2015, ഫെബ്രുവരി 22, ഞായറാഴ്‌ച

ആത്മാക്കളുടെ കൂടെ

യേറെ നാളുകൾക്  ശേഷം എനിക്ക് ഒരു ഓഫർ വന്നു. പ്രൊജക്റ്റ്‌ ആവശ്യം ആയി മറ്റൊരു location ഇൽ കുറച്ചു നാളുകൾ ജോലി ചെയ്യണം എന്ന്. അതിനു വേണ്ടി ഞാൻ യാത്ര തിരിച്ചു.
തികച്ചും ശാന്തമായ ഒരു യാത്ര പോകുന്ന വഴിക്ക് ഒരു ചെരുപക്കാരനെ പരിചയപെട്ടു . കണ്ടാൽ ഒരു സാദാരണ ക്കരാൻ പക്ഷെ സംസാരിച്ചു തുടങ്ങിയപ്പോൾ ആണ് അറിയുന്നത് , പുള്ളി ഈ പ്രേതം ആത്മാവ് എന്നുള്ള subject ഇൽ doctorate എടുക്കുന്ന ആള് ആണ് എന്ന്..

ഈ വിഷയത്തിൽ എനിക്ക് വലിയ വിശ്വാസം ഇല്ലാത്തോണ്ട് ഞാൻ പുള്ളിയോട് അതികം കത്തി വയ്ക്കാൻ ഇരുന്നില്ല. ട്രെയിനിൽ അതികം വൈകും മുന്പേ ഞാൻ നല്ലോണം ഒന്ന് ഉറങ്ങി ... ഇറങ്ങാൻ നേരം പുള്ളിയുടെ കയ്യില നിന്ന് വിസിറ്റിംഗ് കാർഡ്‌ കൂടെ വാങ്ങി . എന്നേലും കാണാം എന്ന് പറഞ്ഞു എന്റെ സ്ഥലം വന്നപ്പോൾ ഞാൻ ഇറങ്ങി.

സ്റ്റേഷനിൽ വന്നു ഇറങ്ങിയപോൾ തന്നെ എന്റെ കാർ  വന്നു കിടക്കുന്നു . അവിടുന്ന് നേരെ ഓഫീസിലേക് അന്ന് ഇറങ്ങാൻ ഒരുപാടു വൈകി .പോകാൻ നേരം കമ്പനി ഗസ്റ്റ് ഹൗസിന്റെ താക്കോൽ വാങ്ങാൻ ഞാൻ കൌണ്ടർ ഇൽ  പൊയ് താക്കോലും വാങ്ങി ഒരു ഫ്ലാറ്റ് സമുച്ചയം ഇൽ വന്നു.

എന്റെ കഷ്ടകാലത്തിനു എന്ന് പറയട്ടെ , ഫ്ലാറ്റ് കിട്ടിയത് ഒന്നും രണ്ടും ഫ്ലൂറിൽ അല്ല കിട്ടിയത് 17 ആം നിലയില ....

ലിഫ്റ്റിൽ കാലു വച്ചതും ദേ കറന്റ്‌  പൊയ്... മടി നല്ലോണം ഉള്ളത് കൊണ്ട് ഞാൻ കറന്റ്‌ വരണ വരെ താഴെ തന്നെ അങ്ങ് ഇരുന്നു .
ഏകദേശം ഒരു ഒരുമണിക്കൂർ കഴിഞ്ഞപ്പോ ലിഫ്റ്റ്‌ വർക്ക്‌ ആയി..

ലിഫ്റ്റിൽ നിന്ന് ചെന്ന് ഇറങ്ങിയ ഫ്ലോർ അടിപൊളി ആയിരുന്നു. ഒരു ശബ്ദം പോലും ഇല്ല ചുറ്റും നിന്നും ആകെ ഒരു കാറ്റ്  അടിക്കണ  ശബ്ദം മാത്രം..
എന്റെ ഫ്ലാടില്ന്റെ കീ കയ്യില നിന്ന് എടുത്ത് റൂം തുറന്നു അകത്തു കയറി ഞാൻ അങ്ങ് നേരെ കിടന്നു ഉറങ്ങി പൊയ്.. അകത്തു എന്തൊക്കെ ആണ് ഉള്ളത് പോലും ഞാൻ നോക്കിയില്ല. അകെ യാത്ര ക്ഷീണവും ഒക്കെ ആയിരുന്നു.

ഏകദേശം ഒരു രണ്ട്  മണി ആയി കാണും ആരുടെയോ കരച്ചില കേട്ട് ഞാൻ എഴുനെറ്റു . അപ്പുറത്തെ ഫ്ലാറ്റിലെ ആരേലും ആണ് എന്ന് കരുതി ഞാൻ വീണ്ടും കിടന്നു ഉറങ്ങി...

എനിക്ക് ആകെ ഒരു ആഴ്ച അവിടെ താമസിക്കാൻ ഉള്ള ജോലി ഇണ്ട് . അത് കൊണ്ട് വെറുതെ അയൽവാസികൾ ഒക്കെ പരിചയ പെടാം എന്ന് കരുതി രാവിലെ തന്നെ പുറത്തു പൊയ് നിന്ന് .. ആ ഭാഗത്ത്‌ ഒരുത്തന്റെ ഒരു പോടി  പോലും കണ്ടില്ല . വെറുതെ കുറച്ചു നേരം നിന്ന് ഞാൻ അകത്തേക്ക് വന്നു.. കമ്പനി ഗസ്റ്റ് ഹൌസ് ഒക്ക്കെ എങ്ങനെ ഉണ്ട് എന്ന് നോക്കാൻ.
ദോഷം പറയരുത് നല്ല അടിപൊളി ഒരു 3 bhk ഫ്ലാറ്റ് . ബാക്കി രണ്ടു റൂമും പൂട്ടി ഇരിക്കുവ . ഞാൻ മാത്രം ഒരു മുറിയില . നല്ല വിശാലം ആയ ഒരു ഹാൾ , അത് പോലെ അടുക്കള അങ്ങന ആകെ മൊത്തം ഒരു hifi  സെറ്റപ്പ് .

ഹാളിലെ ശോവ്കാസിൽ ഒരു ബൈബിൾ മാത്രം വച്ചിരിക്കുന്നു അടുത്ത് തന്നെ ഒരു കൊന്ദയും .പണ്ട് താമസിച്ച ആരുടെ ആണ് എന്ന് കരുതി ഞാൻ അത് എടുത്തോണ്ട് കമ്പന്യിലെ സെക്യൂരിറ്റി യുടെ അടുത്ത് കൊണ്ട് കൊടുത്തു. അവര് അത് വാങ്ങി വൈക്കുകയും ചെയ്തു..

അടുത്ത ദിവസം വീണ്ടും ഞാൻ രാത്രി ആയപ്പോൾ ഫ്ലാറ്റിൽ എത്തി ലിഫ്റ്റിൽ നെക്കിയ ഉടനെ വീണ്ടും കറന്റ്‌ പൊയ്..
ആരോട് എന്ന് ഇല്ലാതെ ലിഫ്റ്റിനെ നോക്കി തെറി വിളിച്ചു സ്ടിർ കേസ് വഴി കയറാൻ ആയി പോയതും ധാ കറന്റ്‌ വന്നു.. ഓടി പൊയ് ലിഫ്റ്റിൽ കയറിയ ഉടനെ പിന്നെയും കറന്റ്‌ പൊയ്.
ഈ സംഭവം ഒരു മൂന്ന് നാല് വട്ടം നടന്നു. എനിക്ക് ആകെ കലിപ്പ് വന്നു ഞാൻ ലിഫ്റ്റിൽ കയറാതെ താനെ 17 നിലയും ചവിട്ടി കയറി. അവിടെ ചെന്ന് റൂം തുറന്നു കയറാൻ നേരം ദേ പിന്നിൽ നിന്ന് ലിഫ്റ്റ്‌ അവിടെ എത്തി എന്ന് സൌണ്ട് വന്നു...

ലിഫ്റ്റിനെ നോക്കി ഒന്ന് ചിരിച്ചു ഞാൻ അകത്തേക്ക് കയറി പൊയ്. അന്നത്തെ ദിവസം എനിക്ക് നല്ലോണം ഉറക്കം വന്നില്ല അതോണ്ട് tv  ഇട്ടു പാട്ടൊക്കെ കണ്ടോണ്ടു ഇരുന്നു. എനിട്ട്‌ കുറച്ചു കഴിഞ്ഞു റൂമിലേക്ക്‌ പൊയ്.

രാവിലെ ഞാൻ പോകാൻ നേരം അവിടുത്തെ ബാല്കണി യിലെ ഡോർ അടച്ചിരുന്നത അത് തുറന്നു ഇരിക്കന്നു. ക്ലീൻ ചെയ്യാൻ വന്ന ആരേലും തുറന്നു ഇട്ടത എന്ന് കരുതി ഞാൻ അത് അടച്ചു കിടന്നു .

ഇന്നും കിടന്നു ഏകദേശം ഒരു ഒരു മണികൂര് കഴിനപ്പോൾ ഇന്നലെ കേട്ട അതെ കരച്ചിൽ . കൂടെ ആരോ  ആരെയോ  ചീത്ത പറയാനാ പോലെ ഒക്കെ ഒച്ച കേട്ട് എനിക്ക് ആകെ confusion  ആയി . രാവിലെ ഞാൻ ആ ഭാഗത്തെ  എല്ലാ റൂമിന്റെ  അടുത്ത് പോയതാ എല്ലാം പൂട്ടി ഇട്ടിരിക്കണ പോലെ ആണ് കണ്ടത് പിന്നെ എവിടുന്ന  ഈ ശബ്ദം.

എന്തിനാ മറ്റുള്ളവരുടെ കാര്യത്തിൽ ഞാൻ ഇടപെടനെ എന്ന് കരുതി. ഞാൻ അന്ന് ചെവി പൊതി കിടന്നു ഉറങ്ങി. രാവിലെ ആയപോ ആരോ പാദസരം ഇട്ടു ഓടി പോകണ ശബ്ദം കേട്ട് ആണ് ഞാൻ എഴുനെട്ടെ . അപ്പുറത്തെ ഫ്ലാറ്റിലെ ആരേലും ആണ് എന്ന് കരുതി ഞാൻ ഓടി പൊയ് കതകു തുറന്നു. ശബ്ദം മാത്രമേ കേള്കാൻ ഉള്ളു ആളെ കാണാൻ ഇല്ല..

പിള്ളേര് ഒളിച്ച കളിക്കുവൈരിക്കും എന്ന് കരുതി ഞാൻ വീണ്ടും വന്നു കിടന്നു. അന്ന് ഓഫീസിലെ മീറ്റിംഗ് ന്റെ കാര്യം ഒക്കെ നോക്കി ഞാൻ കുറച്ചു കഴിഞ്ഞു ഒരുങ്ങി ലിഫ്റ്റിന്റെ അടുത്ത് വന്നു. ഇറങ്ങും മുന്പ് താനെ കറന്റ്‌ ഉണ്ട് എന്ന് ഉറപ്പു വരുത്തി ആണ് ലിഫ്റ്റ്‌ ന്റെ അടുത്ത് പോയത്.
പക്ഷെ എന്നെ കണ്ടതും ലിഫ്റ്റ്‌ ദേ വീണ്ടും ശവം ആയി.. നോട വർക്കിംഗ്‌ ..

ഇനി മേലാൽ അതിൽ കയറില്ല എന്ന് പറഞ്ഞു ഞാൻ വീണ്ടും പടികൾ ഇറങ്ങി നടന്നു.
ഈ കരച്ചില , ലിഫ്റ്റ്‌, ബാല്കണി ഡോർ തുറന്നു ഇടൽ എല്ലാം വീണ്ടും രണ്ടു ദിവസം കൂടി തുടർന്ന് . ഇതൊരു മനുഷ്യനും ക്ഷമക്ക് ഒരു പരുതി  ഇല്ലേ . എനിക്ക് അത് തീര്ന്.

അന്ന് രാത്രി ഏകദേശം ഒരു പതിനൊന്നു മണി ആയപ്പോ ഞാൻ ഉറങ്ങാതെ ബാല്കണി ഇൽ  പൊയ് നിന്ന് , ആ സമയം ആകുമ്പോൾ ആണ് എന്നും ഉള്ള ഒരുത്തിയുടെ കരച്ചില ഞാൻ അത് കേള്കാൻ വേണ്ടി തന്നെ അവിടെ നിന്ന്.
പക്ഷെ എന്റെ ഭാഗ്യത്തിന് ആ കരച്ചില അന്ന് വന്നില്ല , ഡോർ അടച്ചു ഞാൻ ഉറങ്ങാൻ വേണ്ടി കിടക്കാൻ നേരം ഡേയ് വീണ്ടും ആ കരച്ചില കേള്ക്കുന്നു.

ദേഷ്യം വന്നു ഞാൻ ഓടി പൊയ് ഡോർ തുറന്നു പുറത്തു പൊയ് അപ്പുറത്തെ റൂമിലെക്ക് എത്തി നോക്കിയപ്പോ കരച്ചില നിന്ന്. വീണ്ടും ഞാൻ ശശി ആയി എന്ന് ഓര്ത് തിരിച്ചു കിടക്കാൻ വന്നു. കിടന്നതും വീണ്ടും കരച്ചില കേട്ട് .. ഈ അവസരം ഞാൻ വിട്ടു കൊടുക്കാൻ ഉദെഷിചില്ല , നേരെ ബാല്കന്യിൽ ചെന്ന് നിന്ന് ഉച്ചത്തിൽ ചോദിച്ചു.
ആരാടി ഈ കരയനത്, ഇപ്പുറത്തും കൊറേ മാനുഷന്മാര് ഇണ്ട്  ഞങ്ങള്കും ഉറങ്ങണം.
ഇത് കേട്ടപോലെ കരച്ചില് നിന്ന് , അപ്പോൾ ആണ് എന്റെ ഒരു കൂട്ടുകാരാൻ എന്നെ വിളിച്ചത് , അവനു ഞാൻ എവിടെ ആണ് എന്ന് പറഞ്ഞു അവൻ വിശ്വസിക്കുന്നില്ല . അതിനു വേണ്ടി ഞാൻ കരുതി ഫ്ലാറ്റിന്റെ ഫോട്ടോ എടുത്തു അയച്ചു കൊടുക്കാം എന്ന്..
അത്രയും നേരം എന്റെ മൊബൈൽ പുല്ല് പോലെ വർക്ക്‌ ആയിരുന്നു പക്ഷെ ഫോട്ടോ എടുത്ത ഉടനെ അതിനെ battery ഔട്ട്‌ ആയി. ഞാൻ അപ്പൊ ചര്ഗിൽ ഇട്ടു ഫോട്ടോ എടുക്കാൻ നോക്കി. ഒരു രക്ഷയും ഇല്ല , ക്യാമറ എറർ.

അവനെ ഞാൻ പറഞ്ഞു വിശ്വസിപിച്ചു , കിടന്നു ഉറങ്ങി. എന്തോ ഒരു സ്വപ്നം കണ്ടു ഞാൻ പെട്ടന് ഉറക്കം എഴുനേറ്റു. ഉറക്കം വരാതെ ഞാൻ ബാല്കന്യിൽ തന്നെ നോക്കി കിടന്നു.
ആരോ അപ്പുറത്ത് നിക്കണ പോലെ എനിക്ക് അപ്പൊ തോന്നി , ഒരു രൂപം പക്ഷെ രൂപത്തിന് ഒരു മനുഷന്റെയോ ആരുടെ ആയും സാമ്യം  ഇല്ല എന്തോ ഒന്ന് അവിടെ ഉള്ള പോലെ അത്ര തന്നെ.

ഉറക്ക പിച്ചിൽ കണ്ടത് ആണ് എന്ന് കരുതി ഞാൻ ഉറങ്ങാൻ തുടങ്ങിയപ്പോൾ ആ കരച്ചിൽ .. ആരെയു ഒക്കെ തെറി പറഞ്ഞു വീണ്ടും ഉറങ്ങി..

അന്ന് കമ്പന്യിൽ ചെന്നപോൾ പറഞ്ഞു എനിക്ക് അവിടെ നിന്ന് ഇന്ന് തന്നെ പോകാം എന്ന്..പോകും മുന്പ് എല്ലാരുടെ കൂടെ നിന്ന് ഓരോ ഫോട്ടോ ഒക്കെ എടുത്തു ഞാൻ അവിടും ബൈ പറഞ്ഞു.
ഫ്ലാറ്റിൽ തിരിചൂ വന്നു , എല്ലാം പായ്ക്ക് ചെയ്തു കഴ്ഞ്ഞു ഒരു വട്ടം കൂടി ഞാൻ ആ റൂമിന്റെ ഫോട്ടോ എടുക്കാൻ നോക്കി അത് ആപ്പോഴും  നടന്നില്ല .

ഫോണിനെ കുറ്റം പറഞ്ഞു ഞാൻ അവിടുന്ന് ഇറങ്ങി. പോകാൻ നേരം കരച്ചില് വരണ സ്ഥലത്ത് ചെന്ന് ആരോട് എന്ന് ഇല്ലാതെ വിളിച്ചു പറഞ്ഞു.

"ഇനി കരഞ്ഞോ കേട്ടോ,ഞാൻ ഇന്ന് ഇവിടും വിട്ടു പൊകുഅ. ഈ flooril  തന്നെ ആരും ഇല്ല, അത് കൊണ്ട് ഇഷ്ടം പോലെ കരഞ്ഞോ കേട്ടോ."
അതിനു ഉത്തരം എന്നോണം, അവിടുന്ന് നല്ല ഒരു കാറ്റ് അടിച്ചു.

അന്ന് ഞാൻ ലിഫ്റ്റിന്റെ അടുത്ത് വന്നപ്പോൾ ലിഫ്റ്റ്‌ വർക്കിംഗ്‌ conditionil . ഞാൻ അതിൽ കയറി ഗ്രൌണ്ട് ഫ്ലോർ എത്തി..

അവിടുന്ന് നടന്നു ഫ്ലാറ്റ് ഗേറ്റ് ന്റെ അടുത്ത് എത്തിയപ്പോൾ, ഞാൻ ട്രെയിനിൽ വച്ച് കണ്ട ആ പുള്ളി അവിടുന്ന് വരുന്നു. എന്നെ കണ്ട ഉടനെ  വിശേഷം എല്ലാം തിരക്കി .

ഞാൻ അന്ന് അവിടുണ്ണ്‍ പൊകുഅ എന്ന് പറഞ്ഞു. വെറുതെ പുള്ളിയോട് ചോദിച്ചു

ഞാൻ : "ചേട്ടൻ എന്താ ഇവിടെ . പ്രേതത്തിനെ പിടിക്കാൻ വന്നത് ആണോ "

പുള്ളി : "അതെ , മോനെ ഇവിടെ ഒരു haunted  ഫ്ലാറ്റ് ഇണ്ട് , ഒരു രണ്ടു വര്ഷം മുന്നേ ഞാൻ അവിടെ വച്ച് പോന്ന ഒരു ബൈബിളും കൊന്ദയും  ആരോ അവിടുന്ന് എടുത്തു മാറ്റി എന്ന്. അതിനു ശേഷം അതിന്റെ ഓണർ എന്നെ വിളിച്ചു "

ഞാൻ : ഓഹോ എന്താ ചേട്ടാ അവിടെ എത്ര haunted .

പുള്ളി : അതോ, അവിടെ പണ്ട് ഒരു പെണ് കൊച്ചു ചാടി മരിച്ചു, അതിനു,ആരോ കൊന്നതാണ് എന്നും പറയാനുണ്ട്‌ . ആഹ്ടിനു ശേഷം ആ ഫ്ലൂരിൽ ആരും താമസം ഇല്ല, ഇപ്പോഴും അവര്ക് എന്തോക്കൊയോ പ്രശങ്ങൾ ആണ്. അതിനു ശേഷം എന്റെ പഠിത്തത്തിന്റെ  ഭാഗം ആയി ഞാൻ അവിടെ വന്നു. ഒരു IT  കമ്പനി ആ ഫ്ലാറ്റിന്റെ അടുത്ത ഫ്ലാറ്റ് വാങ്ങി.. ഞാൻ അവിടെ കുറച്ചു കർമങ്ങൾ ഒക്കെ ചെയ്തു ശേഷം അവിടെ താമസിക്കാൻ വരണ കമ്പന്യിലെ അല്കര്ക് വലിയ പ്രോബ്ലെംസ് ഇല്ല..

ഞാൻ : എന്താണ് ചേട്ടാ എതോകെ ഇന്നത്തെ കാലത്ത് ഇതൊകെ നടക്കുമോ, പ്രേതം , ശല്യം , അല്ല ചേട്ടൻ പറ അവിടെ ഉള്ളവര്ക് എന്തോകെ പ്രോബ്ലെംസ് ആണ് ഇന്ടവനെ.

പുള്ളി: അന്ന് മുതൽ ആ ഫ്ലാറ്റിൽ ആര്ക്കും 17 ആം നിലയിൽ ലിഫ്റ്റിൽ പോകാൻ പറ്റിയിട്ടില്ല . ആര് കയറി ലിഫ്റ്റിൽ 17 നേക്കിയാലും വർക്ക്‌ ആവില്ല.
അത് പോലെ അവിടെ കിടന്നു ഉറങ്ങുമ്പോൾ ഇടക്ക് കുറച്ചു പേരക് അറൂ കരയാന പോലെ ഒക്കെ കേട്ടിടുണ്ട് ....
എങ്ങനെ ഒക്കെ ആയപ്പോൾ ആണ് ഞാൻ പൊയ് അവിടെ ഒരു ബൈബിൾഉം കൊന്ദയും  വച്ചത്.

ഞാൻ : ചേട്ടാ , ഒരു അവസാന ചോദ്യം, ഈ ഫ്ലാറ്റ് ന്റെ പേര് 17-estona എന്നതു  ആണോ ???

പുള്ളി : അതെ, അത് നിനക്ക് എങ്ങനെ അറിയാം.

ഞാൻ : ചേട്ടാ , ഞാൻ ആണ് ഈ നിമിഷം വരെ അവിടെ താമസിച്ചു ഇരുന്നത്,ഞാൻ ആണ് ആ ബൈബിൾ അവിടുന്ന് എടുത്തു മാറ്റിയേ...

പുള്ളി : മോനെ, ഇനി നിന്നെ ദൈവം കാക്കട്ടെ,,,

ഞാൻ അവസാനം ആയി, ആ ഫ്ലാടിലേക്ക് തിരിഞ്ഞു നോക്കി, അവിടെ നിന്ന് ആരോ  ഒരാൾ എന്നെ നോക്കി കൈ വീശാന പോലെ എനിക്ക് കാണാൻ കഴിഞ്ഞു. അതിന്റെ കൂടെ ശക്തി ആയി ഒരു കാറ്റും.

അത്ര നാളും  ഞാൻ ആത്മാക്കളിൽ വിശ്വാസം ഇല്ലാ യിരുന്നു , ;പക്ഷെ ആ നിമിഷം തൊട്ടു ,എനിക്ക് ഒരു ഫീൽ തോന്നണി തുടങ്ങി, ആരോ  ഒരാൾ എന്നെ പിന്തുടരുനന്നു  എന്ന്.



                                                                                                                                   എന്ന് സ്വന്തം
                                                                                                                                    സുഹുർത്ത്