2015, ജൂൺ 25, വ്യാഴാഴ്‌ച

Why I left Facebook ???

ഈ ഒരു തല കേട്ട് കാണുമ്പോൾ വിചാരിക്കരുത് ... യെവനട ഇവൻ . ഏതോ വലിയ പുള്ളിയാ  എന്നൊക്കെ.

പലരും എഴുതി തഴമ്പിച്ച  ഒരു ഒരു കാര്യത്തെ കുറിച്ച് എന്റെ കാഴ്ച്ചപാടിൽ  ഞാൻ എഴുതി ചേര്ക്കുന്ന കുറച്ചു വാചകങ്ങൾ  ആയി കാണുക.

2011 ഇൽ  ആണ് ആദ്യം ആയി ഞാൻ ഫേസ്ബുക്ക് അംഗം  ആവുനത് . അത് വരെ ഓർക്കുട്ട് എന്നാ ഓര്മ കൂട്ടത്തിൽ  ഏറ്റവും സജീവമായി  ഫോട്ടോ ഷെയർ ചെയ്യുന്ന ഒരു വ്യക്തിയും. അത് പോലെ കമന്റ്‌ അടി ഒക്കെ ആയി നടന്ന കാലം.

ആ സമയം , ഓർക്കുട്ട് എന്നാ സൈറ്റ്  വിട്ടു എല്ലാരും ഫേസ് ബുക്ക്  എന്നാ ലോകത്തിലേക്ക്‌ ചേക്കേറി. കാലത്തിന്റെ കൂടെ നമ്മളും ഒഴുകണ്ടേ ഞാനും ഒഴുക്കി.
അങ്ങനെ ലോകത്തിലെ ഏറ്റവും ജനസങ്ങ്യ  ഉള്ള ഒരു പ്രസ്ഥാനത്തിൽ  ഞാനും അംഗം ആയി മാറി.

തുടക്കം വളരെ രസകരം ആണ്. പുതിയ ഒരു ലോകത്തിൽ  എത്തി പെട്ട ഒരു അവസ്ഥ . എന്റെ ഓരോ ചലനങ്ങളും  ഞാൻ കുറിച്ച് വൈകുന്നു അതിനു എന്റെ കൂട്ടുകാർ  കളിയാക്കുന്നു , ചിലര് അതിനെ സപ്പോർട്ട്  ചെയ്യുന്നു.

പിന്നെ പിന്നെ അതിന്റെ ഒരു രസം എനിക്ക് മടുത്തു തുടങ്ങി. എന്റെ ഡയറി ഇൽ  ഞാൻ എഴുതിയത്‌  മറ്റാരും വായികുന്നത്  എനിക്ക് ഇഷ്ടം അല്ല. പക്ഷെ  ഇവിടെ അതിനു നേരെ  തിരിച്ചു  ഉള്ള കാര്യങ്ങൾ ഇവിടെ നടന്നു തുടങ്ങി.

അങ്ങന ആ ആശയം ഞാൻ .നിരത്തി.

വെറുതെ ഇരുന്നാൽ ഫേസ് ബുക്ക് ചീത്ത ആയാലോ`എന്നാ ഒരു തോന്നല ആയി മനസ്സിൽ. അങ്ങനെ വീണ്ടും കൊറേ പരീക്ഷങ്ങൾ  എല്ലാത്തിന്റെയും അവസാനം മടുപ്പ് മാത്രം.

ഈ കാലത്ത് എല്ലാം ഫേസ് ബുക്ക് എന്നാ ആശയം അതിന്റെ വ്യാപ്തി വളരെ മാറി പൊയ്. പല വലിയ ആൾക്കാരും  ഇതിലെ അംഗം ആയി മാറി.

ഫേസ് ബുക്ക് പലരും തങ്ങളുടെ ബ്രമാസ്ത്രം ആക്കി മാറ്റി. egypt ഇൽ  നടന്ന രാഷ്ട്രീയ മാറ്റങ്ങൾക്  വരെ ഫേസ് ബുക്ക് ഒരു പ്രധാന  ആയുധം  ആയി മാറി.

അതൊക്കെ രാഷ്ട്രീയ കാര്യങ്ങൾ ഞാൻ അതിലൊന്നും തല ഇടാൻ പോണില്ല..

അതിനെ കാൽ രസം ഉള്ള ഒരു കാര്യം ഉണ്ടായി . . .

സിനിമകളെ കുറിച്ച് ഉള്ള വിലയിരുത്തൽ ... പണ്ടൊക്കെ പടത്തിനു  പൊയ് ഇടി കൊണ്ട് ക്യൂ നിന്നു  ടിക്കറ്റ്‌ എടുത്തു പടം മോശം ആയാൽ. ആകെ ചെയനതു  തിയേറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ ടിക്കറ്റ്‌ എടുക്കാൻ നിക്കുന്നവരെ നോക്കി ഒരു ഡയലോഗ് "പടം മഹാ കൂറ  ആണു  ആരും കയറല്ലേ എന്ന് "

പക്ഷെ ഫേസ് ബുക്ക് വന്നപ്പോൾ അതിൽ നിന്ന് ഒരു വ്യത്യാസം ഞാൻ കണ്ടു.

ചിലരുടെ ഫേസ് ബുക്ക് സ്റ്റാറ്റസ് പെട്ടന് മാരും ഒരു പടം കണ്ട ഉടനെ...

"മച്ചു  പടം വളരെ മോശം . ഞാൻ കഴിഞ്ഞ ആഴ്ച കണ്ട കൊരിയെൻ  പടത്തിന്റെ  കോപ്പി ... എന്റെ rating ... പത്തിൽ രണ്ടു എന്ന്."

ഇത് കാണുമ്പോൾ അതിന്റെ ഫോർവേഡ് ചെയ്യാൻ നൂറു പേര് അതിൽ നിന്ന് അടുത്ത സെറ്റ് പോകാൻ 500 പേര് അങ്ങനെ ആ  പടത്തിന്റെ  കാര്യത്തിൽ ഒരു തീരുമാനം ആവും ...

ഇത് പോലെ ഒക്കെ ഞാനും കുറച്ചു പടങ്ങളെ  കുറിച്ച് എഴുതി. പിന്നീടു ഒരു ഷൂട്ടിംഗ് location  കാണാൻ നേരിട്ട് പോയപ്പോൾ  അവരുടെ കഷ്ടപാട് കണ്ടപ്പോൾ ഫേസ് ബുക്ക് വഴി പടം promotion  ഞാൻ നിരത്തി..


ഏറ്റവും ഞാൻ ഫേസ് ബുക്ക് നോട് വിട പറയാൻ കാരണം ഈ കാണുന്ന celebrations  കാരണം ആണ്.

ഇത് ഒരു ഉദാഹരണം മാത്രം , പറയാൻ തുടങ്ങിയ ഒരുപാടു ഇണ്ട് .

പണ്ട് സ്കൂളിൽ പടികുമ്പോൾ ഒരു വര്ഷം ആകെ അറിയവന ദിവസങ്ങൾ  വാലൻന്റൈൻ ഡേ, indepence  ഡേ, റിപുബ്ലിക്  ഡേ etc  etc ....

ഇന്ന് ഉള്ള സ്ഥിതി അതാണോ... വര്ഷത്തിലെ  365 ദിവസവും ഇപ്പൊ ഓരോ ആഗോഷം ആണ്. അത് ഇത് വരെ നേരിട്ട് ആഗോഷികാത്തവർ അന്ന് തുടങ്ങും വെളുപ്പിനെ ...

mothers  ഡേ യുടെ അന്ന് എല്ലാരും അമ്മയുടെ കൂടെ നിക്കുന്ന ഫോട്ടോ ആയിരിക്കും ഫേസ് ബുക്കിൽ വാൽ  പേപ്പർ ആയിട് ഇടുക. ചിലര് എന്റെ അമ്മ ആണ് എനിക്ക് ദൈവം അങ്ങന അങ്ങന.... വായിച്ചാൽ വാള്  വൈകാൻ തോന്നണ  കമന്റ്സ്  ഇടും.
"ഇന്ന് വരെ  പെറ്റ  തള്ളക്കു  ഒരു ഗ്ലാസ്‌ വെള്ളം കൊടുക്കാത്ത  ടീംസ് ആയിരിക്കും."
അത്  ഏറ്റു  പിടിക്കാൻ കൊറേ celebrities  കൂടെ കാണും. ..

എന്തിനും ഏതിനും സോഷ്യൽ മീഡിയ യിൽ ഹിറ്റ്‌ അവൻ നോക്കണ സമൂഹം അന്ന് ഒരു ദിവസം എത്ര പാവപെട്ട അമ്മ മാരുടെ കണ്ണുനീർ  തുടച്ചു കാണും.????

എല്ലാം വെറും ഷോ...... :(

അത് പോലെ ആവേശം മൂത്ത് കളിക്കാരുടെ നെഞ്ചത്ത് കയറി പൊങ്കാല ഇടുന്ന സമൂഹം ആണ് ഇപ്പൊ.

നമ്മൾ ഒരു ക്രിക്കറ്റ്‌ കളി തോറ്റാൽ  .. അറിയാണ്ട് മാറിയ ഷറപ്പോവ സച്ചിനെ അറിയില്ല എന്ന് പറഞ്ഞ...

അപ്പൊ അവരുടെ ഒഫീഷ്യൽ സൈറ്റ് കയറി നമ്മൾ അങ്ങ് പൊങ്കാല ആണ്.

ഇങ്ങനെ ഇങ്ങനെ ഓരോ അബസതരം മൂത്തപ്പോൾ ഞാൻ എന്റെ ഫ്രണ്ട് ലിസ്റ്റ് കയറി ഒന്ന് പരിശോദിച്ചു.
ഇല്ല എല്ലാം എനിക്ക് അറിയാവുന്ന ഞാൻ സംസരിചിടുള്ള ആൾകാർ തന്നെ. വേറെ ആരും ഇല്ല.. പക്ഷെ ഇത് അല്ല ഒറിജിനൽ ഫേസ് ബുക്ക് എന്ന് ഞാൻ അറിനജപ്പോ ഞാൻ എന്നോട് തന്നെ ചോദിച്ചു പൊയ്.. "താൻ ഇപ്പോഴും ഇതു യുഗത്തില എന്ന്.."


ആകെ എനിക്ക് ഫേസ് ബുക്ക് എന്നാ സോഷ്യൽ മീഡിയ കാരണം ഗുണം കിട്ടിയത് ഞാൻ പോയ സ്ഥലങ്ങളെ കുറിച്ച് അതിന്റെ ഫോട്ടോസ് അപ്‌ലോഡ്‌ ചെയ്തു . അത് പലര്ക്കും ട്രിപ്പ്‌ പോകാൻ ഒരു വഴി കാട്ടി ആയി.


ഒരിക്കൽ ഒരു വിരുതൻ  പറഞ്ഞ കാര്യം ഓര്മ വരുന്നു.  "അളിയാ എന്റെ വീട്ടിൽ ഒരു കല്യാണ ആലോചന  വന്നു. എനിക്ക് പെണ്ണിനെ ഒക്കെ ഇഷ്ടപ്പെട്ടു . പക്ഷെ ഞാൻ അവളുടെ ഫേസ് ബുക്ക് കയറി നോക്കിയപ്പോ  കണ്ടത് പെണ്ണിന്റെ കൂട്ടുകാരികൾ എല്ലാം വെടക്ക ആണ് എന്ന്. .അതോണ്ട് ഇവളും പോക്ക്ക എന്ന് കരുതി ഞാൻ വേണ്ട എന്ന് വച്ച്.."

അറിഞ്ഞോ അറിയാതെയോ ആരോ ചെയ്ത തെറ്റ് കൊണ്ട് എത്ര പേരുടെ കല്യാണം ആണ് മുടങ്ങിയെ..

അത് പോലെ ഈ അടുത്ത് അറിഞ്ഞത് ഫേസ് ബുക്ക് വഴി പരിചയ പെട്ട ആള് ആയി ഒളിച്ചു ഓടി , കാശ് അടിച്ചു മാറ്റി. ..

ഒരു കമ്പ്യൂട്ടർ ഓണ്‍ ചെയ്തു അതിൽ ഇൻറർനെറ്റിൽ address  ടൈപ്പ് ചെയ്തു കയറാൻ അറിയാന ഒരാളെ ഞാൻ ഇത്തിരി വിവരം ഉള്ളവന എന്ന് വിളിക്കും. അങ്ങനെ ഉള്ള അല്കാര് ആണല്ലോ ഇത് പോലെ ഉള്ള ഉടായിപ്പ് പരിപാടി കാണിക്കുന്നത്.

ഫേസ് ബുക്ക് എന്നാ ലോകം മായ ആണ് എന്ന് ഞാൻ അത് de activate ചെയ്തപ്പോൾ മനസിലായി.

ഞാൻ അത് വരെ ഫേസ് ബുക്കിൽ മാത്രം ചാറ്റ് ചെയ്തു ഇരുന്ന എന്റെ കൂട്ടുകാർ , ഇന്ന് അവർ ഫേസ് ബുക്കിൽ മാത്രം ഒതുങ്ങുന്നവർ അല്ല, ഒരു ആവശ്യത്തിനു വിളിച്ചാൽ ഓടി ഇതും. അത് പോലെ തിരിച്ചും.

21 ഇഞ്ച്‌ സ്ക്രീനില തെളിഞ്ഞു കാണുന്ന ലോകം അല്ല എപ്പോ എന്റെ ലോകം.  ഒരുപാടു തിരക്കുകൾ ഉണ്ട്. പക്ഷെ അതിന്റെ ഇടയിലും ഇപ്പോഴും ഞാൻ പലരുടെ ബർത്ത് ഡേ ഓര്ത് വച്ച് വിളിക്കുന്നു.
അവരുടെ സന്തോഷത്തിലും സങ്കടത്തിലും പങ്കു കൊള്ളുന്നു.

de  activate  ചെയ്ത ലോകം എനിക്ക് ഇപ്പോൾ ഒരുപാടു സന്ദോഷം തരുന്നു.

kidney  മാറ്റി വിക്കാൻ പാട് പെടുന്ന ഒരു വ്യക്തിയുടെ ഫോട്ടോ ഷെയർ ചെയാറില്ല പകരം, എനിക്ക് ആവുന്ന പോലെ ഞാൻ സഹായികാറുണ്ട്.

വഴിയില പിച്ച എടുക്കുന്ന പാവം അല്കരുടെ ഫോട്ടോ കണ്ടു ഫീലിംഗ് sad  എന്ന് കമന്റ്‌ ചെയാറില്ല. പകരം അവര്ക് ഞാൻ എന്നാൽ കഴിയുന്ന ധന  സഹായം ചെയരുണ്ട്.

ബർത്ത് ഡേ ആഗോഷികുന്ന കൂട്ടുകാരന്റെ ഫോട്ടോയിൽ ലൈക്‌ അടിക്കാറില്ല. പകരം അവനെ വിളിച്ചു ഞാൻ വിഷ് ചെയരുണ്ട്.

അങ്ങനെ എന്റെ ലോകം ഇപ്പോൾ ഒരുപാടു വലുതായി ആയി എനിക്ക് തോന്നാറുണ്ട്.


That's why I felt I need to left from facebook.

                                                                                                                         എന്ന് സ്വന്തം ,
                                                                                                                         സുഹുർത്ത് .