2013, ജൂലൈ 8, തിങ്കളാഴ്‌ച

നോട്ടീസ് പീരീഡ്‌

ഐ.ടി. കമ്പനിയിൽ ജോലി ചെയ്യുനവർ അല്ല , മിക്ക ജോലിക്കര്കും ജോലിയിൽ നിന്ന് പിരിഞ്ഞു പോകും മുന്പ് കുറച്ചു കാലം നോട്ടീസ് പീരീഡ്‌ എന്നാ ഒരു കടമ്പ കടക്കണം. ശമ്പളം ഇല്ലാതെ,  അറിയാവുന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു ... അങ്ങനെ കൊറേ പാരകൾ   ഉള്ള ഒരു കാലം ...

ഐ.ടി. മേഘലയിൽ ആണ് ഏറ്റവും കൂടുതൽ resignation ഉം , ജോലി മാറ്റവും ഒക്കെ പെട്ടന് പെട്ടന് കാണാൻ കഴിയുന്നത്‌.. അത് കൊണ്ട് ഇവിടുത്തെ കാര്ർക്ക്  resignation  എന്ന് കേള്കനത് പുത്തരി അല്ല. പോകുന്നവാൻ എല്ലാര്ക്കും കൂടി ഒരു വിരുന്നു കൊടുക്കും, പോകാത്തവർ എല്ലാം കൂടി പിരിവു ഇട്ടു ഒരു ഗിഫ്റ്റ്  വാങ്ങി കൊടുക്കും. അവസാന ദിവസം ഒരു കുഞ്ഞ കൂടിച്ചേരൽ

ബൈ ബൈ .... അത്രേ ഉള്ളൂ ...

ഇവിടെയും ഇത് പോലെ എന്റെ അനുഭവങ്ങളിൽ ഇത്തിരി ഇല്ലാ കഥകൾ കുത്തി കയറ്റി എല്ലാവരെയും രസിപിക്കാൻ ഒരു ശ്രമം

ഇവിടെ ആരെയും കളിയാക്കുനില്ല എല്ലാം ഒരു സ്പോര്ട്സ് മാൻ സ്പിരിറ്റിൽ എടുക്കുകാ !!!!

പോട്ടന് ലോട്ടറി അടിച്ച പോലെ ആയിരുന്നു , അന്ന് ഞാൻ ഇന്റർവ്യൂ പാസ്‌ ആയി എന്ന് പുതിയ കമ്പനിയിലെ മാനേജർ വിളിച്ചു പറഞ്ഞപ്പോൾ.

പിന്നെ രണ്ടാമത് ഒന്ന് ആലോചിക്കാൻ നിന്നില്ല, തന്റെ സാമ്രാജ്യം തിനോട് വിട പറയാൻ തന്നെ ഞാൻ തീരുമാനിച്ചു...


വൈകെന്നേരം രാഹു കാലം കഴിഞ്ഞു യമകണ്ട കാലം തുടങ്ങും മുന്പ്.. രാജി കത്ത് വീശി എറിഞ്ഞു

രാജി കത്ത് വീശി എറിഞ്ഞു എന്ന് കൂടെ ഉള്ള ഉറ്റ ചങ്ങാതിയോട് പറഞ്ഞപ്പോൾ ആണ്, സംഭവത്തിന്റെ ഗൌവ്രം മനസ്സിൽ ആവുന്നത്. പുതിയ നിയമം അനുസരിച്ച് രാജി കത്ത് കൊടുത്താല മൂനിന്റെ അന്ന് അവര് പുറത്താക്കും. എന്റെ പുതിയ കമ്പനിയിൽ അവർ പ്രിത്തെകം പറഞ്ഞിടുണ്ട്. രണ്ടു മാസം കഴിഞ്ഞേവിളിക്കു അതിനു മുന്നേ എല്ലാം ശരി ആക്കണം എന്ന്..

അകെ പെട്ട അവസ്ഥയില ആയി പൊയ് ഞാൻ, ഇല്ലത്ത്  നിന്ന് ഇറങ്ങുകയും ചെയ്തു അമ്മാത്ത്  ഒട്ടു എത്തിയതും ഇല്ല എന്നാ അവസ്ഥ,

"ഈ ടൈമിൽ പഴം ചൊല്ല് ബോർ ആണ് എന്ന് അറിയാം, എന്നാലും പറഞ്ഞു പോയി.. "

പക്ഷെ ഭാഗ്യം എന്റെ മുന്നില് നോട്ടീസ് പീരീഡ്‌ അറുപതു ദിവസം ആയി വന്നു. എന്നെ കൊണ്ട് കമ്പന്യ്ക്കാർക്ക് കുറച്ചു ആവശ്യം ഉണ്ട് എന്ന്...

അതോടെ മനസിന്‌ ഒരു ആശ്വാസം ആയി, ഇനി ഇത് പോയാലും അവര് വിളിചിലെലും നാട്ടിൽ ചെന്ന് വേറെ പണി തപ്പാൻ ഉള്ള സമയം ഉണ്ടല്ലോ ...

അങ്ങനെ നോട്ടീസ് പീരീഡ്‌ ന്റെ ആദ്യ ദിവസം തീരാരയപ്പോൾ ആണ് മാനേജർ വിളിച്ചു പറയണേ ...

 ശംബളം  ഇല്ല ഈ അറുപതു ദിവസം

 എല്ലാം കൂടി പോകാൻ നേരം മാത്രമേ കിട്ടു എന്ന്..

"അങ്ങനെ ആദ്യ പണി പച്ച വെള്ളത്തില തന്നെ കിട്ടീ "

ഈ വിവരം കൂടി അറിഞ്ഞതോടെ , ഒരു ആവേശത്തിൽ ഞാൻ നേരെ മാനേജർ ഉടെ മാനേജർ ന്റെ റൂമിലേക്ക്‌ താളവട്ടത്തിലെ ജഗതിയെ പോലെ കയറി ചെന്ന്..

കയറി ചെന്നപ്പോൾ ആണ് പെട്ടന് ഓർത്തത്‌ പുള്ളി ഒരു ഹിന്ദി കാരാൻ ആണ്. എനിക്ക് ആണേൽ ഡയലോഗ്  എല്ലാം മലയാളത്തിലെ വരൂ.. പെട്ടന് മമ്മൂട്ടിയെ  മനസ്സിൽ ദ്യനിച്ചു അറിയാവുന്ന ഇംഗ്ലീഷ് ഭാഷയിൽ നാല് കാച്ചു...

"മലയാള പരിഭാഷ പറയാം : എടൊ ഞാൻ പോകുവാ. എനിക്ക് വേറെ നല്ല ജോലി കിട്ടി, ഇനി തന്റെ പണി എനിക്ക് വേണ്ട. ഞാൻ ഓണ്‍ സൈറ്റ് ചോദിച്ചപ്പോൾ  എന്നോട് ഒരു കൊല്ലം കാത്തിരിക്കാൻ പറഞ്ഞില്ലേ. ഇനി എനിക്ക് വേണ്ട."

അത്രയും നാള് ഒരു പട്ടിയുടെ വില കല്പിക്കാതെ ഇരുന്ന മാനേജർ ഞാൻ ഇല്ലെങ്ങിൽ കമ്പനി തന്നെ പൂട്ടി പോകും എന്നാ അവസ്ഥയിൽ കരയാൻ  തുടങ്ങി.

മറ്റുള്ളവരുടെ കണ്ണ് നിറഞ്ഞാൽ സങ്ങടം വരണ ഞാൻ മനഗേരോട് ഒരു solution പറഞ്ഞു.
"സർ ഞാൻ പോകുന്നില പകരം എനിക്ക് ഇപ്പൊ ഉള്ള ശമ്പളത്തിൽ  ഒരു കിലോ അരി വാങ്ങാൻ ഉള്ള കാശ് എങ്കിലും കൂട്ടി തരണം. ഇല്ലേൽ ഒരു മാസതിക്ക് എങ്കിലും എന്നെ ഓണ്‍ സൈറ്റ് വിടണം.

അത്രയും നേരം പൊതി തേങ്ങ നഷ്ടപെട്ട പട്ടിയെ പോലെ കരഞ്ഞു കൊണ്ടിരുന്ന മാനേജർന്റെ മട്ടും ഭാവവും മാറി

അങ്ങേരു മാന്യൻ ആയതു കൊണ്ട് തെറി വിളിക്കാതെ എന്നെ അടിച്ചു പുറത്താക്കി . പറഞ്ഞിട്ട് കാര്യം ഇല്ല ഇന്നത്തെ അവസ്ഥയിൽ പുള്ളി തന്നെ പച്ച വെള്ളം കുടിച്ച ജീവിക്കണേ ...

എന്നെ റൂമില നിന്നും അടിച്ചു പുറത്തു അകിയത് ആണേലും അത് കാണിക്കാതെ യുദ്ധം ജയിച്ചു വന്ന പോരാളിയെ പോലെ പുറത്തു ഇരിക്കാന ഒരു വേസ്റ്റ് ബിനിൽ ഒരു ചവിട്ടും വച്ച് കൊടുത്തു ഇറങ്ങി പോയി..

അങ്ങനെ സംഭവ ബഹുലമായ കുറച്ചു നാളുകള അങ്ങനെ പോയി. . .

ഈ കാലഘട്ടത്തിലെ ഫേസ് ബുക്ക്‌ ഒരു മഹാ സംഭവം തന്നെ ആണ് എന്ന് ഞാൻ അറിഞ്ഞത് .

കമ്പനി വിടുന്നു എന്ന് rules പ്രകാരം പുറത്തു പറയണത് തെറ്റ് ആണ്. പക്ഷെ ഞാൻ അത് പറയാതെ ചുമ്മാ ഫേസ് ബുക്കിൽ ഒരു status  update  ഇട്ടു.

"അറുപതു നാളുകള തികയാൻ കുറച്ചു ആഴ്ചകൾ കൂടി എന്ന് "

എന്റെ പിറന്നാളിന് പോലും ഒരു ലൈക്‌ അടിക്കാത്ത എന്റെ കൂട്ടുകാര് മുഴുവൻ എന്റെ update നു കമന്റും ലൈക്കും ... വെറും കമന്റ്‌ അല്ല.
" ചെലവ്  താടാ " എന്ന്... പിന്നെ ആണ് സ്വയം വച്ച പാര  ഞാൻ താനെ ഓര്കനത് .. ഫേസ് ബുക്കിലെ പതിയിൽ കൂടുതൽ പേരും എന്നെ പോലെ ഒരു ഐ. ടി. ജീവനക്കാരൻ തന്നെ ആണ്.

എന്റെ ജീവനിൽ കൊതി ഉള്ളത് കൊണ്ട് .. മൂണിന്റെ അന്ന് ഞാൻ ആ അപ്ഡേറ്റ് ഡിലീറ്റ് ചെയ്തു കളഞ്ഞു .

      നാളുകൾ  കഴിയുന്തോരും മനസ്സില് കൊറേ ആലോചനകൾ വന്നു കയറി..
"ഡിഗ്രി പഠനം കഴിഞ്ഞു ഓരോ കവലയിലും അമ്പല മുറ്റത്തും കറങ്ങി നടന്ന എന്നെ പോലെ ഉള്ളവരെ പിടിച്ചു ജോലി തന്ന കമ്പനിക്ക്‌ ദ്രോഹം ചെയാണോ വേണ്ടയോ എന്ന്...

പക്ഷെ നോട്ടീസ് പീരീഡ്‌ ന്റെ ഇരുപതു നാള് കഴിഞ്ഞപ്പോൾ എനിക്ക് ആ ദുഃഖം മാറി. ..

ഈ കൊല്ലത്തെ  appraisal  അഥവാ സ്കൂളിൽ പടികുമ്പോൾ കിട്ടണ  പ്രോഗ്രസ്സ് റിപ്പോർട്ട്‌ ... വന്നു.

സ്ഥിരഥ യാർന്ന  പ്രകടനം കൊണ്ട് എനിക്ക് ഇത്തവണയും സെക്കന്റ്‌ ക്ലാസ്സ്‌ ഉം  രണ്ടു ശധമാനം ശമ്പള വര്ധനവും കിട്ടി ...

എന്റെ പ്രൊജക്റ്റ്‌ ലെ ഏറ്റവും ആത്മാർത്ഥ കാണിക്ക ബഷീർ  ഇക്കാക്ക്‌ കിട്ടിയത് വെറും അഞ്ചു ശതമാനം വർധന ....

അവന്റെ കരച്ചില് കണ്ടപ്പോൾ ഞാൻ മനസ്സില് കരുതി...

"അന്നേ പോകാൻ തോനിയത് എന്റെ കാരണവന്മാർ  ചെയ്തെ പുണ്യം കൊണ്ട് ആണ്. ഇല്ലെങ്ങിൽ ഇവര് recession  എന്നാ പേരില് പുറത്താക്കണ ലിസ്റ്റിൽ ആദ്യം എന്റെ പേര് വന്നേനെ "

സോഫ്റ്റ്‌വെയർ ദൈവങ്ങൾക് നന്ദി പറഞ്ഞു അങ്ങനെ ആദ്യ മുപ്പതു ദിവസങ്ങള് ഞാൻ തള്ളി നീക്കി..."

അടുത്ത മാസം ഒന്നാം തിയതി വന്നു, കൂട്ടത്തിലെ എല്ലാര്ക്കും സമ്പളം വന്നു, എന്റെ ബാങ്ക് accountil  അന്നും ഒന്നും വന്നില്ല. ..

കാശ് ഇല്ലാത്ത സമയത്ത് മാലഗയെ പോലെ വന്നു കാശ് തരണ സരിത ചേച്ചി അന്ന് ലീവ് ആയിരുന്നു .

അത് കൊണ്ട് പുതിയ ഒരു മാലഘയെ തപ്പി ഞാൻ ഇറങ്ങി..
കാരണം,  ഇവിടുത് കാരക് പറഞ്ഞ മനസിലാവും രണ്ടു മാസം കഴിയുമ്പോൾ മൊത്തം കൂടി കിട്ടും എന്ന്. പക്ഷെ പത്താം ക്ലാസ്സ്‌ പാസ്‌ ആവാത്ത എന്റെ ഹൌസ് ഓണർ ഇതൊകെ പറഞ്ഞ അറിയില്ല ...

അപ്പൊ ആകെ ശരണം "കടം " മാത്രം...

എനിക്ക് ശമ്പളം വന്നില ഞാൻ കടം വാങ്ങാൻ വരും എന്ന് എല്ലാര്ക്കും 6 th sense  ഉണ്ടായി എന്ന് തോന്നുന്നു.. ഒരുത്തനും സീറ്റിൽ  ഇല്ല... കുറച്ചു മുന്നില് പോയപ്പോൾ അവിടെ ഇരിക്കുന്നു, ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും വലിയ പൊങ്ങച്ചക്കാരി "സിസിലി " .... കുറച്ചു കാലം ഇവളുടെ കത്തി കേട്ട് സഹികാതെ വന്നപ്പോൾ രണ്ടു ഡയലോഗ് അടിച്ചു . അതോടെ അവളും ഞാനും തമിൾ ഉള്ള സംസാരം നിന്ന്..

ഇന്ന് ഞാൻ ആണല്ലോ ആവശ്യകാരൻ ,, വേറെ വഴി ഇല്ലാത്തതു കൊണ്ട് സിസിലിയോടു ചോദിക്കാൻ അവളുടെ സീറ്റിൽ എത്തി... ആദ്യം പിണക്കം മാറ്റം ചെറിയ ഒരു നമ്പറ ഇട്ടു നൊക്കീ..

"സിസിലി നിന്റെ കല്യാണം ഉറച്ചു എന്ന് കേട്ടല്ലോ ഉള്ളത് തന്നെ.. ... ചുമ്മാ ഇറക്കിയത പക്ഷെ പണി അവിടെ പാളി .

അവളുടെ കല്യാണം ഒറിജിനൽ ആയി ഉറച്ചു.. ഈ മാസം പതിനെഴുനു ...

കടം വാങ്ങാൻ പോയ ഞാൻ അവളുടെ കയ്യില നിന്ന് കല്യാണ കുറിയും വാങ്ങി... നല്ല ഒരു ഗിഫ്റ്റ് ആയി വരും എന്ന് വാക്കും  കൊടുത്തു ...

അപ്പോഴും മനസ്സില് ഒരു ചിന്ഥ  മാത്രമേ ഉള്ളു... "മനുഷനു ശമ്പളം ഇല്ലാത്ത സമയത്ത് മാത്രമേ എല്ലാരും എന്നെ ഒരോന്നിനു ക്ഷണിക്കു, ഈ മാസം ഇതും ചേർത്ത് രണ്ടു കല്യാണം 1 വീട് പാല് കാച്ചൽ,  ഒരു വിവാഹ വാര്ഷികം " ചിലപ്പോ കാശ് ഇല്ലാതെ സമയത്ത് എങ്ങനെ ജീവിക്കണം എന്ന് പടച്ചോൻ പഠിപ്പികണതു  ആവും :)


                 എന്റെ ഹൌസ് ഓണർ നെ പേടിച്ചു അന്ന് ഞാൻ എന്റെ വീട്ടിൽ പോയില്ല.. കൂട്ടുകാരന്റെ വീട്ടിൽ പൊയ് കിടന്നു അടുത്ത ദിവസം കാശ് ആയി വരണ സരിത ചേച്ചിയെ കത്ത് ഇരുന്നു..

ഭാഗ്യം അവര് പണി തന്നില്ല അവരുടെ കയ്യില നിന്ന് കുറച്ചു കാസ്ഷ് കടം വാങ്ങി... ഈ മാസം തള്ളി നീക്കാൻ ഉള്ള budget  ഇട്ടു..

മാസ അവസാനം ഉള്ള budget അവതരിപികുമ്പോൾ പുറകില നിന്ന് എന്റെ team  lead ന്റെ ഒരു അവിഞ്ഞ വിളി....

ഞാൻ പോകും മുന്പ് ഞാൻ ചെയ്യാനാ കാര്യങ്ങൾ എല്ലാം എന്റെ ജൂനിയർ പെണ് കൊച്ചിന് പറഞ്ഞു പടിപികണം എന്ന്..

"ഒരു പണിയും ഇല്ല മൊത്തത്തിൽ ഒരു സെറ്റപ്പ് ആണ് എന്ന് എനിക്ക് മാത്രം അല്ലെ അറിയൂ. പിള്ളേരെ പഠിപ്പിച്ച  എന്റെ കള്ളി പുറത്തു ആവും."

പഠിപ്പിക്കാൻ ഉള്ള ഒരു ടൈം ടേബിൾ ഞാൻ  ഉണ്ടാക്കി ... സത്യത്തിൽ ഒറ്റ ദിവസം മതി. പക്ഷെ  എന്നെ പടിപിച്ച സാമി അണ്ണൻ കാണിച്ച അതെ നമ്പറ ഞാനും ഇവിടെ ഇറക്കി.. ഒരു ആഴ്ച നീളുന്ന പഠനം.

പഠനം തുടങ്ങി രണ്ടിന്റെ അന്ന് പഠിക്കാൻ വന്ന മാർവാടി  കൊച്ചു ഹിന്ദിയില എന്നോട് പറഞ്ഞു.
"ഇത്ര ചെറിയ കാര്യം ആണോ ചേട്ടാ, ചേട്ടൻ ഒരാഴ്ച എന്നെ പഠിപ്പിക്കാൻ പോകുന്നത് ഞാൻ ബോർ അടിച്ചു മരിക്കും... "

സ്വന്തം വില പോകാതെ ഇരിക്കാൻ വേണ്ടി. ഞാൻ നമ്മടെ മലയാളികളുടെ പണി അവിടെ തുടങ്ങി. അവളെ കൊണ്ട് imposition  എഴുത്തികുവ , programing  codeഎഴുതികുവ എന്നുള്ള കലാ പരിപാടിക്കൾ ഇതിന്റെ ഇടക്ക് ആ കൊച്ചിനെ കൊണ്ട് ചുമ്മാ cafeteria യിൽ പൊയ് ചായ (ഫ്രീ ആയി അത് മാത്രമേ കിട്ടു)  കുടികുവ ,

അവസാനം അവളോട്‌ ഇവിടെ എങ്ങനെ ആര്ക്കും പിടികൊടുകാതെ ജീവിക്കാം എന്നാ technique  പറഞ്ഞ കൊടുത്തു .

 ഗുരു ദക്ഷിണ ആയി ഇത്തിര കാശ് കിട്ടും എന്ന് ഞാൻ കരുതി. പക്ഷെ മാർവാടി  കൊച്ചു പണി തന്നു.. അവള്ക്ക് ഞാൻ ട്രീറ്റ്‌ നടത്തേണ്ടി വന്നു... ഇല്ലേൽ അവള് എന്റെ കള്ളത്തരം പുറത്തു പറഞ്ഞല്ലോ എന്ന് പേടിച്ചിട്ടു  :(


...അങ്ങനെ അങ്ങനെ ഒരു ആഴ്ച തള്ളി നീക്കി..

അങ്ങനെ കമ്പനിയിലെ നോട്ടീസ് പീരീഡ്‌ ന്റെ അവസാന പതിനഞ്ചു നാളുകള കൂടി അവശേഷികെ , പുതിയ കമ്പനിയിൽ നിന്ന് ഒരു വെള്ളി ഇടി..

"ഞാൻ ഇത് വരെ വർക്ക്‌ ചെയ്യാത്ത കൊറേ കാര്യങ്ങൾ പഠിച്ചിട്ടു എങ്ങോട്ട് വന്ന മതി എന്ന്..

" ശമ്പളം ഇത്രയും കൂട്ടി തന്നപോഴേ ഞാൻ കരുതി.. എന്തോ പാര  ഉണ്ട് എന്ന്.. "


ഇതിന്റെ ഇടയില ഒരു കിടിലം കാര്യം ഉണ്ട്.. ഒരു പ്രേമം സംഭവം one  side  ആണ്. അപ്പുറത്തെ tower ലെ ഒരു കൊച്ചു. .. കുറച്ചു കാലം ആയി ഞാൻ അവളെ നോക്കാൻ തുടങ്ങിയിട്ട്. പക്ഷെ ഇത് വരെ മിണ്ടിയിടില്ല , അല്ല നേരെ നിന്ന് കണ്ടിട്ടില്ല എന്ന് താനെ പറയാം..

ഇനി അകെ ഉള്ള പതിനഞ്ചു നാളുകള അല്ലെ ഇവിടെ  ഉള്ളു, ദൈര്യം സംഭരിച്ചു നേരെ ഒരു ദിവസം അവളുടെ tower ഇൽ  പോയി .. അവരുടെ flooril  എത്തി..

തലേന്ന്  സാബു  പഠിപ്പിച്ച മുഴുവൻ ഡയലോഗ് മൂന്ന് തവണ rehesal എടുത്തിട്ട് ആണ് അവിടെ പോയത്...

അവളുടെ അടുത്ത് എത്തി.. excuse  me  എന്ന് പറഞ്ഞു ...അവള് തിരിഞ്ഞു എന്നെ നോക്കി

കന്നടയിൽ  ഒരു ഡയലോഗ് " ഏൻ  സാർ  എൻ  അഗബ് എകിട്ടു " മീൻസ്‌ എന്ത് വേണം എന്ന് !!!!!!!!!!!!!!!!!

ഇത്ര നാലും അവള് മലയാളി അച്ചായത്തി ആണ്, വളച്ച വീഴും , ജോലി ഉള്ളത് കൊണ്ട് ജീവിതം settle  എന്നൊക്കെ കരുതി ഞാൻ ചിലവാക്കിയ സമയം മുഴുവൻ ഒറ്റ നിമിഷം കൊണ്ട് വേസ്റ്റ് ആയി....   അവിടെ നിന്ന് തടി തപ്പാൻ ആയി  ചുമ്മാ  അവളാട് അവരുടെ മാനേജർ ന്റെ പേര് ചോദിച്ചു , എങ്ങനെ ഒക്കെയോ ഞാൻ തടി തപ്പി..

എനിക്ക് വേണ്ടി അവളുടെ ഇൻഫർമേഷൻ ഒപ്പിച്ചു തന്ന എന്റെ കൂട്ടുകാരാൻ    സാബുവിനെ ഞാൻ എനിക്ക് അറിയവന തെറി മുഴുവൻ വിളിച്ചു..

one  side  ലവ് പൊളിഞ്ഞ സങ്ങടത്തിൽ എന്റെ ഓഫീസില തിരിച്ചു എത്തി.. ഈ പ്രേമം പോട്ടനത് ഒന്നും എനിക്ക് ഒരു പുത്തരി  അല്ലാത്തത് കൊട്നു ഞാൻ അതോകെ അങ്ങ് വിട്ടു കളഞ്ഞു.


അങ്ങനെ കാത്തിരുന്ന അവസാന നാളും  എത്തി.... ഇത്ര നാല് ഓരോ ആളുകള് പോകുമ്പോൾ എന്തോകെ ആണോ നടക്കണത്‌ അത് പോലെ എന്റെ കാര്യത്തിലും നടന്നു...

ഇത്രനാള് കൂടെ ഉണ്ടായിരുന്നു ഉള്ളരോടും യാത്ര പറഞ്ഞു..

കൂടെ ഉള്ളവരുടെ വില അറിയാന നിമിഷം എന്ന് പറയണത് അവരോടു യാത്ര ചോടികുമ്പോൾ ആണ്.. ഓരോ ആളുകളും സ്ഥലങ്ങളും അതിന്റെ വില ഞാൻ ഈ നിമിഷം മനസിലാക്കി.

അങ്ങനെ ഞാൻ ആ വലിയ കമ്പനിയിലെ tag  ഊരി  കൊടുത്തു പടി ഇറങ്ങി...

ഒരിക്കലും തിരിച്ചു സ്വന്തം ഇഷ്ടം പ്രകാരം കയറാൻ പറ്റാത്ത ആ വാതിലിൽ മുന്നില് ഒരു രണ്ടു നിമിഷം നോക്കി നിന്ന്.. ഞാൻ നടന്നു അകന്നു..

"മനസ്സിൽ ഒരു ഡയലോഗ് മാത്രം വന്നു നിറഞ്ഞു നിന്ന്."

ഇനി മുതൽ എനിക്ക് ഈ കമ്പനി. " എന്റെ പഴയ കമ്പനി " ഇവിടുത്തെ ആളുകൾ  എന്റെ പഴയ ചങ്ങാതി മാറ്.  ഒരു കാലത്ത് ഞാനും ഇവിടുത്തെ ഒരു അംഗം ആയിരുന്നു ....



"പുതിയ കമ്പന്യിൽ പുതിയ കൊറേ കോലാഹലങ്ങൾ കാത്തിരിപ്പുണ്ടാവും ഇനി അവിടെ എന്തോകെ നടക്കുമോ എന്തു... ഞാൻ അല്ലെ അങ്ങോട്ട്‌ പോകുനത്.. മിക്കവാറും ഒരു മഹാഭാരത യുദ്ധം താനെ കാണാം ....


                                                                                                             എന്ന് സ്വന്തം
                                                                                                                 സുഹുർത്ത്