിളവി മാരുടെ ഭാവം അറിയാൻ ഞാൻ തല പൊക്കി നോക്കി...

'നോക്കുമ്പോൾ ഉണ്ട് അത്രയും നേരം സ്പൂണ്‍ വച്ച് കഴിച്ചോണ്ട് ഇരുന്ന ചേച്ചിമാര് കൈ കൊണ്ട് ആ ചിക്കെന്റെ എല്ല് വരെ കടിച്ചു പറിക്കുന്നു.

മനസ്സിൽ വീണ്ടും എനിക്ക് ദേഷ്യം വന്നു..

'ഞാൻ ചിരിച്ചോണ്ട് അവരോടു മലയാളത്തിൽ ചോദിച്ചു ....

'ചേച്ചി നാട്ടിൽ എവിടാ വീട് .....???

'ഉടനെ ഒരു ചേച്ചി എന്നോട് നോക്കിയിട്ട് പറഞ്ഞു . എങ്ങനെ മനസിലായി ഞങ്ങൾ മലയാളികള് ആണ് എന്ന് ....???

ഞാൻ പറഞ്ഞു ആദ്യം എന്നെ നോക്കി ഒരു പുച്ച ചിരി ചിരിച്ചപോഴേ തോന്നി, പിന്നെ  നിങ്ങളുടെ ഫുഡ്‌ അടി കണ്ടപ്പോഴേ ഉറപ്പിച്ചു.

ഈ ഡയലോഗ് അവര്ക് അത്ര അങ്ങോട്ട്‌ പിടിച്ചില്ല.. എന്നെ നോക്കി ഒരു വല്ലാത്ത ചിരി ചിരിച്ചു അവര് എഴുനേറ്റു പൊയ്

അങ്ങനെ ഊണ് ഒക്കെ കഴിഞ്ഞു ഞങ്ങള് എല്ലാരും ഒരു auditorium വന്നു ഇരുന്നു. ഇത് വരെ നമ്മള് കേള്കാത്ത കൊറേ കാര്യം എതോക്കൊയോ കൊറേ പേര് വന്നു സംസാരിച്ചു പൊയ്

ഇടക്ക് എന്നെ ചൂണ്ടി കാണിച്ചു , എന്തോ ചോദിച്ചു, സത്യത്തിൽ കഴിഞ്ഞ ദിവസത്തെ ഉറക്ക ക്ഷീണവും ചിക്കൻ ബിരിയാണി ഒക്കെ ആയി ഞാൻ ഒന്ന് മയങ്ങി പൊയ്..

പെട്ടന് ഞെട്ടി ഉണര്ന്നു ഞാൻ പറഞ്ഞു 'YES ' എന്നു .
ചോദ്യം ചോദിച്ച അമ്മാവന പെട്ടന് ദേഷ്യം വന്ന്ന പോലെ എന്നെ നോക്കി ഒരു വട്ടം കൂടി ചോദ്യം ചോദിച്ചു.

'ഈ കമ്പനി നഷ്ടത്തിന്റെ വക്കിൽ എത്തുമ്പോൾ നിങ്ങൾ ഈ കമ്പനി വിട്ടു പോകുമോ ???'

അപ്പോഴല്ലേ പറ്റിയ അമളി പിടി കിട്ടിയേ , വാ തുറന്നാൽ കള്ളം പറയാനാ ഞാൻ ഓണ്‍ ദി സ്പോട്ട് ഒന്ന് നമ്പർ ഇട്ടൂ.

" yes  സർ അങ്ങനെ പോകുന്നത് എന്റെ ശവം ആയിരിക്കും , ഒരിക്കലും ഞാൻ ഈ കമ്പനി വിടില്ല ...

ഈ ഉത്തരം ആ അമ്മാവനെ ഒന്ന് ഞെട്ടിച്ചു. പുള്ളി എന്നെ സ്റ്റേജിൽ വിളിച്ചു വരുത്തി ഒരു 'dairy milk ' മുട്ടായി തനിട്ടു പറഞ്ഞു. എന്റെ ഇരുപതു കൊല്ലാതെ ഈ കമ്പനി സേവനത്തിൽ ഇത് പോലെ ഒരു ചെരുപ്പകാരനെ കണ്ടിട്ടില്ല. എന്നു .


വീണിടം വിഷ്ണു ലോകം ഞാനും എല്ലാരേയും നോക്കി ചിരിച്ചു കാണിച്ചു തിരിച്ചു വന്നു ഇരുന്നു. പെട്ടന് പുറകില നിന്ന് ആരോ എന്നെ  തോണ്ടി വിളിച്ചു തിരിച്ചു നോക്കിയപ്പോൾ  ഒരു സുന്ദരി പെണ്ണ് , എനിട്ട്‌ അവള് പറഞ്ഞു . ചേട്ടൻ മലയാളികളുടെ   മാനം കാത്തു. എന്ന്.

അങ്ങനെ അവിടെ വച്ച് ഞാൻ ഒരു കുഞ്ഞു ഹീറോ ആയി എന്റെ അളിയാ ....

അങ്ങനെ ആദ്യ ദിനത്തെ കോപ്രായങ്ങൾ കഴിഞ്ഞു എന്നെ എന്റെ മാനേജർ വിളിച്ചോണ്ട് ഞങ്ങളുടെ project ഇൽ കൊട്നു പൊയ്.

പുതിയ കമ്പന്യിൽ കയറി , ഒരു പുതിയ android ഫോണ്‍ എടുക്കം എന്നൊക്കെ കരുതി ഇരുന്ന ഞാൻ അവിടെ തകര്ന്നു പൊയ്..

പ്രോജെച്ടിലെ നിയമങ്ങൾ ..

* ക്യാമറ ഉള്ള മൊബൈൽ അകത്തു കൊണ്ട് വരാൻ പാടില , കൊട്നു വന്നാൽ പിഴ അടക്കണം
* ദിവസവും 9 മണിക്കൂറ പണി എടുക്കണം. ഇല്ലെങ്ങിൽ ശമ്പളം കുറയ്ക്കും
* പുറത്തു ഉള്ള ആരും ആയി അദികം കമ്പനി അവൻ പറ്റില്ല, ഇവിടുത്തെ രഹസ്യം പുറത്തു പോയാൽ  ഈ കമ്പന്യിൽ നിന്ന് താനേ പുറത്തു ആക്കും

അങ്ങനെ ഒരു നൂറു കൂട്ടം കാര്യങ്ങൾ...

പെട്ടന് എനിക്ക് വീണ്ടും 'കാലാപാനി, മോഹൻലാൽ എല്ലാരേയും ഓര്മ വന്നു...

കയ്യിലെ കാശ്  കടിക്കണ പട്ടിയെ വാങ്ങിയ കൂട്ട് ആയി ജീവിതം ....

വരണത് വരണ വഴിക്ക് വരണ പോലെ കാണാം ഏന് കരുതി ഞാൻ എന്റെ ടീം നെ പരിചയ പെടാൻ ചെന്നപോൾ ശരിക്കും ഞാൻ ഞെട്ടി.

എന്റെ Team  lead , രാവിലെ കളിയാക്കിയ കോട്ടു കുട്ടൻ .... എന്റെ കൂടെ ജോലി ചെയ്യാൻ ഉള്ളവരിൽ ഉച്ചക്ക ഉണ്ണാൻ നേരം കണ്ട ചെചിമാരിൽ ഒരാൾ...

'ദൈവം ഇത്രയും നേരം കൂടെ ഉണ്ടായിട്ടു, പെട്ടന് ചായ കുടിക്കാൻ പോയതാവും ഏന് ഞാൻ കരുതി... പക്ഷെ എനിക്ക് തെറ്റി, ദൈവം, വീണ്ടും നമ്മളെ തേച്ചു.....

'പുതിയ  സ്ഥലത്തെ പുതിയ കഥകള ആയി , ഞാൻ ഇനിയും സുഹുര്തിനു കത്ത് എഴുതാം .. എന്റെ നാവിന്റെ ഉപയോഗം കൊണ്ട് ശത്രു ആകി മാറ്റിയ  ടീമിലെ പുതിയ വിശേഷങ്ങള ആയീ '


എന്ന് സ്വന്തം
സുഹുർത്ത് 

2013, ജൂലൈ 8, തിങ്കളാഴ്‌ച

നോട്ടീസ് പീരീഡ്‌

ഐ.ടി. കമ്പനിയിൽ ജോലി ചെയ്യുനവർ അല്ല , മിക്ക ജോലിക്കര്കും ജോലിയിൽ നിന്ന് പിരിഞ്ഞു പോകും മുന്പ് കുറച്ചു കാലം നോട്ടീസ് പീരീഡ്‌ എന്നാ ഒരു കടമ്പ കടക്കണം. ശമ്പളം ഇല്ലാതെ,  അറിയാവുന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു ... അങ്ങനെ കൊറേ പാരകൾ   ഉള്ള ഒരു കാലം ...

ഐ.ടി. മേഘലയിൽ ആണ് ഏറ്റവും കൂടുതൽ resignation ഉം , ജോലി മാറ്റവും ഒക്കെ പെട്ടന് പെട്ടന് കാണാൻ കഴിയുന്നത്‌.. അത് കൊണ്ട് ഇവിടുത്തെ കാര്ർക്ക്  resignation  എന്ന് കേള്കനത് പുത്തരി അല്ല. പോകുന്നവാൻ എല്ലാര്ക്കും കൂടി ഒരു വിരുന്നു കൊടുക്കും, പോകാത്തവർ എല്ലാം കൂടി പിരിവു ഇട്ടു ഒരു ഗിഫ്റ്റ്  വാങ്ങി കൊടുക്കും. അവസാന ദിവസം ഒരു കുഞ്ഞ കൂടിച്ചേരൽ

ബൈ ബൈ .... അത്രേ ഉള്ളൂ ...

ഇവിടെയും ഇത് പോലെ എന്റെ അനുഭവങ്ങളിൽ ഇത്തിരി ഇല്ലാ കഥകൾ കുത്തി കയറ്റി എല്ലാവരെയും രസിപിക്കാൻ ഒരു ശ്രമം

ഇവിടെ ആരെയും കളിയാക്കുനില്ല എല്ലാം ഒരു സ്പോര്ട്സ് മാൻ സ്പിരിറ്റിൽ എടുക്കുകാ !!!!

പോട്ടന് ലോട്ടറി അടിച്ച പോലെ ആയിരുന്നു , അന്ന് ഞാൻ ഇന്റർവ്യൂ പാസ്‌ ആയി എന്ന് പുതിയ കമ്പനിയിലെ മാനേജർ വിളിച്ചു പറഞ്ഞപ്പോൾ.

പിന്നെ രണ്ടാമത് ഒന്ന് ആലോചിക്കാൻ നിന്നില്ല, തന്റെ സാമ്രാജ്യം തിനോട് വിട പറയാൻ തന്നെ ഞാൻ തീരുമാനിച്ചു...


വൈകെന്നേരം രാഹു കാലം കഴിഞ്ഞു യമകണ്ട കാലം തുടങ്ങും മുന്പ്.. രാജി കത്ത് വീശി എറിഞ്ഞു

രാജി കത്ത് വീശി എറിഞ്ഞു എന്ന് കൂടെ ഉള്ള ഉറ്റ ചങ്ങാതിയോട് പറഞ്ഞപ്പോൾ ആണ്, സംഭവത്തിന്റെ ഗൌവ്രം മനസ്സിൽ ആവുന്നത്. പുതിയ നിയമം അനുസരിച്ച് രാജി കത്ത് കൊടുത്താല മൂനിന്റെ അന്ന് അവര് പുറത്താക്കും. എന്റെ പുതിയ കമ്പനിയിൽ അവർ പ്രിത്തെകം പറഞ്ഞിടുണ്ട്. രണ്ടു മാസം കഴിഞ്ഞേവിളിക്കു അതിനു മുന്നേ എല്ലാം ശരി ആക്കണം എന്ന്..

അകെ പെട്ട അവസ്ഥയില ആയി പൊയ് ഞാൻ, ഇല്ലത്ത്  നിന്ന് ഇറങ്ങുകയും ചെയ്തു അമ്മാത്ത്  ഒട്ടു എത്തിയതും ഇല്ല എന്നാ അവസ്ഥ,

"ഈ ടൈമിൽ പഴം ചൊല്ല് ബോർ ആണ് എന്ന് അറിയാം, എന്നാലും പറഞ്ഞു പോയി.. "

പക്ഷെ ഭാഗ്യം എന്റെ മുന്നില് നോട്ടീസ് പീരീഡ്‌ അറുപതു ദിവസം ആയി വന്നു. എന്നെ കൊണ്ട് കമ്പന്യ്ക്കാർക്ക് കുറച്ചു ആവശ്യം ഉണ്ട് എന്ന്...

അതോടെ മനസിന്‌ ഒരു ആശ്വാസം ആയി, ഇനി ഇത് പോയാലും അവര് വിളിചിലെലും നാട്ടിൽ ചെന്ന് വേറെ പണി തപ്പാൻ ഉള്ള സമയം ഉണ്ടല്ലോ ...

അങ്ങനെ നോട്ടീസ് പീരീഡ്‌ ന്റെ ആദ്യ ദിവസം തീരാരയപ്പോൾ ആണ് മാനേജർ വിളിച്ചു പറയണേ ...

 ശംബളം  ഇല്ല ഈ അറുപതു ദിവസം

 എല്ലാം കൂടി പോകാൻ നേരം മാത്രമേ കിട്ടു എന്ന്..

"അങ്ങനെ ആദ്യ പണി പച്ച വെള്ളത്തില തന്നെ കിട്ടീ "

ഈ വിവരം കൂടി അറിഞ്ഞതോടെ , ഒരു ആവേശത്തിൽ ഞാൻ നേരെ മാനേജർ ഉടെ മാനേജർ ന്റെ റൂമിലേക്ക്‌ താളവട്ടത്തിലെ ജഗതിയെ പോലെ കയറി ചെന്ന്..

കയറി ചെന്നപ്പോൾ ആണ് പെട്ടന് ഓർത്തത്‌ പുള്ളി ഒരു ഹിന്ദി കാരാൻ ആണ്. എനിക്ക് ആണേൽ ഡയലോഗ്  എല്ലാം മലയാളത്തിലെ വരൂ.. പെട്ടന് മമ്മൂട്ടിയെ  മനസ്സിൽ ദ്യനിച്ചു അറിയാവുന്ന ഇംഗ്ലീഷ് ഭാഷയിൽ നാല് കാച്ചു...

"മലയാള പരിഭാഷ പറയാം : എടൊ ഞാൻ പോകുവാ. എനിക്ക് വേറെ നല്ല ജോലി കിട്ടി, ഇനി തന്റെ പണി എനിക്ക് വേണ്ട. ഞാൻ ഓണ്‍ സൈറ്റ് ചോദിച്ചപ്പോൾ  എന്നോട് ഒരു കൊല്ലം കാത്തിരിക്കാൻ പറഞ്ഞില്ലേ. ഇനി എനിക്ക് വേണ്ട."

അത്രയും നാള് ഒരു പട്ടിയുടെ വില കല്പിക്കാതെ ഇരുന്ന മാനേജർ ഞാൻ ഇല്ലെങ്ങിൽ കമ്പനി തന്നെ പൂട്ടി പോകും എന്നാ അവസ്ഥയിൽ കരയാൻ  തുടങ്ങി.

മറ്റുള്ളവരുടെ കണ്ണ് നിറഞ്ഞാൽ സങ്ങടം വരണ ഞാൻ മനഗേരോട് ഒരു solution പറഞ്ഞു.
"സർ ഞാൻ പോകുന്നില പകരം എനിക്ക് ഇപ്പൊ ഉള്ള ശമ്പളത്തിൽ  ഒരു കിലോ അരി വാങ്ങാൻ ഉള്ള കാശ് എങ്കിലും കൂട്ടി തരണം. ഇല്ലേൽ ഒരു മാസതിക്ക് എങ്കിലും എന്നെ ഓണ്‍ സൈറ്റ് വിടണം.

അത്രയും നേരം പൊതി തേങ്ങ നഷ്ടപെട്ട പട്ടിയെ പോലെ കരഞ്ഞു കൊണ്ടിരുന്ന മാനേജർന്റെ മട്ടും ഭാവവും മാറി

അങ്ങേരു മാന്യൻ ആയതു കൊണ്ട് തെറി വിളിക്കാതെ എന്നെ അടിച്ചു പുറത്താക്കി . പറഞ്ഞിട്ട് കാര്യം ഇല്ല ഇന്നത്തെ അവസ്ഥയിൽ പുള്ളി തന്നെ പച്ച വെള്ളം കുടിച്ച ജീവിക്കണേ ...

എന്നെ റൂമില നിന്നും അടിച്ചു പുറത്തു അകിയത് ആണേലും അത് കാണിക്കാതെ യുദ്ധം ജയിച്ചു വന്ന പോരാളിയെ പോലെ പുറത്തു ഇരിക്കാന ഒരു വേസ്റ്റ് ബിനിൽ ഒരു ചവിട്ടും വച്ച് കൊടുത്തു ഇറങ്ങി പോയി..

അങ്ങനെ സംഭവ ബഹുലമായ കുറച്ചു നാളുകള അങ്ങനെ പോയി. . .

ഈ കാലഘട്ടത്തിലെ ഫേസ് ബുക്ക്‌ ഒരു മഹാ സംഭവം തന്നെ ആണ് എന്ന് ഞാൻ അറിഞ്ഞത് .

കമ്പനി വിടുന്നു എന്ന് rules പ്രകാരം പുറത്തു പറയണത് തെറ്റ് ആണ്. പക്ഷെ ഞാൻ അത് പറയാതെ ചുമ്മാ ഫേസ് ബുക്കിൽ ഒരു status  update  ഇട്ടു.

"അറുപതു നാളുകള തികയാൻ കുറച്ചു ആഴ്ചകൾ കൂടി എന്ന് "

എന്റെ പിറന്നാളിന് പോലും ഒരു ലൈക്‌ അടിക്കാത്ത എന്റെ കൂട്ടുകാര് മുഴുവൻ എന്റെ update നു കമന്റും ലൈക്കും ... വെറും കമന്റ്‌ അല്ല.
" ചെലവ്  താടാ " എന്ന്... പിന്നെ ആണ് സ്വയം വച്ച പാര  ഞാൻ താനെ ഓര്കനത് .. ഫേസ് ബുക്കിലെ പതിയിൽ കൂടുതൽ പേരും എന്നെ പോലെ ഒരു ഐ. ടി. ജീവനക്കാരൻ തന്നെ ആണ്.

എന്റെ ജീവനിൽ കൊതി ഉള്ളത് കൊണ്ട് .. മൂണിന്റെ അന്ന് ഞാൻ ആ അപ്ഡേറ്റ് ഡിലീറ്റ് ചെയ്തു കളഞ്ഞു .

      നാളുകൾ  കഴിയുന്തോരും മനസ്സില് കൊറേ ആലോചനകൾ വന്നു കയറി..
"ഡിഗ്രി പഠനം കഴിഞ്ഞു ഓരോ കവലയിലും അമ്പല മുറ്റത്തും കറങ്ങി നടന്ന എന്നെ പോലെ ഉള്ളവരെ പിടിച്ചു ജോലി തന്ന കമ്പനിക്ക്‌ ദ്രോഹം ചെയാണോ വേണ്ടയോ എന്ന്...

പക്ഷെ നോട്ടീസ് പീരീഡ്‌ ന്റെ ഇരുപതു നാള് കഴിഞ്ഞപ്പോൾ എനിക്ക് ആ ദുഃഖം മാറി. ..

ഈ കൊല്ലത്തെ  appraisal  അഥവാ സ്കൂളിൽ പടികുമ്പോൾ കിട്ടണ  പ്രോഗ്രസ്സ് റിപ്പോർട്ട്‌ ... വന്നു.

സ്ഥിരഥ യാർന്ന  പ്രകടനം കൊണ്ട് എനിക്ക് ഇത്തവണയും സെക്കന്റ്‌ ക്ലാസ്സ്‌ ഉം  രണ്ടു ശധമാനം ശമ്പള വര്ധനവും കിട്ടി ...

എന്റെ പ്രൊജക്റ്റ്‌ ലെ ഏറ്റവും ആത്മാർത്ഥ കാണിക്ക ബഷീർ  ഇക്കാക്ക്‌ കിട്ടിയത് വെറും അഞ്ചു ശതമാനം വർധന ....

അവന്റെ കരച്ചില് കണ്ടപ്പോൾ ഞാൻ മനസ്സില് കരുതി...

"അന്നേ പോകാൻ തോനിയത് എന്റെ കാരണവന്മാർ  ചെയ്തെ പുണ്യം കൊണ്ട് ആണ്. ഇല്ലെങ്ങിൽ ഇവര് recession  എന്നാ പേരില് പുറത്താക്കണ ലിസ്റ്റിൽ ആദ്യം എന്റെ പേര് വന്നേനെ "

സോഫ്റ്റ്‌വെയർ ദൈവങ്ങൾക് നന്ദി പറഞ്ഞു അങ്ങനെ ആദ്യ മുപ്പതു ദിവസങ്ങള് ഞാൻ തള്ളി നീക്കി..."

അടുത്ത മാസം ഒന്നാം തിയതി വന്നു, കൂട്ടത്തിലെ എല്ലാര്ക്കും സമ്പളം വന്നു, എന്റെ ബാങ്ക് accountil  അന്നും ഒന്നും വന്നില്ല. ..

കാശ് ഇല്ലാത്ത സമയത്ത് മാലഗയെ പോലെ വന്നു കാശ് തരണ സരിത ചേച്ചി അന്ന് ലീവ് ആയിരുന്നു .

അത് കൊണ്ട് പുതിയ ഒരു മാലഘയെ തപ്പി ഞാൻ ഇറങ്ങി..
കാരണം,  ഇവിടുത് കാരക് പറഞ്ഞ മനസിലാവും രണ്ടു മാസം കഴിയുമ്പോൾ മൊത്തം കൂടി കിട്ടും എന്ന്. പക്ഷെ പത്താം ക്ലാസ്സ്‌ പാസ്‌ ആവാത്ത എന്റെ ഹൌസ് ഓണർ ഇതൊകെ പറഞ്ഞ അറിയില്ല ...

അപ്പൊ ആകെ ശരണം "കടം " മാത്രം...

എനിക്ക് ശമ്പളം വന്നില ഞാൻ കടം വാങ്ങാൻ വരും എന്ന് എല്ലാര്ക്കും 6 th sense  ഉണ്ടായി എന്ന് തോന്നുന്നു.. ഒരുത്തനും സീറ്റിൽ  ഇല്ല... കുറച്ചു മുന്നില് പോയപ്പോൾ അവിടെ ഇരിക്കുന്നു, ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും വലിയ പൊങ്ങച്ചക്കാരി "സിസിലി " .... കുറച്ചു കാലം ഇവളുടെ കത്തി കേട്ട് സഹികാതെ വന്നപ്പോൾ രണ്ടു ഡയലോഗ് അടിച്ചു . അതോടെ അവളും ഞാനും തമിൾ ഉള്ള സംസാരം നിന്ന്..

ഇന്ന് ഞാൻ ആണല്ലോ ആവശ്യകാരൻ ,, വേറെ വഴി ഇല്ലാത്തതു കൊണ്ട് സിസിലിയോടു ചോദിക്കാൻ അവളുടെ സീറ്റിൽ എത്തി... ആദ്യം പിണക്കം മാറ്റം ചെറിയ ഒരു നമ്പറ ഇട്ടു നൊക്കീ..

"സിസിലി നിന്റെ കല്യാണം ഉറച്ചു എന്ന് കേട്ടല്ലോ ഉള്ളത് തന്നെ.. ... ചുമ്മാ ഇറക്കിയത പക്ഷെ പണി അവിടെ പാളി .

അവളുടെ കല്യാണം ഒറിജിനൽ ആയി ഉറച്ചു.. ഈ മാസം പതിനെഴുനു ...

കടം വാങ്ങാൻ പോയ ഞാൻ അവളുടെ കയ്യില നിന്ന് കല്യാണ കുറിയും വാങ്ങി... നല്ല ഒരു ഗിഫ്റ്റ് ആയി വരും എന്ന് വാക്കും  കൊടുത്തു ...

അപ്പോഴും മനസ്സില് ഒരു ചിന്ഥ  മാത്രമേ ഉള്ളു... "മനുഷനു ശമ്പളം ഇല്ലാത്ത സമയത്ത് മാത്രമേ എല്ലാരും എന്നെ ഒരോന്നിനു ക്ഷണിക്കു, ഈ മാസം ഇതും ചേർത്ത് രണ്ടു കല്യാണം 1 വീട് പാല് കാച്ചൽ,  ഒരു വിവാഹ വാര്ഷികം " ചിലപ്പോ കാശ് ഇല്ലാതെ സമയത്ത് എങ്ങനെ ജീവിക്കണം എന്ന് പടച്ചോൻ പഠിപ്പികണതു  ആവും :)


                 എന്റെ ഹൌസ് ഓണർ നെ പേടിച്ചു അന്ന് ഞാൻ എന്റെ വീട്ടിൽ പോയില്ല.. കൂട്ടുകാരന്റെ വീട്ടിൽ പൊയ് കിടന്നു അടുത്ത ദിവസം കാശ് ആയി വരണ സരിത ചേച്ചിയെ കത്ത് ഇരുന്നു..

ഭാഗ്യം അവര് പണി തന്നില്ല അവരുടെ കയ്യില നിന്ന് കുറച്ചു കാസ്ഷ് കടം വാങ്ങി... ഈ മാസം തള്ളി നീക്കാൻ ഉള്ള budget  ഇട്ടു..

മാസ അവസാനം ഉള്ള budget അവതരിപികുമ്പോൾ പുറകില നിന്ന് എന്റെ team  lead ന്റെ ഒരു അവിഞ്ഞ വിളി....

ഞാൻ പോകും മുന്പ് ഞാൻ ചെയ്യാനാ കാര്യങ്ങൾ എല്ലാം എന്റെ ജൂനിയർ പെണ് കൊച്ചിന് പറഞ്ഞു പടിപികണം എന്ന്..

"ഒരു പണിയും ഇല്ല മൊത്തത്തിൽ ഒരു സെറ്റപ്പ് ആണ് എന്ന് എനിക്ക് മാത്രം അല്ലെ അറിയൂ. പിള്ളേരെ പഠിപ്പിച്ച  എന്റെ കള്ളി പുറത്തു ആവും."

പഠിപ്പിക്കാൻ ഉള്ള ഒരു ടൈം ടേബിൾ ഞാൻ  ഉണ്ടാക്കി ... സത്യത്തിൽ ഒറ്റ ദിവസം മതി. പക്ഷെ  എന്നെ പടിപിച്ച സാമി അണ്ണൻ കാണിച്ച അതെ നമ്പറ ഞാനും ഇവിടെ ഇറക്കി.. ഒരു ആഴ്ച നീളുന്ന പഠനം.

പഠനം തുടങ്ങി രണ്ടിന്റെ അന്ന് പഠിക്കാൻ വന്ന മാർവാടി  കൊച്ചു ഹിന്ദിയില എന്നോട് പറഞ്ഞു.
"ഇത്ര ചെറിയ കാര്യം ആണോ ചേട്ടാ, ചേട്ടൻ ഒരാഴ്ച എന്നെ പഠിപ്പിക്കാൻ പോകുന്നത് ഞാൻ ബോർ അടിച്ചു മരിക്കും... "

സ്വന്തം വില പോകാതെ ഇരിക്കാൻ വേണ്ടി. ഞാൻ നമ്മടെ മലയാളികളുടെ പണി അവിടെ തുടങ്ങി. അവളെ കൊണ്ട് imposition  എഴുത്തികുവ , programing  codeഎഴുതികുവ എന്നുള്ള കലാ പരിപാടിക്കൾ ഇതിന്റെ ഇടക്ക് ആ കൊച്ചിനെ കൊണ്ട് ചുമ്മാ cafeteria യിൽ പൊയ് ചായ (ഫ്രീ ആയി അത് മാത്രമേ കിട്ടു)  കുടികുവ ,

അവസാനം അവളോട്‌ ഇവിടെ എങ്ങനെ ആര്ക്കും പിടികൊടുകാതെ ജീവിക്കാം എന്നാ technique  പറഞ്ഞ കൊടുത്തു .

 ഗുരു ദക്ഷിണ ആയി ഇത്തിര കാശ് കിട്ടും എന്ന് ഞാൻ കരുതി. പക്ഷെ മാർവാടി  കൊച്ചു പണി തന്നു.. അവള്ക്ക് ഞാൻ ട്രീറ്റ്‌ നടത്തേണ്ടി വന്നു... ഇല്ലേൽ അവള് എന്റെ കള്ളത്തരം പുറത്തു പറഞ്ഞല്ലോ എന്ന് പേടിച്ചിട്ടു  :(


...അങ്ങനെ അങ്ങനെ ഒരു ആഴ്ച തള്ളി നീക്കി..

അങ്ങനെ കമ്പനിയിലെ നോട്ടീസ് പീരീഡ്‌ ന്റെ അവസാന പതിനഞ്ചു നാളുകള കൂടി അവശേഷികെ , പുതിയ കമ്പനിയിൽ നിന്ന് ഒരു വെള്ളി ഇടി..

"ഞാൻ ഇത് വരെ വർക്ക്‌ ചെയ്യാത്ത കൊറേ കാര്യങ്ങൾ പഠിച്ചിട്ടു എങ്ങോട്ട് വന്ന മതി എന്ന്..

" ശമ്പളം ഇത്രയും കൂട്ടി തന്നപോഴേ ഞാൻ കരുതി.. എന്തോ പാര  ഉണ്ട് എന്ന്.. "


ഇതിന്റെ ഇടയില ഒരു കിടിലം കാര്യം ഉണ്ട്.. ഒരു പ്രേമം സംഭവം one  side  ആണ്. അപ്പുറത്തെ tower ലെ ഒരു കൊച്ചു. .. കുറച്ചു കാലം ആയി ഞാൻ അവളെ നോക്കാൻ തുടങ്ങിയിട്ട്. പക്ഷെ ഇത് വരെ മിണ്ടിയിടില്ല , അല്ല നേരെ നിന്ന് കണ്ടിട്ടില്ല എന്ന് താനെ പറയാം..

ഇനി അകെ ഉള്ള പതിനഞ്ചു നാളുകള അല്ലെ ഇവിടെ  ഉള്ളു, ദൈര്യം സംഭരിച്ചു നേരെ ഒരു ദിവസം അവളുടെ tower ഇൽ  പോയി .. അവരുടെ flooril  എത്തി..

തലേന്ന്  സാബു  പഠിപ്പിച്ച മുഴുവൻ ഡയലോഗ് മൂന്ന് തവണ rehesal എടുത്തിട്ട് ആണ് അവിടെ പോയത്...

അവളുടെ അടുത്ത് എത്തി.. excuse  me  എന്ന് പറഞ്ഞു ...അവള് തിരിഞ്ഞു എന്നെ നോക്കി

കന്നടയിൽ  ഒരു ഡയലോഗ് " ഏൻ  സാർ  എൻ  അഗബ് എകിട്ടു " മീൻസ്‌ എന്ത് വേണം എന്ന് !!!!!!!!!!!!!!!!!

ഇത്ര നാലും അവള് മലയാളി അച്ചായത്തി ആണ്, വളച്ച വീഴും , ജോലി ഉള്ളത് കൊണ്ട് ജീവിതം settle  എന്നൊക്കെ കരുതി ഞാൻ ചിലവാക്കിയ സമയം മുഴുവൻ ഒറ്റ നിമിഷം കൊണ്ട് വേസ്റ്റ് ആയി....   അവിടെ നിന്ന് തടി തപ്പാൻ ആയി  ചുമ്മാ  അവളാട് അവരുടെ മാനേജർ ന്റെ പേര് ചോദിച്ചു , എങ്ങനെ ഒക്കെയോ ഞാൻ തടി തപ്പി..

എനിക്ക് വേണ്ടി അവളുടെ ഇൻഫർമേഷൻ ഒപ്പിച്ചു തന്ന എന്റെ കൂട്ടുകാരാൻ    സാബുവിനെ ഞാൻ എനിക്ക് അറിയവന തെറി മുഴുവൻ വിളിച്ചു..

one  side  ലവ് പൊളിഞ്ഞ സങ്ങടത്തിൽ എന്റെ ഓഫീസില തിരിച്ചു എത്തി.. ഈ പ്രേമം പോട്ടനത് ഒന്നും എനിക്ക് ഒരു പുത്തരി  അല്ലാത്തത് കൊട്നു ഞാൻ അതോകെ അങ്ങ് വിട്ടു കളഞ്ഞു.


അങ്ങനെ കാത്തിരുന്ന അവസാന നാളും  എത്തി.... ഇത്ര നാല് ഓരോ ആളുകള് പോകുമ്പോൾ എന്തോകെ ആണോ നടക്കണത്‌ അത് പോലെ എന്റെ കാര്യത്തിലും നടന്നു...

ഇത്രനാള് കൂടെ ഉണ്ടായിരുന്നു ഉള്ളരോടും യാത്ര പറഞ്ഞു..

കൂടെ ഉള്ളവരുടെ വില അറിയാന നിമിഷം എന്ന് പറയണത് അവരോടു യാത്ര ചോടികുമ്പോൾ ആണ്.. ഓരോ ആളുകളും സ്ഥലങ്ങളും അതിന്റെ വില ഞാൻ ഈ നിമിഷം മനസിലാക്കി.

അങ്ങനെ ഞാൻ ആ വലിയ കമ്പനിയിലെ tag  ഊരി  കൊടുത്തു പടി ഇറങ്ങി...

ഒരിക്കലും തിരിച്ചു സ്വന്തം ഇഷ്ടം പ്രകാരം കയറാൻ പറ്റാത്ത ആ വാതിലിൽ മുന്നില് ഒരു രണ്ടു നിമിഷം നോക്കി നിന്ന്.. ഞാൻ നടന്നു അകന്നു..

"മനസ്സിൽ ഒരു ഡയലോഗ് മാത്രം വന്നു നിറഞ്ഞു നിന്ന്."

ഇനി മുതൽ എനിക്ക് ഈ കമ്പനി. " എന്റെ പഴയ കമ്പനി " ഇവിടുത്തെ ആളുകൾ  എന്റെ പഴയ ചങ്ങാതി മാറ്.  ഒരു കാലത്ത് ഞാനും ഇവിടുത്തെ ഒരു അംഗം ആയിരുന്നു ....



"പുതിയ കമ്പന്യിൽ പുതിയ കൊറേ കോലാഹലങ്ങൾ കാത്തിരിപ്പുണ്ടാവും ഇനി അവിടെ എന്തോകെ നടക്കുമോ എന്തു... ഞാൻ അല്ലെ അങ്ങോട്ട്‌ പോകുനത്.. മിക്കവാറും ഒരു മഹാഭാരത യുദ്ധം താനെ കാണാം ....


                                                                                                             എന്ന് സ്വന്തം
                                                                                                                 സുഹുർത്ത് 

2013, ഏപ്രിൽ 24, ബുധനാഴ്‌ച

ആര് കൊണ്ട് പൊയ് !!!

ഒരു സിനിമ കഥ പോലെ ഒരു അനുഭവം .......

Introduction:
എന്നത്തെയും പോലെ ഒരു ഉച്ച സമയം , ഞങ്ങളുടെ cafeteria യിലെ ഒന്നാം നിലയിൽ  ഭക്ഷണം വാങ്ങാൻ ആയി ക്യൂ  നില്കുന്നു ... 
പെട്ടന്ന് ഒരു തണുത്ത കാറ്റു വീശി, കൂടെ ആരുടെയോ മൊബൈലിൽ നിന്ന് ഒരു മധുര സംഗീതം കൂടി . 

ഞങ്ങൾ എല്ലാം കൂടി വാതിലെല്ക്ക് നോക്കിയപ്പോൾ ഒരു കൂട്ടം പെണ്‍കുട്ടികള നടന്നു വരുന്നു,

"സിനിമയിലെ പോലെ ഇവിടെയും നായികാ മാത്രം കാണാൻ ഐശ്വര്യം ഉള്ളത് , കൂടെ ഉള്ള കൂട്ടുകാരികൾ എല്ലാം അത്ര പോര "

ഇത് കണ്ട ഉടനെ നമ്മടെ ഹീറോ

ഹീറോ: അളിയാ അവളെ കണ്ട നമ്മടെ സിനിമ നടി  അന്ൻ അഗസ്റ്റിൻ  പോലെ ഇല്ലേ 

ഫ്രണ്ട് : ശരിയാ അളിയാ 

ഹീറോ: ഞാൻ എങ്കിൽ പൊയ് ഒന്ന് മുട്ടട്ടെ , ഒന്ന് ഇല്ലെങ്കിലും ഒന്ന് പരിച്ചയപെടുകയും എങ്കിലും ചെയ്യല്ലൊ. 

ഫ്രണ്ട്: വേണ്ട അളിയാ വിട്ടു കല, അവള്ക്ക് വേറെ ലൈൻ കാണും, നീ ചുമ്മാ ടൈം വേസ്റ്റ് ആക്കണ്ട , ഒന്നാമത് നിന്നെ കാണാൻ എന്റെ അത്രെയും ഗ്ലാമർ ഇല്ല, ചുമ്മാ പൊയ് നാണം കെടണോ 

ഹീറോ: ശേ .... അവള് പൊയ് , നീ കാരണം ആണ് ഇല്ലേൽ ഞാൻ പൊയ് മുട്ടിയേനെ .

ഫ്രണ്ട്: ശരിയാ നല്ലോണം അപ്പൊ കിട്ടുകയും ചെയ്തേനെ 

ആ അവസരം നഷ്ടപ്പെട്ട് നായകന കൊറേ കാലം കാത്തു  കാത്തു നടന്നു . ഏകദേശം ഒരു മാസം  കഴിഞ്ഞു , അവളെ കണ്ടു മുട്ടി , പരിചയപെട്ടു 

അവളെ വീണ്ടും കാണാൻ ആയി പല പല നമ്പറും ആശാൻ ഇറക്കി, അതില് കുറച്ചു ഒക്കെ ശരിക്കും ഏറ്റു 

അങ്ങനെ പയ്യെ അവളുടെ മുന്നില് ഹീറോക്ക്  വില കിട്ടി തുടങ്ങി . അപ്പോഴാണ് ഒരു ഐഡിയ പെട്ടന് നമ്മടെ ഒരു കൂട്ടുകാരൻ  ഉപദേശിച്ചത് 


എപ്പോഴും കണ്ടു കൊണ്ട് ഇരുന്നാൽ വില പോകും, അത് കൊണ്ട് ഇത്തിരി നാള്  മാറി നിക്കാം . പ്രണയത്തിനു വിരഹം ഡബിൾ പവർ തരും എന്നു.. 

INTERVAL 

ഹീറോ ക്ക് ആവശ്യം ഇല്ലാതെ ഇരുന്നിട്ടും , അവൻ ട്രാൻസ്ഫർ വാങ്ങി, ബാംഗ്ലൂർ വന്നു. 

സിനിമയിലെ പോലെ ഒരു senti  സോങ്ങിന്റെ background ഓടു കൂടി ആണ് നായകന യാത്ര അവുന്നതു. 


നായകന ബാംഗ്ലൂർ വന്നു ഉടനെ തന്നെ വിരഹ കാമുകന്റെ വേഷം എടുത്തു അണിഞ്ഞു . അവളെ മനസ്സില് വിചാരിച്ചു അവൻ അവനെ തന്നെ മറന്നു തുടങ്ങി 

ന്യായർ ആഴ്ച പോലും കമ്പനിയിൽ വന്നു അവളുടെ mails നു വേണ്ടി കാത്തു ഇരുന്നു . 

ഉടനെ തന്നെ ഒരു പാതി രാത്രിക്ക് ഒരു ബോധോദയം ഉണ്ടായി  നായകന് .

"കഴിവ് ഉള്ളവന്മാരെ മാത്രമേ പെണ്‍കുട്ടികൾക്ക് മുന്നില് വില ഉള്ളൂ .  എന്തെല്ലും ഒരു കഴിവ് അവളുടെ മുന്നില് തെളിയിക്കു , എങ്കിൽ അവള് വീഴും ഉറപ്പാ .

ഒട്ടും നേരം കളയാതെ ഹീറോ, തന്റെ ഉള്ളില ഉറങ്ങി കിടന്നിരുന്ന ഡാവിഞ്ചി യെയും , രാജാ രവി വര്മയെയും മിക്സ്‌ ചെയ്തു ഒരു പുതിയ അവതാരം ആയി പുനര്ജനിച്ചു .

painter : രാജാ ഡാവിഞ്ചി വരമ

രാവും പകലും ഉറക്കം കളഞ്ഞു അവസാനം അവൻ ഒരു പെയിന്റിംഗ് വരച്ചു തീർതു. 

അത് സ്കാൻ ചെയ്തു അവള്ക്ക് അയച്ചു കൊടുക്കുയം ചെയ്തു 


ഹീറോ യുടെ മനസ്സില് ഒരു കൊച്ചു വസന്തം താനെ വിരിയാൻ തുടങ്ങി . ഇവൻ  അയക്കണ  മെസ്സേജ് , മെയിൽ  എല്ലാം അവൾ റിപ്ലയ്  തന്നു തുടങ്ങി


CLIMAX….

അങ്ങനെ ഹീറോ  വിരഹ കാമുകന്റെ വേഷം കളഞ്ഞു ഒരു ഒറിജിനൽ one  സൈഡ് കാമുകൻ ആകാൻ തുടങ്ങി ....

അവന്റെ ഉള്ളിലെ വസന്തം പക്ഷെ അതികകാലം നീണ്ടു നിന്നില്ല .

ഒരു ദിവസം നായകന് ഒരു ഫോണ്‍ കാൾ കിട്ടുന്നു, അവന്റെ ഒരു കൂട്ടുകാരന്റെ അടുത്ത് നിന്നു.
"അളിയാ നീ നോക്കണ പെണ്ണിന് വേറെ  ലൈൻ ആയി. അളിയൻ  ഇനി പരിശ്രമികണ്ട . ...  Information is from reliable source………

ആകെ തകര്ന്നു നെഞ്ച് പൊട്ടിയ കാമുകൻ  ഞങ്ങളുടെ അടുത്തേക്ക് ഓടി വരുന്നു. വളരെ വിഷമത്തോടെ പറഞ്ഞു 

"ഡാ അവള്ക്ക് വേറെ ലൈൻ ആയി, ഞാൻ കാണിച്ചു കൂട്ടിയത് ഒക്കെ വേസ്റ്റ് ആയി. 
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.


അവനെ ഞങ്ങൾ എല്ലാം ചേർന്ന് ആശ്വാസിപിക്കാൻ ശ്രമിക്കുമ്പോൾ , കൂട്ടത്തിലെ ഒരു  ഫ്രണ്ട് ന്റെ  ഡയലോഗ് .

"എന്തൊക്കെ ആയാലും അവള് ഇവനെ കളഞ്ഞിട്ടു പൊയി. നമ്മടെ കൂട്ടത്തിലെ നിയമം അനുസരിച്ച് ലൈൻ പൊട്ടിയാൽ ഒരു ഫുൾ ബോട്ടൽ "RUM " കാമുകൻ  വാങ്ങി തരണം .... ഏതു ബ്രാൻഡ്‌ ആണ് വേണ്ടത് ?????????


നോട്ട്: "യദാർത്ഥ  പ്രണയമോ , affectiono , എന്തും തന്നെ ആയിക്കോട്ടെ, കൂട്ടുകാര് എല്ലാത്തിനും കൂടെ നിക്കും , പ്രണയിക്കുമ്പോൾ സഹായിക്കാനും, പ്രണയം പൂവാനിയുമ്പോൾ  സന്തോഷിക്കാനും, തകരുമ്പോ അത് പങ്ങു വൈക്കാനും "

                                                                                                                                    എന്ന് സ്വന്തം ,
                                                                                                                                    സുഹുർത്ത് 


2013, ജനുവരി 20, ഞായറാഴ്‌ച

ശപഥങ്ങള്‍ പാരകള്‍ ആവുമ്പോള്‍


ഭാവനയില്‍ ഒരു കൊച്ചു മനുഷന്റെ ന്യൂ ഇയര്ശപഥം എങ്ങനെ പാര  ..ആവുന്നു എന്ന്.

ഒരു വര്ഷം കൂടി പിറന്നു വയസ്സ് ഒന്ന് കൂടി എന്നല്ലാതെ യാതൊരു മാറ്റവും ഞാന്കാണുനില്ല ആകെ ഒരു ഗുണം ഉണ്ടായതു വര്ഷം new  year  നു ശപഥങ്ങള്ഒന്നും എടുത്തില്ല എടുത്തിട്ട് വലിയ കാരിയം  ഇല്ല , ദൈവത്തിനും  മടുത്തു . പുള്ളിക്കാരന് കൊല്ലം എന്ജോയ്ചെയ്യട്ടെ എന്ന് ഞാന്കരുതി പാവം അല്ലെ . ഇല്ലെങ്ങില്എന്നെ പോലെ വേറെ ഒരുതന്തേ കാര്യം നോക്കട്ടെ .

ഒരു
മൂന്നു നാല് കൊല്ലം മുന്പ് ഉള്ള കാര്യം  ആലോചിച്ചു നോക്കിയതാ, അന്നൊക്കെ  വര്ഷം തുടങ്ങുംബോലെ അഞ്ചാറ് വാക്ക് ദാനങ്ങള്‍, പിന്നെ എന്നും പ്രാര്ത്ഥന " ദൈവമേ കൊല്ലം യെങ്ങന എങ്കിലും നന്നാവണമേ . നാട്ടുകാരെ കൊണ്ടും വീട്ടുകാരെ കൊണ്ടും പരയിപിക്കാന്ഇട വരുത്തരുതേ . ഒരു നല്ല ജോലി അതും കഠിനമായ ജോലിക്കള്ഇല്ലാത്ത ,  ഒക്കെ ആയിരുന്നു പ്രാര്ത്ഥനകള്‍ . ജോലി കിട്ടി കിട്ടിയില്ല എന്ന് പറഞ്ഞു പോയപ്പോള്ഞാനും വന്നു കൊടുത്തത് മറന്നു നന്നാവാനും കൊല്ലവും നാട്ടുകാര്ക്ക്സ്വന്തം  പറയാന്ഒരു ഉദാഹരണം ഞാന്തന്നെ ആയി യെവനെ പോലെ ആവല്ലേ മക്കളെ എന്ന് പറയാന്‍. ...
പക്ഷെ
  കൊല്ലം അങ്ങനെ അല്ല , കയ്യില്നല്ല ഒരു ജോലി, ഉണ്ട് നല്ല ശമ്പളം  അടിച്ചു പൊളി അല്ലേലും അടിച്ചു പോലിയായ ഒരു  ലൈഫ്ഇനി കുറച്ചു കാലം അടിച്ചു പൊളിക്കാം എന്ന കരുതി . ഒരു മാസത്തെ ലീവ് എടുത്തു നാട്ടില്എത്തി . നാട്ടില്കാല് കുത്തിയ അന്ന്   മുതല്കാണുന്ന വല്യപ്പപ്പന്മാരും വല്യമ്മമാരും ഒറ്റ ചോദ്യം മാത്രമേ ചോദിക്കാന്ഉള്ളു
"എങ്ങനെ ഓട്ടന്തടി ആയിട്ടു നടന്ന മതിയോ ഒരു പെണ്ണ് ഒക്കെ കെട്ടി സന്തോഷം ആയി ജീവിക്കണ്ടേ " .
 അല്ലേലും ഒരു മനുഷന്സന്തോഷത്തോടെ ജീവിക്കനത് ഇവര്ക്ക് കണ്ടൂടല്ലോ .
വീട്ടില്
ചെന്നപ്പോലും ഇത് താനെ അവസ്ഥ . പണ്ട് നിനക്ക് ജീവിക്കാന്അറിയൂ എന്ന് ചോദിച്ചവര്തന്നെ, പെണ്ണ് കേട്ടണ്ടേ കുടുംബം നോക്കണ്ടേ എന്നാ dialogues  ആയി.
ഞാന്
അവസാനം എന്നെ തന്നെ ഒന്ന് വില ഇരുത്തി നോക്കി. വയസ്സ് 28-29 യെങ്കിലും ഒരു പെണ്ണ് കെട്ടാന്ഒക്കെ ആയോ . ആയ കാലത്ത് ഒരു പെണ്ണും നമ്മളെ തിരിഞ്ഞു നോക്കിയിട്ടില്ല . അല്ല, അന്ന് ഇത്രെയും glamour  ഇല്ലൈരുനു അത് പോലെ ജോലിയും . എന്ന് അങ്ങനെ അല്ലാലോ , ഞാന്ഇത്തിരി ഗ്ലാമര്വച്ചിടുണ്ട് എന്ന് അമ്മാവന്പറഞ്ഞു . അതോടെ ഞാനും കരുതി. പെണ്ണ് കേട്ടിയെക്കം എന്ന്. ചിലപ്പോ അജ് ഓവര്ആയി പോയല്ലോ. എന്നാ പേടി ആണ് ഏന് എന്നോട് ദേഷ്യം ഉള്ളവര്പറയും .

ന്യൂ
ഇയര്ല്‍  ശപഥം എടുക്കണ്ട എന്ന്  കരുതിയത , അത് മാറ്റിയേ പറ്റു . " ദൈവമേ ഞാന്ഇതാ ശപഥം എടുക്കുന്നു   കൊല്ലം ഒരു സുന്ദരി , വേണ്ട ചിലപ്പോ complex  ആവും , നല്ല ഒരു പെണ്ണിനെ ഞാന്കെട്ടും ഇത് സത്യം സത്യം സത്യം ..."

എന്റെ
തീരുമാനം കേട്ട് എല്ലാരും സണ്ടോഷിച്ചു , അനിയന്ഒഴികെ . അവന്വന്നു പറയുവ , "കുരങ്ങന് പൂമാല കിട്ടിയ പോലെ ആവും നോക്കിക്കോ എന്ന്. ". സംഗതി  വേറെ ഒന്നും അല്ല

 അവന്റെ ലൈന്ഞാന്ഒന്ന് പൊളിച്ചിരുന്നു അതിന്റെ കലിപ്പില ഇന്നത്തെ ന്യൂ generation  പിള്ളേരുടെ ഒരു കാരിയമേ . അതൊക്കെ പോട്ടെ ...
എന്റെ
തീരുമാനം കേട്ട പാതി കേള്കാത്ത പാതി വീട്ടുകാരും നാട്ടുകാരും ഒരു യുദ്ധത്തിനു പോകും പോലെ കച കെട്ടി ഇറങ്ങി . എല്ലാ സിനിമകളിലും ഒരു twist  വരില്ലേ എന്റെ ലിഫെലും അങ്ങനെ ഒരു twist  എന്ന മാരണം  വന്നു.
"ജാതകം നോക്കിയാ പണിക്കര് പറഞ്ഞു ,"വിവാഹം കൊല്ലം ഇനി ഒരു  ഏഴു കൊല്ലം കഴിയണം എന്ന്. " . NASA ക്കാരുടെ Tsunami  മുന്നറിയിപ്പ് പോലെ, എന്റെ നാട്ടിലും വീടിലും ഇതു അല അടിച്ചു. നാരായണ പനികാര് പറഞ്ഞ അത് അചിട്ടത എന്നാ നാട്ടിലെ വൈപ്പു .

ഇത്തിരി
ദൈവ ഭയം ഉള്ള ഇതിന്റെ പരിഹാരത്തിന് ആയി പല പല അമ്പലങ്ങള്കയറി ഇറങ്ങാന്തുടങ്ങി കാല കേടു അല്ലണ്ട്    എന്ത് പറയാന്‍ . പണ്ടൊക്കെ  അമ്പലങ്ങള്ല്‍  പോകുന്നത് തന്നെ  നോക്കാന്ആയിരുന്നു. അന്നൊക്കെ     അയ്യപ്പന്ന്റ്  നടയില്വരെ പെണ്കുട്ടികളെ കാണാം ആയിരുന്നു.  പക്ഷെ  ഇന്ന് സ്ഥിധി  മാറി. അയ്യപ്പന്റെ  അടുത്ത്  പോയിട്   കൃഷ്ണന്നടയില്പോലും 
ആരെയും
കാണാന്പറ്റാത്ത അവസ്ഥ വന്നു. സമയ ദോഷം  ആണ് എല്ലാം എന്ന് കരുതി. ഞാന്ക്ഷമിച്ചു .
അങ്ങനെ
ഇരിക്കെ ......
 നാട്ടിലെ ഒരു   ഒരു   ഇടത്തരം കുടുംബത്തിലെ ആലോചന വന്നു.  

പെണ്
‍  കുട്ടിയുടെ  അച്ഛനെ ഞാന്അറിയും നാട്ടിലെ   ഒരു അറിയപെടന LIC  agent  ആണ്. പുള്ളി എന്നെ ഓടിച്ചിട്ട് പിടിച്ചു ആണ് LIC  എടുപിചിടുള്ളത് . LIC  ആശാന്റെ മോളുടെ ജാതകം എന്റെ ജാതകം ആയി നോക്കിയപ്പോള്നല്ല പൊരുത്തം . വീട്ടുകാര്  ഉടന്ആലോചന ആയി ചെല്ലാന്ഒരുങ്ങി സംഭവം ക്ലിക്ക് ആയി എന്ന് ഞാനും കരുതി. പക്ഷെ ഞാന്ഫോട്ടോ കണ്ടില്ല . എന്നാലും കുഴപ്പം ഇല്ല പൊയ് കാണാം എന്ന്കരുതി. LIC  ആശാന്വല്യ ഗ്ലാമര്ഇല്ലാത്ത മനുഷന്ആണ് . അത് കൊണ്ട് മോളും ഒരു ഇടത്തരം ആയിരിക്കും എന്ന് കരുതി. അതും പോരഞ്ഞിട്ട് പണ്ട് എന്നെ കൊണ്ട് ഇങ്ങേരു LIC  എടുപിച്ചത് അല്ലെ  അതൊക്കെ സ്ത്രീധനത്തില്തീര്ക്കാം എന്ന് കരുതി ഞാനും.

സംഗതി
ആദ്യത്തെ പെണ്ണ് കനല്അല്ലെ. ഒരു ദൈര്യത്തിനു, എന്റെ നാട്ടിലെ സ്രീദരന്ചേട്ടന്റെ അടുത്ത പൊയ്, ഒരു ദൈര്യത്തിനു. പുള്ളി ആണേല്നാല് കൊല്ലം കൊണ്ട് ഇരുപതു പെണ്ണ് കണ്ടു . ഫുള്പരിചയം ഉള്ള ആള് പെണ്ണ് കനലില്ഞങ്ങള്പിള്ളേര് ഒക്കെ, ശ്രീധരന്ചേട്ടന്റെ അനുഗ്രഹം വാങ്ങിയെ പൊയ് പെണ്ണ്  കാണു . കൂടത്തില്ചേട്ടന്രണ്ട മൂന്ന് ചോദ്യം പറഞ്ഞു തന്നു ,നാണം കെടാതെ ഇരിക്കാന്വേണ്ടി .

അങ്ങനെ
പെണ്ണ് കനല്ദിവസം എത്തി . ഞങ്ങള്കുടുംബക്കാര് പെണ്ണിന്റെ വീട്ടില്എത്തി. സിനിമയില്ഒക്കെ കാണും പോലെ അമ്മാവന്മാര് വളിച്ച കോമഡി പറഞ്ഞു കൊണ്ടിരുന്നു അപ്പുറത്തെ വാതിലില്നിന്ന് ചേച്ചി മാറ് എന്നെ നോക്കി കുറ്റങ്ങളും കുറവുകളും കണ്ടു പിടിച്ചു തുടങ്ങി. പടത്തിനെ ഇന്റെര്വലിനു മുന്ബുള്ള സുസ്പെന്സെ പോലെ പെണ്ണ് ചായയും ആയി വന്നു. കണ്ടപ്പോഴേ ഞാന്കരുതി. ഒരു പാവം , കൊച്ചു അദികം പരിഷ്കാരം ഇല്ല , നല്ല പഠനവും ഉണ്ട്, എല്ലാം കൊണ്ടും പാവം .... മനസ്സില്‍  ഗുരുജി, ഉത്തരം ലോക്ക് ചെയ്തു . എന്റെ പെണ്ണ് ഇവള് തന്നെ.
അങ്ങനെ
ഇന്റെര്വല്കഴിഞ്ഞു , നെക്സ്റ്റ് പെണ്ണിന്റെയും ചെറുക്കന്റെയും തനിച്ചുള്ള duet  സൊങ്ങ് ആണ്. കൂട്ടത്തിലെ അമ്മാവന്‍ , ഡയലോഗ് അടിച്ചു. .
"ഇനി പെണ്ണിനും ചെറുക്കാനും എന്തെങ്ങിലും ഒക്കെ സംസാരിക്കട്ടെ "

പെണ്ണും
ആയിടുള്ള HR  ഇന്റര്വ്യൂ ക്ക് ആയിട്ട് സ്രീദരന്ചേട്ടന്പടിപിച്ചു തന്ന ചോദ്യങ്ങള്ആയി ഞാന്മുരിയീല്ക്കു കയറി ചെന്ന് . എല്ലാ ഇന്റര്വ്യൂ പോലെ ഞാന്‍ self  introduction  തുടങ്ങി. ഉടനെ പെണ്ണിന്റെ ചോദ്യം കേട്ട് ..
ചേട്ടാ, ചേട്ടന്  എത്ര ശമ്പളം വരും .
ഞാന്
കുടുങ്ങി , ശ്രീദരന്ചേട്ടന്പറഞ്ഞത് സാദാരണ പെണ്ണ് കാണാന്പോകുമ്പോള്‍ , പെണ്ണ് ഒന്നും ചോടികില്ല , എല്ലാം കേട്ടോണ്ട്നിക്കും , അവസാനം വേണേല്ഒരു ചോദ്യം മാത്രം ചോദിക്കും എന്ന് .
അവളുടെ
പെട്ടനുള്ള ചോദ്യത്തിന് ഞാന്ഒന്ന് വീണു പൊയ് പക്ഷെ ആണുങ്ങളുടെ മാനം കാക്കാന്ആയി , ഞാന്തോറ്റു  കൊടുക്കാന്പാടില്ലാലോ എന്ന വിചാരിച്ചു പിടിച്ചു നിന്ന് .ഞാന്ശമ്പളത്തിന്റെ ഒരു ഏകദേശ രൂപം കൊടുത്തു .
പത്തു
മിനുറ്റു കൊണ്ട് പെണ്ണ് എന്റെയും അവളുടെയും നൂറു കൊല്ലതെക്കുള്ള budget  ഇട്ടു കേട്ട ഉടനെ ഞാന്ബോദം കേട്ട് വീണ  പോലെ ആയി. ബോദം വരുമ്പോഴേക്കും പെണ്ണിന്റെ അടുത്ത ചോദ്യം.
"എന്നോട് എന്തേലും ചൊടിക്കാന്ഉണ്ടോ ചേട്ടാ. "
ഞാന്
‍: " കുട്ടി MBA യ്ക്ക് Finance  അല്ലെ പഠിച്ചത്  ?
പെണ്ണ്
: "അതെ ചേട്ടന് എങ്ങനെ മനസിലായി "
ഞാന്
‍: "അതോകെ ആദ്യ ചോദ്യം കൊണ്ടേ മനസിലായി. പിന്നെ കുട്ടി അച്ഛനോട് പറയണം എന്നെ ഇഷ്ടം ആയില്ല എന്ന്. പിന്നെ ഒരു കാര്യം , കൂടി ഞാന്‍ LIC  നിര്ത്താന്പോകുവാ എന്ന് കൂടി.
പെണ്ണ്
: "അത് എന്ത് പട്ടി ചേട്ടാ. എന്നെ ഇഷ്ടം ആയില്ല ?
ഞാന്
‍: "നിന്നെ എനിക്ക് ഇഷ്ടം ഒക്കെ ആയി, പിന്നെ എനിക്ക് വേണ്ടത് ഒരു ഭാര്യ ആണ് financial advisor  അല്ല , അതും പോരഞ്ഞിട്ട്, എന്റ ജോലി എനിക്ക് പോലും ഉറപ്പില്ല, അടുത്ത ഒരു recession വന്നാല്ഞാന്വീട്ടില്ഇരിക്കേണ്ടി വരും, ഇല്ലേല്തൂമ്പയും കൊണ്ട് നാട്ടില്കില്ലക്കാന്ഇറങ്ങണം , പെണ്ണ് കാണാന്വന്നപോഴേ നീ എന്റെ ശമ്പളം കൊണ്ട് budget  ഇട്ടു, ഇനി കല്യാണം കഴിഞ്ഞല്ലോ ...?????

സ്വല്പം
ഭാഗ്യം എന്റെ തലയില്ഉള്ളത് കൊണ്ട് , ഞാന് വീട്ടില്നിന്ന് രക്ഷപെട്ടു..

ഞാന്
ന്യൂ ഇയര്ശപഥം എടുത്തത്ലേറ്റ് ആയതു കൊണ്ടാണ് എന്ന് തോന്നുന്നു ദൈവം അവിടെ ഇരുന്നു എനിക്കിട്ടു ഒടുക്കത്തെ ഗോള്അടി.

തൂക്കി
കൊള്ളാന്ഡേറ്റ് ഫിക്സ് ചെയ്ത പോലെ വീടുക്കാര് രാവിലെ വന്നു പറയും മോനെ ഇനി 6 മാസം കൂടിയേ ഉള്ളു അത് കഴിഞ്ഞാല്ഏഴു കൊല്ലം ആണ്. ആദ്യം ഒക്കെ മാസം ആയിരുന്നു, പിന്നെ പിന്നെ cricket കളിയിലെ അവസാന scorecard "110 ബാല്ളില്‍ 49 റണ്സ് " പോലെ ആയി വീടുക്കാര് പറയണത് "മോനെ ഇനി വെറും 189 ദിവസം മാത്രം ഉള്ളു എന്ന്..

മൊട്ട
അടികുമ്പോള്മാത്രമല്ലേ കല്ല്മഴ പെയ്യുക ഉള്ളു.. ലീവ് തെര്നു തിരിച്ചു ഓഫീസില്എത്തിയപ്പോള്അവിടെ കട്ട പണി ഇനി ഒരു കൊല്ലത്തേക്ക് നിനക്ക് ലീവ് ഇല്ല എന്ന് മെയില്വന്നു. എന്റെ വിഷമം ഞാന്ആരോട് പറയും , എട്ടു പെണ്ണ് കാണല്കളഞ്ഞിട്ടാണ് ഇവന്മാര്ക് വേണ്ടി ഞാന്വന്നിരികുനത് എന്ന് പറഞ്ഞാല്ഇവര് കെല്കുമൂ .

ഇനി
ആകെ 150 ദിവസം മാത്രമേ ഉള്ളു, കല്യാണത്തിന് എന്നൊക്കെ കരഞ്ഞു കാലു പിടിച്ചു ,ഒരു പത്തു ദിവസത്തെ ലീവ് എടുത്തു നാട്ടില്വന്നു. എട്ടു പെണ്ണിനേയും കണ്ടു ദോഷം പറയരുത് എട്ടുപേരില്‍  അഞ്ചു പേര് എന്നെ വേണ്ട എന്ന് പറഞ്ഞു മൂന്ന് പേര് ഞാന്വേണ്ട എന്നും
"അഞ്ചു പെണ്ണുങ്ങള്എന്നെ വേണ്ട എന്ന് പറഞ്ഞതിന്റെ കാര്യം എനിക്ക് അനിയന്പറഞ്ഞു തന്നു നിന്റെ ശരീരം കണ്ടിട്ട് ആയിരിക്കും പെണ്ണുങ്ങള് വേണ്ട എന്ന് പറഞ്ഞു കാണുക എപ്പോള്പെണ്കുട്ടികള്‍ 6 പായ്ക്ക് ഉള്ള ആണുങ്ങളെ മാത്രമേ നോക്ക്  .
ഇനി
6 പാക്കിന്റെ കുറവ് വേണ്ട എന്ന് , വച്ച് നേരെ വിട്ടു gym ലേക്ക് , വയറൊക്കെ ഒന്ന് കുറക്കാന്
GYMല്പൊയ്, കയിലെ കാശ് പൊയ് ഇന്നലത്തെ എനിക്ക് യാതൊരു മാറ്റവും വന്നില്ല ഇത്തിരി വിശപ് മാത്രം കൂടി.. ലീവ് തീരുനതിന്റെ തലേന്ന് ബ്രോകേര്ചേട്ടന്ഒരു പെണ്ണിന്റെ ആലോചനആയി വന്നു. എന്റെ അവസ്ഥ കണ്ടു, പെണ്ണിനെ കണ്ടതും ഞാന്ഒകായ്പറഞ്ഞു. പെണ്ണിനും എന്നെ മതി വീടുകര്ക്കും ഇഷ്ടം ആയി.. പോകും മുന്പ് ബ്രോകേര്ചേട്ടന്പെണ്ണിന്റെ നമ്പര്എനിക്ക് വേണ്ടി ഒപ്പിച്ചു താണ്
 ഓഫീസില്എത്തി പിന്നെ രാവും പകലും ഇല്ലാതെ വിളി ആയിരുന്നു . മൊബൈല്‍ recharge  കടയിലെ ചേട്ടന്പിന്നെ എന്നെ കാണുമ്പോള്എഴുനേറ്റു നിന്ന് തോഴന്ഒക്കെ തുടങ്ങി . സംഭവം പുള്ളിക്ക് എന്നെ കൊണ്ട് ഒടുക്കത്തെ ലാഭം ആണ്.

അങ്ങനെ
കല്യാണം അവരയപ്പോള്എവിടുന്നു നിന്നോ അടുത്ത കലിപ്പ്. " രണ്ടു വര്ഷം ആയി ചോദിച്ചിരുന വിദേശ വാസത്തിന്റെ chance  കിട്ടി .
കയ്യില്
ആണേല്ഇനി ഒരു മാസം,
ഒന്നുകില്
‍ വിദേശ ജോലി, ഇല്ലേല്കെട്ടു ....
ഞാന്
പെണ്ണിനോട് കാര്യം പറഞ്ഞു. അവള്ക് അവളെ ഇപ്പൊ തന്നെ കെട്ടണം എന്ന്. ജോലി പോയാല്പിന്നെ നിന്നെ കെട്ടി പിച്ച തെണ്ടണം എന്ന് പറഞ്ഞപ്പ്പോള്അവള് കാത്തിരിക്കാം പോയിട്ട് വാ എന്ന് പറഞ്ഞു.
തകര്
ന്ന മനസും ആയി ഞാന്വിദേശത്തേക്ക് പറന്നു , ഒരു മാസത്തെക്ക് വേണ്ടി ആണ് പോയത് പക്ഷെ അവിടെ ചെന്നപ്പോള്സ്ഥിധി മാറി , എന്റെ വിദേശ വാസം 1 കൊല്ലത്തേക്ക് നീട്ടി .
അങ്ങനെ
അവസാനം അവിടെ നിന്ന് തിരിച്ചു വരന്എനിക്ക് ഒന്നര വര്ഷം വേണ്ടി വന്നു. സമയം കൊണ്ട് അവളെ അവളുടെ വീട്ടുകാര് അവളെ ഒരു സര്കാര് ജോലിക്കാരന് കെട്ടിച്ചു കൊടുത്തു, അതും പയ്യന് നാട്ടില്താനെ ജോലി.
നമ്മടെ
സര്കാരിന്റെ ഒരു കാര്യമേ. """" എന്റെ കഞ്ഞിയില്പാറ്റ ഇടാന്ആയിട് ഒരു സര്കാര്.. """"

എല്ലാം
പോട്ടെ , അലെലും പുതു വര്ഷം എടുക്കണ ശപഥങ്ങള്ഒന്നും ഫളിക്കരില്ലലോ അതല്ലേ അതിന്റ  ഒരു രീതി എന്ന് സ്വയം സമടനിപ്സിഹപ്പോള്വീടുക്കാര് അടുത്ത പാര  ആയി വന്നു.. ഒരു രണ്ടു കൊല്ലത്തേക്ക് ഉള്ള ന്യൂ ഇയര്പാര  ആയിട്ടു
നാരായണ
പണിക്കര് വീണ്ടും പ്രവചിച്ചു ...........
"ബുധന്ശുക്രന് ക്രോസ് വച്ച കാരണം ശനി ചാടി കടന്നത്കൊണ്ട് എനിക്ക് രണ്ടു വര്ഷത്തേക്ക് കൂടി എക്സ്ട്രാ കിട്ടി എന്ന്. വിവാഹ കഴിക്കാന്ഉള്ള license ..."

injury  timel  penalty  ഷോട്ട്  കിട്ടിയ പോലെ വീടുക്കാര് വീണ്ടും തുടങ്ങി എനിക്ക് വേണ്ടി ഉള്ള പെണ്ണ് ആലോചന....

:
അറിയാതെ ഞാന്ദൈവത്തിനെ വിളിച്ചു പൊയ്...
"കല്യാണം കഴിക്കണം എന്ന് അറിയാതെ അല്ലെ, ഞാന്ശപടം എടുത്തേ , അതിനു ഇനിയും എന്നെ ഇങ്ങനെ ശിക്ഷിക്കനൂ ...."

ദൈവത്തിന്റെ
മറുപടി ഒരു അശരീരി പോലെ കേട്ട്.
"ഒരു മനുഷന്ഇപ്പോഴും സന്തോഷത്തോടെ ജീവിച്ച മതിയോ , കല്യാണം കഴിച്ചു ഇത്തിരി കഷ്ടപെടാടോ ......................""
                                                                                                             എന്ന് 
                                                                                                            സ്വന്തം സുഹുര്‍ത്ത്