2015, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

അണലി ഭാസ്കരാ ഓടിക്കോ

ജീവിതത്തിൽ   ഏറ്റവും  കൂടുതൽ  നിങ്ങളെ  ചിരിപ്പിച്ചത് ആരാ ??? എന്ന്  ചോദിച്ചാ .. എന്ത്  ഉത്തരം  പറയും ..

എന്നോട്  ചോദിച്ചാൽ ഞാൻ പറയും അത് എന്റെ സ്വന്തം കുംബാരികളെ കൊണ്ട് ആണ് എന്ന്. എന്നും വൈകുന്നേരം അമ്പലത്തിലെ കളി തട്ടിൽ ഇരുന്നു പരസ്പരം കളിയാക്കലും പാര വൈപ്പും അങ്ങന അങ്ങന നല്ല കൊറേ സമയം ചിരിച്ചു ജീവിച്ച ഒരാൾ ആണ് ഞാൻ ....

ഓർക്കുവാൻ ഒരുപാടു നല്ല മുഹൂർത്തങ്ങൾ ഉണ്ട്. അതിൽ ഏറ്റവും രസകരം ആയി നടന്ന ഒരു കാര്യം ഉണ്ട് ഞങ്ങള്ക് ഇടയിൽ , വാട്സപ്പ് ഷെയർ കൊണ്ട് ചിരിക്കാൻ തുടങ്ങുന്നെനു മുന്നേ നടന്ന രസകരമായ ഒരു രാത്രി ....

കൃത്യം പറഞ്ഞാൽ ഞങ്ങളടെ കൂട്ടുകാരാൻ നിതിന്റെ വീട്ടിൽ aranold മാമനും അവന്റെ കുരക്കാത്ത പട്ടിയും ക്ഷമിക്കണം പട്ടി അല്ല ബൊക്സെർ ഉള്ള കാലം.

ഞങ്ങൾ ഇരിക്കാറുള്ള അമ്പലത്തിന്റെ അടുത്ത് തന്നെ ആണ് നിതിന്റെ വീട്. അവിടെ കര്യസ്ഥാൻ ആയി വന്ന പുള്ളി ആണ് aranold മാമൻ. പുള്ളി പണ്ട് വലിയ കളരി ആണ് എന്ന് നമ്മുടെ ഇടയിൽ പറഞ്ഞത് കൊണ്ട് കൂട്ടത്തിലെ സുല്ഫി ഇട്ട പേര് ആണ് aranold മാമൻ. അത് പോലെ അവന്റെ വീടിലെ ബൊക്സെർ, സാദാരണ പട്ടികൾ ആരെ കണ്ടാലും കുറച്ചു കൊണ്ട് ഓടി വരും പക്ഷെ ഇവിടെ സ്തിഥി നേരെ തിരിച്ചു ആണ്. ബൊക്സെർ നെ ഒന്ന് അടിച്ചാൽ പോലും അത് ഒച്ചത്തിൽ കുറയ്ക്കില്ല.

എങ്ങനാ ഒക്കെ ആണെങ്കിലും aranold മാമനും ബൊക്സെരും എന്നും വൈകിട്ട് നടക്കാൻ ഇറങ്ങും. മാമൻ പോകുന്ന വഴി മുഴുവൻ പണ്ട് കളരിയിൽ ഉണ്ടായിരുന്ന കഥയും രാജ വെമ്പാലയെ പിടിച്ചു ഉമ്മ വച്ചതും ഒക്കെ വീമ്പു പറഞ്ഞു നടക്കും.


ഒരു ഓണം അവധിക്കു ഞാൻ  അമ്പലത്തിലേക്ക് പോകുക ആയിരുന്നു. എനിക്ക് എതിരായി സുല്ഫി ബൈക്കിൽ പാഞ്ഞു വരുന്നു .. എന്നെ കണ്ട ഉടനെ വണ്ടി വളച്ചു നിരത്തി വണ്ടിയിൽ കരയാൻ പറഞ്ഞു .

ഒന്നുകിൽ ആരെയേലും ട്രീറ്റ്‌ എന്ന് പറഞ്ഞു വലിപ്പീകൻ കൊണ്ട് പോകുക അല്ലെങ്ങിൽ അടി വരാനുണ്ട് നമുക്ക് വലിയാം എന്നാ സൂചന ആയി വരണ കക്ഷി . ഇതില് ഏതോ ഒന്ന് ആണ് എന്ന് കരുതി ഞാൻ അവന്റെ കൂടെ ബൈക്കേൽ പൊയ്.. സുല്ഫി ആണേൽ വണ്ടി ഓടിച്ചു നേരെ നിതിൻ ന്റെ വീട്ടിൽ പൊയ്.

അവിടെ പോയപ്പോൾ ആകെ ഒരു ബഹളം ഒരു ജന കൂട്ടം , ഞാൻ കരുതി അവന്റെ വീട്ടിൽ വല്ല അപകടം സംഭവിച്ചു കാണും എന്ന്.

പക്ഷെ സംഗതി അത് അല്ല.. aranold മാമന്റെ ഇന്നത്തെ സവാരിയിൽ  പുള്ളി വീടിന്റെ പുറകില ഒരു മലമ്പാമ്പിനെ കണ്ടു . കണ്ട പാടെ രാജ വൈമ്പലക്ക് ഉമ്മ കൊടുത്ത കക്ഷി നിലവിളിച്ചു കൊണ്ട് ആ പരിസരം മുഴുവൻ ഓടി.. അതിന്റെ കൂടെ ഇന്ന് വരെ കുരക്കാത്ത ബൊക്സെർ ഉം ഉച്ചത്തിൽ കുറച്ചു കൊണ്ട് ഓടി.

"aranold  മാമൻ പോയ വഴിക്ക് പിന്നെ പുല്ലു പോലും വളര്നിട്ടില്ല "

ഞങ്ങൾ പോയ സമയം കൊണ്ട് തന്നെ മുളംകാടകം പരിസരത്ത് ഒരു അന്ധാ രാഷ്ട്ര പ്രശനം ആയി മാറി.

ഞങ്ങളെ കണ്ട ഉടനെ അവിടെ നിന്ന ഇജു പറഞ്ഞു അളിയാ സംഗതി മലമ്പാമ്പ് ആണ് നീ പെട്ടന് പോയി പോലീസിനെ വിളിച്ചോണ്ട് വാ..

കേട്ട പാതി കേള്ക്കാത്ത പാതി സുല്ഫി എന്നെയും എടുത്തു നേരെ  പോലീസെ സ്റ്റേഷൻ ലക്ഷ്യം വച്ച് പാഞ്ഞു ..

പോകുന്ന വഴിയില ഒരു സംശയം വച്ച് ഞാൻ അവനോടു ചോദിച്ചു .

ഞാൻ : അളിയാ നീ കണ്ട പാമ്പിനെ അത് മലമ്പാമ്പ് തന്നെ അന്നോ അതോ മൂർഘൻ പാമ്പ് ഒന്നും അല്ലാലോ. arnold മാമനെ വിശ്വസിക്കാൻ പറ്റില്ല . പുള്ളി പണ്ട് രാജ വൈമ്പാലക്ക് ഉമ്മ കൊടുത്തു എന്ന് ഒക്കെ പറഞ്ഞ ആള് ആണ്

സുല്ഫി : അളിയാ ഞാൻ പൊയ് കണ്ടെട , ധീ നീളത്തിൽ ആണ്പാമ്പ് കിടക്കണേ ..

ഇങ്ങനെ പറഞ്ഞു ഞങ്ങൾ പോകുന്ന വഴിയില ഒരു പോലീസെ ജീപ്പ് കിടക്കണ കണ്ടു. ഞാൻ പറഞ്ഞു അളിയാ ആദ്യം കാണുന്ന പോലിസിനെ കണ്ടു പറയാം . നീ വണ്ടി നേരെ ജീപിന്റെ അടുത്ത് പോടാ ...

ഞങ്ങള് വണ്ടി നിരത്തി ജീപിന്റെ അടുത്തേക്ക് വരണ കണ്ടു അവിടെ കിടന്നു ഉറങ്ങുക ആയിരുന്ന പോലീസെ പെട്ടന് ചാടി എഴുനേറ്റു.

സംഗതി പിശകാ ഏന് അറിഞ്ഞ ഉടനെ ഞാൻ പറഞ്ഞു സാർ പാമ്പ് പാമ്പ് ..

ഉറക്കത്തിൽ കിടന്ന മനുഷ്യൻ ശരിക്കും ഞെട്ടി കേട്ട ഉടനെ എന്നെ നോക്കി അലറി "എവിടാ പാമ്പ് "

ഞാൻ : സർ  ഞങ്ങളടെ കൂട്ടുകാരന്റെ വീട്ടിൽ മലമ്പാമ്പ് കയറി. ഇപ്പൊ വന്ന അതിനെ പിടിക്കാം ഇല്ലേൽ ആരേലും അത് വിഴുങ്ങും.

ഒരു ചെറുപ്പക്കാരൻ നാടിനു വേണ്ടി പോലീസിന്റെ അടുത്ത് വന്ന സന്തോഷത്തിൽ പുള്ളി എന്നോട് ആയി പറഞ്ഞു.

പോലീസെ : മോനെ, നീ ഒരു കാര്യം ചെയ്യ്, അവിടെ എല്ലാ സ്ഥലത്തും ലൈറ്റ് ഇടാൻ നോക്ക്, എനിട്ട്ഒരു ചാക്കിൽ ധാ ഇങ്ങനെ ഒരു കുരുക്ക് ഉണ്ടാക്കണം .. എനിട്ട്ഒച്ച ഉണ്ടാക്കുമ്പോൾ പാമ്പ് പുറത്തു വരും അപ്പൊ അതിന്റെ പിടിച്ചു സ്റ്റേഷനിൽ കൊടുത്ത മതി അവര് ബാക്കി ശരി ആക്കും

ഇത് കേട്ട് സുല്ഫി ഇടയിൽ കയറി

സുല്ഫി : സർ,ഞങ്ങള്ക് പാമ്പിനെ പേടി ആണ്, പിന്നെ സർ നെ പോലെ ഒരാള് ഒക്കെ ഇവിടെ ഉണ്ടാവുമ്പോൾ ഇങ്ങനെ ആണോ

ഒറ്റ ഡയലോഗിൽ പോലീസെ വീണു , നേരെ കണ്ട്രോൾ റൂമില വിളിച്ചു പറഞ്ഞു , ഞങ്ങളോട് അടുത്ത് ഉള്ള പോലീസെ സ്റ്റേഷനിൽ പോയി ഒന്ന് പറയാൻ പറഞ്ഞു.

ഒട്ടും സമയം പാഴാക്കാതെ ഞങ്ങൾ അടുത്തുള്ള പോലീസെ സ്റ്റേഷൻ ലക്ഷ്യം ആക്കി പറന്നു.

അത് വരെ സിനിമയിൽ മാത്രം ആണ് ഞാൻ പോലീസെ സ്റ്റേഷൻ കണ്ടിടുള്ളത് , അതിന്റെ അകത്തു കയറാൻ യോഗം ഉണ്ടായിട്ടില്ല . അത്  കൊണ്ട് പോലീസെ സ്റ്റേഷൻ എന്ന് കേൾകുമ്പോൾ  ഓര്മ വരുന്നത് ആവനാഴി , സ്പടികം പോലെ സിനിമയിൽ കാണുന്ന പോലീസെ സ്റ്റേഷൻ ആണ്.


പക്ഷെ ഞാൻ അവിടെ ചെന്ന് കണ്ടപ്പോൾ മനസില്ൽ ഉള്ള പോലെ ഒന്നും അല്ലായിരുന്നു , കുറച്ചു പോലീസെ ക്കാര് അവിടെ ഇരുന്നു കത്തി അടിക്കുന്നു, SI യുടെ റൂമിൽ ചെന്നപോൾ അതിലും കഷ്ടം നല്ല മേശയം കസേരയും പോലും ഇല്ല.

" അതൊക്കെ ഇവിടെ പറയാൻ ഞാൻ ആരും അല്ല. "

ഞങ്ങളെ കണ്ട ഉടനെ SI സുല്ഫിയോടു ചോദിച്ചു നീ കണ്ട അത് മലമ്പാമ്പ് തന്നെ ആണ് എന്ന്.

സുല്ഫി അപോഴേ ആണ ഇട്ടു പറഞ്ഞു അതെ സർ അത് പാമ്പ് തന്നെ ആണ് എന്ന്.

അത് കഴിഞ്ഞ് എന്നോട് ആയി സുല്ഫി പറഞ്ഞു പറയട അത് മലമ്പാമ്പ് തന്നെ അല്ലെ എന്ന്.

അവിടെ പാമ്പ് ഉണ്ടോ എന്ന് പോലും അറിയാൻ വയ്യാണ്ട് ഇരിക്കാന ഞാനും പറഞ്ഞു "ഞാനും കണ്ടു സർ ഇത്ര വലിയ ഒരു പാമ്പ്."

സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കിയ SI  അപ്പൊ തന്നെ അവിടെ അടുത്ത് ഉള്ള ഒരു പാമ്പ് പിടുത്ത കാരനെ വിളിച്ചു സ്റ്റേഷനിൽ വരാൻ പറഞ്ഞു . ഞങ്ങളോട് അവിടെ തിരിച്ചു പോകാൻ പറഞ്ഞു.

പോകാൻ നേരം SI  ഇറങ്ങി വന്നു എല്ലാരോടും ആയി എന്തോകൊയോ പറയാനാ പോലെ തോന്നി...

അപ്പൊ ഞാൻ സുല്ഫിയോടു ഒരു ഡൌട്ട് ചോദിച്ചു അളിയാ ഇനി പാമ്പ് എങ്ങാനും അവിടുന്ന് പോയാലോ ????

സുല്ഫി : ഒരിക്കലും ഇല്ല , പാമ്പ് അവിടും വിട്ടു പോകില്ല, കാരണം നമ്മടെ കൂട്ടുകാരാൻ ഹാരിഷ് അവിടെ വടിയും ടോര്ച്ചും ആയി കാവല് ഉണ്ട് , ഇടക്ക് ഇടക്ക് വെള്ളം കൊട്നു കൊടുക്കാൻ ഇജു കൂടെ ഉണ്ട്.


അങ്ങന ഒരു സമാദാനത്തിൽ  ഞങ്ങൾ സ്പോട്ട് ഇൽ തിരിച്ചു എത്തി.

സത്യം പറയാലോ നിതിൻ ന്റെ അനിയത്തിയുടെ കല്യാണത്തിന് പോലും ഇത്ര ആൾക്കാര് വന്നു കാണില്ല  അത്രയ്ക്ക് ഉണ്ട് ജനകൂട്ടം .

അടുത്ത് ഉള്ള നിതിൻ ന്റെ ബന്ധുക്കൾ മുഴുവൻ വന്നു, പരിസരത്തെ  പെണ് പട മുഴുവൻ അവിടെ ഉണ്ട്.

ആദ്യം ആയിട് ആണ് ഭാഗത്ത്ഒരു മലമ്പാമ്പ് വരുന്നത് എന്ന്.

ഞങ്ങൾ തിരിച്ചു ചെന്നപോൾ അവിടെ ഒരു തര്ക്കം , ഒരു കൂട്ടര് പാമ്പിനെ പിടിക്കാം എന്ന് . മറ്റു ആൾക്കാര് പാമ്പിനെ പോലീസെ പിടിക്കട്ടെ എന്ന്നു.
അതിന്റെ ഇടയിൽ അന്ന് ആണ് സ്ത്രീ ജന്മം സീരിയല ന്റെ ക്ലൈമാക്സ്നടക്കണേ , പാമ്പിനെ മറന്നു സ്ത്രീ ജനങ്ങള് മുഴുവൻ സീരിയലിൽ മുഴുകി ഇരിക്കുന്നു.

സന്ധ്യ കഴിഞ്ഞു , ഇരുട്ട ആയി, പാമ്പ് ഓടി പോകാതെ ഇരിക്കാൻ ആയി കൂട്ടത്തിലെ യുവ എഞ്ചിനീയർ ദിന അവിടെ മുഴുവൻ ട്യൂബ് ലൈറ്റ് വാടകക്ക് എടുത്തു ഇട്ടു ....

അപ്പോഴും പാമ്പ് ഒരു കൂട്ടം മരത്തിന്റെ അകത്തു തന്നെ ആണ്.

സാഹസികാൻ ആയ ഹാരിഷ് ഈ കാര്യങ്ങൾ വളരെ വൈകി  ആണ് അറിയുന്നത്... വന്ന ഉടനെ  എന്നോട് ചൂടായി .. നീ എന്തിനാ പോലീസെ നെ ഒക്കെ അറിയിച്ചേ. ഞാൻ ഇവിടെ ഇല്ലേ ?

എനിട്ട്‌ തിരിഞ്ഞു ഇജുനോട്  ആയി.

ഹാരിഷ് : ഇജു, നീ പൊയ് പാമ്പിനെ പിടിക്കാൻ വല്ല ഐഡിയ ആരോടേലും ചോദിക്ക് നമ്മുക്ക് പാമ്പിനെ പിടിക്കാം.

നാട്ടില് വീടുക്കര്ക്കോ നാട്ടുകര്ക്കോ വില ഇല്ല. ഇത് കൊണ്ട് ചിലപ്പോ ഹീറോ ആയാലോ ??

ഇജു സമ്മതിച്ചു , അബിയെ അത് ഏല്പിച്ചു. ബഹളത്തിന്റെ ഇടക്ക് വീട്ടിൽ വന്നവര്ക് ചായ കൊടുക്കാൻ ആയി പാല് വാങ്ങാൻ വരെ നിതിൻ പോയി..


പാമ്പിനെ എങ്ങനാ പിടിക്കാം എന്ന് ചര്ച്ച അകത്തും പുരോഗമിക്കുന്നു . അബി  ഐഡിയ കണ്ടു പിടിക്കാൻ ആയി നടക്കുമ്പോൾ ആണ് അകത്തു ഒരു സ്ത്രീ ശബ്ദം കേൾകുന്നത് ...

ശബ്ദം: ഒഹ്  ഇതൊക്കെ  എന്ത് പാമ്പ് നമ്മള് കഴിഞ്ഞ ആഴ്ച കണ്ടില്ലേ, ആ പെണ്ണ് ആ പാമ്പിനെ പിടിക്കുന്നത്‌ അത് പോലെ ആര്കേലും പിടിച്ച പോരേ .

ഇത് കേട്ട് അബി  അവിടുന്ന് ഇജു നെ വിളിച്ചു , ഐഡിയ കിട്ടി നീ അവര് പറയണത് എന്താ എന്ന് കേള്ക്കു ഞാൻ ആ സംഗതികൾ ഒക്കെ ഒപ്പിക്കാം എന്ന്.


അങ്ങന ഗുരു നാഥൻ  ഇല്ലാതെ ഹാരു പാമ്പിനെ പിടിക്കാൻ ഇജുന്റെ നിര്ദേശം കാത്തു നിന്ന്.

അപ്പോഴേക്കും അകത്തു ആരോ  പാമ്പിനെ പിടിക്കാൻ ഉള്ള ഐഡിയ പറഞ്ഞു തുടങ്ങി.

ശബ്ദം : ആദ്യം ആ പെണ്ണ് ചെയ്ത പോലെ അവിടെ ഒക്കെ ലൈറ്റ് ഇടണം. എന്നിട്ട് ഒരു പാട്ടയിൽ മണ്ണെണ്ണ എടുത്തിട്ട് ഒരു തീ പന്തത്തിൽ ഒഴിച്ചു . അപ്പോഴേക്കും പാമ്പ് അവിടെ ഇഴഞ്ഞു വന്നു. ഇവള് തിരിഞ്ഞു നിന്ന് പാമ്പിനെ നോക്കി ഒന്ന് അലറി. എനിട്ട്‌ പന്തം ഒറ്റ കൊളുത് കൊളുത്തി പാമ്പിന്റെ വായിൽ അങ്ങ് ഇട്ടു.


മലയാളം സിനിമ മാത്രം കണ്ടിട്ടുള്ള ഇജു ഇത് കേട്ട ഉടനെ നിതിൻ ന്റെ വീട്ടിൽ പൊയ് ഒരു കന്നാസു മണ്ണെണ്ണ arnold മാമന്റെ ഒരു ലുന്ഖി ഒരു വടി ഒക്കെ ആയി ഓടി വന്നു.

ഞങ്ങളോട് ആ കഥ പറഞ്ഞു.

ഹാരു ഇത് കേട്ട് പന്തം കെട്ടി കൊണ്ടിരിക്കുമ്പോൾ ആണ് അബി  നടന്നു വന്നു ഞങ്ങളോട് പറയണേ . അളിയാ ആ പെണ്ണുങ്ങൾ  അകത്തു ANNACONDA  സിനിമ യുടെ കഥ പറയുക ആയിരുന്നു.

എന്നിട്ട് ഇജു നെയും ഹാരുനെയും  നോക്കി ..

അബി : എടാ പൊട്ടാ അവര് സിനിമ കഥ പറഞ്ഞതാ അത് കേട്ടിട്ട് ആണോ നീ മണ്ണെണ്ണ ഒക്കെ ആയി പാമ്പിനെ പിടിക്കാൻ പോണേ. പോടാ വെടലെ ....

ഞങ്ങൾ ബാക്കി ഉള്ളവർ  ഇത് മുഴുവൻ കേട്ടില്ല.. കാരണം ചിരിച്ചു ചിരിച്ചു പലരും മണ്ണില വീണു തുടങ്ങി.

അതോടെ ഇജു നു ഒരു പേരും വീണു. ഹോളിവുഡ് ഇജു.

ഇങ്ങനെ തമാശ കാണിക്കുന്നതിന്റെ ഇടയിൽ അവിടെ നിന്ന ഒരു പയ്യന് വിളിച്ചു പറഞ്ഞു.

ചേട്ടാ ഓടിക്കോ  പാമ്പ് ദേ പുറത്തേക്കു വരുന്നു എന്ന്.. അത്ര നേരം ദീര യോദ്ധാവിനെ പോലെ നിന്ന ഹാരു  ഓടി പൊയ് മരത്തിൽ ചാടി കയറി.

ഞങ്ങൾ എല്ലാം അവനെ കളഞ്ഞു അവിടുന്ന് പുറത്തേക്കു ഇറങ്ങി ഓടി

ഈ സമയം തന്നെ പാമ്പ് പിടിതുക്കാരൻ ആയി നേരത്തെ കണ്ട SI യും  സംഗവും  എത്തി.

പോലീസ്  അവിടെ വന്നപ്പോൾ എല്ലാര്ക്കും കാര്യം പിടി കിട്ടി സംഭവം പെരുമ്പാമ്പ്‌ തന്നെ ആണ് എന്ന്.


അപ്പൊ തന്നെ ആ ഏരിയയിലെ സ്വയം ഗുണ്ട എന്ന് വിശേഷിപ്പിക്കുന്ന അഭിലാഷ് അണ്ണൻ ഫോണ്‍ എടുത്തു സ്പീകെരിൽ ഇട്ടു വിളിച്ചു.

ഫോണ്‍ : ഹലോ മാതൃഭൂമി ഓഫീസ്  അല്ലെ, സർ യിവിടെ ഒരു വീട്ടിൽ  മലമ്പാമ്പ് കയറി ഇരിക്കുന്നു. ഇപ്പൊ അതിനെ പിടിക്കും സർ പെട്ടന് വാ ഫോട്ടോ എടുത്തു പത്രത്തിൽ  ഇടാം .

മാതൃഭൂമി: ശരി മോനെ, ഞങ്ങൾ അവിടെ എത്താം. തെറ്റായ വാർത്ത‍ തന്നാൽ രണ്ടു പെര്കും പ്രശനം ആവും. കുഴപ്പം ഉണ്ടോ ?

അതൊന്നും കുഴപ്പം എല്ലാ എന്ന് പറഞ്ഞു അഭിലാഷ അണ്ണൻ പോലീസ് ന്റെ കൂടെ അങ്ങോട്ട്‌ പൊയ്.

ഏകദേശം ഒരു 10 മിനുട്ട് എടുത്തു പാമ്പും ആയി പാമ്പ് പിടുത്തക്കാരൻ എത്തി.

പാമ്പിനെ കണ്ടതും എനിക്ക് ഒരു കാര്യം മനസിലായി. സംഭവം മലമ്പാമ്പ് അല്ല അണലി ആണ് എന്ന്.

ഞാൻ സുല്ഫിയുടെ മുഖത്തേക്ക് നോക്കി. എങ്ങനാ ആണ് എന്ന് അറിയില്ല , ഒരു ബൈക്ക് സ്റ്റാർട്ട്‌ ആവാന ശബ്ദവും കേട്ടു  കൂടെ സുല്ഫിയുടെ വിളിയും.


"അളിയാ കയറിക്കോ സ്കൂട്ട് ആവാം...."

കേട്ട ഉടനെ ഞങ്ങൾ സ്ഥലം വിട്ടു.

പിന്നീടു അവിടെ നടന്നത് ഹോളിവുഡ് ഇജു , അവന്റെ സ്റ്റൈലിൽ പറഞ്ഞു തന്നു.

ഹോളിവുഡ് ഇജു :

പാമ്പിനെ ആയി വന്ന ചേട്ടനോട് , SI  ചോദിച്ചു ഇത് മലമ്പാമ്പ് ആണോ എന്ന്. അപ്പൊ അയാള് പറഞ്ഞു അല്ല സർ ഇത് അണലി ആണ്.

ഇത് കേട്ട് ആകെ കലിപ്പ് ആയ പോലീസുകാരൻ ചുറ്റും തിരയണ  പോലെ നോക്കി. എനിട്ട്‌ എല്ലാരോടും ആയി ചോദിച്ചു അവന്മാര് എന്തിയേ .. സ്റ്റേഷനിൽ വന്ന ആ പയ്യന്മാരു ... ??

ഞങ്ങൾ സ്കൂട്ട് ആയി എന്ന് അറിയാണ്ട് അഭിലാഷ് അണ്ണൻ അവിടെ വന്നു SI നോട് പറഞ്ഞു അത് എന്റെ പിള്ളേരാ സർ , ഞാന പറഞ്ഞു വിട്ടത് എന്ന്.

ഞങ്ങളോട് തീര്കേണ്ടത്‌  പോലീസു കാര്  ആ ചേട്ടനോട് തീർത്തു ....

ഇനിയും കഴിഞ്ഞില്ല...

അതിന്റെ ഇടക്ക് മാതൃഭൂമി ഓഫീസ് ഇൽ  നിന്ന് വിളി വന്നു അഭിലാഷ് ചേട്ടന് .. അതിൽ തന്നെ എല്ലാം അടങ്ങി ഇരുന്നു ... അപ്പുറത്തെ ആള് മാന്യൻ ആയതു കൊണ്ട് ചേട്ടൻ ഒന്നും കേട്ടില്ല....

ഈ ബഹളം എല്ലാം കേട്ടോണ്ട്‌ ആ വഴിയെ പോയ ഒരു പുള്ളി ഒന്നും അറിയാണ്ട് അകത്തേക്ക് കയറി വന്നു. പോലീസ്  കാരോട് ആവശ്യം ഇല്ലാതെ കയറി അങ്ങ് കയർത്തു .

പാമ്പിനെ പോലീസ്  വിൽക്കാൻ ശ്രമിക്കുക ആണ്. അത് ഞാൻ ജീവന ഉണ്ടേൽ തടയും എന്ന്.

ഒന്നാമത്തെ സഹികെട്ട് നിന്ന പോലീസ് , പാമ്പ് ആയി പോകുന്ന വഴി ആ പുള്ളിയെ കൂടി കൊണ്ട് പൊയ് എന്നായിരുന്നു പിന്നെ കേട്ടത്......

അങ്ങന ആഘോഷം ആയി അന്ന് ആ പാമ്പ് അവിടുന്ന് യാത്ര ആയി.

പിന്നെ കുറച്ചു നാളത്തേക്ക് സുല്ഫി പോലിസിനെ വെട്ടിച്ചു ജീവിച്ചു. ഞാൻ ചെന്നയിൽ ഒളിവിലും ....

അന്ന് സുല്ഫി ഓടിയ ഓട്ടം കണ്ടിട്ട് ഹോളിവുഡ് ഇജു അവനു ഒരു പേര് ഇട്ടു.


അണലി ഭാസ്കരാ ഓടിക്കോ .......................................................................................

                                                                                                                  എന്ന് സ്വന്തം,
                                                                                                                  സുഹുർത്ത് .