2013, ഒക്‌ടോബർ 26, ശനിയാഴ്‌ച

വെടികെട്ട്

പേര് പോലെ തന്നെ എന്റെ ജീവിതത്തിൽ നടന്ന ഇത്തിരി സംഭവങ്ങൾ ആണ്  എനിക്കും പറയാൻ ഉള്ളത്.

ഈ കഥയ്ക്ക് ഇത്തിരി പഴക്കം ഉണ്ട് ചുരുങ്ങിയത് നാല് കൊല്ലം . ഈ ഒര്മാകുരുപ്പിനു ഈ പേര് എങ്ങനെ വന്നു  ആലോചികുന്ന വരോട്  ഒന്നേ പറയാൻ  ഉള്ളു ഒരു ഡബിൾ മീനിങ്ങ് പോലും അല്ല ഇതിൽ ഉള്ളത്. ഇത് വായികുന്നവർക്ക്  ക്ലൈമാക്സ്‌ ലൽ പിടി കിട്ടും പേരിന്റെ അർത്ഥം .

വാരി വലിച്ചു എഴുതി ഞാൻ ഒരു അധിക പ്രസംഗി ആവുന്നില്ല . സംഭവത്തിൽ ലേക്ക് കടക്കാം.

ഏകദേശം 2009 : നല്ലവളായ ഒരു   H R അമ്മച്ചിയോട്‌ തർക്കുത്തരം  പറഞ്ഞു  തല വര കൊണ്ട് മാത്രം രക്ഷപെട്ട്  പൂണെ ക്ക് പോകാതെ ചെന്നൈ പട്ടണത്തിൽ എത്തി പെട്ട കാലം.

bachelor ആയി പൊയ് എന്നാ ഒറ്റ കാരണം കൊണ്ട് വീട് വാടകയ്ക്ക് കിട്ടാതെ അലഞ്ഞു തിരിയുമ്പോൾ എന്റെ അതെ അവസ്ഥയിൽ ഉള്ള മൂന്ന് പേരെ ആരോ  കൊണ്ട് എത്തിച്ച പോലെ ഒരു നാല് ഞങ്ങളുടെ കമ്പന്യിലെ വായനോക്കി ഏരിയയിൽ വച്ച് കണ്ടു മുട്ടി.

സംഗതി തിരക്കിയപ്പോൾ എല്ലാവര്ക്കും ഒരേ അവസ്ഥ ഉള്ളവര. സ്വന്തമായി താമസിക്കാൻ ഒരു സ്ഥലം ഇല്ല  .


അങ്ങനെ ഞങ്ങൾ വീട് അന്വേഷിച്ചു അന്വേഷിച്ചു ചെന്നയിലെ ഗ്രാമ പ്രദേശങ്ങളിൽ  എത്തി പെട്ടു . ഈ സിനിമയിൽ ഒക്കെ മാത്രമെ ഉള്ളു ഗ്രാമത്തിൽ ചെന്നാൽ ഉടൻ നമ്മളെ അങ്ങ് സ്വീകരിച്ചു കൊല്ലുനത്.  ഞങ്ങള് അവിടെ ഒരു ഇടത്ത്  ചെന്ന് ഒരു ചേട്ടനോട് വഴി ചോദിച്ചു. പുള്ളിക്കാരൻ  പുര പുറത്തു ഇരുന്ന ഒരു വാള്  എടുത്തു ആണ് വഴി കാണിച്ചു തന്നത്. പിന്നീടു ഒരിക്കലും ഞങ്ങൾ ആ വഴി പോയിട്ടില്ല .


  അവസാനം ഞങ്ങളുടെ അലച്ചില് ഒരു അറുതി കിട്ടി , ഒരു കൂട്ടുകാരന്റെ കൂട്ടുകാരന്റെ വഴി ഒരു വീട് കിട്ടി. പക്ഷെ കൂട്ടുകാരന്റെ കൂട്ടുകാരാൻ ഒരു ബ്രോകേർ ആയിരുന്നു എന്നത് അഡ്വാൻസ്‌ കൊടുക്കുമ്പോൾ ആണ് ഞങ്ങൾ അറിഞ്ഞത്.

Location അയ വീട് അങ്ങനെ കിട്ടി, നല്ല സ്വഭാവം ഉള്ള ഒരു auntyum  അവരുടെ രണ്ടു മക്കളും മുകളിലത്തെ  നിലയിൽ  , ഞങ്ങൾ നാല് ചെറുപ്പകാർ താഴെ താമസം തുടങ്ങാൻ തീരുമാനിച്ചു.
ഇനി കഥയിലെ ഹീറോ, വില്ലൻ , കോമഡി താരം , എല്ലാരേയും പരിചയപെടുത്താം .

ഹീറോ ഞാൻ അല്ല , വില്ലനും ഞാൻ അല്ല, ഞങ്ങളടെ കഥയിലെ ഹീറോ യും വില്ലനും എല്ലാം ഞങ്ങളുടെ സ്വന്തം തമ്പുരാൻ ആയിരുന്നു.
തമ്പുരാൻ(അപര നാമം ) ആണ്... ഇനി ബാക്കി ഉള്ള കഥ പത്രങ്ങളെ പരിചയപെടുത്താം .
രണ്ടാമൻ: കപ്പ്യാർ(അപര നാമം) , മൂന്നാമൻ : സായിപ്പു (അപര നാമം), നാലാമൻ: ഞാനും

അങ്ങനെ ഞങ്ങൾ നാല് പേരും ഒരു ധനു മാസത്തിൽ  ഒരു വെള്ളി ആഴ്ച ഏകദേശം യമകണ്ട കാലത്ത് ഗ്രഹ പ്രവേശനം നടത്തി. താമസം തുടങ്ങി.

ഞങ്ങള് താമസിക്കുന്ന സ്ഥലത്തെ കുറിച്ച് ശരിക്കും അറിയുന്നത് ഏകദേശം ഒരു ആഴ്ച കഴിഞ്ഞു ആണ്.
വിയറ്റ്‌ നാം കോളനി പടത്തില് മോഹൻലാൽ ചെന്ന് പെട്ട പോലെ ഒരു സ്ഥലം ആയിരുന്നു.  മൊത്തത്തിൽ ഒരു കലിപ്പ് സ്ഥലം ...ആളുകൾ  എല്ലാം ഒരു വില്ലൻ  ടച്ച്‌ ഉള്ള പോലെ.

അത് കൊണ്ട് ഞങ്ങള് ഉള്ളിലെ കൂതരകളെ താഴിട്ടു പൂട്ടി , ആ ഏരിയയിലെ ഏറ്റവും നല്ലവരായി മാറി.

അന്ന് ഞങ്ങളുടെ കൂട്ടത്തിലെ തമ്പുരാന് മാത്രമേ സ്വന്തം ആയി ഒരു ബൈക്ക് ഉള്ളു . ബാക്കി എല്ലാരും ബസിൽ തൂങ്ങി പിടിച്ചു ഒക്കെ പോകുമ്പോൾ തമ്പുരാൻ മാത്രം ബൈക്കിൽ ചെത്തി മിനുങ്ങി വരും.  താമസം തുടങ്ങി കുറച്ചു നാളുകൾ  ഉള്ളില ഞങ്ങൾ ഒരു കാര്യം മനസിലായി

തമ്പുരാൻ പണക്കാരൻ മാത്രം അല്ല ഒരു അഭ്യാസി കൂടി ആണ് എന്ന്. എന്നും വെളുപിനെ എഴുനേറ്റു അഭ്യാസം കാണിച്ചില്ലേൽ തമ്പുരാന് അന്ന് ഉറക്കം കിട്ടില്ല...

ഇത് കണ്ടപ്പോൾ ഞങ്ങള് മൂന്ന് പെര്കും തമ്പുരാന്റെ ശിഷ്യ ഗണം  ആവാൻ കൊതി ആയി. ഞങ്ങളും അടുത്ത ദിവസം തൊട്ടു അലാറം വച്ച് എഴുനേറ്റു തമ്പുരാന്റെ കൂടെ അഭ്യാസം തുടങ്ങി..

നാല് പേരും വീട്ടില് അഭ്യാസം കാണിച്ചു തുടങ്ങിയപ്പോൾ സ്ഥലം വളരെ കുറവ്. ഞങ്ങൾ നേരെ വീടിന്റെ ടെറസ്സ് ഞങ്ങളുടെ ജിം ആക്കി മാറ്റി...

അഭ്യാസം കഴിഞ്ഞാല തമ്പുരാന് ഒരു ശീലം ഉണ്ട്. പെരുപിച്ചു വച്ച മസിലു കാണിച്ചു ഷർട്ട്‌ ഇടാതെ ഇഷ്ട താരം ജയനെ പോലെ എന്നും പുറത്തു വച്ചിരികു്ന ബൈക്ക് /'സരവഞ്ചരത്തിലെ ജയന് കുതിരയെ കുളിപിക്കും പോലെ കഴുകുക.

മടിയാൻ മാറ് ആയ ഞങ്ങള് മൂന്ന് പേരും അഭ്യാസം മൂണിന്റെ അന്ന് നിരത്തി ഉറക്കം തുടങ്ങി.

അങ്ങനെ കുറച്ചു നാല് പോയി കഴിഞ്ഞപ്പോൾ ആണ് ഒരു ദിവസം സായിപ്പു ഒരു കാഴ്ച കണ്ടത്. ഞങ്ങളും ഓണർ  കൂടാതെ അതെ കെട്ടിടത്തിൽ വേറെ ഒരു ഫാമിലി ഉണ്ട്. ഒരു അമ്മയും മോളും. മോള് ഏകദേശം ഞങ്ങളടെ പ്രായം.കാണാൻ ഒരു മെച്ചവും ഇല്ലാത്ത ഒരു നാടൻ പെണ്ണ്

പക്ഷെ അന്ന് രാത്തിരി ഞങ്ങളുടെ സംസാര വിഷയം മുഴുവൻ ഇത് മാത്രം ആയിരുന്നു.

കപ്പ്യാര് അന്ന് ഒരു കിടിലൻ ഡയലോഗ് ഇറക്കി,

 "അളിയാ നമ്മള്  എപ്പോ വേണേലും പൊട്ടാൻ പറ്റിയ പ്രായത്തിലെ നാല് പിള്ളേര് ആണ്, അപ്പുറത്ത് അത് പോലെ ഒരു പെണ്ന്നും , ഒരു കാരണ വശാലും നമ്മൾ ആരും നമ്മുടെ വില കളയരുത്. ഇവിടുത്തെ ആള്ക്കാര് നല്ല കലിപ്പ് ടീം ആണ്, എന്തേലും ഒരു കുഴപ്പം കാണിച്ചാൽ ആ പെണ്ണിനെ കൊണ്ട് നമ്മളെ കെട്ടിക്കും . അത് കൊണ്ട് സ്വന്തം തടി സൂക്ഷികുക...."

ഈ ഡയലോഗ് ഞങ്ങള്ക് ഒരു വലിയ പേടി തന്നെ ആയി. പക്ഷെ തമ്പുരാന് അവനെ കുറിച്ച് ഒടുകാതെ വിശ്വാസം ആയിരുന്നു...

തമ്പുരാൻ ഇപ്പോഴും പറയും, ഇതിനെ കാൽ നല്ല കിടിലൻ പിള്ളേര് ആയിരുന്നു എന്റെ പുറകെ ഞാൻ ഒന്നിന് പോലും നൊക്കിയീറ്റില അപ്പോഴാണ് ഈ കൂര സാധനം ...."

അന്ന്  മുതല് ഞങ്ങളുടെ ജീവിതം വെടികെട്ടു പുരക്കു അടുത്ത് ബീഡി കത്തിച്ചു ഇരിക്കണ  ആള്ക്കാരെ പോലെ ആയി..

ആഴ്ചകൾ കടന്നു പൊയ് വലിയ പ്രശനം ഇല്ലാതെ ...... ഒരു ദിവസം തമ്പുരാൻ ടെറസ്സിൽ നിന്ന് അഭ്യാസം കാണിക്കുമ്പോൾ , അപ്രത്തെ വീടിലെ പെണ്ണ് , അവന്റെ അടുത്ത് പൊയ് എന്തോ പറഞ്ഞു ... തുണി അലക്കിയത് വിരിക്കാൻ ചെന്ന ഞാൻ ഈ കാഴ്ച കണ്ടു..

സകല ദൈവങ്ങളെയും ഒരുമിച്ചു വിളിച്ചു ഞാൻ ജീവനും കൊണ്ട് താഴെ ഓടി എത്തി കപ്യരോടും സയിപിനോടും കാര്യം പറഞ്ഞു....

ഏകദേശം പത്തു മിനുട്ട് കഴിഞ്ഞില്ല , തമ്പുരാൻ ഓടി വന്നു, ഒരു ഷർട്ട്‌ എടുത്തു ഇടുന്നു.. ആരോടും ഒന്നും മിണ്ടുനില്ല, വണ്ടിയും കഴുകുന്നില്ല....

പെട്ടന് തന്നെ അവൻ അന്ന് സ്ഥലം വിട്ടു... ഒരു 9 മണിക്ക് ഞങ്ങൾ പുറത്തു ഇറങ്ങുമ്പോൾ , ആ പെണ്ണ് ഞങ്ങളുടെ വാതിലിൽ തന്നെ നോക്കി ഇരിക്കുന്നു...

എവിടെയോ എന്തോ കുഴപ്പം മണക്കുന്നു എന്ന് എല്ലാര്ക്കും ബോധ്യം ആയി...

ഓഫീസിൽ  വന്നു തമ്പുരാനോട്‌ കാര്യം ചോദിച്ചപ്പോൾ ആണ് കാര്യം പിടി കിട്ടിയത്. അവള്ക്ക് തമ്പുരാനോട്‌  ഒടുക്കത്തെ ലവ് ആണ് എന്ന്.

തമ്പുരാന്റെ അഭ്യാസവും ശരീര ഭംഗി കണ്ടു അവള് വീണു പൊയ് എന്ന്...

നാളെ അവള് ഫുഡ്‌ ഉണ്ടാക്കും  കഴിക്കാൻ വരണം എന്ന് ...

കപ്യാര് പറഞ്ഞ പോലെ തന്നെ ഇടിയുടെ  വെടി കേട്ട് നമ്മടെ പുറത്തു വീഴും എന്ന് ഉറപ്പു ആയി..

അതിനു തമ്പുരാൻ തന്നെ ഒരു വഴി കണ്ടു പിടിച്ചു... കുറച്ചു നാല് മാറി നിൽകുക ...
കിട്ടുന്ന ശമ്പളം നിത്യ ചിലവിനു പോലും കഴിയാതെ ഇരിക്കാന സമയത്ത് ആണ്.. തമ്പുരാന്റെ ഒരു ഐഡിയ..

പക്ഷെ തമ്പുരാൻ എല്ലാം കണ്ടു അറിഞ്ഞു ചെയുന്ന ഒരുത്തന ആയിരുന്നു. അവൻ തന്നെ താത്കാലിക ഇടം കണ്ടു പിടിച്ചു. അഞ്ചു പൈസാ കൊടുക്കണ്ട തമ്പുരാന്റെ ഒരു പഴയ ചങ്ങാതിയുടെ മുതലായി യുടെ വീട് ആണ്.

ഈ ചങ്ങാതി പണ്ട് ഇപ്പോഴേ നാട്ടിൽ ഒരു മോഷണ കേസ് ആയി ബന്ധ പെട്ട് ഒളിച്ചു ഓടി ചെന്നയിൽ വന്നു താമസികു്ന മനുഷ്യൻ ആണ്..

പുള്ളി ഒരു ദിവസം അപ്രതീക്ഷിതം ആയി തമ്പുരാനേ കണ്ടു മുട്ടി..പഴയ ചങ്ങാതിമാര് ഒരുപാടു നേരം സംസാരിച്ചു. ആ പുള്ളി ആണ് തമ്പുരാനോട്‌ പറഞ്ഞത്. എപ്പോ വേണം എങ്കിലും എന്റെ കൂടെ വന്നു താമസിക്കാം , മുതലാളി പുറത്തു ആണ്, കൊറേ കാലം ആയി പുള്ളി മാത്രം ആണ് ആ ബംഗ്ലാവിൽ താമസം എന്ന്....

ഒരു ഒളിച്ചു ഓട്ടം ആവശ്യം ആണ് എന്ന് ഞങ്ങള്കും തോന്നി.. കാരണം ആ പെണ്ണ് എങ്ങാനും തമ്പുരാനേ കയറി പിടിച്ചാൽ ഇടി കൊള്ളുന്നത്‌ ഞങ്ങള്ക് എല്ലാര്ക്കും കൂടി ആണ്.

ഇല വന്നു മുള്ളിൽ വീണാലും മുള്ള് പൊയ് ഇലയെ കയറി പിടിച്ചാലും , ഇടി ഫുൾ കിട്ടനത് എനിക്കും, കപ്പ്യാര്കും സായിപ്പിനും ആണ്..

അടുത്ത ദിവസം തന്നെ ഞങ്ങൾ ഓണർ ചേച്ചിയോട് ഒരു കള്ളം പറഞ്ഞു ഒരു ആഴ്ച താമസിക്കാൻ ആയി തമ്പുരാന്റെ കൂട്ടുകാരന്റെ മുതലായി യുടെ ബംഗ്ലാവിൽ ലക്‌ഷ്യം വച്ച് പൊയ്....

ഞങ്ങള്ക് വഴി കാണിക്കാൻ ആയി , കൂട്ടുകാരാൻ ഒരു കവലയിൽ വന്നു നിന്ന്, അന്ന് ഏകദേശം ഒരു വൈകീട്ട് അഞ്ചു മണിക്ക് ഞങ്ങൾ അവിടെ എത്തി.

ഒരു ആളും പേരും ഇല്ലാത്ത ഒരു വിജനമായ ഒരു കവല, ഞങ്ങൾ നാല് പേരും ബംഗ്ലാവിൽ താമസിക്കാൻ ഉള്ള സന്തോഷത്തിൽ കൂട്ടുകാരന്റെ പിന്നാലെ പോകുക ആയിരുന്നു.

പോകുന്ന വഴിയില എല്ലാം അവിടുത്തെ നാട്ടുകാര് ഞങ്ങളെ ഒരു വൃത്തി കേട്ട ഭാവത്തിൽ നോക്കുന്നു. ഇടയ്ക്കു ഞങ്ങളെ നോക്കി ചിലര് കാർകിച്ചു  തുപ്പുന്നു.. ഇത് പന്ധികേട്‌ ആണ് എന്ന് തോന്നിയ സായിപ്പ് കൂട്ടുകാരനോട് ചോദിച്ചു...

സായിപ്പ് : എന്താ ചങ്ങാതി നമ്മളെ കാണുമ്പോൾ എല്ലാര്ക്കും ഒരു പുച്ഛം.

ചങ്ങാതി: അതോ  , അത് എന്റെ മുതലയിളുടെ കൂട്ടുകാര് എന്ന് കരുതിയിട്ടു ആണ്. അവര് അങ്ങനെ കാനിക്കനത് . നിങ്ങള് വിഷമികണ്ട ഞാൻ ഇല്ലേ കൂടേ .

മുതലാളി പണക്കാരൻ ആയതു കൊണ്ട് ഇവര്ക് കണ്ടുകൂടാ.

എല്ലാര്ക്കും അത് കേട്ടപോൾ സന്ദോഷം തോന്നി, ഇത് കേട്ട് തമ്പുരാൻ ഒരു ഡയലോഗ് 'അല്ലേലും ഈ പണക്കാരെ നാട്ടുകാർക്ക്‌ കണ്ടു കൂടാ '

വീടിന്റെ അടുത്ത് എതാരയപോൾ എനിക്കും സായിപ്പിനും ഒരു ശങ്ഹ .. ഞങ്ങള്  അടുത്ത് ഉള്ള ഒരു മതിലിൽ കാര്യം സാധിക്കുക ആയിരുന്നു.. അപ്പോൾ ഞങ്ങളുടെ പുറകില ഒരു അമ്മാവന നിന്ന് എന്തോ തമിളിൽ പറയുന്നു.

മലയാളത്തിൽ പറയാം :"ഇവാൻ ഒന്നും നന്നാവില്ലേ ഇന്ന്ഏതോ നല്ല പിള്ളേരെ ആണല്ലോ ചീത്ത ആക്കാൻ കൊണ്ട് പോകുന്നത് .. രാത്തിരി എത്ര പെണ്ണുങ്ങള വെറും ആവോ ..."

ഇത് കേട്ട പാടെ ഞങ്ങള് രണ്ടു പേരും പാതിക്കു വച്ച് നിരത്തിയിട്ടു അവരുടെ അടുത്തേക് ഓടി ചെന്നു . പക്ഷെ സമയം വൈകി പൊയ്, അവര് ബംഗ്ലാവിൽ കയറി പൊയ് ഇരുന്നു. ..

എന്ത് വന്നാലും നാല് പേര് കൂടി ഒരുമിച്ചു എന്ന് കരുതി ഞാനും സായിപ്പും അവരുടെ കൂടെ ബംഗ്ലാവിൽ കയറി..

ചെന്ന പാടെ തമ്പുരാന് എന്തോ ഒരു mistake  തോന്നി അവൻ അത് കപ്പ്യാരോട് പറഞ്ഞു. വീട്ടിൽ എതിയപോൾ ചങ്ങാതിയുടെ സ്വഭാവത്തിന് ചെറുതായി ഒരു മാറ്റം വന്നു.
അവൻ ഞങ്ങളോട് അധികാരം കാണിക്കാൻ തുടങ്ങി..


ഉള്ളില പേടി കൊണ്ട് അവൻ കൈ കാണിച്ചു സ്ഥലത്ത് ഞങ്ങള് ഇരുന്നു. അപ്പോഴാണ് നമ്മടെ കപ്പ്യാര് അവിടെ കുറച്ചു പുസ്തകങ്ങള കണ്ടത്.. അവനു ഈ പുസ്തകങ്ങളോട് വലിയ സ്നേഹം ആണ്... ഒരു പാട് അറിവുള്ള ഒരു മനുഷ്യൻ ആണ്..

കപ്പ്യാര് ബുക്ക്‌ എടുക്കാൻ പോയപ്പോൾ ചങ്ങാതി അവന്റെ അടുത്ത് ചെന്ന് പറഞ്ഞു ഇതൊക്കെ എന്റെ മുതലാളി എഴുതിയത് ആണ്..

കപ്പ്യാര് ബുക്ക്‌ ഒരു അഞ്ചു മിനുട്ട് വായിക്കുനത് കണ്ടു പെട്ടന് തന്നെ അവന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി. ഇത് കണ്ടു ഞാൻ പൊയ് ആ ബുക്ക്‌ വാങ്ങി വായിച്ചു നോക്കി.

എനിക്കും അതെ അവസ്ഥ..

സംഭവം വേറെ ഒന്നും അല്ല ബുക്കിന്റെ പേര് : 'ജയിൽ എത്തിയ നാൾ മുതൽ '


 തമ്പുരാൻ അപ്പോഴാണ് ചങ്ങാതിയോട്‌ രഹസ്യം ആയി കാര്യങ്ങള് ചോദികുന്നത് ..

തമ്പുരാൻ : 'സത്യം പറയ്‌ അളിയാ, നിന്റെ മുതലാളി എവിടെ ആണ്.

ചങ്ങാതി : 'ജയിലിൽ .. പീഡന കേസ് കഴിഞ്ഞ അഞ്ചു കൊല്ലം ആയി അവിടെ ആണ്.. ഞാൻ ആണ് ഇവിടെ വീട് നോക്കി നടതനത്.

ഈ ഒറ്റ ഡയലോഗ് തീരും മുന്പ് ഞങ്ങള് മൂന്ന് പേരും ആ ജില്ല തന്നെ വിട്ടു..  ഞങ്ങള് ഓടിക്കൊണ്ടിരികുമ്പോൾ പുറകില നോക്കുമ്പോൾ തമ്പുരാൻ ജെറ്റ് വിട്ട പോലെ വരുന്നു.

'അളിയന്മാരെ വിട്ടോടാ ഇത് സ്ഥലം മറ്റേതാ നമ്മള് കുടുങ്ങും എന്ന് ....""

പട പേടിച്ചു പന്തളത് പോയ പോലെ ആയീ..

എന്തോകെ ആയാലും ഉള്ള കിടപാടം  വിട്ടു കൊടുക്കാൻ ഞങ്ങൾ തയ്യാറായില്ല. ഞങ്ങള് തിരിച്ചു വീട്ടില്തന്നെ എത്തി.. ഒരു തീരുമാനം എടുത്തു ഞങ്ങൾ നാല് പേരും..

അന്ന് മുതൽ വീട്ടിൽ
1. തമ്പുരാൻ ഇനി ഷർട്ട്‌ ഇടാതെ പുറത്തു ഇറങ്ങരുത്
2. തമ്പുരാന് z category സംരക്ഷണം പോലെ ഞങ്ങൾ മൂന്ന് പേരും നിഴല് പോലെ തമ്പുരാന്റെ കൂടെ കാണും..
3. ആ പെന്ന്നെ കാണുമ്പോൾ എല്ലാരും ചെകുത്താൻ കുരിശു കണ്ട പോലെ ഓടി മറയാൻ..

ഈ തീരുമാനങ്ങൾ ഞങ്ങളെ അതെ വീട്ടിൽ മൂന്ന് മാസം കൂടി ജീവിപിച്ചു.

ചെന്നയിൽ അപ്പൊ സമ്മർ ആയി. വീടിന്റെ അകത്തു കിടന്നു ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആയി.... എല്ലാ ചെന്നൈ നിവാസികളെ പോലെ ഞങ്ങളും നക്ഷത്രം എന്നി കിടന്നു ഉറങ്ങാൻ തീരുമാനിച്ചു അതും ടെറസ്സഇൽ .


കാര്യങ്ങൾ ഏതാണ്ട് കൈ വിട്ടു പോയത് ഈ കാലത്ത് ആണ്... സൂര്യൻ വന്നു എഴുനേറ്റു പോടാ എന്ന് പറയണ വരെ ഞങ്ങള് മൂന്ന് പേരും കിടന്നു ഉറങ്ങും...

പക്ഷെ തമ്പുരാൻ കാലത്ത് എഴുനെല്കും ... ഒരു ദിവസം ഒരു കാക്കയുടെ ഒച്ച കേട്ട് ഞാൻ എഴുനേറ്റു നോക്കിയപ്പോൾ നമ്മടെ തമ്പുരാൻ അപ്പുറത്ത് നിന്ന് അഭ്യാസം കാണിക്കും പുരവിൽ ആ പെണ്ണ് വന്നു നോക്കി നിക്കുന്നു...


എന്നെ കണ്ട ഉടനെ അവള് ഓടി കളഞ്ഞു... അന്ന് വൈകുനേരം ഞങ്ങള് ടെറസ്സിൽ ചെന്ന് ഇരുന്നു കത്തി അടികുമ്പോൾ , തമ്പുരാന് ഒരു കാൾ വന്നു താഴെ പൊയ്.. കൊറേ നേരെം ആയും അവൻ വരാത്ത കൊണ്ട് ബോഡി ഗാര്ഡ് ആയ ഞങ്ങള് താഴേക് പൊയ്..

അപ്പൊ അവിടെ കണ്ട കാഴ്ച അധി ബീകാരം ആയിരുന്നു. ആ പെണ്ണ് അവൻ പോകുന്ന വഴിക്ക് കുറുകെ നില്കുന്നു അവൻ അവിടെ നിന്ന് വിറക്കുന്നു ..

ഞങ്ങളെ കണ്ട ഉടനെ അവള് അവിടെ നിന്ന് ഓടി കളഞ്ഞു.  തമ്പുരാൻ ഓടി വന്നു ഞങ്ങളോട് പറഞ്ഞു അളിയാ നമ്മുക്ക് ഇവിടുന്നു രക്ഷപെടണം ...

അവള് രാത്തിരി എന്നെ കാണാൻ ടെറസ്സിൽ വരും എന്നാ പറയുന്നത് എന്ന്..

''' ഞങ്ങള്ക് എന്ത് ചെയണം എന്ന് അറിയാൻ വയ്യാതെ , ഓരോതനും ഓരോ വഴിക്ക് ഇരുന്നു നഖം കടിചോണ്ട് ഇരുന്നു.

സായിപ്പുനു ഒരു ഐഡിയ തോന്നി. 'അന്ന് രാത്തിരി തമ്പുരാനേ കൊണ്ട് സായിപ് മുറിയിൽ  ഒരു ഒരു മണിക്ക് പൊയ് കിടന്നു ഉറങ്ങുന്നു.. അപ്പൊ അവള് വന്നു നോക്കുമ്പോൾ തമ്പുരാനേ കാണില്ല, രണ്ടു ദിവസം കഴിയുമ്പോൾ അവള് പിന്നെ വരില്ല..."

സായിപിന്റെ ഈ ഐഡിയ ഞങ്ങള് സഭയിൽ പാസ്സ് ആക്കി, ഐഡിയ പറഞ്ഞത് സായിപ്പു ആയതു കൊണ്ട് സായിപ്പു തമ്പുരാന് കൂട്ട് പോകാം എന്ന് ഏറ്റു ..


അന്ന് രാത്തിരി ഏകദേശം 12 മണി കഴിഞ്ഞപ്പോൾ current  പൊയ്.... ഞങ്ങള് ഞങ്ങളുടെ പ്ലാൻ കണക്കു കൃത്യം ഒരു മണിക്ക് സായിപ്പും തമ്പുരാനും അവിടെ നിന്ന് എഴുനേറ്റു താഴെ പൊയ്...
പ്ലാൻ success  ആയി എന്നാ ആത്മ സംതൃപ്തിയോടെ ഞാനും കപ്പ്യാരും അന്ന് നല്ലോണം ഉറങ്ങി...

അടുത്ത ദിവസം രാവിലെ ഞങ്ങൾ ഉറക്കം എഴുനേറ്റു താഴെ വന്നു ഓഫീസിൽ  പൊയ്.. പോയ അപ്പൊ തൊട്ടു സായിപ്പിന്റെ ശരീരം മുഴുവൻ ചൊറിച്ചില് വന്നു...

വൈകുന്നേരം ഞങ്ങൾ വീട്ടിൽ വന്നപ്പോൾ തമ്പുരാനേ കണ്ടതും അവള് ഒരു നാണം കലർന്ന  ചിരി ചിരിച്ചോണ്ട് അകത്തേക്ക് ഓടി പൊയ്..

കപ്പ്യര്ക്കും എനിക്കും എന്തോ പന്ധി കേടു തോന്നി....

കരണ്ട്  കറ്റ് , ഇന്നലത്തെ സംഭവം, സയിപിന്റെ ചൊറിച്ചില്, അവളുടെ ചിരി...

കാര്യം കൈ വിട്ടു പോകും എന്നാ ഒരു അവസ്ഥ വന്നപ്പോൾ ഞങ്ങൾ ആ ഏരിയയിലെ അല്കാരെ കുറിച്ച് ആലോചിച്ചു....

ഇടി കൊണ്ട് ചാവും എന്ന് ഉറപ്പു വന്ന situation ആയതു കൊണ്ട്. ഞങ്ങള് ഉള്ളതും പെറുക്കി അവിടും കാലി  ആക്കി ഓഫീസില നിന്ന് ട്രാൻസ്ഫർ വാങ്ങി ബാംഗ്ലൂർ ഓടി എത്തി....

അവിടെ തന്നെ നിന്നിരുന്നു എങ്കിൽ ഉറപ്പായും ഞങ്ങളിൽ ഒരാൾ അവളുടെ കെട്ടിയോണ്‍ ആകേണ്ടി വന്നേനെ അത് പോലെ അതിനു മുന്നേ ഉള്ള നാട്ടുകാരുടെ ഇടി, വീടുകാരുടെ ഇടി .. എല്ലാം കൊല്ലേണ്ടി വന്നേനേ ..........

അവസാനം ഞങ്ങള്ക് ഇടിയുടെ വെടികെട്ട് കിട്ടാതെ രണ്ടു സ്ഥലത്ത് നിന്ന് അതി സാഹസികം ആയി രക്ഷപെട്ടു........

ഇന്നും ഞങ്ങള് നാല് പേരക് പിടി കിട്ടാത്ത ഒരു കാര്യം ഉണ്ട് അന്ന് രാത്തിരി കരണ്ട് പോയപ്പോൾ എന്താണ് ശരിക്കും സംഭവിച്ചത് എന്ന് ..........

ചില കാര്യങ്ങള്ക് ദൈവത്തിനു മാത്രമേ ഉത്തരം തരാൻ കാണു . സായിപ്പും, തമ്പുരാന്, കപ്പ്യാരും ഞാനും നല്ല പിള്ളേര് ആയതു കൊണ്ട് വേറെ ഒന്നും നടന്നില്ല.........


                                       
                                     
                                                                                                           എന്ന് സ്വന്തം
                                                                                                             സുഹുർത്ത് .