2016, ജനുവരി 26, ചൊവ്വാഴ്ച

പരീക്ഷക്ക്‌ ക്ലാസ്സ്‌ ഉണ്ടോ ????

പുതു തലമുറ ഒരിക്കലും കേട്ടിട്ടില്ലാത്ത , എന്നാൽ പഴയ തല മുറയിലെ പലരുടെയും ഭാവി മാറ്റി മറിച്ച  ഒരു ചോദ്യം ഉണ്ട് ........

പരീക്ഷ ഒക്കെ ജയിച്ചോ ?? ക്ലാസ്സ്‌ ഉണ്ടോ ???

ഞങ്ങളടെ ഇടയിൽ  ഈ ക്ലാസ്സ്  വച്ച് ആണ് ഓരോ ആൾകാരെ  വില ഇരുത്തുന്നത്‌ .

എന്റെ കൂട്ടുകാരുടെ ഇടയിൽ  മാത്രം അല്ല , പഴമക്കാരുടെ ഇടയിലും അത് പോലെ തന്നെ ആണ്.

ചില സാഹചര്യത്തിൽ ആൾകാരുടെ  സത്യ സന്ത്യത അളക്കനതും  ക്ലാസ്സ്‌ വച്ചാ...

"അവനെ ഡിഗ്രിക്ക് ഫസ്റ്റ് ക്ലാസ്സ്‌ ഉള്ളവൻ  ആണ് , അവൻ പറയണത് ഒക്കെ സത്യമാ "

അത് പോലെ ഒരാളുടെ സങ്ങടം അദവ വിധി അളക്കുന്നതും ക്ലാസ്സ്‌ വച്ചാണ് .

"പാവം പഠിക്കണ  പയ്യൻ  ആയിരുന്നു പഠിക്കണ  കാലത്ത് ക്ലാസ്സ്‌ ഒക്കെ വാങ്ങിയതാ , ഇപ്പൊ അവന്റെ ഗതി കണ്ടാ "

ഇതൊക്കെ സാധാരണക്കാരുടെ ഇടയിൽ  ഉള്ളത് ആണ്.

ഞങ്ങളടെ  ഒരു കാഴ്ചപാടിൽ , distinction വാങ്ങിയവൻ..."അളിയാ അവൻ  ഒരു ബുദ്ധി  ജീവി  ആണു "

തരക്കേടില്ലാത്ത മാർക്ക്‌ വാങ്ങിയാൽ ..."അളിയാ അവൻ പാവം ആണ്, അത്രയ്ക്ക് തല ഒന്നും ഇല്ല "

ഇനി പഠിക്കാത്തവൻ  ആണെലോ ...മച്ചാനെ ഇവാൻ ആള് ഒരു തല്ലി പൊളി ആണ്, പക്ഷെ നമ്മടെ കൂട്ടത്തിൽ  ആണു "

ഇത് പോലെ പഠിക്കുമ്പോൾ പ്രേമിക്കാനും ക്ലാസ്സ്‌ നിർബന്ദം ആയി മാറിയ കാലം ഉണ്ടായിരുന്നു .

പ്രേമിച്ച പെണ്ണ് ന്റെ വീട്ടിൽ പൊയ് പെണ്ണ് ചോദിക്കുമ്പോൾ തൊട്ടു , പെണ്ണ് ഒരുത്തനെ സെലക്ട്‌ ചെയ്യണ  കാര്യത്തിൽ വരെ ഇത് ബാതകം ആണ്.

തിരിച്ചും അങ്ങനെ തന്നെ ആണ്.

അങ്ങനെ പരീക്ഷ ക്ലാസ്സ്‌ ഇതൊക്കെ ജീവിതത്തിൽ ഒരുപാടു ചിന്ദകൾ വരുത്തിയ കാലം ഉണ്ടായിരുന്നു.

ഇടക്ക് വച്ച് ഒരു കൂട്ടുകാരൻ  ആയി സംസാരിച്ചു ഇരുന്നപ്പോൾ ആണ് പണ്ട് പരീക്ഷ കാലത്ത് ഉണ്ടായ കൊറേ കാര്യങ്ങൾ ഓർമ  വന്നത്.

ഇത് പോലെ ഉള്ള അനുഭവങ്ങൾ പലർകും  ഉണ്ടായി കാണും .. എല്ലാം കൂടി ഒന്നു  കുറിച്ചു  വൈക്കാം  എന്ന് കരുതി.

പരീക്ഷ ഒക്കെ ഒരു പേടി സ്വപ്നം ആയി മാറിയത് ഏകദേശം ഒരു പത്താം ക്ലാസ്സ്‌ ആയതോടെ ആണ്.

അത് തുടങ്ങാൻ കാരണം , പത്താം ക്ലാസ്സിലെ ആദ്യ ദിവസം തന്നെ സാറ് വന്നു പറഞ്ഞ ഡയലോഗ് ഒറ്റ ഒന്ന് ആണ്.

അത്ര നാളും  എങ്ങനെയും നമ്മളെ നമ്മടെ സ്കൂൾ ജയിപിക്കും എന്ന ഒരു വിശ്വാസം  അതോടെ തീരും എന്ന് ഉറപ്പായത് കൊണ്ട് ആണ്.

പിന്നെ പിന്നെ ഒരു വാശി ആയി പഠിക്കാൻ തുടങ്ങി. പക്ഷെ ഞങ്ങൾ അല്ലെ ആ ആവേശം ഒക്കെ ഓണ പരീക്ഷക്ക്‌ പ്രോഗ്രസ്സ് കാർഡ്‌ കയ്യിൽ  കിട്ടിയപ്പോൾ തീര്ന്നു.


ആകെ ഉള്ള പത്തു വിഷയത്തിൽ ജയിച്ചത്‌ വെറും നാല് എണ്ണത്തിന്  മാത്രം അതും സർ  കൂട്ടിയപ്പോൾ തെറ്റ് വന്നോണ്ട് ബോണ്‌സ്  പോലെ കിട്ടിയ മാർക്സ് .

അങ്ങനെ വീണ്ടും വാശി കൂടി ക്രിസ്മസ് പരീക്ഷക്ക്‌ വേണ്ടി പട വെട്ടി. പക്ഷെ അതിലും ധീരമായി തോൽക്കാൻ  മാത്രം ആയി വിധി.

ഇങ്ങനെ പോയാല പത്താം ക്ലാസ് കടക്കില്ല എന്ന് വിധി എഴുതിയ അദ്ധ്യാപകരുടെ  മുന്നിൽ  ഞങ്ങൾ ഞങ്ങളടെ ഭ്രമാസ്ത്രം തന്നെ പയറ്റാൻ തീരുമാനിച്ചു.

ലേബർ ഇന്ത്യ, v  ഗൈഡ്  ഒക്കെ ആയിരുന്നു ആ ആയുധം... കുറച്ചു പേര് അത് വച്ച് പഠിക്കും മറ്റു ചിലർ കോപ്പി അടി ഭഗവാനെ മനസ്സിൽ  ദ്യാനിചു  രണ്ടും കല്പിച്ചു ഇറങ്ങും  .

പത്താം ക്ലാസ്സ്‌ പരീക്ഷക്ക്‌ കുറച്ചു മാസം മുന്പ് തന്നെ  അന്നൊക്കെ റേഡിയോ യിൽ ഒരു പരിപാടി ഉണ്ടാവും.

പരീക്ഷക്ക്‌ മുന്പ് ഉള്ള പരിപാടിയും ശേഷം ഉള്ള പരിപാടി വീട്ടുകാര്  ഇരുത്തി കേൾപിക്കും , അപ്പൊ നമ്മടെ മനസ്സിൽ ഒരു പിടപ്പ്‌  ആണ്. എത്ര ശതമാനം തോറ്റു  എന്നൊക്കെ കണക്കു കൂട്ടാൻ .


അത് പോലെ പരീക്ഷ squad ക്ലാസ്സ്‌ വരും എന്ന് പറഞ്ഞു സാർ പറഞ്ഞു പേടിപ്പിക്കണ  സമയം.

ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിനു പോകുന്ന ഒരു പോരാളിയുടെ അവസ്ഥ ആണ് ഓരോ അറിയാത്ത പരീക്ഷക്ക്‌ ക്ലാസ്സിൽ കയറുമ്പോൾ പലര്ക്കും.

പലരെയും മാനസികമായി തളർത്തുന്ന  ഒരു കാര്യം ചിലപ്പോ നടക്കും പരീക്ഷ സമയത്ത് ക്രിക്കറ്റ് വേൾഡ് കപ്പ്‌ വരും ...

ഇനി പരീക്ഷ ഹാളിലെ വിശേഷങ്ങൾ ....

എല്ലാ പരീക്ഷക്കും കാണും ഓരോ അവന്മാര് , നമ്മള് ആദ്യം തന്ന പേപ്പറിൽ നാല് ഭാഗത്ത്‌ വര ഇട്ടു വലിയ അക്ഷരത്തിൽ എഴുതിയാലും ആ booklet തീരില്ല അപ്പൊ, അപ്പൊ അവിടെ നിന്ന് ഓരോ വിളി കേൾക്കാം

"സർ എക്സ്ട്രാ  ഷീറ്റ് ".....

ആ ഒരു വിളി ചിലപ്പോൾ  ഒക്കെ നമ്മളെ തന്നെ വല്ലാതെ അങ്ങ് മനസ് മടുപ്പിക്കും അപ്പൊ പേപ്പർ കൊടുത്തു പോകാൻ ആയി എഴുനെല്കുമ്പോൾ സർ ന്റെ വക ഒരു കമന്റ്‌ ഇണ്ട് .

"പരീക്ഷക്ക്‌ അര മണികൂർ മുന്നേ മാത്രമേ പേപ്പർ വാങ്ങാവു അത് വരെ നീ അവിടെ പൊയ് ഇരിക്കു . അതിന്റെ കൂടെ ഒരു ഉപദേശം കൂടി. question തെറ്റ് ആണെങ്ങിൽ നീ ആൻസർ എഴുതിയിട്ടുന്ടെൽ മാർക്ക്‌ തരും."

ആ ഒരു ഉപദേശം കേട്ടാൽ ഓടി വന്നു ഇരുന്നു പിന്നെ എല്ലാ ചോദ്യത്തിനും ഉത്തരം എഴുതുക എന്നാ ദൗത്യം ആണ്.

പത്താം  ക്ലാസ്സ്‌ പരീക്ഷക്ക്‌ വേണ്ടി ആവണം ഏറ്റവും കൂടുതൽ ആള്ക്കാര് ഇന്ത്യയുടെ ഭൂപടം വരയ്ക്കാൻ പഠിക്കുക്ക .. അത് പോലെ scientific calculator ഇൽ  കണക്കു കൂട്ടാൻ പഠിക്കനതും .

അത് പോലെ പരീക്ഷ കഴിഞ്ഞു റിസൾട്ട്‌ വരണ വരെ ഉള്ള ഒരു കാലഘട്ടം ഉണ്ട് എല്ലാര്ക്കും ...

എപ്പോ വേണേലും പൊയ് കളിക്കാം ആരും വന്നു വഴക്ക് പറയില്ല. അത്ര നാളും  വീട്ടിലും  നാട്ടിലും നമ്മളെ സഹതാപത്തോടെ കണ്ട ആൾകാര് നമ്മുടെ സന്തോഷത്തിനു ആയി വഴക്ക് പറയാതെ പോകനുന്നതും എല്ലാം.


അങ്ങന ഒരു വസന്ത കാലം കഴിയുമ്പോൾ , സർക്കാർ റിസൾട്ട്‌ announcement  എന്നാ ഒരു ചടങ്ങ് ഇണ്ട് .

ഞാൻ ഒക്കെ പത്താം  ക്ലാസ്സ്‌ ആയപ്പോൾ നാട്ടിൽ ഉള്ള എല്ലാ ഇന്റർനെറ്റ്‌ കഫെ യിലും പുറത്തു ബോർഡ്‌ ഇണ്ടാവും.

"SSLC  റിസൾട്ട്‌ അറിയാൻ വേണ്ടി 15 രൂപ "

അതിനു മുന്നേ ആകെ പത്രം മാത്രം ആയിരുന്നു ആശ്രയം....

അങ്ങന റിസൾട്ട്‌ ന്റെ ദിവസം വൈകിട്ട് ഉള്ള ന്യൂസിൽ വിദ്യാഭാസ മന്ത്രി ഒന്നാം റാങ്ക് കിട്ടിയ കുട്ടിയുടെ പേരും വിവരവും ഒക്കെ വിളിച്ചു പറയും.

അതൊന്നും നമ്മള്ക് ഒരു വിഷയം അല്ലാത്തത് കൊണ്ടും നമ്മൾ അത് നോക്കാറില്ല

റിസൾട്ട്‌ ഇന്റർനെറ്റ്‌ ഇൽ  വരണ ദിവസം... ഒട്ടു മിക്ക അമ്പലങ്ങളിലും പള്ളിയിലും ഒക്കെ രാവിലെ തന്നെ നീണ്ട ഒരു വരി കാണാം...

ദൈവത്തിനു അന്ന് മുഴുവൻ വാഗ്ദങ്ങൾ നൽകി പിള്ളര് ഇന്റർനെറ്റ്‌ കഫെ പോകും. അത് പോലെ കുടുംബത്ത്  ഏതേലും ഒരാള് വിദ്യാഭാസ വകുപ്പിൽ ഉണ്ടേൽ  അന്ന് അവര്ക് വേറെ ഒന്നും ചെയ്യാൻ പറ്റില്ല ..

12 കൊല്ലത്തെ കഠിന പരിശ്രമം ആണ്  അന്ന്  അറിയനത്

ജയിച്ചു കഴിഞ്ഞ ചിലർ പിന്നെ നേരെ ഓട്ടം ആണ്... ആദ്യം കാണുന്ന ബേക്കറിയിൽ ചെന്ന് ലഡ്ഡു ഒക്കെ വാങ്ങി. നേരെ വീടിലേക്ക്‌....

തോറ്റവർ, ചിലർ  നേരെ റെയിൽവേ സ്റ്റേഷൻ വച്ച് പിടിക്കും വടക്കോട്ട്‌ ഉള്ള വണ്ടിക്കു ഒളിച്ചു ഓടാൻ..

ചിലര് നേരെ വീടിലേക്ക്‌ ,, ഒന്ന് തൂങ്ങി മരിക്കാൻ ...

വേറെ ചിലര് ഇണ്ട് ... അടുത്ത കാവിലെ പാട്ട്  മത്സരത്തിനു കാണാം എന്ന് പറഞ്ഞു... റിസൾട്ട്‌ വലിച്ചു കീറി ചിരിചോണ്ട്  പോനവര്.

കയ്യാല പുറത്തെ തേങ്ങ പോലെ പാസ്‌ ആയവർ അന്ന് തൊട്ടു ചിന്തിച്ചു തുടങ്ങു, ഡോക്ടർ  അവനോ വക്കീൽ  ആവണോ എഞ്ചിനീയർ ആവണോ  അങ്ങ്നനെ അങ്ങനെ....

ഏറ്റവും കൂടുതൽ മാർക്ക്‌ വാങ്ങിയ വിഷയം തന്നെ തന്റെ ഭാവി എന്ന് ഉറപ്പിച്ചു പിന്നെ അങ്ങോട്ട്‌ ജീവിതത്തിൽ ഓട്ടം തന്നെ ആണ്..

അത് പോലെ പരീക്ഷയിലെ ക്ലാസ്സ്‌ പലര്ക്കും അന്ന് പുതിയ സൈക്കിൾ അല്ലെങ്ങിൽ വാച്ച് അതും അല്ലെങ്ങിൽ കുറച്ചു പൈസ അങ്ങന അങ്ങന പല സ്വപ്ന സാക്ഷാത്കാരം കൂടി ആണ്.


കിട്ടിയ മാർക്ക്‌ വച്ച് പ്ലസ്‌ 2 അഡ്മിഷൻ.... ഇല്ലെങ്ങിൽ ഐ.ടി.ഐ .. അതും അല്ല്ലേൽ പണിക്കു പോകുവാ..ജീവിതം അവിടുന്ന് അങ്ങോട്ട്‌ നമ്മൾ വിചാരിച്ച പോലെ ആവില്ല... പരീക്ഷയിലെ ക്ലാസ്സ്‌ നോക്കി ആണ് മുന്നോട്ടു പോകുക....

അങ്ങനെ ആ കാലം മാറി....

അതിനു ശേഷം പല പല മാറ്റങ്ങൾ വന്നു... ക്ലാസ്സ്‌ ഇണ്ടോ  മോനെ എന്ന് ചോദിച്ചിരുന്ന അമ്മാവന്മാര് ഇപ്പൊ ഗ്രേഡ് എന്തായി എന്ന് ചോദിയ്ക്കാൻ തുടങ്ങി

അതോടെ ഒന്നാം റാങ്ക് എന്നാ ഒരു വ്യവസ്ഥ മാറി... വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കണ  ഒരു ഹീറോ യുടെ അവതാരം അതോടെ സർക്കാർ  നിർത്തലാക്കി ...

കാലം ഒരുപാടു വീണ്ടും ഓടി പൊയ്... ഇടതും വലതും ഭരിച്ചു ആ നല്ല പത്താം  ക്ലാസ്സ്  ജീവിതം  തന്നെ മാറ്റി മറിച്ചു ...

ഇത്തിരി കാശ് കൂടുതൽ ഉള്ളവർ  മക്കളെ സ്റ്റേറ്റ് സിലബസ് വിട്ടു മറ്റു സിലബസ് ആക്കി മാറ്റി.
കാശ് ഇല്ലാത്തവർ എല്ലാം ഒന്നായി ഗ്രേഡ് ഇൽ  വന്നു.

പിന്നീടു കാലം മാറി അബു രബ്ബിന്റെ രൂപത്തിൽ ... പത്താം ക്ലാസും ഓൾ പാസ്സ്  എന്നൊക്കെ ആകി എന്ന് കേട്ട്...

പഴയ ആൾകാര് ഇന്നും റിസൾട്ട്‌ വരുമ്പോൾ പഴയ പ്രതാപം ഓർത്തു  ചിരിക്കും.


                                                                                                                                 എന്ന് ,
                                                                                                                                 സ്വന്തം സുഹുർത്ത്