2011, മേയ് 17, ചൊവ്വാഴ്ച

ആദ്യ സംരംഭം

ഏക ദേശം സെക്കന്റ്‌ ഇയര്‍ തുടങ്ങിയ സമയം. സാധാരാണ് വീട്ടില്‍ നിന്ന് കിട്ടുന്ന കാശ് കൊണ്ട് ജീവിക്കാന്‍ ബുദ്ധിമുട്ട് ആണ് എന്ന് എല്ലാവര്ക്കും മനസിലായി. അപ്പോഴാണ് എല്ലാവരും എങ്ങനെ കോളേജ് പഠനത്തിന ഇടയില്‍ കാശ് ഉണ്ടാക്കാം എന്ന് ആലോചന ആയി.
പലരും പലതും പറഞ്ഞു.. സി . ഡി കടയില്‍ സി.ഡി റൈറ്റ്ചെയ്തു കൊടുത്താലോ എന്ന്. പക്ഷെ അന്നത്തെ കാലത്ത് ഇന്ന് മൊബൈലില്‍ പടം പിടികുനതിനെകള്‍ കുറ്റമാണ്. പിന്നെ പോലീസിന്റെ ഇടിയും എല്ലാം കൂടി ഓര്‍ത്തു ആ പരിശ്രമം ഉപേക്ഷിച്ചു. ഇനി എന്ത് ചെയും എന്ന് ആലോചിച്ചു ഇരികുമ്പോള്‍ ആണ് നമ്മുടെ കൂട്ടത്തിലെ കമ്മ എന്ന് ഇരട്ടപെരുള്ള പയ്യന്‍ വന്നു ഒരു ഐഡിയ പറഞ്ഞത്.. അളിയാ നമ്മുക്ക് ബിസിനസ്‌ തുടങ്ങാം എന്ന്. എല്ലാര്ക്കും കൂടി ഒരുമിച്ചു അപ്പൊ എല്ലാരും മുതലാളി അല്ലെ തൊഴില്‍ പ്രശ്നവും വരില്ല. കൂട്ടത്തില്‍ ഒന്ന് രണ്ടു ബിസിനസ്‌ ചെയുന്ന ആള്‍കാര്‍ ഉണ്ട്.. അവരുടെ ബുദ്ധി യും അനുഭവവും ഇതില്‍ ഉപയോഗികം അല്ലോ . അങ്ങനെ എല്ലാരും കൂടി ബിസിനസ്‌ എന്ന് ഉറപ്പിച്ചു.

അപ്പോഴാണ് എന്ത് ബിസിനസ്‌ ചെയ്യും എന്ന് ?? അപ്പോഴാണ് മര്‍. മണ്ടന്‍ തമ്പി വന്നു പറഞ്ഞത് അളിയാ മൊബൈല്‍ മറിച്ചു വില്കാം സൂപ്പര്‍ കാശ് കയ്യില്‍ വരും. എന്ന്. എല്ലാവരും അത് സമ്മതിച്ചു അപ്പോഴാണ് അടുത്ത പ്രശനം മറിച്ചു വില്കാന്‍ ആണെങ്കിലും മൊബൈല്‍ വാങ്ങണ്ടേ അതിനു കാശ് വേണ്ടെ . വീട്ടില്‍ ചോദിക്കാം എന്ന് വച്ചാല്‍ അതിനെ കാലൂം നല്ലത് ഈ പണിക്കു പോകാതെ ഇരിക്കുനതാണ്.
വീണ്ടും പല പല ആലോചനകള്‍ അങ്ങനെ ഇരികുമ്പോള്‍ ആണ് എഞ്ചിനീയറിംഗ് കോളേജ് ഫീസ്‌ അങ്ങനെ ഉള്ള പ്രശ്നങ്ങള്‍ ടി വി യില്‍ വരാന്‍ തുടങ്ങിയത്. അപ്പോഴാണ് എല്ലാവര്ക്കും ഒരു ഉഗ്രന്‍ ഐഡിയ കിട്ടിയത് നമുക്കും ഒരു ടൂഷന്‍ സെന്റര്‍ തുടങ്ങാം എന്ന്. കൂട്ടത്തില്‍ പഠിക്കാന്‍ എല്ലാവരും മിടുക്കന്‍ മാറ് ആയതു കൊണ്ട് പടിപിക്കാന്‍ വേറെ ആളെ തപ്പി പോകണ്ട. അങ്ങനെ അവസാനം ഞങ്ങളുടെ സംഗം തീരുമാനിച്ചു നമ്മളും ഒരു ടൂഷന്‍ സെന്റര്‍ തുടങ്ങും എന്ന്.

എന്തെങ്കിലും ഒരു പ്രസ്ഥാനം തുടങ്ങാന്‍ ഇത്രക്ക് കഷ്ടം ആണ് എന്ന് മനസിലാക്കാന്‍ ഈ തീരുമാനം ഞങ്ങളെ സഹായിച്ചു. ആദ്യം ടൂഷന്‍ തുടങ്ങാന്‍ ഒരു സ്ഥലം വേണം. പിന്നെ ചെയര്‍ ,മേശ, ബോര്‍ഡ്‌ , ഫാന്‍ അങ്ങനെ ഉള്ള സാധനങ്ങള്‍. ഇതിലും എല്ലാത്തിലും പുറമേ ആണ് പഠിക്കാന്‍ പിള്ളേരെ തപ്പി കണ്ടു പിടികണം. നല്ല പിള്ളേര് അല്ലെങ്കില്‍ അവന്മാര് കാശ് തരാതെ അങ്ങ് മുങ്ങും. പിന്നെ ഞങ്ങള് കടത്തില്‍ ആവും . അവസാനം കുറച്ചു പ്രശനങ്ങല്ക് പരിഹാരം ആയി ഗണേശന്റെ അച്ഛന്‍ സഹായം ആയി വന്നു. അവരുടെ പഴയ ഒരു ബില്‍ഡിംഗ്‌ ഞങ്ങളോട് എടുത്തോളാന്‍ പറഞ്ഞു. അഡ്വാന്‍സ്‌ ഒന്നും വേണ്ട കുറച്ചു പച്ച പിടിച്ചു കഴിഞ്ഞു വാടക തരാം എന്ന് ഒരു ദാരണയില്‍.
ലോട്ടെരിയുടെ കൂടെ കാര്‍ എന്ന് പറഞ്ഞ പോലെ അവിടെ തന്നെ പഴയ ഒരു കമ്പ്യുടര്‍ , ചെയര്‍ ,മേശ, ബോര്‍ഡ്‌ , ഫാന്‍ അങ്ങനെ എല്ലാം കൂടി കിട്ടി.
ഇനി ആണ് ഗുരുധരമായ പ്രശനം തുടങ്ങുന്നത്. പടിപിക്കാന്‍ മാഷുംമാര് റെഡി പക്ഷെ പഠിക്കാന്‍ ആളെ കിട്ടാന്‍ ഇല്ല.
ഒരുപാടു സ്ഥലത്ത് തിരക്കി നോക്കി പക്ഷെ ഒരുത്തനെയും കിട്ടാന്‍ ഇല്ല. അപ്പോഴാണ് നമ്മുടെ പെട്ടി വന്നു പരയുനെ അളിയാ ടുഷിയന്‍ ക്ലാസിനു നല്ലൊരു ഇടി വെട്ടു പേര് വേണം ...!!!
എല്ലാരും കൂടി ആലോചിച്ചു അവസാനം ഒരു ഇടി വെട്ടു പേര് തന്നെ കണ്ടു പിടിച്ചു. "എഫ് .ഐ.ഐ. ടി " അതിന്റെ ഫുള്‍ നെയിം ഒന്നും ചോദിക്കരുത് പക്ഷെ പേര് ക്ലിക്ക് ആയി.
അങ്ങനെ ടൂഷന്‍ ക്ലാസ്സിന്റെ ഉത്ഘാടന ദിവസം വന്നു . വന്‍ ആഘോഷത്തോടെ എല്ലാം മംഗളമായി നടന്നു. ആദ്യ ദിവസം തന്നെ ഒരു അഡ്മിഷന്‍ പോലും വന്നില. തുടക്കം അല്ലെ അങ്ങനെ ഒക്കെ എന്ന് വിചാരിച്ചു ഇരിന്നു. അങ്ങനെ നാളുകള്‍ കഴിഞ്ഞു പൊയ് ഒരാഴ്ച് കഴിഞ്ഞു ഒരു പയ്യന്‍ വന്നു അഡ്മിഷന്‍ എടുത്തു. ആദ്യ ദിവസം ഞങ്ങളുടെ കൂടത്തിലെ ഏറ്റവും തലയന്‍ വന്നു പയ്യന് ക്ലാസ്സ്‌ എടുത്തു. അടുത്ത ദിവസം അവനു വേറെ പ്രോഗ്രാം ഉണ്ടായിരുന്നു അത് കൊണ്ട് വേറെ ഒരാള്‍ വന്നു ക്ലാസ്സ്‌ എടുത്തു . അങ്ങനെ ഒരാഴ്ച കഴിഞ്ഞപോള്‍ ആ പയ്യന് പഠിപ്പിക്കാന്‍ അഞ്ചു മാഷിന്മാര് .
കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ഈ പ്രസ്ഥാനത്തോട് ഒരു മടുപ്പ് തുടങ്ങി. കുറച്ചു പേരായി മുങ്ങാന്‍ തുടങ്ങി. പഠിക്കുന്ന പയ്യനും പിന്നെ പിന്നെ വരാതെ ആയി. അതിനോടൊപ്പം ഗണേഷിന്റെ അച്ഛനും ഇതിനോട് ഉള്ള ആഗ്രഹം കുറഞ്ഞു.
ഇനിയും ഇതു കൊണ്ട് നടന്നാല്‍ നമ്മള്‍ കടത്തില്‍ ആവും എന്ന് ഉറപ്പായി. അവസാനം ഞങ്ങള്‍ ടൂഷന്‍ ക്ലാസ്സ്‌ അടച്ചു പൂട്ടാന്‍ തന്നെ തീരുമാനിച്ചു. അധിനു എല്ലാവര്ക്കും സമ്മതം ആയി .
ഒരുപാടു ആഗ്രഹങ്ങളും പ്രതീക്ഷകളും ഓടെ തുടങ്ങിയ ടൂഷന്‍ ക്ലാസ്സ്‌ അങ്ങനെ ഓര്‍മയില്‍ ആയി മാറി .
പിന്നീടു ഒരു കാലത്തും ചെലവാക്കാന്‍ കാശിനായി എങ്ങനെ ഉള്ള ഇടെയും ആയി ആരും പോയിട്ടില്ല ..

2011, മേയ് 9, തിങ്കളാഴ്‌ച

താരോദയം

താരങ്ങളുടെ കാര്യം പറയുമ്പോള്‍ ഒരു സൂപ്പര്‍ താരം ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നു. പേര് പറയുനില്ല പകരം അവന്റെ ഇരട്ട പറയാം " പോല്‍ ബാര്‍ബര്‍ " ഞങ്ങടെ കൂട്ടത്തിലെ ഏറ്റവും നല്ലവന്‍. പക്ഷെ ഒരു കുഴപ്പം മാത്രമേ അവനു ഉള്ളു അത് കാരണം ആണ് അവനു ഈ പേര് വീണത്‌.
അതൊക്കെ പോട്ടെ അവന്റെ തരോധയാതെ കുറിച്ച് പറയാം. ക്ലാസ്സുകളില്‍ ബോര്‍ അടിച്ചു മരികുമ്പോള്‍ ഞങ്ങള്ക് കുറച്ചു പേര്‍ക്ക് ഒരു ശീലം ഉണ്ട് പാട്ടു പാടുക എന്നത്. വളരെ ബോര്‍ ആയിരിക്കും പാട്ടു കേട്ടാല്‍ എന്നാലും ഉള്ള ബോര്‍ അടി മാറ്റാന്‍ ഇതു അല്ലാതെ വേറെ വഴി ഇല്ല. അത് കാരണം മിക്ക ഒഴിവു സമയവും ഞങ്ങടെ കച്ചേരി ആയിരിക്കും ക്ലാസ്സില്‍. അപ്പോഴാണ് എന്റെ അടുത്ത് ഇരുന്നു "താരം" ഒരു കാരിയം പറഞ്ഞത്. എനിക്കും പാട്ടു പാടാന്‍ അറിയാം ഞാനും കൂടികൊട്ടെ എന്ന്. ഇന്ത്യ യെ പോലെ വിശാല മനസായ ഞങ്ങള്‍ അവനെ ഞങ്ങളുടെ കച്ചേരിയില്‍ പാടാന്‍ അവസരം കൊടുത്തു..
അവന് വേണുഗോപാല്‍ പാടിയ ഒരു പാട്ടു അങ്ങോട്ട്‌ പാടി. പാടി മുഴുവിപികാന്‍ വിട്ടില അതിനു മുന്പേ ഞാന്‍ അവിടെ നിന്ന് അവനു കോറസ് പാടുന്ന പെനുങ്ങളുടെ സ്വന്തം ചേട്ടന്‍ എന്ന് പറയുന്ന ഒരുത്തനോട്‌ പറഞ്ഞു. "അളിയാ ഇവന്‍ ആള് പുലി ആണ്.. ഇനി നമ്മള് എവിടെ നിന്ന് പാടുന്നത് ശരി ആവില്ല എന്ന്. എല്ലാവരും അതിനോട് സമ്മതിച്ചു.. " പിന്നീടു ഞങ്ങളുടെ അവന്റെ കച്ചേരി മാത്രം ആയി... പക്ഷെ അവനു ഒരു നിര്‍ബന്ദം ഉണ്ടായിരുന്നു ആരും അറിയരുത് ഞാന്‍ പാടുന്നത് എന്ന്. ഞങ്ങളും സമ്മതിച്ചു കാരണം എങ്ങാനും വെളിയില്‍ അറിഞ്ഞാല്‍ പിന്നെ അവന് പാടില്ല ....



അങ്ങനെ നാളുകള്‍ കുറച്ചു കഴിഞ്ഞപ്പോള്‍ അവിടെ കോളേജ് ഡേ വന്നു. പെനുങ്ങളുടെ മുന്നില്‍ എങ്ങനെ ഷോ കനികണം എന്ന് വിചാരിച്ചു നടകുനവര്കും കല വാസന ഉള്ളവര്കും വേണ്ടി ഉള്ള ദിവസം എന്നാണ്. പക്ഷെ ഞങ്ങളുടെ കോളേജ് ല്‍ ഇതു കഴിഞ്ഞ കൊല്ലത്തെ ഇടി യുടെ പ്രതികാരം തീര്‍ക്കാന്‍ ഉള്ള വേദി കൂടി ആണ്. അങ്ങനെ ഞങ്ങടെ ടീച്ചര്‍ വന്നു ക്ലാസ്സില്‍ പറഞ്ഞു മാനം കാക്കാന്‍ എങ്കിലും ആരെങ്കിലും പരിപാടിയില്‍ പങ്ങേടുക്കണം എന്ന്.


അത് ഞങ്ങള്ക് വാശി ആയി.. കൂട്ടത്തില്‍ ആരെ കൊണ്ട് പരിപാടിയില്‍ പങ്ങേടുപ്പികും അവസാനം നമ്മുടെ ഒറ്റയാന്‍ ഒരു ബുദ്ധി തോന്നി നമുക്ക് നമ്മുടെ ഗായകനെ കൊണ്ട് പഠിച്ചാലോ എന്ന്. ശരി എന്ന് ഞങ്ങള്‍കും തോന്നി. പക്ഷെ ഇതു അവനോടു പറഞ്ഞപ്പോ അവനു പറഞ്ഞത് "ഇതിലും ഭേദം എന്നോട് കടലില്‍ ചാടി ചാവാന്‍ പറയുന്നതാ എന്ന്" പക്ഷെ ഞങ്ങള്‍ പിന്മാറാന്‍ തയ്യാറായില എങ്ങനെയും അവന് പാദനം . കൊറേ നാളു അവന്റെ പുറകില്‍ നടന്നു അവനു ആവശ്യം ഇല്ലാത്ത ആത്മ വിശ്വാസം എല്ലാം കൊടുത്തു എങ്ങനെ എങ്കിലും സ്റ്റേജ് വരെ എത്തിച്ചു. സ്റ്റേജ് ല്‍ കയറി അവന് കലക്കന്‍ ഒരു പാട്ടു അങ്ങ് പാടി. കൈയും കാലും ഒക്കെ വിറച്ചിട്ടു ആണെങ്കിലും പാട്ടു ഉഗ്രന്‍ ആയി.



അതോടെ അവന്റെ ശുക്രന്‍ തെളിഞ്ഞു . അത്രയും നാളു പെണുങ്ങള്‍ പറഞ്ഞാല്‍ എനിക്ക് പാടാന്‍ അരിയില എന്ന് പറഞ്ഞു നടനിരുന അവന് പിന്നീടു അവന് നാട്ടിലെ താരം ആയി മാറി. ഇതു പരിപാടി ഉണ്ടെങ്കിലും അവന്റെ പാട്ടു നിര്‍ബന്ദം ആയി വേണം എന്നായി.. അത് കഴിഞ്ഞു അടുത്ത കൊല്ലം പരിപാടിക് മച്ചാന്‍ മൂന്നു പാട്ടാണ് പടിയത്ത്‌ അതും നല്ല ഉഗ്രന്‍ പാട്ടുകള് ...


2011, മേയ് 4, ബുധനാഴ്‌ച

ഒരു കത്തിന്റെ പുറകേ

"എന്റെ കോളേജ് ലൈഫ് നെ കുറിച്ച് ഒര്കുമ്പോള്‍ എനിക്ക് ആദ്യംഓര്‍മ വരുനത്‌ ഒരു കത്തിന്റെ കാര്യം ആണ്."
വലിയ തമാശ ഒന്നും ഇല്ലെങ്കിലും അത് ഒര്കുമ്പോള്‍ ഒരു രസം ആണ്...

കോളേജ് കഴിഞ്ഞു എല്ലാ ദിവസവും കത്തി അടിച്ചു കറങ്ങി നടന്നു അവസാനം വീട്ടില്‍ എത്തുമ്പോള്‍ സ്ഥിരം കിട്ടാരുള്ളത് അമ്മയുടെ ശകാരം ആണ്. പക്ഷെ അന്ന് ഞാന്‍ വീട്ടില്‍ കയറി ചെന്നപോള്‍ അമ്മ ഒന്നും മിണ്ടുനില്ല. പകരം ചെന്ന ഉടനെ എനിക്ക് ഒരു കവര്‍ എടുത്തു തന്നു. എനിട്ട്‌ ഒരു ചിരി. ഞാന്‍ ആകെ ചമ്മി നാറി നില്‍കുമ്പോള്‍ അനിയന്‍ വന്നു പറഞ്ഞു "മോനെ കോളേജ് ല്‍ പൊയ് തുടങ്ങി ഇത്ര പെട്ടനു തന്നെ നിനക്ക് ഫാന്‍സ്‌ എത്ര അദികമോ എന്ന് . നിനെ തേടി ഊമകത്തും കാര്‍ഡും എല്ലാം വന്നു തുടങ്ങി "എന്ന്. അപ്പോഴാണ് ഞാന്‍ ആ കാര്‍ഡ്‌ തുറന്നു വായിച്ചു നോകിയത്.. സത്യം പറയാലോ ജീവിതത്തില്‍ ഇത്രക്ക് അദികം അപമാനം സഹിച്ചത് അപ്പോഴാണ്. പിന്നെ കുറെ നമ്പര്‍ അടിച്ചു അമ്മയുടെയും അനിയന്റെയും കയ്യില്‍ നിനും തടി തപ്പി.

വീടുകാരുടെ മുന്നില്‍ നാണം കേട്ടാലും.. എന്റെ മനസ്സില്‍ അപ്പൊ എന്നോട് തന്നെ അഭിമാനം തോന്നി.. എനിക്ക് കത്ത് എഴുതാനും ഒരാളോ . പക്ഷെ ഒരു സംശയവും ഉണ്ടായിരുന്നു കാരണം കൂടെ പഠിക്കുന്ന എല്ലാ ചെറുക്കന്‍ മാരും നല്ല സ്വഭാവം ഉള്ളവരആണ് . അത് കൊണ്ട് സംശയം തീര്കാനായി ആദ്യം എന്റെ ആത്മാര്‍ത്ഥ സുഹുര്‍ത്ത് ആയ ___ന്റെ അടുത്ത് പൊയ് ചോദിച്ചു. പക്ഷെ അവന് അല്ല നമ്മുടെ കൂടത്തിലെ ആരും അല്ല എന്ന് മനസിലായി..
അങ്ങനെ ആ സംശയവും മാറി. അപ്പൊ ഉറപിച്ചു കൂടത്തിലെ പെണ്‍പട തന്നെ ഇതിനു പിന്നില്‍ എന്ന്. നാന്നകേട്‌ ഓര്‍ത്തു ഇതു നമ്മുടെ കൂടത്തിലെ കുറച്ചു പേരോട് മാത്രം പറഞ്ഞു ഒന്നും നടനില്ല എന്ന് പറഞ്ഞു നടന്നു. അങ്ങനെ കാലം കുറച്ചു കടന്നു പോയി.. അപ്പോഴേക്കും വീടിലെ വില പാതി ഇടിഞ്ഞു. കൂടുകാരുടെ ഇടയില്‍ കളിയാക്കലും വന്നു തുടങ്ങി.. എല്ലാം സഹിച്ചു ജീവികുമ്പോള്‍ ധാ പിന്നെയും ഒരു കത്തും മയില്‍ പീലിയും ഒരു കാര്‍ഡും..
ഈ വട്ടം അമ്മച്ചി ചിരിച്ചോണ്ട് അല്ല കത്ത് എനിക്ക് തന്നത്. പകരം ഒരു ഭീഷണി യോടെ ആയിരുന്നു. നീ അറിയാതെ എങ്ങനാട പിന്നെയും കത്ത് വരുനത്‌. മരിയധാക് പഠിക്കാന്‍ പൊയ്കൂ ഇല്ലേല്‍ പ്രശനം ആവും എന്ന്. ജീവികണ്ടേ അതുകൊണ്ട് ഈ കത്ത് എല്ലാം എന്റെ കൂടുകാരന്‍ എനിക്ക് പാറ വൈക്കന്‍ എഴുതിയതാണ് എന്ന് വരുത്തി തീര്‍ത്തു. .. പാവം അവന് സ്വന്തം കാമുകിക് പോലും ഒരു കത്ത് എഴുത്തവന്‍ ആയിരുന്നു...
പ്രശ്നം ഗുരുദരം ആണ് എന്ന് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ അതായതു കൂടെ ഉള്ള എല്ലാം പയ്യന്‍സും സപ്പോര്‍ട്ട് ആയി വന്നു. ഇതു ആരാണെങ്കിലും കണ്ടു പിടിച്ചു നിന്റെ തലയില്‍ കെട്ടി വിക്കും എന്ന് ശപടവും ചെയ്തു. പാവം എന്റെ ഭാവി അപ്പൊ താനേ ഞാന്‍ തീരുമാനിച്ചു.. ഈ കത്ത് എന്നെയും കൊണ്ടീ പൊകൂ എന്ന്..
അങ്ങനെ ക്ലാസ്സ്ല്‍ ഇതു ചൂട് അഎരിയ ചര്‍ച്ച വിഷയം ആയി മാറി.. പെണ്‍പട എന്നെ കാണുമ്പോള്‍ ഏതോ വിഷാദ കാമുകനെ നോക്കും പോലെ നോക്കാന്‍ തുടങ്ങി.. അപ്പോഴാണ് ക്ലാസ്സ്ല്‍ പുതിയ ഒരു വാര്‍ത്ത‍ പടര്നത്.. കൂടെ പഠിക്കുന്ന ഒരു പയ്യനും കൂടി കത്ത് വന്നു വിത്ത്‌ മയില്‍ പീലി. അപ്പോഴാണ് ഏകാന്ധ തടവ്‌ അനുഭവിക്കുന ഒരു കൊലയാളിക്ക് ഒരു കൂട്ട് പ്രതി കൂടി വന്നാല്‍ എങ്ങനെ ഉണ്ടാവും അത് പോലെ ഒരു അവസ്ഥ.
ആര് എഴുതിയത് ആണെങ്കിലും അപ്പൊ ഒന്ന് വിചാരിച്ചു എല്ലാ പയ്യന്സിനും ഓരോ കത്ത് വച്ച് അങ്ങ് അയച്ച ഈ സംഭവം സോള്‍വ്‌ ചെയാം എന്ന്.. പക്ഷെ പിടി കിട്ടിയാല്‍ അവന്മാര് വലിച്ചു കീറി ഒട്ടികും എന്ന് ഓര്‍ത്തു ആ ശ്രമവും ഞാന്‍ വിട്ടു.
nആളുകള്‍ കഴിയുണ്ടോരും എനിക്ക് ആളെ കുറിച്ച് ഒരു രൂപം കിട്ടി തുടങ്ങി.. പക്ഷെ ഉറപ്പിക്കാന്‍ കഴിയുനില്ല. അപോഴാണ് നരസിംഹം സിനിമയിലെ ലാലേട്ടനെ രക്ഷിക്കാന്‍ മമ്മൂക വരും പോലെ ഒരുത്തന്‍ എനിക്ക് വേണ്ടി വന്നത് . സംഭവം ചുമ്മാ എന്റെ കൈയി ഒന്ന് അവന്റെ ചുണ്ടില്‍ ഇടിച്ചു . ചോരയും വന്നു.. "എന്റെ കഷ്ടകാലം." പക്ഷെ അത് അവന്മാര് വലിയ പ്രശ്നം ആക്കി മാറ്റി. കത്തിനെ കുറിച്ച് പറഞ്ഞത് കൊണ്ട് എനിക്ക് ഇഷ്ടം ആവാതെ ഞാന്‍ അവനെ കൊല്ലാന്‍ ശ്രമിച്ചു എന്നാക്കി.
അത്രയും കാലം എന്നെ വിഷാദ കാമുകന്‍ ആയി കണ്ട ആളുകള്‍ എന്നെ ഒരു കൊല്ലപുള്ളിയീ പോലെ കണ്ടു തുടങ്ങി.. ഞാനും വിചാരിച്ചു ഈ റോള്‍ കോല്ലാം എന്ന്.
പിന്നീടു ക്ലാസ്സില്‍ ഞങ്ങടെ എടി മാത്രം ആയി ചര്‍ച്ച വിഷയം അന്ന് വരെ എന്നെ കണ്ടാല്‍ മൈന്‍ഡ് ഇല്ലാത്ത ആള്‍കാര്‍ വന്നു എന്നെ ഉപധേഷികാന്‍ തുടങ്ങി. അവസാനംനാം കളി കൈ വിട്ടു പോകും എന്നൊരു ഗട്ടം വന്നപ്പോള്‍ ഈ കത്തുകളുടെ യദാര്‍ത്ഥ അവകാശികള്‍ തന്നെ രംഗത്ത് വന്നു മാപ്പ് പറഞ്ഞു.. പ്രശ്നങ്ങള്‍ എല്ലാം മംഗളമായി തീര്‍ന്നു.

പക്ഷേ ഈ ഒരു സംഭവത്തോടെ ഞങ്ങളുടെ ക്ലാസ്സിലെ എല്ലാവരും കൂടുതല്‍ അടുത്ത്. അങ്ങനെ അടുത്തത് പല പ്രശ്നങ്ങല്കും യിട വരുത്തുകയും ചെയ്തു...
"വെറും ബോര്‍ ആയി ഇരുന്ന ക്ലാസ്സിലെ പല എങ്ങനെ ഉള്ള വിഷയങ്ങള്‍ പിന്‍നീട് ഒര്കുമ്പോള്‍ നല്ല തമാശ ആയി തോന്നാറുണ്ട്.. ഇതു പോലെ ഇനിയും ഉണ്ട് ഒരു പാട് നല്ല കഥകള്‍ ഓര്‍ത്തു ചിരിക്കാന്‍..."

എന്ന് സ്വന്തം
സുഹുര്‍ത്ത്....