2011, ഡിസംബർ 6, ചൊവ്വാഴ്ച

ട്രെയിന് യാത്ര ഒരു യാത്ര തന്നെ

സീന്‍ 1:

ഒരിക്കല്‍, എന്ന് പറഞ്ഞ ഒരു വര്ഷം മുന്പ് , ഞങ്ങള്ക് പെട്ടന് ഒരു വെള്ളി ആഴ്ച അവധി വന്നു. അപ്പൊ പെട്ടന് എല്ലാര്ക്കും നാട്ടില്‍ പോയാല്‍ കൊള്ളാം എന്ന് ഒരു ആലോചന. അങ്ങനെ ഞാനും, ഇക്കാക്കയും , മാഷും , സുന്ദരനും കൂടി പോകാന്‍ തീരുമാനിച്ചു. പക്ഷെ ഒരു പ്രശനം മാത്രം ടിക്കറ്റ്‌ റിസര്‍വേഷന്‍ ഇല്ല.
ലോക്കല്‍ തന്നെ പോകണം. ഒന്ന് രണ്ടല്ല പത്തു പണ്ട്രണ്ടു മണികൂര്‍ നീളുന്ന യാത്ര ആണ്. പിന്നെ എല്ലാരും ഇല്ലേ എന്ന് വിചാരിച്ചു രണ്ടും കല്പിച്ചു അങ്ങ് ഇറങ്ങി.

റെയില്‍വേ സ്റ്റേന്ല്‍ ചെന്നപ്പോള്‍ പൂരത്തിന് കൂടിയ പോലെ ആള്‍ക്കാര്. അപ്പൊ നമ്മുടെ സുന്ദരന്‍ പറഞ്ഞു, അളിയാ ഏറ്റവും മുന്നില്‍ പോകാം അവിടെ നിന് ട്രെയിന്‍ വരുമ്പോഴേ ചാടി കയറിയാല്‍ സീറ്റ്‌ ഉറപ്പാ എന്ന്.

ലാലേട്ടന്റെ പടത്തിനു ടിക്കറ്റ്‌ എടുക്കാന്‍ നില്‍കാന പോലേ ഞങ്ങള്‍ എല്ലാം ഒരുങ്ങി നിന്ന്.. അപ്പൊ അങ്ങ് ദൂരെ നിന്ന് ഒരു ട്രെയിന്‍ ഞങ്ങടെ അടുത്തേക്ക് വന്നു.. എല്ലാരും ചാടി കയറാന്‍ റെഡി പക്ഷെ നമ്മുടെ മാഷിനു മാത്രം പേടി ആണ്. അപോ ഞങ്ങടെ തൊട്ടു അടുത്ത് ഒരു പെണ്ണും ഒരു അമ്മച്ചിയും വന്നു. അവര് മാഷിനോട് ചോദിച്ചു." മോനെ ഞങ്ങള്‍കും കൂടി ഒരു സീറ്റ്‌ പിടിച്ചു തരാമോ എന്ന് ".
ഞങ്ങള്‍ എല്ലാം കൂടി അത് മാഷിന്റെ തലയില്‍ കെട്ടി വച്ച്. നീ തന്നെ പൊയ് സീറ്റ്‌ ഒപ്പിച്ചു കൊട് എന്ന്. മാഷിനു ഇതു ഒരു അഭിമാന പ്രശനം ആയി. ഉള്ളില്‍ ഭയം ഉണ്ടെങ്ങിലും മാഷ്‌ അവര്ക് വാക് കൊടുത്തു " രണ്ടു സീറ്റ്‌ അല്ലെ അമ്മച്ചി പെടികണ്ട ഞാന്‍
ഏര്‍പാടാക്കി തരാം എന്ന്.
ഞങ്ങള്‍ എല്ലാം അപ്പൊ മാഷിനെ നോക്കി ഒരു ചിരി ചിരിച്ചു.. " ഒരു പുച്ച ചിരി"

അങ്ങനെ ട്രെയിന്‍ അടുത്ത് വന്നു.. എല്ലാരും റെഡി ആയതും , ഞങ്ങളെ എല്ലാം തട്ടി മാറ്റി മാഷ്‌ ആദ്യം ചാടി കയറി സീറ്റ്‌ പിടിച്ചു.. കയരണ വഴിക്ക് സുന്ദരന്‍ എന്നോട് പറഞ്ഞു. "നമ്മള്‍ അവനോടു പറഞ്ഞ പുച്ഛം , പക്ഷെ ഏതോ ഒരു തള്ളക് വേണ്ടി അവന്‍ ജീവന്‍ പണയം വക്കും ", അതിനു മറുപടി ആയി ഇക്കാക്ക പറഞ്ഞു " ഡാ സുന്ദര അത് ആ അമ്മച്ചിക് വേണ്ടി അല്ല അവരുടെ കൂടെ ഉള്ള ആ പെങ്കൊച്ചിനു വേണ്ടി ആണ്. അതിനു ഞാന്‍ ഒരു പണി അവനു കൊടുക്കുനുട് നീ നോക്കികൂ എന്ന്.. "

അങ്ങനെ യാത്രയുടെ ആദ്യ പടി ആയ സീറ്റ്‌ പിടിക്കല്‍ ചടങ്ങ് ഗംബീരമായ് നടന്നു. ഞാന്‍ വേഗം ചെന്ന് ജനലിന്റെ അരുകത്തു ഇരുന്നു. എനിക്ക് എതിരായി സുന്ദരനും, സുന്ദരന്റെ അടുത്ത് ഇക്കാകയും . ഞാന്‍ നോക്കുമ്പോ മാഷ്‌ ഒരു സീറ്റ്‌ കൈ കൊണ്ടും മറ്റേ സീറ്റ്‌ കാലു കൊണ്ടും റിസര്‍വ് ചെയ്തു വച്ചിരികുവ. അവര്‍ക്ക് വേണ്ടി.. രണ്ടു മിനിറ്റു കഴിഞ്ഞതും അവരും എത്തി. മാഷ്‌ ഉടനെ അമ്മചിയൂട് ദേ അങ്ങോട്ട്‌ ഇരുന്നോ . ഇല്ലേല്‍ സീറ്റ്‌ ഇപ്പൊ പോകും എന്ന്. അവിടെ അമ്മച്ചി ഇരുന്നു . മാഷിന്റെ അടുത്ത് ആ പെങ്കൊച്ചും.
അങ്ങനെ മാഷ്‌ രണ്ടാം ലോക മഹാ യുദ്ടത്തില്‍ ജയിച്ചവനെ പോലെ ഞങ്ങളെ എല്ലാരേയും നോക്കി ഞങ്ങള്‍ നേരത്തെ നോക്കിയാ പുച്ച ചിരി ചിരിച്ചു.. ഇതു കണ്ടു സുന്ദരന് സഹിച്ചില്ല.
അവന്‍ ഉടനെ കയറി എന്നോട് പറഞ്ഞു. " അളിയാ നിര്‍ത്താന്‍ പറ അവന്റെ ചിരി ഇല്ലേല്‍ ചിരിക്കാന്‍ ഇനി അവനു പല്ല് കാണില്ലാ എന്ന്.. " അപ്പൊ ഇക്കാക പറഞ്ഞു "അളിയാ പ്രശനം ഞാന്‍ സോള്‍വ്‌ ചെയ്യാം പക്ഷെ ഒരു നിങ്ങള് അതിനു എതിര് പറയരുത് എന്ന്. ഞങ്ങളും തല ആട്ടി. പക്ഷെ അവന്റെ പ്ലാന്‍ പറയാന്‍ പറഞ്ഞു.
പ്ലാന്‍ : ആദ്യം ഞാന്‍ അമ്മച്ചിയെ എവിടുന്നു പുറത്തു ചാടിക്കും , ഒന്നുകില്‍ ഞാന്‍ ആ പേനിന്റെ അടുത്ത് ഇരിക്കും, അമ്മച്ചി മാഷിന്റെ കൂടെയും ഇല്ലെങ്ങില്‍ യാത്ര തീരും വരെ അവന്റെ ചിരി തുടരും.. " അവന്റെ ചിരി സഹിക്കാന്‍ പറ്റാത്ത കാരണം ഞങ്ങള്‍ അവനോടു പ്ലാന്‍ നടപ്പിലാക്കാന്‍ പറഞ്ഞു .
ഇക്കാക പരിപാടി സ്റ്റാര്‍ട്ട്‌ ചെയ്തു.. മെല്ലെ അമ്മച്ചിയുടെ ചെവിയില്‍ ആയി പറഞ്ഞു.. "ആന്റി ആ ഇരിക്കാന പയ്യന്‍ ട്രെയിന്‍ വിട്ടാല്‍ ഉടനെ ഉറങ്ങും, അടുത്ത് മോളല്ലേ ഇരിക്കണേ ഒന്ന് സൂക്ഷിചോനെ എന്ന്. അത് കേട്ട് ആന്റി മോളോട് ആയി പറഞ്ഞു .. നീ എവിടെ വന്നു എരിക്ക് എനിക്ക് എവിടെ ഇരിക്കാന്‍ വയ്യ എന്ന്..
അത്രയും നേരം പുച്ച ചിരിയും മുഘത് ഫിറ്റ്‌ ചെയ്തിരുന്ന മാഷിന്റെ മുഖം കടന്നല്ല് കുത്തിയ പോലെ ആയി..
എനിട്ട്‌ ഞങ്ങളെ നോക്കി അവന്‍ സങ്ങടതോടെ പറഞ്ഞു. എന്നാലും എന്നോട് ഈ ചതി വേണ്ടായിരുന്നു എന്ന്. ഞാന്‍ പറഞ്ഞു നിന്റെ ഓണക്ക ചിരി സഹിക്കാന്‍ വയ്യാഞ്ഞിട്ടു ആണ്..മാഷേ എങ്ങന്ഗെ ചെയ്തു പോയത്. എന്ന്........

"അങ്ങനെ പൊട്ടന് ലോട്ടറി കിട്ടിയ പോലെ ഇക്കാക്കയുടെ അടുത്ത് ആ പെണ്‍കുട്ടി വന്നു ഇരുന്നു.. ട്രെയിന്‍ അങ്ങനെ സ്റ്റേഷന്‍ വിട്ടു അകലാന്‍ തുടങ്ങി...


സീന്‍ 2:

അങ്ങനെ സ്റ്റേഷന്‍ വിട്ടു വണ്ടി നീങ്ങി തുടങ്ങി. എല്ലാവരും അവരവരുടെ കല പരിപാടികളില്‍ ആയി ഇരുന്നു. കുറച്ചു ദൂരം കഴിഞ്ഞപോള്‍ ഞങ്ങടെ കൂടത്തിലെ എല്ലാരും ഉറക്കമായി. കഴിഞ്ഞ ദിവസത്തെ ഉറക്കം എല്ലാര്ക്കും ബാക്കി ഉണ്ട്. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഒരു പരിചയം ഉള്ള ശബ്ദം കേട്ട് ഞാന്‍ എഴുനേറ്റു. നോക്കിയപ്പോള്‍ നമ്മുടെ ഇക്കാക്ക ആ പെന്കൊചിനോട് ഒടുകാതെ കത്തി അടി. അവള്‍ ആണെങ്ങില്‍ വേറെ വഴി ഇല്ലാത്ത കാരണം കേട്ട് കൊണ്ടിരിക്കുന്നു. മറുത്തു ഒരു അക്ഷരം പോലും പരയുനില്ല. ചുറ്റിനും നോക്കിയപ്പോള്‍ എല്ലാരും അവരെ തന്നെ നോക്കി ഇരിക്കുന്നു.
യുദ്ധത്തില്‍ തോറ്റ മാഷ്‌ ഇതൊന്നും കാണാതെ ഒരു ഭാഗത്ത്‌ സുന്ദരന്റെ തോളില്‍ തലയിലും വച്ച് ഉറങ്ങുന്നു. പാവം മാഷ് അവള്‍ക് വേണ്ടി കഷ്ടപ്പെട്ട് ഇടി ഉണ്ടാക്കി സീറ്റ്‌ പിടിച്ചത് അവന്‍. പക്ഷെ അനുബവിക്കുനത് ഇക്കകയും. ഞാന്‍ ഇതു കാരിയം ആക്കാതെ പിന്നെയും ഉറങ്ങി.

ഏകദേശം അഞ്ചു മിനിട്ട് കഴിഞ്ഞപ്പോ എന്നെ സുന്ദരന്‍ തട്ടി വിളിച്ചു പറഞ്ഞു "അങ്ങനെ നീ മാത്രം ഉറങ്ങണ്ട. ഇവന്റെ കദന കഥ നീയും കേള്‍ക്കു എന്ന്"
നോക്കിയപ്പോ മാഷ്‌ അവിടെ ഞങ്ങളെ രണ്ടു പേരെയും ഇക്കാക്കനെയും മാറി മാറി നോക്കുന്നു. എനിട്ട്‌ ഞങ്ങളൂട് ആയി
"എടാ എടാ ദുഷ്ടന്മാരെ , വഞ്ചകന്‍മാരെ നിന്നോട് ഒക്കെ ഞാന്‍ എന്ത് തെറ്റ് ചെയ്തു. കഷ്ടപെട് ഇടി ഉണ്ടാക്കി സീറ്റ്‌ പിടിച്ചവന്‍ ഞാന്‍. എനിട്ട്‌ എപ്പോ ആ തെണ്ടി ഇക്കാക്ക അവളോട്‌ സോല്ലുന്നു. അതിനു നിങ്ങള് സപ്പോര്‍ട്ട്. ആ കൊച്ചു ഒന്ന് പൊയ്ക്കോട്ടെ വല്ലവന്റെ കഞ്ഞിയില്‍ പാറ്റ ഇടുന്ന ഇക്കാക്കയുടെ സ്വഭാവം ഞാന്‍ മാറ്റുന്നു ഉണ്ട്. "
ഉടനെ സുന്ദരന്‍ പറഞ്ഞു. "നിന്റെ ആ ചിരി എനിക്ക് ഇഷ്ടായില്ല അതാ നിനക്ക് ഇട്ടു പാര വച്ചത്. പക്ഷെ എപ്പോള്‍ എനിക്ക് തോന്നുന്നു ഇക്കാക്ക റഫറിയെ മറന്നു ഫുട് ബോള്‍ കളിക്കുയ എന്ന്.

മാഷിന്റെ സങ്ങടവും, സുന്ദരന്റെ ഡയലോഗ് കൂടി കേട്ടപോള്‍ എനിക്കും തോന്നി ഇതു ശരി ആവില്ല എന്ന്. ഞാന്‍ അവനോടു നേരിട്ട് ചോടിക്കം എന്ന് വിചാരിച്ചു . പക്ഷെ ആ പെണ്ണ് എന്നെ കുറിച്ച് എന്ത് വിചാരിക്കും. അത് കൊണ്ട് ഞാന്‍ എന്റെ മൊബൈല്‍ എടുത്തു ഇക്കാക്കക്ക് ഒരു മെസ്സേജ് അയച്ചു.

മെസ്സേജ്: "എന്താടാ കൊറേ നേരം ആയല്ലോ ആ പെണ്ണിനോട് ഒരു കത്തി അടി . നീ സഹായം ചെയുനത് എങ്ങനെ ആണൂ ?"

ഇതു കിട്ടിയ ഉടനെ ഇക്കാക്ക മെസ്സേജ് വായിച്ചിട്ട് എന്നെ നോക്കി ഒന്ന് ചിരിച്ചു. എന്നിട് പേഴ്സ്ല്‍ നിന്നും ഒരു നൂറു രൂപ നോട്ടു എടുത്തു എന്നിക് നേരെ നീട്ടിയിട്ട്‌ പറഞ്ഞു. അടുത്ത സ്റ്റേഷന്‍ ആകുമ്പോള്‍ വല്ലതും വാങ്ങി കഴികു. എന്ന്.

എനിട്ട്‌ ആ പെണ്ണിനോട് ആയി പറഞ്ഞു കഷ്ടം ഇവന്മാര് എങ്ങനെ ആണ് ഒറ്റ ഒരുത്തന്റെ കയ്യിലും കാശ് ഇല്ല. പുവര്‍ ബോയ്സ് .
ഇതു കണ്ട സുന്ദരന്‍ ഉടനെ ആ കാശു അങ്ങ് വാങ്ങി. എനിട്ട്‌ എന്നോട് ആയി പറഞ്ഞു. " അളിയാ വണ്ടി കയറും മുന്പ് അവന്‍ എന്നോട് കടം വാങ്ങിയ നൂറു രൂപയാ ഇതു എന്ന്."

ഞങ്ങളെ മൂന്നു പേരെ ആ പെണ്ണിന്റെ മുന്നില്‍ വച്ച അപമാനിച്ച ഇക്കാക്കയോട് ആയി മാഷ്‌ പറഞ്ഞു. "ശരി ആണെടാ ഞങ്ങള്‍ പാവങ്ങള പക്ഷെ അളിയന്‍ ഒറ്റക്കെ ഈ യാത്ര കഴിയും വരെ എന്തേലും വാങ്ങാവു. ഞങ്ങള്‍ ഈ നൂറു രൂപ കൊണ്ട് അങ്ങ് കഴിചോലം എന്ന് "

സത്യത്തില്‍ ആകെ കൂടെ ഇക്കകയുടെ കയ്യില്‍ ഉണ്ടിരുന്ന കാശ് ആണ് ഞങ്ങള്ക് നേരെ നീട്ടിയത് . പാവം പണി കിട്ടും എന്ന് വിചാരിച്ചില്ല

അടുത്ത സ്റ്റേഷന്‍ ആയപ്പോള്‍ ഞങ്ങള്‍ ആഹാരം വാങ്ങി കഴിച്ചു. ഒരു കഷ്ണം പോലും ഇക്കാക്കു കൊടുത്തില്ല. പാവം ഇക്കാക്ക പെണ്ണിന്റെ മുന്നില്‍ ആള് ആവാന്‍ പോയതാ പച്ച വെള്ളം കിട്ടിയില്ല..

ആഹാരം കഴിച്ചു കഴിഞ്ഞപ്പോ നമ്മടെ മാഷ്‌ സുന്ദരനോട് ചോദിച്ചു . അളിയാ ഈ പെണ്ണിന്റെ തള്ള ഇവിടെ വരുന്ന വരെ ഉള്ളു ഇക്കാക്കയുടെ സൊള്ളല്‍. അത് കഴിഞ്ഞാല്‍ അവനു വാ തുറക്കാന്‍ പറ്റില്ല. എന്തായാലും അവന്റെ കാശിനു നമ്മുക്ക് വയറു നിറഞ്ഞു.

അപ്പോഴാണ്‌ എല്ലാര്ക്കും ആ അമ്മച്ചിയുടെ കാരിയം തന്നെ ഓര്മ വന്നത്. കുറച്ചു ഒന്നും അല്ല മൂന്ന് നാല് മണിക്കൂര്‍ ആയി അമ്മച്ചിയെ കണ്ടിട്ട്. ഞങ്ങള്‍ സീരിയസ് ആയി ഇക്കാക്കയോട് ചോദിക്കാന്‍ പറഞ്ഞു ആ പെണ്ണിനോട് അവളുടെ അമ്മ എവിടേ എന്ന്.
ഇക്കാക്ക ചോദിച്ചപോള്‍ കിട്ടിയ ഉത്തരം "ആ എനിക്ക് അരിയില എന്നാണ്. ""

അത്രയും നേരം അവിടെ ഞങ്ങളുടെ മുകളില്‍ ഉണ്ടായിരുന്നു ഒരു മീശക്കാരന്‍ ചേട്ടന്‍ പറഞ്ഞു. ആ സ്ത്രീ കൊറേ നേരം മുന്പ് പോകുന്നത് കണ്ടു.. നിങ്ങള്‍ എല്ലാം ഉറക്കം ആയിരുന്നു എന്ന്..
അത്രയും നേരം കത്തി വച്ചിരുന്ന ഇക്കാക്കയുടെ മനസ്സ് ഒന്ന് കത്തി.. എനിക്ക് അവന്‍ ഒരു മെസ്സേജ് അയച്ചു. " അളിയാ ഇനി ഈ പാവം പെണ്ണിനെ എങ്ങാനും ആ സ്ത്രീ തട്ടി കൊണ്ട് പോകുന്നത് ആണൂ.. ഇവള്‍ ആണേല്‍ ഞാന്‍ എന്ത് പറഞ്ഞാലും ഒന്നും മിണ്ടുനില്ല എന്ന്. "
ഞാന്‍ മെസ്സേജ് വായിക്കും മുന്പ് മീശ ചേട്ടന്‍ ഞങ്ങളോട് പറഞ്ഞു. " ഞാന്‍ എത്രയും നേരം നിങ്ങളുടെ കൂടെ വന്നതാ എന്ന് കരുതിയ മിണ്ടാതെ ഇരുന്നെ. എന്തുവാടെ കൊച്ചനെ ഈ പെങ്കൊച്ചിനെ ആ അമ്മച്ചി എവിടുനെലും അടിച്ചോണ്ട് വന്നത് ആണൂ"

ഇതു കേട്ടതോടെ ഞങ്ങടെ എല്ലാരുടെയും നെഞ്ഞിടിപ്പ്‌ ആയിരം കടന്നു.

ഇതൊക്കെ കേട്ടിട്ട് ആവാം ആ പെങ്കൊച്ചു അവിടെ നിന്ന് എഴുനേറ്റു എനിട്ട്‌ ഇക്കാക്കയോട് പറഞ്ഞു. ഞാന്‍ എപ്പോ വരം ഈ സീറ്റ്‌ ഒന്ന് നോക്കണേ എന്ന്.. എനിട്ട്‌ അവള്‍ എഴുനേറ്റു പൊയ്..
സീന്‍ 3:
മുകളില്‍ ഇരുന്ന മീശ ചേട്ടന്‍ പെട്ടന് താഴേക്ക്‌ ഇറങ്ങി വന്നു .. ഏതൊക്കെ കണ്ടു പേടിച്ചു നമ്മുടെ ഇക്കാക്ക പെട്ടന് എന്റെ മടിയില്‍ വന്നു ഇരുന്നു.. മാഷിനു ആണേല്‍ അതിനെ കാല്‍ നെഞ്ഞിടിപ്പ്‌ . പുള്ളി ഞങ്ങളോട് ആയി പറഞ്ഞു. "അളിയാ എന്റെ ജാതകത്തില്‍ ഉണ്ട്. ഈ ആഴ്ച ഞാന്‍ പോലീസിന്റെ കൂടെ പോകും എന്ന്."
ഇതു കേട്ട് ഇക്കാക്ക "ഡാ പന്ന നാരി.. എന്നിട്ട് ആണോട അറിയാത്ത ഒരാള്‍ക് വേണ്ടി സീറ്റ്‌ പിടിക്കാന്‍ ഇറങ്ങി പുരപെടത് ."
മാഷ്‌: "ഉവ്വ് എപ്പോ എന്റെ പേരില്‍ കുറ്റം എത്രയും നേരം അവളോട്‌ സോള്ളികൊണ്ടിരുന്നപ്പോ എവിടെ പൊയ് ഈ ചോധിയം. "
അവന്മാരുടെ ഉടക്ക് മൂര്ചിക്കാന്‍ തുടങ്ങിയപ്പോ സുന്ദരന്‍ കയറി ഇടപെട്ടു.
"ഡാ നിങ്ങള് അടി ഉണ്ടാക്കാതെ , നമ്മുക്ക് പരിഹാരം ഉണ്ടാകാം, കണ്ടിട്ട് അത് ഒരു പാവം പെങ്കൊച്ചു ആണ് എന്ന് തോന്നുന്നു. നമ്മുക്ക് അവളെ രക്ഷിക്കാം. "
ഉടനെ ഇക്കാക്ക പറഞ്ഞു. അളിയാ എന്ത് സിനിമ അല്ല , എനിക്ക് വയ്യ ഇതിന്റെ പുറകില്‍ തൂങ്ങാന്‍ . ഞങ്ങളുടെ സംഭാഷണം കേട്ടിട്ട്. മീശ ചേട്ടന്‍ വന്നു പറഞ്ഞു. "മക്കളെ അവന്‍ കുടുങ്ങിയില്ലേലും നീ കുടുങ്ങും കാരണം വണ്ടി കയരിയാപോ തൊട്ടു അവള് നിന്നോട സംസരിചോണ്ട് ഇരുന്നെ.. "
ഇക്കാക: അതിനു ചേട്ടാ അവള് എന്നോട് ഒനും മിണ്ടിയിടില.. ഞാന്‍ സാദാരണ കുഷലനെവ്ഷണം നടത്തി എന്നെ ഉള്ളു.
മീശ : എന്തായാലും നാട്ടുകാര് മുഴുവന്‍ നിന്നായ കണ്ടുള്ളൂ..
ഇതെല്ലം കേട്ടപ്പോള്‍ അത്രയും നേരം ഒരു ഹീറോ പോലെ ഇരുന്ന ഇക്കാക്ക ഇരുന്നു വിയര്‍ക്കാന്‍ തുടങ്ങി. ഞങ്ങളോട് ആയി പറഞ്ഞു അളിയാ എങ്ങനെയും എന്നെ രക്ഷികണം

ഇക്കാക്കയുടെ ഇരുപ്പും പിന്നെ സംഗതിയുടെ കിടപ്പും കൊണ്ട് ഞങ്ങള്‍ എല്ലാം ചേര്‍ന് ഒരു വഴി കണ്ടു പിടിച്ചു. മാഷ്‌ പറഞ്ഞു, എന്തായാലും എന്റെ
രാശി ഫലത്തില്‍ ഉണ്ടായിരുന്നു പോലീസിന്റെ കൂടെ നടക്കണം എന്ന്. അത് എന്തായാലും കാണും. ഞാന്‍ അടുത്ത സ്റ്റേഷന്‍ ആവുമ്പോള്‍ പൊയ് പോലീസിനെ വിളിച്ചു കൊണ്ട് വരന്‍ പോവുകയാ. പക്ഷെ എല്ലാ കാരിയവും ഇക്കാക്ക പോലീസിനോട് പറയണം.
ഇതു കേട്ട പാടെ ഇക്കാക്ക തളര്‍ന്.
ഇക്കാക്ക: മാഷേ എനിക്ക് വയ്യ. പോലീസും ഞാനും തമ്മില്‍ ചേരില. അവരെ കാണുമ്പോ ഞാന്‍ വല്ല മണ്ടത്തരം പറയും. പിന്നെ ഞാന്‍ മാത്രമല്ല നമ്മള്‍ എല്ലാം കുടുങ്ങും.
സുന്ദരന്‍: ഊഹ പെണ്ണിനെ കാണുമ്പോ മാത്രം നിനക്ക് ഒരു കുഴപ്പം ഇല്ല പോലീസിനെ കണ്ടാല്‍ കാലു ഇടിക്കും അല്ലെ... ഞാന്‍ പറഞ്ജോലം പോലീസിന്റെ അടുത്ത് . നീ പെടികണ്ട. പിന്നെ ഇതു ഒക്കെ ഓര്മ വേണം. കേട്ടല്ലോ

അങ്ങനെ ഏകദേശം ട്രെയിന്‍ നീങ്ങി നീങ്ങി ഒരു റെയില്‍വേ സ്റ്റേഷന്‍ എത്തി.......... "പേര് പറയില്ല " ഒരു സ്റ്റേഷന്‍..
അവിടെ വന്ന പാടെ സുന്ദരന്‍ ചാടി ഇറങ്ങി ആദ്യം കണ്ട പോലീസു കാരനോട് ചെന്ന് കാരിയം പറഞ്ഞു. ഒരു പണിയും ഇല്ലാതെ ചുമ്മാ ഇരുന്ന പോലീസു കാരന് ഇതു ജീവന്‍ മരണ പ്രശനം ആയി.
അങ്ങേരു പെട്ടന് ഫോണ്‍ എടുത്തു എന്തോക്കൊയെ പറഞ്ഞു. ഉടനെ സുന്ദരന്റെ ചുറ്റും മൂന്ന് നാല് പോലീസു എത്തി. ഇതു കണ്ട ഉടനെ സുന്ദരന്‍ നിലവിളിച്ചു സാറേ ഞാന്‍ അല്ലെ ട്രെയിനിന്റെ അകത്താണ്. ഞാന്‍ വന്നു പറഞ്ഞെ ഉള്ളു എന്ന്.
അത് കേട്ട പാടെ സുന്ദരനെ കളഞ്ഞു പോലീസു കാറ് ഓടി ട്രെയിന്റെ അടുത്ത് വന്നു.
എനിക്ക് ഇതില്‍ എന്തോ പന്തി കേട് തോന്നി ഞാന്‍ എല്ലാരുടെ ബാഗും എടുത്തു പതിയെ പുറത്തേക്കു ഇറങ്ങി. പോലീസു വന്നതോടെ ഇക്കാക്ക കൂടുതല്‍ ഉന്മേഷവാന്നി .
സുന്ദരനെ തട്ടി മാറ്റി പോലീസു കാരോട് എല്ലാ കരിയവും ഇക്കാക്ക പറയാന്‍ തുടങ്ങി. ഈ സമയം മാഷ്‌ ഓടി എന്റെ അടുത്ത് വന്നു പറഞ്ഞു. അളിയാ സംഗതി കൈ വിട്ടു. ഇക്കാക്ക അവിടെ നിന്ന് പ്രസങ്ങിക്കുന്നു. നമ്മുക്ക് മുങ്ങാം എന്ന്. ഞാന്‍ പറഞ്ഞു അളിയാ രണ്ടില്‍ ഒന്ന് അറിഞ്ഞിട്ടേ പൂകു എന്ന്..

അപ്പോഴേക്കും കംപാര്ടു മേന്റ്ന്റെ അടുത്ത് ഒരു പൂരത്തിനെ ആള് കൂടി. പോലീസു കാറ് ആ പെണ്‍കുട്ടിയോട് എന്തോക്കൊയോ ചോടികുന്നു. ആ സമയം കൊണ്ട് സുന്ദരനും ഇക്കക്കയും ട്രെയിന്റെ പുറത്തു ഇറങ്ങി ജനല്‍ വഴി കേള്‍ക്കുവൈരുനു.

പോലീസു : എന്താ നിന്റെ പേര് ?
പെണ്‍കുട്ടി: സുലോചന
പോലീസു : നിന്റെ കൂടെ വന്നത് ആരാ ?
സുലോചന : അത് അത് എന്റെ അമ്മയ്യാ
ഈ ബഹളം കേട്ട ഉടനെ അപ്രത്തെ കോപ്പയില്‍ കിടന്നു ഉറങ്ങുന്ന ഒരു സ്ത്രീ എഴുനേറ്റു വന്നു.. ഇതു കണ്ടു സുന്ദരന്‍ ഇക്കാക്കയോട് പറഞ്ഞു.
സുന്ദരന്‍: ഡാ അളിയാ നീ ഈ രാക്ഷസിയുടെ കയ്യില്‍ നിന്നാണ് ആ പെണ്‍കുട്ടിയെ രക്ഷിച്ചേ..!!
ഇക്കക്കായു ഇത് കേട്ടപോള്‍ അങ്ങ് കുളിര് കൂറി. എന്നാലും ആരെയും കാണിക്ക ഭാവത്തില്‍ ബാക്കി കൂടി കേള്‍ക്കാന്‍ നിന്ന്.
പോലീസു: കൊച്ചീ ഏതാണു നിന്റെ അമ്മ ?
സുലോചന: അതെ സാര്‍ , അമ്മയ്യും ഞാനും തമ്മില്‍ വഴക്കിട്ട ഇറങ്ങിയത്‌ അത് കാരണം എന്നോട് പിണങ്ങി അപുറത്തു പൊയ് ഇരിക്കുവ
ഉടനെ ആ അമ്മച്ചി പോലീസു കാരോട് : എന്താ സാര്‍ പ്രശനം ?കയ്യില്‍ കിട്ടിയ ഒരു കേസ് നഷ്ടപെട്ട സങ്ങടത്തില്‍ പോലീസു കാരന്‍ അവരോടു പറഞ്ഞു. പുറത്തു ഒരു പയ്യന്‍ എന്നോട് പറഞ്ഞു നിങ്ങള്‍ ഈ കൊച്ചിനെ വില്കാന്‍ കൊണ്ട് പോവുകയാണ് എന്ന്.. അത് അന്വേഷിക്കാന്‍ വന്നതാ.
പോലീസു: എവിടാട അവന്‍ മരിയടക്ക് യാത്ര ചെയുനവനെ കുറിച്ച് കുറ്റം പറഞ്ഞവന്‍.?
ഇതു കേട്ട പാടെ അമ്മച്ചി അവിടെ കിടന്നു ഒന്ന് ഉറന്നു തുള്ളി. അവര് ഞങ്ങളെ എന്തോക്കൊയെ കുറ്റം പറയാന്‍ തുടങ്ങി. പോലീസു കാറ് നിരാശരായി അവിടും വിട്ടു.
ഈ സമയം സുന്ദരന്റെ പുരവില്‍ നമ്മുടെ മീശ ചേട്ടന്‍ വന്നു നിന്ന്. എന്താ എന്ത് പറ്റി. ഞാന്‍ ഒരു ചായ കുടിക്കാന്‍ പോയി ഒന്നും അറിഞ്ഞില്ല. അവരെ പോക്കിയൂ.. ?
ഈ സമയം നമുടെ മാഷിനു ഒരു ബുദ്ധി തോന്നി. അവിടെ നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. ആ ജനാലയുടെ അരികില്‍ നില്കുന്നവന പോലീസിനോട് പറഞ്ഞത്.
അമ്മച്ചി ഇതു കേട്ടപാടെ ജനലിന്റെ അടുത്തേക്ക് നോക്കി.. ഈ സമയം ഇക്കാക്ക പെട്ടന് ഒരു പണി ഒപ്പിച്ചു.. നമ്മുടെ മീശ ചേട്ടനെ നോക്കി ഒരു ഡയലോഗ്
ഇക്കാക്ക: തനിക്കു വേറെ ഒരു പണിയും ഇല്ലെടൂ. മരിയടക്ക് യാത്ര ചെയ്യന്നവരെ കുറിച്ച് കുറ്റം പറയാന്‍. കേട്ട പാതി കേക്കാത്ത പാതി അമ്മച്ചി മീശ ചേട്ടനെ നോക്കി ഒടുകാതെ തെറി വിളി.
കൂട്ടതില്‍ ഞങ്ങള്‍ എല്ലാം ചേര്‍ന്ന് അങ്ങേരെ കുറച്ചു തെറി വിളിച്ചു.......
ഒന്നും അറിയാതെ മീശ ചേട്ടന്‍ ഞങ്ങളെ നോക്കി ......... "ഒരു പാവം പാവം രാജകുമാരനെ പോലെ".
ഈ സമയം ആ പെങ്കൊച്ചു ഇക്കകയെ ചൂണ്ടി കാണിച്ചു എന്തോ പറയാന്‍ തുടങ്ങി. ഇതു ഞാന്‍ കണ്ട ഉടനെ എല്ലാവരോടു ആയി പറഞ്ഞു.
"അളിയാ പണി പാളി ആ പെങ്കൊച്ചു ഇക്കക്കയെ നോക്കി എന്തോ പറയുന്നു. ജീവന്‍ വേണേല്‍ രക്ഷപെട്ടോ............"
അന്ന് ഞങ്ങള്‍ നാല് പേര് നാല് വഴിക്ക് ഓടി........ ഏകദേശം പത്തു മിനിട്ട് അവിടെ ഈ പ്രശനം പോടീ പൊടിച്ചു........... പിന്നെ എല്ലാം ശാന്തം.
അതിനു ശേഷം ഓരോ സ്ഥലത്ത് നിന്ന്, ഞങ്ങള്‍ വന്നു. അപ്പോഴേക്കും സമയം നല്ലോണം ഇരുട്ടി . ആരുടേയും മുഖം വ്യക്തം അല്ല.. എനിക്ക് അപോ തോന്നി എന്തായാലും എത്ര ആയതലേ ചുമ്മാ അവിടെ എന്താ നടന്നെ എന്ന് ചോടിക്കം എന്ന്........
ഞങ്ങള്‍ നാല് പേര് കൂടി ഒരു ചേട്ടന്റെ അടുത്ത് പൊയ് ചൊടിച്ചു. എന്താ ചേട്ടാ എവിടെ ഒരു പ്രശനം ഉണ്ടായിരുനീ കുറച്ചു മുന്നേ..
ചേട്ടന്‍: അത് ഒന്നും അല്ല.. ഒരുത്തന്‍ ഒരു അമ്മയും മോളും നാട്ടില്‍ പോകുമ്പോ അവരെ കുറിച്ച് അനാവശ്യം പറഞ്ഞു. അപ്പൊ ഞങ്ങള്‍ അവനെ ഒന്ന് പെരുമാറി. പിന്നെ ആണ് അറിയനെ അവന്‍ ഇവിടുത്തെ എസ. ഐ യുടെ ബന്ധു ആണ് എന്ന്.
"ഇതു കേട്ട പാതി കേള്‍കാത്ത പാതി. ഞങ്ങള്‍ മൂന്ന് പേരും കൂടി ഇക്കക്കയെ നോക്കി എനിട്ട്‌ പറഞ്ഞു:"എടാ ഒരുത്തനിട്ട് പാറ വൈകുമ്പോള്‍ എങ്ങനെ തിരിച്ചു കിട്ടും എന്ന് പ്രതീക്ഷികണം കേട്ട... നിനക്ക് കിട്ടണ്ട അടി ആയിരുനൂ ആ പാവം മീശ ചേട്ടന് കിട്ടിയത്. "
എന്തായാലും കാലാവസ്ഥ വളരെ മോശം ആയതു കൊണ്ട് . ഞങ്ങള്‍ മുന്നോട്ടു ഉള്ള യാത്ര പിന്‍വലിച്ചു കിട്ടുന്ന ബസ്സിനു കയറി തിരിച്ചു എത്തി.......
"അതിനു ശേഷം ഒരിക്കലും ജനറല്‍ കമ്പാര്‍ട്ട്മെന്റല്‍ ഞങ്ങള്‍ പോയിടില. പിന്നെ പോകുമ്പോള്‍ ഒക്കെ ആ പഴയ റെയില്‍വേ സ്റ്റേഷന്‍ എത്തുമ്പോള്‍ മുങ്ങും..
""""" പറയാന്‍ പറ്റില്ല എവിടുന്നോക്കെയാ അടി വരുന്നേ എന്ന്..................................."""""""""""""

2011, സെപ്റ്റംബർ 20, ചൊവ്വാഴ്ച

ആശാന്റെ ഒരു കാരിയം.

ജോലികളുടെ തിരക്കുകളില്‍ നിന്നും അല്പം ആശ്വാസം കിട്ടാന്‍ ഞങ്ങള്‍ കുറച്ചു പേര് ചേര്‍ന് എന്നും വൈകിട്ട് ഓഫീസിന്റെ പുറത്തെ ചായ കടയില്‍ പൊയ് കുറച്ചു നേരം കത്തി വച്ച് ഇരിക്കാറുണ്ട്. ആരുടേയും പേര് ഞാന്‍ പരയുനില്ല. കഥപാത്രങ്ങളെ ആശാന്‍, മാഷ്‌ എന്നൊക്കെ വിളിക്കാം.
അങ്ങനെ എന്നും പോലെയൊരു ദിവസം ഞങ്ങള്‍ ചായകടയില്‍ ഇരുന്നു സംസരികുമ്പോള്‍. ഓരു പെണ്‍കുട്ടി അത് വഴി കടന്നു പൊയ്. കണ്ടപ്പോള്‍ കൊള്ളാം. നല്ലയൊരു നാടന്‍ തനിമാ ഉള്ള ഒരാള്.
ഇവിടുത്തെ ട്ടെക്കി സുന്ദരികളെ കണ്ടു മടുത്തിട്ട് ആണൂ എന്ന് അറിയില്ല. അല്ല കാണാന്‍ ആര്‍ക്കും വര്കത്തു ഇല്ലാത്തതു കൊണ്ടാ..
എന്റെ വായില്‍ ഗുളികന്‍ കയറിയത് ആന്നോ എന്ന് അറിയില്ല. ഞാന്‍ അറിയാതെ പറഞ്ഞു പൊയ് കൊള്ളാം, നല്ല പെണ്‍കുട്ടി, കല്യാണം കഴിക്കണം എങ്കില്‍ ഇതു പോലെ ഒരു പെണ്‍കുട്ടിയേ നൊക്കാവൂ എന്ന്.
എന്റെ കഷ്ടകാലത്തിനു അത് കേട്ടത് എന്റെ കൂടുകാരന്‍ "ആശാന്‍" ആണ്. ആശാന്‍ ഉടന്നെ തന്നെ ഒരു ഡയലോഗ്
"അളിയാ എന്തിനാ ഇത് പോലെ ഒരു പെണ്ണ് . നീ അതിനെ തന്നെ നോക്കിയാ മതി. ഇല്ലെങ്ങില്‍ നിനക്ക് വേണ്ടി ഞാന്‍ സംസാരിക്കാം. ഞാന്‍ എല്ലാം ശരി ആക്കി തരാം."

അന്ന് തൊട്ടു എനിക്ക് കണ്ടക്ക ശനി ആരംഭിച്ചു. ആശാന്‍ ഇപ്പോഴും എന്റെ കൂടെ ആണ് നടക്കുനതു. അപ്പൊ തൊട്ടു ഞാന്‍ ആരെങ്കിലും ഒന്ന് നോക്കിയാല്‍ അപ്പൊ പറയും .. അളിയാ നിനക്ക് വേണ്ടി ഒരാള്‍ കാതിരിപുണ്ട്. ഇതൊന്നും ശരി അല്ല എന്നൊക്കെ.

എങ്ങനെയും ഇതില്‍ നിന്ന് രക്ഷപെടണം എന്ന് കരുതി ഒരു ദിവസം ഞാന്‍ ആശാനോട് പറഞ്ഞു. നിനക്ക് പരിചയം ഇല്ലാലോ പിന്നെ എങ്ങനെ നീ എന്റെ കാരിയം പറയും എന്ന്.
ഇതോടെ ഞാന്‍ വിചാരിച്ചു അവന്‍ ആ കാരിയം അങ്ങ് കളയും എന്ന്. പക്ഷെ അവിടെയും എന്നിക്ക് തന്നെ വന്നു പാര. പറഞ്ഞു മൂണിന്റെ ആന് അവന്‍ അവളോട്‌ ഒടുക്കത്തെ കമ്പനി.
എന്റെ തടി കേട് വരും എന്ന് കരുതി . ഞാന്‍ മുങ്ങി നടന്നു. എന്തിനു പറയുന്ന്നു വൈകിട്ട് ചായ പോലും കുടിക്കാന്‍ പോകാതെ ആയി..

അങ്ങനെ കാലം കുറച്ചു കടന്നു പൊയ്. ഒരു ദിവസം , അവള് എന്റെ നേര്‍ക്ക് നടന്നു വന്നു.. അവിചാരിതം ആയിരുന്നു. ഞാന്‍ കരുതി എന്നെ മനസിലായി കാണില്ല എന്ന്. പക്ഷെ അവിടെയും ആശാന്റെ വിക്രിതികള്‍ കാരണം. ഞാന്‍ നാരി..
എന്നെ കണ്ട ഉടനേ പഴയ പടത്തിലെ ടി. ജി. രവിയെ കാണും പോലെ അവളും കൂടുകരികളും കൂടി ഒറ്റ ഓട്ടം. ഞാന്‍ തന്നെ എന്നെ പുച്ഛത്തോടെ നോക്കി.
ഈ വിവരം ഞാന്‍ ആശാനോട് പറഞ്ഞപോ ആശാന്‍ പറഞ്ഞത്. അളിയാ ഇന്നലെ നിന്നെ കുറിച്ച് ഞാന്‍ സൂപ്പര്‍ ആയിട്ടാ പറഞ്ഞിരിക്കുനത് എന്ന്. അവന്‍ പറഞ്ഞപ്പോഴേ ഞാന്‍ ആലോചിച്ചു. എന്തൊക്കെ ആന് എന്നെ കുറിച്ച് പറഞ്ഞത് എന്ന്..
ഉടനെ ആശാന്‍ അടുത്ത ഡയലോഗ് : "അളിയാ പെടികണ്ട അടുത്ത ആഴ്ച അവള് നിന്നോട് ഇഷ്ടം ആന് എന്ന് പറയും എന്ന്.. " ഇതു കേട്ടപോഴെ എന്റെ പാതി ജീവന്‍ പൊയ്. ഒന്ന് പരിചയപെടുത്തിയ പ്പോഴേ ഇങ്ങനെ. ഇനി ഇവന്‍ എനിക്ക് ഇഷ്ടം ആന് എന്ന് കൂടി പറഞ്ഞ അടി ഉറപ്പു തന്നെ.
അടിയില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി ഞാന്‍ പലതും പറഞ്ഞു ഒഴിഞ്ഞു ആശാന് ഒരു കുലുക്കവും ഇല്ല. എന്റെ പുക കണ്ടേ അവന്‍ അടങ്ങു എന്ന് പറഞ്ഞു നടക്കുവ.

ഏകദേശം ഒരാഴ്ച കഴിഞ്ഞപോ ആശാന്‍ വന്ന്നു പറഞ്ഞു . "ഡാ നീ അവളെ പണ്ട് ഇഷ്ടം ആന് എന്ന് പറഞ്ഞത് ഞാന്‍ അവളോട്‌ പറഞ്ഞു . അവള് നിന്നെ കാണാന്‍ നിക്കുവ.. എന്ന്.. അളിയാ നിനക്ക് അവള് വീഴും ഉറപ്പാ അത്രക്ക് പൊക്കിയ നിന്നെ കുറിച്ച് പറഞ്ഞെ എന്ന്.."

ഇടി വെട്ടിയവന്റെ കാലില്‍ പാമ്പ് കടിച്ച പോലെ ആയി എന്റെ അവസ്ഥ . .. എന്ത് ചെയണം എന്ന് അറിയാന്‍ വയ്യ. എന്തായാലും രണ്ടിലൊന്ന് നോക്കാം എന്ന് കരുതി ഞാനും ഇറങ്ങി.. അങ്ങനെ ഒരു ദിവസം അവള് ഞാന്‍ പോകുന്ന വഴിയില്‍ നില്പുണ്ടായിരുന്നു .
എന്നെ കണ്ട ഉടനെ എന്റെ ആടുത് വന്നു ഒടുകാതെ തെറി വിളി. . അവസാനം ഒരു ഡയലോഗ് കൂടി. താന്‍ ഒക്കെ ആ ആശാനെ കണ്ടു പഠിച്ചു കൂടെ. എന്ത് നല്ല മനുഷന്‍ ആന് ആശാന്‍ എന്ന്.. ഞാന്‍ ഒരു ഡയലോഗ് പറയും മുന്പ് അവള് അവിടെ നിന്ന് പൊയ്.

അവളു വിളിച്ച എല്ലാ തെറിയും ഞാന്‍ സഹിച്ചു. പക്ഷെ ആശാനെ കുറിച്ച് പറഞ്ഞു മാത്രം എനിക്ക് സഹിച്ചില്ല.... .. അന്ന് വൈകിട്ട് ചായ കടയില്‍ ആശാന്‍ വന്നു. എനിട്ട്‌ എല്ലാരോടും ആയി പറഞ്ഞു.
"അതെ എന്ന് ഇവന്റെ ചിലവആന് .. ഇവന്‍ അന്ന് നോകിയ പെണ്ണ് എന്ന് ഇവനോട് സംസരികുനത് ഞാന്‍ കണ്ടു"

എനിക്ക് അവനെ ഒന്നും പറയണൂ ചെയ്യാനു തോനിയില്ല... കാരണം മട്ടുളവരുടെ മുന്നില്‍ അവന്‍ കൂടുകാരന് വേണ്ടി സഹായിച്ചവന്‍ അല്ലെ.. ഞാന്‍ ആയിട് അത് തകര്‍ക്കാന്‍ പോയില്ല...........
ഞാന്‍ ആശാനോട് പറഞ്ഞു " വേണ്ട അളിയാ എനിക്ക് ആ പെണ്ണിനെ ,, അവള്‍ അടുത്ത് വന്നപോഴാ കണ്ടത്.. നീളവും കൂടുതല്‍ ആന്. സുന്ദരിയും അല്ല എന്ന്..."
"അതോടെ ആശാന്‍ ആ വിഷയം അങ്ങ് വിട്ടു.... കുറച്ചു തെറി കേട്ടാലും പിന്നീടു ഒരിക്കലും ഞാന്‍ ആശാനോട് ചോതിചിടില്ല എന്താ എന്നെ കുറിച്ച് നീ അവളോട്‌ പറഞ്ഞത് എന്ന്.. ചെലപ്പോ അവന്‍ പൊയ് അവളോട്‌ ഇതു വച്ച് പിന്നെയും തുടങ്ങിയാല്‍.. :എന്റെ കാരിയം കട്ട പുക .......""""""""
എന്ന് സ്വന്തം സുഹൃത്ത്‌ ....

2011, മേയ് 17, ചൊവ്വാഴ്ച

ആദ്യ സംരംഭം

ഏക ദേശം സെക്കന്റ്‌ ഇയര്‍ തുടങ്ങിയ സമയം. സാധാരാണ് വീട്ടില്‍ നിന്ന് കിട്ടുന്ന കാശ് കൊണ്ട് ജീവിക്കാന്‍ ബുദ്ധിമുട്ട് ആണ് എന്ന് എല്ലാവര്ക്കും മനസിലായി. അപ്പോഴാണ് എല്ലാവരും എങ്ങനെ കോളേജ് പഠനത്തിന ഇടയില്‍ കാശ് ഉണ്ടാക്കാം എന്ന് ആലോചന ആയി.
പലരും പലതും പറഞ്ഞു.. സി . ഡി കടയില്‍ സി.ഡി റൈറ്റ്ചെയ്തു കൊടുത്താലോ എന്ന്. പക്ഷെ അന്നത്തെ കാലത്ത് ഇന്ന് മൊബൈലില്‍ പടം പിടികുനതിനെകള്‍ കുറ്റമാണ്. പിന്നെ പോലീസിന്റെ ഇടിയും എല്ലാം കൂടി ഓര്‍ത്തു ആ പരിശ്രമം ഉപേക്ഷിച്ചു. ഇനി എന്ത് ചെയും എന്ന് ആലോചിച്ചു ഇരികുമ്പോള്‍ ആണ് നമ്മുടെ കൂട്ടത്തിലെ കമ്മ എന്ന് ഇരട്ടപെരുള്ള പയ്യന്‍ വന്നു ഒരു ഐഡിയ പറഞ്ഞത്.. അളിയാ നമ്മുക്ക് ബിസിനസ്‌ തുടങ്ങാം എന്ന്. എല്ലാര്ക്കും കൂടി ഒരുമിച്ചു അപ്പൊ എല്ലാരും മുതലാളി അല്ലെ തൊഴില്‍ പ്രശ്നവും വരില്ല. കൂട്ടത്തില്‍ ഒന്ന് രണ്ടു ബിസിനസ്‌ ചെയുന്ന ആള്‍കാര്‍ ഉണ്ട്.. അവരുടെ ബുദ്ധി യും അനുഭവവും ഇതില്‍ ഉപയോഗികം അല്ലോ . അങ്ങനെ എല്ലാരും കൂടി ബിസിനസ്‌ എന്ന് ഉറപ്പിച്ചു.

അപ്പോഴാണ് എന്ത് ബിസിനസ്‌ ചെയ്യും എന്ന് ?? അപ്പോഴാണ് മര്‍. മണ്ടന്‍ തമ്പി വന്നു പറഞ്ഞത് അളിയാ മൊബൈല്‍ മറിച്ചു വില്കാം സൂപ്പര്‍ കാശ് കയ്യില്‍ വരും. എന്ന്. എല്ലാവരും അത് സമ്മതിച്ചു അപ്പോഴാണ് അടുത്ത പ്രശനം മറിച്ചു വില്കാന്‍ ആണെങ്കിലും മൊബൈല്‍ വാങ്ങണ്ടേ അതിനു കാശ് വേണ്ടെ . വീട്ടില്‍ ചോദിക്കാം എന്ന് വച്ചാല്‍ അതിനെ കാലൂം നല്ലത് ഈ പണിക്കു പോകാതെ ഇരിക്കുനതാണ്.
വീണ്ടും പല പല ആലോചനകള്‍ അങ്ങനെ ഇരികുമ്പോള്‍ ആണ് എഞ്ചിനീയറിംഗ് കോളേജ് ഫീസ്‌ അങ്ങനെ ഉള്ള പ്രശ്നങ്ങള്‍ ടി വി യില്‍ വരാന്‍ തുടങ്ങിയത്. അപ്പോഴാണ് എല്ലാവര്ക്കും ഒരു ഉഗ്രന്‍ ഐഡിയ കിട്ടിയത് നമുക്കും ഒരു ടൂഷന്‍ സെന്റര്‍ തുടങ്ങാം എന്ന്. കൂട്ടത്തില്‍ പഠിക്കാന്‍ എല്ലാവരും മിടുക്കന്‍ മാറ് ആയതു കൊണ്ട് പടിപിക്കാന്‍ വേറെ ആളെ തപ്പി പോകണ്ട. അങ്ങനെ അവസാനം ഞങ്ങളുടെ സംഗം തീരുമാനിച്ചു നമ്മളും ഒരു ടൂഷന്‍ സെന്റര്‍ തുടങ്ങും എന്ന്.

എന്തെങ്കിലും ഒരു പ്രസ്ഥാനം തുടങ്ങാന്‍ ഇത്രക്ക് കഷ്ടം ആണ് എന്ന് മനസിലാക്കാന്‍ ഈ തീരുമാനം ഞങ്ങളെ സഹായിച്ചു. ആദ്യം ടൂഷന്‍ തുടങ്ങാന്‍ ഒരു സ്ഥലം വേണം. പിന്നെ ചെയര്‍ ,മേശ, ബോര്‍ഡ്‌ , ഫാന്‍ അങ്ങനെ ഉള്ള സാധനങ്ങള്‍. ഇതിലും എല്ലാത്തിലും പുറമേ ആണ് പഠിക്കാന്‍ പിള്ളേരെ തപ്പി കണ്ടു പിടികണം. നല്ല പിള്ളേര് അല്ലെങ്കില്‍ അവന്മാര് കാശ് തരാതെ അങ്ങ് മുങ്ങും. പിന്നെ ഞങ്ങള് കടത്തില്‍ ആവും . അവസാനം കുറച്ചു പ്രശനങ്ങല്ക് പരിഹാരം ആയി ഗണേശന്റെ അച്ഛന്‍ സഹായം ആയി വന്നു. അവരുടെ പഴയ ഒരു ബില്‍ഡിംഗ്‌ ഞങ്ങളോട് എടുത്തോളാന്‍ പറഞ്ഞു. അഡ്വാന്‍സ്‌ ഒന്നും വേണ്ട കുറച്ചു പച്ച പിടിച്ചു കഴിഞ്ഞു വാടക തരാം എന്ന് ഒരു ദാരണയില്‍.
ലോട്ടെരിയുടെ കൂടെ കാര്‍ എന്ന് പറഞ്ഞ പോലെ അവിടെ തന്നെ പഴയ ഒരു കമ്പ്യുടര്‍ , ചെയര്‍ ,മേശ, ബോര്‍ഡ്‌ , ഫാന്‍ അങ്ങനെ എല്ലാം കൂടി കിട്ടി.
ഇനി ആണ് ഗുരുധരമായ പ്രശനം തുടങ്ങുന്നത്. പടിപിക്കാന്‍ മാഷുംമാര് റെഡി പക്ഷെ പഠിക്കാന്‍ ആളെ കിട്ടാന്‍ ഇല്ല.
ഒരുപാടു സ്ഥലത്ത് തിരക്കി നോക്കി പക്ഷെ ഒരുത്തനെയും കിട്ടാന്‍ ഇല്ല. അപ്പോഴാണ് നമ്മുടെ പെട്ടി വന്നു പരയുനെ അളിയാ ടുഷിയന്‍ ക്ലാസിനു നല്ലൊരു ഇടി വെട്ടു പേര് വേണം ...!!!
എല്ലാരും കൂടി ആലോചിച്ചു അവസാനം ഒരു ഇടി വെട്ടു പേര് തന്നെ കണ്ടു പിടിച്ചു. "എഫ് .ഐ.ഐ. ടി " അതിന്റെ ഫുള്‍ നെയിം ഒന്നും ചോദിക്കരുത് പക്ഷെ പേര് ക്ലിക്ക് ആയി.
അങ്ങനെ ടൂഷന്‍ ക്ലാസ്സിന്റെ ഉത്ഘാടന ദിവസം വന്നു . വന്‍ ആഘോഷത്തോടെ എല്ലാം മംഗളമായി നടന്നു. ആദ്യ ദിവസം തന്നെ ഒരു അഡ്മിഷന്‍ പോലും വന്നില. തുടക്കം അല്ലെ അങ്ങനെ ഒക്കെ എന്ന് വിചാരിച്ചു ഇരിന്നു. അങ്ങനെ നാളുകള്‍ കഴിഞ്ഞു പൊയ് ഒരാഴ്ച് കഴിഞ്ഞു ഒരു പയ്യന്‍ വന്നു അഡ്മിഷന്‍ എടുത്തു. ആദ്യ ദിവസം ഞങ്ങളുടെ കൂടത്തിലെ ഏറ്റവും തലയന്‍ വന്നു പയ്യന് ക്ലാസ്സ്‌ എടുത്തു. അടുത്ത ദിവസം അവനു വേറെ പ്രോഗ്രാം ഉണ്ടായിരുന്നു അത് കൊണ്ട് വേറെ ഒരാള്‍ വന്നു ക്ലാസ്സ്‌ എടുത്തു . അങ്ങനെ ഒരാഴ്ച കഴിഞ്ഞപോള്‍ ആ പയ്യന് പഠിപ്പിക്കാന്‍ അഞ്ചു മാഷിന്മാര് .
കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ഈ പ്രസ്ഥാനത്തോട് ഒരു മടുപ്പ് തുടങ്ങി. കുറച്ചു പേരായി മുങ്ങാന്‍ തുടങ്ങി. പഠിക്കുന്ന പയ്യനും പിന്നെ പിന്നെ വരാതെ ആയി. അതിനോടൊപ്പം ഗണേഷിന്റെ അച്ഛനും ഇതിനോട് ഉള്ള ആഗ്രഹം കുറഞ്ഞു.
ഇനിയും ഇതു കൊണ്ട് നടന്നാല്‍ നമ്മള്‍ കടത്തില്‍ ആവും എന്ന് ഉറപ്പായി. അവസാനം ഞങ്ങള്‍ ടൂഷന്‍ ക്ലാസ്സ്‌ അടച്ചു പൂട്ടാന്‍ തന്നെ തീരുമാനിച്ചു. അധിനു എല്ലാവര്ക്കും സമ്മതം ആയി .
ഒരുപാടു ആഗ്രഹങ്ങളും പ്രതീക്ഷകളും ഓടെ തുടങ്ങിയ ടൂഷന്‍ ക്ലാസ്സ്‌ അങ്ങനെ ഓര്‍മയില്‍ ആയി മാറി .
പിന്നീടു ഒരു കാലത്തും ചെലവാക്കാന്‍ കാശിനായി എങ്ങനെ ഉള്ള ഇടെയും ആയി ആരും പോയിട്ടില്ല ..

2011, മേയ് 9, തിങ്കളാഴ്‌ച

താരോദയം

താരങ്ങളുടെ കാര്യം പറയുമ്പോള്‍ ഒരു സൂപ്പര്‍ താരം ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നു. പേര് പറയുനില്ല പകരം അവന്റെ ഇരട്ട പറയാം " പോല്‍ ബാര്‍ബര്‍ " ഞങ്ങടെ കൂട്ടത്തിലെ ഏറ്റവും നല്ലവന്‍. പക്ഷെ ഒരു കുഴപ്പം മാത്രമേ അവനു ഉള്ളു അത് കാരണം ആണ് അവനു ഈ പേര് വീണത്‌.
അതൊക്കെ പോട്ടെ അവന്റെ തരോധയാതെ കുറിച്ച് പറയാം. ക്ലാസ്സുകളില്‍ ബോര്‍ അടിച്ചു മരികുമ്പോള്‍ ഞങ്ങള്ക് കുറച്ചു പേര്‍ക്ക് ഒരു ശീലം ഉണ്ട് പാട്ടു പാടുക എന്നത്. വളരെ ബോര്‍ ആയിരിക്കും പാട്ടു കേട്ടാല്‍ എന്നാലും ഉള്ള ബോര്‍ അടി മാറ്റാന്‍ ഇതു അല്ലാതെ വേറെ വഴി ഇല്ല. അത് കാരണം മിക്ക ഒഴിവു സമയവും ഞങ്ങടെ കച്ചേരി ആയിരിക്കും ക്ലാസ്സില്‍. അപ്പോഴാണ് എന്റെ അടുത്ത് ഇരുന്നു "താരം" ഒരു കാരിയം പറഞ്ഞത്. എനിക്കും പാട്ടു പാടാന്‍ അറിയാം ഞാനും കൂടികൊട്ടെ എന്ന്. ഇന്ത്യ യെ പോലെ വിശാല മനസായ ഞങ്ങള്‍ അവനെ ഞങ്ങളുടെ കച്ചേരിയില്‍ പാടാന്‍ അവസരം കൊടുത്തു..
അവന് വേണുഗോപാല്‍ പാടിയ ഒരു പാട്ടു അങ്ങോട്ട്‌ പാടി. പാടി മുഴുവിപികാന്‍ വിട്ടില അതിനു മുന്പേ ഞാന്‍ അവിടെ നിന്ന് അവനു കോറസ് പാടുന്ന പെനുങ്ങളുടെ സ്വന്തം ചേട്ടന്‍ എന്ന് പറയുന്ന ഒരുത്തനോട്‌ പറഞ്ഞു. "അളിയാ ഇവന്‍ ആള് പുലി ആണ്.. ഇനി നമ്മള് എവിടെ നിന്ന് പാടുന്നത് ശരി ആവില്ല എന്ന്. എല്ലാവരും അതിനോട് സമ്മതിച്ചു.. " പിന്നീടു ഞങ്ങളുടെ അവന്റെ കച്ചേരി മാത്രം ആയി... പക്ഷെ അവനു ഒരു നിര്‍ബന്ദം ഉണ്ടായിരുന്നു ആരും അറിയരുത് ഞാന്‍ പാടുന്നത് എന്ന്. ഞങ്ങളും സമ്മതിച്ചു കാരണം എങ്ങാനും വെളിയില്‍ അറിഞ്ഞാല്‍ പിന്നെ അവന് പാടില്ല ....



അങ്ങനെ നാളുകള്‍ കുറച്ചു കഴിഞ്ഞപ്പോള്‍ അവിടെ കോളേജ് ഡേ വന്നു. പെനുങ്ങളുടെ മുന്നില്‍ എങ്ങനെ ഷോ കനികണം എന്ന് വിചാരിച്ചു നടകുനവര്കും കല വാസന ഉള്ളവര്കും വേണ്ടി ഉള്ള ദിവസം എന്നാണ്. പക്ഷെ ഞങ്ങളുടെ കോളേജ് ല്‍ ഇതു കഴിഞ്ഞ കൊല്ലത്തെ ഇടി യുടെ പ്രതികാരം തീര്‍ക്കാന്‍ ഉള്ള വേദി കൂടി ആണ്. അങ്ങനെ ഞങ്ങടെ ടീച്ചര്‍ വന്നു ക്ലാസ്സില്‍ പറഞ്ഞു മാനം കാക്കാന്‍ എങ്കിലും ആരെങ്കിലും പരിപാടിയില്‍ പങ്ങേടുക്കണം എന്ന്.


അത് ഞങ്ങള്ക് വാശി ആയി.. കൂട്ടത്തില്‍ ആരെ കൊണ്ട് പരിപാടിയില്‍ പങ്ങേടുപ്പികും അവസാനം നമ്മുടെ ഒറ്റയാന്‍ ഒരു ബുദ്ധി തോന്നി നമുക്ക് നമ്മുടെ ഗായകനെ കൊണ്ട് പഠിച്ചാലോ എന്ന്. ശരി എന്ന് ഞങ്ങള്‍കും തോന്നി. പക്ഷെ ഇതു അവനോടു പറഞ്ഞപ്പോ അവനു പറഞ്ഞത് "ഇതിലും ഭേദം എന്നോട് കടലില്‍ ചാടി ചാവാന്‍ പറയുന്നതാ എന്ന്" പക്ഷെ ഞങ്ങള്‍ പിന്മാറാന്‍ തയ്യാറായില എങ്ങനെയും അവന് പാദനം . കൊറേ നാളു അവന്റെ പുറകില്‍ നടന്നു അവനു ആവശ്യം ഇല്ലാത്ത ആത്മ വിശ്വാസം എല്ലാം കൊടുത്തു എങ്ങനെ എങ്കിലും സ്റ്റേജ് വരെ എത്തിച്ചു. സ്റ്റേജ് ല്‍ കയറി അവന് കലക്കന്‍ ഒരു പാട്ടു അങ്ങ് പാടി. കൈയും കാലും ഒക്കെ വിറച്ചിട്ടു ആണെങ്കിലും പാട്ടു ഉഗ്രന്‍ ആയി.



അതോടെ അവന്റെ ശുക്രന്‍ തെളിഞ്ഞു . അത്രയും നാളു പെണുങ്ങള്‍ പറഞ്ഞാല്‍ എനിക്ക് പാടാന്‍ അരിയില എന്ന് പറഞ്ഞു നടനിരുന അവന് പിന്നീടു അവന് നാട്ടിലെ താരം ആയി മാറി. ഇതു പരിപാടി ഉണ്ടെങ്കിലും അവന്റെ പാട്ടു നിര്‍ബന്ദം ആയി വേണം എന്നായി.. അത് കഴിഞ്ഞു അടുത്ത കൊല്ലം പരിപാടിക് മച്ചാന്‍ മൂന്നു പാട്ടാണ് പടിയത്ത്‌ അതും നല്ല ഉഗ്രന്‍ പാട്ടുകള് ...


2011, മേയ് 4, ബുധനാഴ്‌ച

ഒരു കത്തിന്റെ പുറകേ

"എന്റെ കോളേജ് ലൈഫ് നെ കുറിച്ച് ഒര്കുമ്പോള്‍ എനിക്ക് ആദ്യംഓര്‍മ വരുനത്‌ ഒരു കത്തിന്റെ കാര്യം ആണ്."
വലിയ തമാശ ഒന്നും ഇല്ലെങ്കിലും അത് ഒര്കുമ്പോള്‍ ഒരു രസം ആണ്...

കോളേജ് കഴിഞ്ഞു എല്ലാ ദിവസവും കത്തി അടിച്ചു കറങ്ങി നടന്നു അവസാനം വീട്ടില്‍ എത്തുമ്പോള്‍ സ്ഥിരം കിട്ടാരുള്ളത് അമ്മയുടെ ശകാരം ആണ്. പക്ഷെ അന്ന് ഞാന്‍ വീട്ടില്‍ കയറി ചെന്നപോള്‍ അമ്മ ഒന്നും മിണ്ടുനില്ല. പകരം ചെന്ന ഉടനെ എനിക്ക് ഒരു കവര്‍ എടുത്തു തന്നു. എനിട്ട്‌ ഒരു ചിരി. ഞാന്‍ ആകെ ചമ്മി നാറി നില്‍കുമ്പോള്‍ അനിയന്‍ വന്നു പറഞ്ഞു "മോനെ കോളേജ് ല്‍ പൊയ് തുടങ്ങി ഇത്ര പെട്ടനു തന്നെ നിനക്ക് ഫാന്‍സ്‌ എത്ര അദികമോ എന്ന് . നിനെ തേടി ഊമകത്തും കാര്‍ഡും എല്ലാം വന്നു തുടങ്ങി "എന്ന്. അപ്പോഴാണ് ഞാന്‍ ആ കാര്‍ഡ്‌ തുറന്നു വായിച്ചു നോകിയത്.. സത്യം പറയാലോ ജീവിതത്തില്‍ ഇത്രക്ക് അദികം അപമാനം സഹിച്ചത് അപ്പോഴാണ്. പിന്നെ കുറെ നമ്പര്‍ അടിച്ചു അമ്മയുടെയും അനിയന്റെയും കയ്യില്‍ നിനും തടി തപ്പി.

വീടുകാരുടെ മുന്നില്‍ നാണം കേട്ടാലും.. എന്റെ മനസ്സില്‍ അപ്പൊ എന്നോട് തന്നെ അഭിമാനം തോന്നി.. എനിക്ക് കത്ത് എഴുതാനും ഒരാളോ . പക്ഷെ ഒരു സംശയവും ഉണ്ടായിരുന്നു കാരണം കൂടെ പഠിക്കുന്ന എല്ലാ ചെറുക്കന്‍ മാരും നല്ല സ്വഭാവം ഉള്ളവരആണ് . അത് കൊണ്ട് സംശയം തീര്കാനായി ആദ്യം എന്റെ ആത്മാര്‍ത്ഥ സുഹുര്‍ത്ത് ആയ ___ന്റെ അടുത്ത് പൊയ് ചോദിച്ചു. പക്ഷെ അവന് അല്ല നമ്മുടെ കൂടത്തിലെ ആരും അല്ല എന്ന് മനസിലായി..
അങ്ങനെ ആ സംശയവും മാറി. അപ്പൊ ഉറപിച്ചു കൂടത്തിലെ പെണ്‍പട തന്നെ ഇതിനു പിന്നില്‍ എന്ന്. നാന്നകേട്‌ ഓര്‍ത്തു ഇതു നമ്മുടെ കൂടത്തിലെ കുറച്ചു പേരോട് മാത്രം പറഞ്ഞു ഒന്നും നടനില്ല എന്ന് പറഞ്ഞു നടന്നു. അങ്ങനെ കാലം കുറച്ചു കടന്നു പോയി.. അപ്പോഴേക്കും വീടിലെ വില പാതി ഇടിഞ്ഞു. കൂടുകാരുടെ ഇടയില്‍ കളിയാക്കലും വന്നു തുടങ്ങി.. എല്ലാം സഹിച്ചു ജീവികുമ്പോള്‍ ധാ പിന്നെയും ഒരു കത്തും മയില്‍ പീലിയും ഒരു കാര്‍ഡും..
ഈ വട്ടം അമ്മച്ചി ചിരിച്ചോണ്ട് അല്ല കത്ത് എനിക്ക് തന്നത്. പകരം ഒരു ഭീഷണി യോടെ ആയിരുന്നു. നീ അറിയാതെ എങ്ങനാട പിന്നെയും കത്ത് വരുനത്‌. മരിയധാക് പഠിക്കാന്‍ പൊയ്കൂ ഇല്ലേല്‍ പ്രശനം ആവും എന്ന്. ജീവികണ്ടേ അതുകൊണ്ട് ഈ കത്ത് എല്ലാം എന്റെ കൂടുകാരന്‍ എനിക്ക് പാറ വൈക്കന്‍ എഴുതിയതാണ് എന്ന് വരുത്തി തീര്‍ത്തു. .. പാവം അവന് സ്വന്തം കാമുകിക് പോലും ഒരു കത്ത് എഴുത്തവന്‍ ആയിരുന്നു...
പ്രശ്നം ഗുരുദരം ആണ് എന്ന് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ അതായതു കൂടെ ഉള്ള എല്ലാം പയ്യന്‍സും സപ്പോര്‍ട്ട് ആയി വന്നു. ഇതു ആരാണെങ്കിലും കണ്ടു പിടിച്ചു നിന്റെ തലയില്‍ കെട്ടി വിക്കും എന്ന് ശപടവും ചെയ്തു. പാവം എന്റെ ഭാവി അപ്പൊ താനേ ഞാന്‍ തീരുമാനിച്ചു.. ഈ കത്ത് എന്നെയും കൊണ്ടീ പൊകൂ എന്ന്..
അങ്ങനെ ക്ലാസ്സ്ല്‍ ഇതു ചൂട് അഎരിയ ചര്‍ച്ച വിഷയം ആയി മാറി.. പെണ്‍പട എന്നെ കാണുമ്പോള്‍ ഏതോ വിഷാദ കാമുകനെ നോക്കും പോലെ നോക്കാന്‍ തുടങ്ങി.. അപ്പോഴാണ് ക്ലാസ്സ്ല്‍ പുതിയ ഒരു വാര്‍ത്ത‍ പടര്നത്.. കൂടെ പഠിക്കുന്ന ഒരു പയ്യനും കൂടി കത്ത് വന്നു വിത്ത്‌ മയില്‍ പീലി. അപ്പോഴാണ് ഏകാന്ധ തടവ്‌ അനുഭവിക്കുന ഒരു കൊലയാളിക്ക് ഒരു കൂട്ട് പ്രതി കൂടി വന്നാല്‍ എങ്ങനെ ഉണ്ടാവും അത് പോലെ ഒരു അവസ്ഥ.
ആര് എഴുതിയത് ആണെങ്കിലും അപ്പൊ ഒന്ന് വിചാരിച്ചു എല്ലാ പയ്യന്സിനും ഓരോ കത്ത് വച്ച് അങ്ങ് അയച്ച ഈ സംഭവം സോള്‍വ്‌ ചെയാം എന്ന്.. പക്ഷെ പിടി കിട്ടിയാല്‍ അവന്മാര് വലിച്ചു കീറി ഒട്ടികും എന്ന് ഓര്‍ത്തു ആ ശ്രമവും ഞാന്‍ വിട്ടു.
nആളുകള്‍ കഴിയുണ്ടോരും എനിക്ക് ആളെ കുറിച്ച് ഒരു രൂപം കിട്ടി തുടങ്ങി.. പക്ഷെ ഉറപ്പിക്കാന്‍ കഴിയുനില്ല. അപോഴാണ് നരസിംഹം സിനിമയിലെ ലാലേട്ടനെ രക്ഷിക്കാന്‍ മമ്മൂക വരും പോലെ ഒരുത്തന്‍ എനിക്ക് വേണ്ടി വന്നത് . സംഭവം ചുമ്മാ എന്റെ കൈയി ഒന്ന് അവന്റെ ചുണ്ടില്‍ ഇടിച്ചു . ചോരയും വന്നു.. "എന്റെ കഷ്ടകാലം." പക്ഷെ അത് അവന്മാര് വലിയ പ്രശ്നം ആക്കി മാറ്റി. കത്തിനെ കുറിച്ച് പറഞ്ഞത് കൊണ്ട് എനിക്ക് ഇഷ്ടം ആവാതെ ഞാന്‍ അവനെ കൊല്ലാന്‍ ശ്രമിച്ചു എന്നാക്കി.
അത്രയും കാലം എന്നെ വിഷാദ കാമുകന്‍ ആയി കണ്ട ആളുകള്‍ എന്നെ ഒരു കൊല്ലപുള്ളിയീ പോലെ കണ്ടു തുടങ്ങി.. ഞാനും വിചാരിച്ചു ഈ റോള്‍ കോല്ലാം എന്ന്.
പിന്നീടു ക്ലാസ്സില്‍ ഞങ്ങടെ എടി മാത്രം ആയി ചര്‍ച്ച വിഷയം അന്ന് വരെ എന്നെ കണ്ടാല്‍ മൈന്‍ഡ് ഇല്ലാത്ത ആള്‍കാര്‍ വന്നു എന്നെ ഉപധേഷികാന്‍ തുടങ്ങി. അവസാനംനാം കളി കൈ വിട്ടു പോകും എന്നൊരു ഗട്ടം വന്നപ്പോള്‍ ഈ കത്തുകളുടെ യദാര്‍ത്ഥ അവകാശികള്‍ തന്നെ രംഗത്ത് വന്നു മാപ്പ് പറഞ്ഞു.. പ്രശ്നങ്ങള്‍ എല്ലാം മംഗളമായി തീര്‍ന്നു.

പക്ഷേ ഈ ഒരു സംഭവത്തോടെ ഞങ്ങളുടെ ക്ലാസ്സിലെ എല്ലാവരും കൂടുതല്‍ അടുത്ത്. അങ്ങനെ അടുത്തത് പല പ്രശ്നങ്ങല്കും യിട വരുത്തുകയും ചെയ്തു...
"വെറും ബോര്‍ ആയി ഇരുന്ന ക്ലാസ്സിലെ പല എങ്ങനെ ഉള്ള വിഷയങ്ങള്‍ പിന്‍നീട് ഒര്കുമ്പോള്‍ നല്ല തമാശ ആയി തോന്നാറുണ്ട്.. ഇതു പോലെ ഇനിയും ഉണ്ട് ഒരു പാട് നല്ല കഥകള്‍ ഓര്‍ത്തു ചിരിക്കാന്‍..."

എന്ന് സ്വന്തം
സുഹുര്‍ത്ത്....