2011, ഡിസംബർ 6, ചൊവ്വാഴ്ച

ട്രെയിന് യാത്ര ഒരു യാത്ര തന്നെ

സീന്‍ 1:

ഒരിക്കല്‍, എന്ന് പറഞ്ഞ ഒരു വര്ഷം മുന്പ് , ഞങ്ങള്ക് പെട്ടന് ഒരു വെള്ളി ആഴ്ച അവധി വന്നു. അപ്പൊ പെട്ടന് എല്ലാര്ക്കും നാട്ടില്‍ പോയാല്‍ കൊള്ളാം എന്ന് ഒരു ആലോചന. അങ്ങനെ ഞാനും, ഇക്കാക്കയും , മാഷും , സുന്ദരനും കൂടി പോകാന്‍ തീരുമാനിച്ചു. പക്ഷെ ഒരു പ്രശനം മാത്രം ടിക്കറ്റ്‌ റിസര്‍വേഷന്‍ ഇല്ല.
ലോക്കല്‍ തന്നെ പോകണം. ഒന്ന് രണ്ടല്ല പത്തു പണ്ട്രണ്ടു മണികൂര്‍ നീളുന്ന യാത്ര ആണ്. പിന്നെ എല്ലാരും ഇല്ലേ എന്ന് വിചാരിച്ചു രണ്ടും കല്പിച്ചു അങ്ങ് ഇറങ്ങി.

റെയില്‍വേ സ്റ്റേന്ല്‍ ചെന്നപ്പോള്‍ പൂരത്തിന് കൂടിയ പോലെ ആള്‍ക്കാര്. അപ്പൊ നമ്മുടെ സുന്ദരന്‍ പറഞ്ഞു, അളിയാ ഏറ്റവും മുന്നില്‍ പോകാം അവിടെ നിന് ട്രെയിന്‍ വരുമ്പോഴേ ചാടി കയറിയാല്‍ സീറ്റ്‌ ഉറപ്പാ എന്ന്.

ലാലേട്ടന്റെ പടത്തിനു ടിക്കറ്റ്‌ എടുക്കാന്‍ നില്‍കാന പോലേ ഞങ്ങള്‍ എല്ലാം ഒരുങ്ങി നിന്ന്.. അപ്പൊ അങ്ങ് ദൂരെ നിന്ന് ഒരു ട്രെയിന്‍ ഞങ്ങടെ അടുത്തേക്ക് വന്നു.. എല്ലാരും ചാടി കയറാന്‍ റെഡി പക്ഷെ നമ്മുടെ മാഷിനു മാത്രം പേടി ആണ്. അപോ ഞങ്ങടെ തൊട്ടു അടുത്ത് ഒരു പെണ്ണും ഒരു അമ്മച്ചിയും വന്നു. അവര് മാഷിനോട് ചോദിച്ചു." മോനെ ഞങ്ങള്‍കും കൂടി ഒരു സീറ്റ്‌ പിടിച്ചു തരാമോ എന്ന് ".
ഞങ്ങള്‍ എല്ലാം കൂടി അത് മാഷിന്റെ തലയില്‍ കെട്ടി വച്ച്. നീ തന്നെ പൊയ് സീറ്റ്‌ ഒപ്പിച്ചു കൊട് എന്ന്. മാഷിനു ഇതു ഒരു അഭിമാന പ്രശനം ആയി. ഉള്ളില്‍ ഭയം ഉണ്ടെങ്ങിലും മാഷ്‌ അവര്ക് വാക് കൊടുത്തു " രണ്ടു സീറ്റ്‌ അല്ലെ അമ്മച്ചി പെടികണ്ട ഞാന്‍
ഏര്‍പാടാക്കി തരാം എന്ന്.
ഞങ്ങള്‍ എല്ലാം അപ്പൊ മാഷിനെ നോക്കി ഒരു ചിരി ചിരിച്ചു.. " ഒരു പുച്ച ചിരി"

അങ്ങനെ ട്രെയിന്‍ അടുത്ത് വന്നു.. എല്ലാരും റെഡി ആയതും , ഞങ്ങളെ എല്ലാം തട്ടി മാറ്റി മാഷ്‌ ആദ്യം ചാടി കയറി സീറ്റ്‌ പിടിച്ചു.. കയരണ വഴിക്ക് സുന്ദരന്‍ എന്നോട് പറഞ്ഞു. "നമ്മള്‍ അവനോടു പറഞ്ഞ പുച്ഛം , പക്ഷെ ഏതോ ഒരു തള്ളക് വേണ്ടി അവന്‍ ജീവന്‍ പണയം വക്കും ", അതിനു മറുപടി ആയി ഇക്കാക്ക പറഞ്ഞു " ഡാ സുന്ദര അത് ആ അമ്മച്ചിക് വേണ്ടി അല്ല അവരുടെ കൂടെ ഉള്ള ആ പെങ്കൊച്ചിനു വേണ്ടി ആണ്. അതിനു ഞാന്‍ ഒരു പണി അവനു കൊടുക്കുനുട് നീ നോക്കികൂ എന്ന്.. "

അങ്ങനെ യാത്രയുടെ ആദ്യ പടി ആയ സീറ്റ്‌ പിടിക്കല്‍ ചടങ്ങ് ഗംബീരമായ് നടന്നു. ഞാന്‍ വേഗം ചെന്ന് ജനലിന്റെ അരുകത്തു ഇരുന്നു. എനിക്ക് എതിരായി സുന്ദരനും, സുന്ദരന്റെ അടുത്ത് ഇക്കാകയും . ഞാന്‍ നോക്കുമ്പോ മാഷ്‌ ഒരു സീറ്റ്‌ കൈ കൊണ്ടും മറ്റേ സീറ്റ്‌ കാലു കൊണ്ടും റിസര്‍വ് ചെയ്തു വച്ചിരികുവ. അവര്‍ക്ക് വേണ്ടി.. രണ്ടു മിനിറ്റു കഴിഞ്ഞതും അവരും എത്തി. മാഷ്‌ ഉടനെ അമ്മചിയൂട് ദേ അങ്ങോട്ട്‌ ഇരുന്നോ . ഇല്ലേല്‍ സീറ്റ്‌ ഇപ്പൊ പോകും എന്ന്. അവിടെ അമ്മച്ചി ഇരുന്നു . മാഷിന്റെ അടുത്ത് ആ പെങ്കൊച്ചും.
അങ്ങനെ മാഷ്‌ രണ്ടാം ലോക മഹാ യുദ്ടത്തില്‍ ജയിച്ചവനെ പോലെ ഞങ്ങളെ എല്ലാരേയും നോക്കി ഞങ്ങള്‍ നേരത്തെ നോക്കിയാ പുച്ച ചിരി ചിരിച്ചു.. ഇതു കണ്ടു സുന്ദരന് സഹിച്ചില്ല.
അവന്‍ ഉടനെ കയറി എന്നോട് പറഞ്ഞു. " അളിയാ നിര്‍ത്താന്‍ പറ അവന്റെ ചിരി ഇല്ലേല്‍ ചിരിക്കാന്‍ ഇനി അവനു പല്ല് കാണില്ലാ എന്ന്.. " അപ്പൊ ഇക്കാക പറഞ്ഞു "അളിയാ പ്രശനം ഞാന്‍ സോള്‍വ്‌ ചെയ്യാം പക്ഷെ ഒരു നിങ്ങള് അതിനു എതിര് പറയരുത് എന്ന്. ഞങ്ങളും തല ആട്ടി. പക്ഷെ അവന്റെ പ്ലാന്‍ പറയാന്‍ പറഞ്ഞു.
പ്ലാന്‍ : ആദ്യം ഞാന്‍ അമ്മച്ചിയെ എവിടുന്നു പുറത്തു ചാടിക്കും , ഒന്നുകില്‍ ഞാന്‍ ആ പേനിന്റെ അടുത്ത് ഇരിക്കും, അമ്മച്ചി മാഷിന്റെ കൂടെയും ഇല്ലെങ്ങില്‍ യാത്ര തീരും വരെ അവന്റെ ചിരി തുടരും.. " അവന്റെ ചിരി സഹിക്കാന്‍ പറ്റാത്ത കാരണം ഞങ്ങള്‍ അവനോടു പ്ലാന്‍ നടപ്പിലാക്കാന്‍ പറഞ്ഞു .
ഇക്കാക പരിപാടി സ്റ്റാര്‍ട്ട്‌ ചെയ്തു.. മെല്ലെ അമ്മച്ചിയുടെ ചെവിയില്‍ ആയി പറഞ്ഞു.. "ആന്റി ആ ഇരിക്കാന പയ്യന്‍ ട്രെയിന്‍ വിട്ടാല്‍ ഉടനെ ഉറങ്ങും, അടുത്ത് മോളല്ലേ ഇരിക്കണേ ഒന്ന് സൂക്ഷിചോനെ എന്ന്. അത് കേട്ട് ആന്റി മോളോട് ആയി പറഞ്ഞു .. നീ എവിടെ വന്നു എരിക്ക് എനിക്ക് എവിടെ ഇരിക്കാന്‍ വയ്യ എന്ന്..
അത്രയും നേരം പുച്ച ചിരിയും മുഘത് ഫിറ്റ്‌ ചെയ്തിരുന്ന മാഷിന്റെ മുഖം കടന്നല്ല് കുത്തിയ പോലെ ആയി..
എനിട്ട്‌ ഞങ്ങളെ നോക്കി അവന്‍ സങ്ങടതോടെ പറഞ്ഞു. എന്നാലും എന്നോട് ഈ ചതി വേണ്ടായിരുന്നു എന്ന്. ഞാന്‍ പറഞ്ഞു നിന്റെ ഓണക്ക ചിരി സഹിക്കാന്‍ വയ്യാഞ്ഞിട്ടു ആണ്..മാഷേ എങ്ങന്ഗെ ചെയ്തു പോയത്. എന്ന്........

"അങ്ങനെ പൊട്ടന് ലോട്ടറി കിട്ടിയ പോലെ ഇക്കാക്കയുടെ അടുത്ത് ആ പെണ്‍കുട്ടി വന്നു ഇരുന്നു.. ട്രെയിന്‍ അങ്ങനെ സ്റ്റേഷന്‍ വിട്ടു അകലാന്‍ തുടങ്ങി...


സീന്‍ 2:

അങ്ങനെ സ്റ്റേഷന്‍ വിട്ടു വണ്ടി നീങ്ങി തുടങ്ങി. എല്ലാവരും അവരവരുടെ കല പരിപാടികളില്‍ ആയി ഇരുന്നു. കുറച്ചു ദൂരം കഴിഞ്ഞപോള്‍ ഞങ്ങടെ കൂടത്തിലെ എല്ലാരും ഉറക്കമായി. കഴിഞ്ഞ ദിവസത്തെ ഉറക്കം എല്ലാര്ക്കും ബാക്കി ഉണ്ട്. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഒരു പരിചയം ഉള്ള ശബ്ദം കേട്ട് ഞാന്‍ എഴുനേറ്റു. നോക്കിയപ്പോള്‍ നമ്മുടെ ഇക്കാക്ക ആ പെന്കൊചിനോട് ഒടുകാതെ കത്തി അടി. അവള്‍ ആണെങ്ങില്‍ വേറെ വഴി ഇല്ലാത്ത കാരണം കേട്ട് കൊണ്ടിരിക്കുന്നു. മറുത്തു ഒരു അക്ഷരം പോലും പരയുനില്ല. ചുറ്റിനും നോക്കിയപ്പോള്‍ എല്ലാരും അവരെ തന്നെ നോക്കി ഇരിക്കുന്നു.
യുദ്ധത്തില്‍ തോറ്റ മാഷ്‌ ഇതൊന്നും കാണാതെ ഒരു ഭാഗത്ത്‌ സുന്ദരന്റെ തോളില്‍ തലയിലും വച്ച് ഉറങ്ങുന്നു. പാവം മാഷ് അവള്‍ക് വേണ്ടി കഷ്ടപ്പെട്ട് ഇടി ഉണ്ടാക്കി സീറ്റ്‌ പിടിച്ചത് അവന്‍. പക്ഷെ അനുബവിക്കുനത് ഇക്കകയും. ഞാന്‍ ഇതു കാരിയം ആക്കാതെ പിന്നെയും ഉറങ്ങി.

ഏകദേശം അഞ്ചു മിനിട്ട് കഴിഞ്ഞപ്പോ എന്നെ സുന്ദരന്‍ തട്ടി വിളിച്ചു പറഞ്ഞു "അങ്ങനെ നീ മാത്രം ഉറങ്ങണ്ട. ഇവന്റെ കദന കഥ നീയും കേള്‍ക്കു എന്ന്"
നോക്കിയപ്പോ മാഷ്‌ അവിടെ ഞങ്ങളെ രണ്ടു പേരെയും ഇക്കാക്കനെയും മാറി മാറി നോക്കുന്നു. എനിട്ട്‌ ഞങ്ങളൂട് ആയി
"എടാ എടാ ദുഷ്ടന്മാരെ , വഞ്ചകന്‍മാരെ നിന്നോട് ഒക്കെ ഞാന്‍ എന്ത് തെറ്റ് ചെയ്തു. കഷ്ടപെട് ഇടി ഉണ്ടാക്കി സീറ്റ്‌ പിടിച്ചവന്‍ ഞാന്‍. എനിട്ട്‌ എപ്പോ ആ തെണ്ടി ഇക്കാക്ക അവളോട്‌ സോല്ലുന്നു. അതിനു നിങ്ങള് സപ്പോര്‍ട്ട്. ആ കൊച്ചു ഒന്ന് പൊയ്ക്കോട്ടെ വല്ലവന്റെ കഞ്ഞിയില്‍ പാറ്റ ഇടുന്ന ഇക്കാക്കയുടെ സ്വഭാവം ഞാന്‍ മാറ്റുന്നു ഉണ്ട്. "
ഉടനെ സുന്ദരന്‍ പറഞ്ഞു. "നിന്റെ ആ ചിരി എനിക്ക് ഇഷ്ടായില്ല അതാ നിനക്ക് ഇട്ടു പാര വച്ചത്. പക്ഷെ എപ്പോള്‍ എനിക്ക് തോന്നുന്നു ഇക്കാക്ക റഫറിയെ മറന്നു ഫുട് ബോള്‍ കളിക്കുയ എന്ന്.

മാഷിന്റെ സങ്ങടവും, സുന്ദരന്റെ ഡയലോഗ് കൂടി കേട്ടപോള്‍ എനിക്കും തോന്നി ഇതു ശരി ആവില്ല എന്ന്. ഞാന്‍ അവനോടു നേരിട്ട് ചോടിക്കം എന്ന് വിചാരിച്ചു . പക്ഷെ ആ പെണ്ണ് എന്നെ കുറിച്ച് എന്ത് വിചാരിക്കും. അത് കൊണ്ട് ഞാന്‍ എന്റെ മൊബൈല്‍ എടുത്തു ഇക്കാക്കക്ക് ഒരു മെസ്സേജ് അയച്ചു.

മെസ്സേജ്: "എന്താടാ കൊറേ നേരം ആയല്ലോ ആ പെണ്ണിനോട് ഒരു കത്തി അടി . നീ സഹായം ചെയുനത് എങ്ങനെ ആണൂ ?"

ഇതു കിട്ടിയ ഉടനെ ഇക്കാക്ക മെസ്സേജ് വായിച്ചിട്ട് എന്നെ നോക്കി ഒന്ന് ചിരിച്ചു. എന്നിട് പേഴ്സ്ല്‍ നിന്നും ഒരു നൂറു രൂപ നോട്ടു എടുത്തു എന്നിക് നേരെ നീട്ടിയിട്ട്‌ പറഞ്ഞു. അടുത്ത സ്റ്റേഷന്‍ ആകുമ്പോള്‍ വല്ലതും വാങ്ങി കഴികു. എന്ന്.

എനിട്ട്‌ ആ പെണ്ണിനോട് ആയി പറഞ്ഞു കഷ്ടം ഇവന്മാര് എങ്ങനെ ആണ് ഒറ്റ ഒരുത്തന്റെ കയ്യിലും കാശ് ഇല്ല. പുവര്‍ ബോയ്സ് .
ഇതു കണ്ട സുന്ദരന്‍ ഉടനെ ആ കാശു അങ്ങ് വാങ്ങി. എനിട്ട്‌ എന്നോട് ആയി പറഞ്ഞു. " അളിയാ വണ്ടി കയറും മുന്പ് അവന്‍ എന്നോട് കടം വാങ്ങിയ നൂറു രൂപയാ ഇതു എന്ന്."

ഞങ്ങളെ മൂന്നു പേരെ ആ പെണ്ണിന്റെ മുന്നില്‍ വച്ച അപമാനിച്ച ഇക്കാക്കയോട് ആയി മാഷ്‌ പറഞ്ഞു. "ശരി ആണെടാ ഞങ്ങള്‍ പാവങ്ങള പക്ഷെ അളിയന്‍ ഒറ്റക്കെ ഈ യാത്ര കഴിയും വരെ എന്തേലും വാങ്ങാവു. ഞങ്ങള്‍ ഈ നൂറു രൂപ കൊണ്ട് അങ്ങ് കഴിചോലം എന്ന് "

സത്യത്തില്‍ ആകെ കൂടെ ഇക്കകയുടെ കയ്യില്‍ ഉണ്ടിരുന്ന കാശ് ആണ് ഞങ്ങള്ക് നേരെ നീട്ടിയത് . പാവം പണി കിട്ടും എന്ന് വിചാരിച്ചില്ല

അടുത്ത സ്റ്റേഷന്‍ ആയപ്പോള്‍ ഞങ്ങള്‍ ആഹാരം വാങ്ങി കഴിച്ചു. ഒരു കഷ്ണം പോലും ഇക്കാക്കു കൊടുത്തില്ല. പാവം ഇക്കാക്ക പെണ്ണിന്റെ മുന്നില്‍ ആള് ആവാന്‍ പോയതാ പച്ച വെള്ളം കിട്ടിയില്ല..

ആഹാരം കഴിച്ചു കഴിഞ്ഞപ്പോ നമ്മടെ മാഷ്‌ സുന്ദരനോട് ചോദിച്ചു . അളിയാ ഈ പെണ്ണിന്റെ തള്ള ഇവിടെ വരുന്ന വരെ ഉള്ളു ഇക്കാക്കയുടെ സൊള്ളല്‍. അത് കഴിഞ്ഞാല്‍ അവനു വാ തുറക്കാന്‍ പറ്റില്ല. എന്തായാലും അവന്റെ കാശിനു നമ്മുക്ക് വയറു നിറഞ്ഞു.

അപ്പോഴാണ്‌ എല്ലാര്ക്കും ആ അമ്മച്ചിയുടെ കാരിയം തന്നെ ഓര്മ വന്നത്. കുറച്ചു ഒന്നും അല്ല മൂന്ന് നാല് മണിക്കൂര്‍ ആയി അമ്മച്ചിയെ കണ്ടിട്ട്. ഞങ്ങള്‍ സീരിയസ് ആയി ഇക്കാക്കയോട് ചോദിക്കാന്‍ പറഞ്ഞു ആ പെണ്ണിനോട് അവളുടെ അമ്മ എവിടേ എന്ന്.
ഇക്കാക്ക ചോദിച്ചപോള്‍ കിട്ടിയ ഉത്തരം "ആ എനിക്ക് അരിയില എന്നാണ്. ""

അത്രയും നേരം അവിടെ ഞങ്ങളുടെ മുകളില്‍ ഉണ്ടായിരുന്നു ഒരു മീശക്കാരന്‍ ചേട്ടന്‍ പറഞ്ഞു. ആ സ്ത്രീ കൊറേ നേരം മുന്പ് പോകുന്നത് കണ്ടു.. നിങ്ങള്‍ എല്ലാം ഉറക്കം ആയിരുന്നു എന്ന്..
അത്രയും നേരം കത്തി വച്ചിരുന്ന ഇക്കാക്കയുടെ മനസ്സ് ഒന്ന് കത്തി.. എനിക്ക് അവന്‍ ഒരു മെസ്സേജ് അയച്ചു. " അളിയാ ഇനി ഈ പാവം പെണ്ണിനെ എങ്ങാനും ആ സ്ത്രീ തട്ടി കൊണ്ട് പോകുന്നത് ആണൂ.. ഇവള്‍ ആണേല്‍ ഞാന്‍ എന്ത് പറഞ്ഞാലും ഒന്നും മിണ്ടുനില്ല എന്ന്. "
ഞാന്‍ മെസ്സേജ് വായിക്കും മുന്പ് മീശ ചേട്ടന്‍ ഞങ്ങളോട് പറഞ്ഞു. " ഞാന്‍ എത്രയും നേരം നിങ്ങളുടെ കൂടെ വന്നതാ എന്ന് കരുതിയ മിണ്ടാതെ ഇരുന്നെ. എന്തുവാടെ കൊച്ചനെ ഈ പെങ്കൊച്ചിനെ ആ അമ്മച്ചി എവിടുനെലും അടിച്ചോണ്ട് വന്നത് ആണൂ"

ഇതു കേട്ടതോടെ ഞങ്ങടെ എല്ലാരുടെയും നെഞ്ഞിടിപ്പ്‌ ആയിരം കടന്നു.

ഇതൊക്കെ കേട്ടിട്ട് ആവാം ആ പെങ്കൊച്ചു അവിടെ നിന്ന് എഴുനേറ്റു എനിട്ട്‌ ഇക്കാക്കയോട് പറഞ്ഞു. ഞാന്‍ എപ്പോ വരം ഈ സീറ്റ്‌ ഒന്ന് നോക്കണേ എന്ന്.. എനിട്ട്‌ അവള്‍ എഴുനേറ്റു പൊയ്..
സീന്‍ 3:
മുകളില്‍ ഇരുന്ന മീശ ചേട്ടന്‍ പെട്ടന് താഴേക്ക്‌ ഇറങ്ങി വന്നു .. ഏതൊക്കെ കണ്ടു പേടിച്ചു നമ്മുടെ ഇക്കാക്ക പെട്ടന് എന്റെ മടിയില്‍ വന്നു ഇരുന്നു.. മാഷിനു ആണേല്‍ അതിനെ കാല്‍ നെഞ്ഞിടിപ്പ്‌ . പുള്ളി ഞങ്ങളോട് ആയി പറഞ്ഞു. "അളിയാ എന്റെ ജാതകത്തില്‍ ഉണ്ട്. ഈ ആഴ്ച ഞാന്‍ പോലീസിന്റെ കൂടെ പോകും എന്ന്."
ഇതു കേട്ട് ഇക്കാക്ക "ഡാ പന്ന നാരി.. എന്നിട്ട് ആണോട അറിയാത്ത ഒരാള്‍ക് വേണ്ടി സീറ്റ്‌ പിടിക്കാന്‍ ഇറങ്ങി പുരപെടത് ."
മാഷ്‌: "ഉവ്വ് എപ്പോ എന്റെ പേരില്‍ കുറ്റം എത്രയും നേരം അവളോട്‌ സോള്ളികൊണ്ടിരുന്നപ്പോ എവിടെ പൊയ് ഈ ചോധിയം. "
അവന്മാരുടെ ഉടക്ക് മൂര്ചിക്കാന്‍ തുടങ്ങിയപ്പോ സുന്ദരന്‍ കയറി ഇടപെട്ടു.
"ഡാ നിങ്ങള് അടി ഉണ്ടാക്കാതെ , നമ്മുക്ക് പരിഹാരം ഉണ്ടാകാം, കണ്ടിട്ട് അത് ഒരു പാവം പെങ്കൊച്ചു ആണ് എന്ന് തോന്നുന്നു. നമ്മുക്ക് അവളെ രക്ഷിക്കാം. "
ഉടനെ ഇക്കാക്ക പറഞ്ഞു. അളിയാ എന്ത് സിനിമ അല്ല , എനിക്ക് വയ്യ ഇതിന്റെ പുറകില്‍ തൂങ്ങാന്‍ . ഞങ്ങളുടെ സംഭാഷണം കേട്ടിട്ട്. മീശ ചേട്ടന്‍ വന്നു പറഞ്ഞു. "മക്കളെ അവന്‍ കുടുങ്ങിയില്ലേലും നീ കുടുങ്ങും കാരണം വണ്ടി കയരിയാപോ തൊട്ടു അവള് നിന്നോട സംസരിചോണ്ട് ഇരുന്നെ.. "
ഇക്കാക: അതിനു ചേട്ടാ അവള് എന്നോട് ഒനും മിണ്ടിയിടില.. ഞാന്‍ സാദാരണ കുഷലനെവ്ഷണം നടത്തി എന്നെ ഉള്ളു.
മീശ : എന്തായാലും നാട്ടുകാര് മുഴുവന്‍ നിന്നായ കണ്ടുള്ളൂ..
ഇതെല്ലം കേട്ടപ്പോള്‍ അത്രയും നേരം ഒരു ഹീറോ പോലെ ഇരുന്ന ഇക്കാക്ക ഇരുന്നു വിയര്‍ക്കാന്‍ തുടങ്ങി. ഞങ്ങളോട് ആയി പറഞ്ഞു അളിയാ എങ്ങനെയും എന്നെ രക്ഷികണം

ഇക്കാക്കയുടെ ഇരുപ്പും പിന്നെ സംഗതിയുടെ കിടപ്പും കൊണ്ട് ഞങ്ങള്‍ എല്ലാം ചേര്‍ന് ഒരു വഴി കണ്ടു പിടിച്ചു. മാഷ്‌ പറഞ്ഞു, എന്തായാലും എന്റെ
രാശി ഫലത്തില്‍ ഉണ്ടായിരുന്നു പോലീസിന്റെ കൂടെ നടക്കണം എന്ന്. അത് എന്തായാലും കാണും. ഞാന്‍ അടുത്ത സ്റ്റേഷന്‍ ആവുമ്പോള്‍ പൊയ് പോലീസിനെ വിളിച്ചു കൊണ്ട് വരന്‍ പോവുകയാ. പക്ഷെ എല്ലാ കാരിയവും ഇക്കാക്ക പോലീസിനോട് പറയണം.
ഇതു കേട്ട പാടെ ഇക്കാക്ക തളര്‍ന്.
ഇക്കാക്ക: മാഷേ എനിക്ക് വയ്യ. പോലീസും ഞാനും തമ്മില്‍ ചേരില. അവരെ കാണുമ്പോ ഞാന്‍ വല്ല മണ്ടത്തരം പറയും. പിന്നെ ഞാന്‍ മാത്രമല്ല നമ്മള്‍ എല്ലാം കുടുങ്ങും.
സുന്ദരന്‍: ഊഹ പെണ്ണിനെ കാണുമ്പോ മാത്രം നിനക്ക് ഒരു കുഴപ്പം ഇല്ല പോലീസിനെ കണ്ടാല്‍ കാലു ഇടിക്കും അല്ലെ... ഞാന്‍ പറഞ്ജോലം പോലീസിന്റെ അടുത്ത് . നീ പെടികണ്ട. പിന്നെ ഇതു ഒക്കെ ഓര്മ വേണം. കേട്ടല്ലോ

അങ്ങനെ ഏകദേശം ട്രെയിന്‍ നീങ്ങി നീങ്ങി ഒരു റെയില്‍വേ സ്റ്റേഷന്‍ എത്തി.......... "പേര് പറയില്ല " ഒരു സ്റ്റേഷന്‍..
അവിടെ വന്ന പാടെ സുന്ദരന്‍ ചാടി ഇറങ്ങി ആദ്യം കണ്ട പോലീസു കാരനോട് ചെന്ന് കാരിയം പറഞ്ഞു. ഒരു പണിയും ഇല്ലാതെ ചുമ്മാ ഇരുന്ന പോലീസു കാരന് ഇതു ജീവന്‍ മരണ പ്രശനം ആയി.
അങ്ങേരു പെട്ടന് ഫോണ്‍ എടുത്തു എന്തോക്കൊയെ പറഞ്ഞു. ഉടനെ സുന്ദരന്റെ ചുറ്റും മൂന്ന് നാല് പോലീസു എത്തി. ഇതു കണ്ട ഉടനെ സുന്ദരന്‍ നിലവിളിച്ചു സാറേ ഞാന്‍ അല്ലെ ട്രെയിനിന്റെ അകത്താണ്. ഞാന്‍ വന്നു പറഞ്ഞെ ഉള്ളു എന്ന്.
അത് കേട്ട പാടെ സുന്ദരനെ കളഞ്ഞു പോലീസു കാറ് ഓടി ട്രെയിന്റെ അടുത്ത് വന്നു.
എനിക്ക് ഇതില്‍ എന്തോ പന്തി കേട് തോന്നി ഞാന്‍ എല്ലാരുടെ ബാഗും എടുത്തു പതിയെ പുറത്തേക്കു ഇറങ്ങി. പോലീസു വന്നതോടെ ഇക്കാക്ക കൂടുതല്‍ ഉന്മേഷവാന്നി .
സുന്ദരനെ തട്ടി മാറ്റി പോലീസു കാരോട് എല്ലാ കരിയവും ഇക്കാക്ക പറയാന്‍ തുടങ്ങി. ഈ സമയം മാഷ്‌ ഓടി എന്റെ അടുത്ത് വന്നു പറഞ്ഞു. അളിയാ സംഗതി കൈ വിട്ടു. ഇക്കാക്ക അവിടെ നിന്ന് പ്രസങ്ങിക്കുന്നു. നമ്മുക്ക് മുങ്ങാം എന്ന്. ഞാന്‍ പറഞ്ഞു അളിയാ രണ്ടില്‍ ഒന്ന് അറിഞ്ഞിട്ടേ പൂകു എന്ന്..

അപ്പോഴേക്കും കംപാര്ടു മേന്റ്ന്റെ അടുത്ത് ഒരു പൂരത്തിനെ ആള് കൂടി. പോലീസു കാറ് ആ പെണ്‍കുട്ടിയോട് എന്തോക്കൊയോ ചോടികുന്നു. ആ സമയം കൊണ്ട് സുന്ദരനും ഇക്കക്കയും ട്രെയിന്റെ പുറത്തു ഇറങ്ങി ജനല്‍ വഴി കേള്‍ക്കുവൈരുനു.

പോലീസു : എന്താ നിന്റെ പേര് ?
പെണ്‍കുട്ടി: സുലോചന
പോലീസു : നിന്റെ കൂടെ വന്നത് ആരാ ?
സുലോചന : അത് അത് എന്റെ അമ്മയ്യാ
ഈ ബഹളം കേട്ട ഉടനെ അപ്രത്തെ കോപ്പയില്‍ കിടന്നു ഉറങ്ങുന്ന ഒരു സ്ത്രീ എഴുനേറ്റു വന്നു.. ഇതു കണ്ടു സുന്ദരന്‍ ഇക്കാക്കയോട് പറഞ്ഞു.
സുന്ദരന്‍: ഡാ അളിയാ നീ ഈ രാക്ഷസിയുടെ കയ്യില്‍ നിന്നാണ് ആ പെണ്‍കുട്ടിയെ രക്ഷിച്ചേ..!!
ഇക്കക്കായു ഇത് കേട്ടപോള്‍ അങ്ങ് കുളിര് കൂറി. എന്നാലും ആരെയും കാണിക്ക ഭാവത്തില്‍ ബാക്കി കൂടി കേള്‍ക്കാന്‍ നിന്ന്.
പോലീസു: കൊച്ചീ ഏതാണു നിന്റെ അമ്മ ?
സുലോചന: അതെ സാര്‍ , അമ്മയ്യും ഞാനും തമ്മില്‍ വഴക്കിട്ട ഇറങ്ങിയത്‌ അത് കാരണം എന്നോട് പിണങ്ങി അപുറത്തു പൊയ് ഇരിക്കുവ
ഉടനെ ആ അമ്മച്ചി പോലീസു കാരോട് : എന്താ സാര്‍ പ്രശനം ?കയ്യില്‍ കിട്ടിയ ഒരു കേസ് നഷ്ടപെട്ട സങ്ങടത്തില്‍ പോലീസു കാരന്‍ അവരോടു പറഞ്ഞു. പുറത്തു ഒരു പയ്യന്‍ എന്നോട് പറഞ്ഞു നിങ്ങള്‍ ഈ കൊച്ചിനെ വില്കാന്‍ കൊണ്ട് പോവുകയാണ് എന്ന്.. അത് അന്വേഷിക്കാന്‍ വന്നതാ.
പോലീസു: എവിടാട അവന്‍ മരിയടക്ക് യാത്ര ചെയുനവനെ കുറിച്ച് കുറ്റം പറഞ്ഞവന്‍.?
ഇതു കേട്ട പാടെ അമ്മച്ചി അവിടെ കിടന്നു ഒന്ന് ഉറന്നു തുള്ളി. അവര് ഞങ്ങളെ എന്തോക്കൊയെ കുറ്റം പറയാന്‍ തുടങ്ങി. പോലീസു കാറ് നിരാശരായി അവിടും വിട്ടു.
ഈ സമയം സുന്ദരന്റെ പുരവില്‍ നമ്മുടെ മീശ ചേട്ടന്‍ വന്നു നിന്ന്. എന്താ എന്ത് പറ്റി. ഞാന്‍ ഒരു ചായ കുടിക്കാന്‍ പോയി ഒന്നും അറിഞ്ഞില്ല. അവരെ പോക്കിയൂ.. ?
ഈ സമയം നമുടെ മാഷിനു ഒരു ബുദ്ധി തോന്നി. അവിടെ നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. ആ ജനാലയുടെ അരികില്‍ നില്കുന്നവന പോലീസിനോട് പറഞ്ഞത്.
അമ്മച്ചി ഇതു കേട്ടപാടെ ജനലിന്റെ അടുത്തേക്ക് നോക്കി.. ഈ സമയം ഇക്കാക്ക പെട്ടന് ഒരു പണി ഒപ്പിച്ചു.. നമ്മുടെ മീശ ചേട്ടനെ നോക്കി ഒരു ഡയലോഗ്
ഇക്കാക്ക: തനിക്കു വേറെ ഒരു പണിയും ഇല്ലെടൂ. മരിയടക്ക് യാത്ര ചെയ്യന്നവരെ കുറിച്ച് കുറ്റം പറയാന്‍. കേട്ട പാതി കേക്കാത്ത പാതി അമ്മച്ചി മീശ ചേട്ടനെ നോക്കി ഒടുകാതെ തെറി വിളി.
കൂട്ടതില്‍ ഞങ്ങള്‍ എല്ലാം ചേര്‍ന്ന് അങ്ങേരെ കുറച്ചു തെറി വിളിച്ചു.......
ഒന്നും അറിയാതെ മീശ ചേട്ടന്‍ ഞങ്ങളെ നോക്കി ......... "ഒരു പാവം പാവം രാജകുമാരനെ പോലെ".
ഈ സമയം ആ പെങ്കൊച്ചു ഇക്കകയെ ചൂണ്ടി കാണിച്ചു എന്തോ പറയാന്‍ തുടങ്ങി. ഇതു ഞാന്‍ കണ്ട ഉടനെ എല്ലാവരോടു ആയി പറഞ്ഞു.
"അളിയാ പണി പാളി ആ പെങ്കൊച്ചു ഇക്കക്കയെ നോക്കി എന്തോ പറയുന്നു. ജീവന്‍ വേണേല്‍ രക്ഷപെട്ടോ............"
അന്ന് ഞങ്ങള്‍ നാല് പേര് നാല് വഴിക്ക് ഓടി........ ഏകദേശം പത്തു മിനിട്ട് അവിടെ ഈ പ്രശനം പോടീ പൊടിച്ചു........... പിന്നെ എല്ലാം ശാന്തം.
അതിനു ശേഷം ഓരോ സ്ഥലത്ത് നിന്ന്, ഞങ്ങള്‍ വന്നു. അപ്പോഴേക്കും സമയം നല്ലോണം ഇരുട്ടി . ആരുടേയും മുഖം വ്യക്തം അല്ല.. എനിക്ക് അപോ തോന്നി എന്തായാലും എത്ര ആയതലേ ചുമ്മാ അവിടെ എന്താ നടന്നെ എന്ന് ചോടിക്കം എന്ന്........
ഞങ്ങള്‍ നാല് പേര് കൂടി ഒരു ചേട്ടന്റെ അടുത്ത് പൊയ് ചൊടിച്ചു. എന്താ ചേട്ടാ എവിടെ ഒരു പ്രശനം ഉണ്ടായിരുനീ കുറച്ചു മുന്നേ..
ചേട്ടന്‍: അത് ഒന്നും അല്ല.. ഒരുത്തന്‍ ഒരു അമ്മയും മോളും നാട്ടില്‍ പോകുമ്പോ അവരെ കുറിച്ച് അനാവശ്യം പറഞ്ഞു. അപ്പൊ ഞങ്ങള്‍ അവനെ ഒന്ന് പെരുമാറി. പിന്നെ ആണ് അറിയനെ അവന്‍ ഇവിടുത്തെ എസ. ഐ യുടെ ബന്ധു ആണ് എന്ന്.
"ഇതു കേട്ട പാതി കേള്‍കാത്ത പാതി. ഞങ്ങള്‍ മൂന്ന് പേരും കൂടി ഇക്കക്കയെ നോക്കി എനിട്ട്‌ പറഞ്ഞു:"എടാ ഒരുത്തനിട്ട് പാറ വൈകുമ്പോള്‍ എങ്ങനെ തിരിച്ചു കിട്ടും എന്ന് പ്രതീക്ഷികണം കേട്ട... നിനക്ക് കിട്ടണ്ട അടി ആയിരുനൂ ആ പാവം മീശ ചേട്ടന് കിട്ടിയത്. "
എന്തായാലും കാലാവസ്ഥ വളരെ മോശം ആയതു കൊണ്ട് . ഞങ്ങള്‍ മുന്നോട്ടു ഉള്ള യാത്ര പിന്‍വലിച്ചു കിട്ടുന്ന ബസ്സിനു കയറി തിരിച്ചു എത്തി.......
"അതിനു ശേഷം ഒരിക്കലും ജനറല്‍ കമ്പാര്‍ട്ട്മെന്റല്‍ ഞങ്ങള്‍ പോയിടില. പിന്നെ പോകുമ്പോള്‍ ഒക്കെ ആ പഴയ റെയില്‍വേ സ്റ്റേഷന്‍ എത്തുമ്പോള്‍ മുങ്ങും..
""""" പറയാന്‍ പറ്റില്ല എവിടുന്നോക്കെയാ അടി വരുന്നേ എന്ന്..................................."""""""""""""