2013, സെപ്റ്റംബർ 2, തിങ്കളാഴ്‌ച

പുതിയ ലോകവും ചെറിയ ഞാനും

പ്രിയപ്പെട്ട സുഹുര്ത്തിനു ,

നിങ്ങള്ക് ഒക്കെ പരമ സുഖം ആണ് എന്ന് കരുതുന്നു. ഇവിടെ എനിക്ക് ഒരുപാടു വിശേഷം പറയാൻ ഉണ്ട് അത് കൊണ്ട് നിങ്ങളുടെ കാര്യത്തിലേക്ക് കൂടുതൽ കടക്കുന്നില്ല .

കഴിഞ്ഞ കമ്പന്യിൽ ജീവിതം മടുത്തപ്പോൾ ഞാൻ അവിടുന്ന്  രാജി വച്ചത് അറിയുമല്ലോ. ജീവിതത്തിലെ പുതിയ തീരങ്ങൾ തേടി ഞാൻ ഒരുപാടു അലഞ്ഞു അവസാനം അമേരിക്ക ക്കാരുടെ ഒരു കമ്പന്യിൽ ഉയര്ന്ന ഒരു ജോലി കിട്ടി.. പക്ഷെ പേര് മാത്രമേ ഉള്ളു അമേരിക്ക , എനിക്ക് ജോലി ഇപ്പഴുംഇന്ത്യ  യിലെ  അമേരിക്ക ആയ ബാംഗ്ലൂർ തന്നെ ആണ്..

ഇനി ഓരോ സംഭവങ്ങൾ ഞാൻ പറയാം. അത് കേൾകുമ്പോൾ നിങ്ങള്ക് പല മലയാളം പടങ്ങളിലെ scene  ആയി ഓര്മ വരും. പക്ഷെ കള്ളം പറയുക അല്ല, ഇവിടെ ഞാൻ അനുഭവിച്ചത് അത് പോലെ കൊറേ ആണ് ...

ആദ്യ ദിനം :

നിങ്ങളുടെ പ്രാർത്ഥനയും  അനുഗ്രഹവും കൊണ്ട് ഒരു കുഴപ്പം ഇല്ലാതെ രാവിലെ കൃത്യം സമയത്ത് തന്നെ ഞാൻ ഇവിടെ എത്തി.. പറഞ്ഞ സമയം പത്തു മണി ആണെങ്കിലും ഞാൻ ഒരു എട്ടു മണിക്ക് തന്നെ ഇവിടെ തന്നെ വന്നു ഇരിക്കാൻ തുടങ്ങി.

വെളുപിനെ എത്തിയത് അല്ലെ, ചെറുതായി ഒന്ന് പരിസരം കറങ്ങി വരം എന്ന് കരുതി ഞാൻ ചുമ്മാ ഒന്ന് ആ വഴി ഒകെ നടന്നു നോക്കി.  അതു കഴിഞ്ഞു തിരിച്ചു വന്നു reception ൽ ഇരിക്കുമ്പോൾ ഒരു റ്റൈയും സ്യൂട്ടും ഒക്കെ ഇട്ടു ഒരു ഇന്ത്യൻ സായിപ്പു ന്റെ അപ്പുറത്ത് വന്നു  കൊറേ നേരം  ഇംഗ്ലീഷ് പത്രം വായിച്ചു   ഇരുന്നു. ഇടക്ക് ഇടക്ക് ഫോണ്‍ എടുത്തു വച്ച് അപാര ഡയലോഗ് .

ഞാൻ കരുതി ഇവിടുത്തെ ഏതോ വലിയ മാനേജരോ മറ്റും ആയിരിക്കും എന്ന്. ഞാനും അൽപ്പം ജാഡ   കൂട്ടാൻ  വേണ്ടി എന്റെ ഫോണ്‍  എടുത്തു എന്റെ കൂട്ടുകാരനെ വിളിച്ചു. കുറച്ചു നേരം കത്തി  വച്ച്.

പക്ഷെ നമ്മടെ കൊട്ടു കുട്ടൻ ഒടുക്കത്തെ ഡയലോഗ്  ഇവിടെ climate കൊള്ളത്തില്ല , not  responsible  persons  എന്നൊക്കെ ആരോടോ ഒടുക്കത്തെ ഡയലോഗ്, കണ്ടാൽ എന്റെ  അത്ര പ്രായം പറയില്ല പക്ഷെ അവന്റെ  സംസാരം കേട്ടാൽ ന്റെ അപ്പുപ്പന്റെ പ്രായം തോന്നിക്കും .

ഞാൻ അപ്പൊ മനസ്സിൽ  കരുതി,ഇവാൻ ഏതോ വിദേശ രാജ്യത്തു നിന്ന് വെളുപ്പിനെ വന്നതാ , ഏതോ മീറ്റിംഗ് കൂടാൻ വന്നതാ എന്ന്...

അങ്ങനെ ആദ്യ ദർശനം തന്നെ കലിപ്പ് പിടിച്ച ഒരുത്തന്റെ  അടുത്ത് ആയിരുന്നു .

സമയം ഏകദേശം പത്തിന്റെ അടുത്ത് ആയപ്പോൾ എവിടെ നിന്ന് ആണ് എന്ന് അറിയില്ല ഒരു പത്തു ഇരുപതു ആൾക്കാര് എന്റെ അടുത്തും ഒക്കെ ആയി ഇരിക്കുന്നു. എല്ലാം കിളവന്മാര് കിളവി മാരും . വായ നോക്കാൻ പോലും ഒരു  പെണ്ണ് ഇല്ല.

അപ്പൊ മനസ്സിൽ  തോന്നി കഴിഞ്ഞ കമ്പന്യിൽ  ചെന്ന അന്നു  ഞങ്ങളെ സ്വീകരിച്ചതു  ഒരു കിടിലം HR ആയിരുന്നു. ഞാൻ കരുതി ഇവിടെയും  അത് പോലെ കാണും എന്ന്.

പക്ഷെ എന്റെ മോഹങ്ങൾ  എല്ലാം തെറ്റി, കാലാപാനി സിനിമയിൽ അമേരിഷ് പുരി യെ പോലെ ഒരുത്തന അകത്തു നിന്ന് വന്നു. കയ്യില ഒരു കെട്ട് കടലാസ്സും ആയി വന്നു. വന്ന പാടെ  ഞങ്ങളെ നോക്കി ഒരു ചോദ്യം .

'പുതിയ ആള്ക്കാര് എല്ലാം ഒരു വരി  ആയി  പുറത്തു നിക്കുക്ക.

കേട്ട പാടെ ഞാൻ ഓടി പൊയ് ഒരു ചേട്ടന്റെ പുരവിൽ നിന്നു . നമ്മടെ അമരേഷ് പുരി എല്ലാരുടെ കയ്യിലും ഓരോ പേപ്പർ കൊടുത്തിട്ട് പറഞ്ഞു അഞ്ചു മിനിറ്റ് ഉള്ളിൽ എല്ലാരും ഇത് പൂരിപിച്ചു അകത്തു വരണം.

പണ്ടേ അങ്ങന, എക്സാം ഹാള്ളിൽ ഇരിക്കുമ്പോൾ പെട്ടനു എഴുതി തീർക്കാൻ ആണ് എനിക്ക് ഇഷ്ടം. ഞാനും അത് പോലെ രണ്ടു നിമിഷം കൊണ്ട് എല്ലാം പൂരിപിച്ചു.

അപ്പൊ എന്റെ പുറകില നിന്ന് ഒരു ശബ്ദം. 'ഇംഗ്ലീഷ് ആയിരുന്നു മലയാളിതിൽ പറയാം '.

'ചേട്ടാ ആ പേന ഒന്ന് തരുമോ '
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ നമാടെ കോട്ട് കുട്ടൻ ....'
അതിശയം കൊണ്ട് ഞാൻ തിരിച്ചു ചോദിച്ചു new  joinee ?
അവൻ അതെ എന്ന് തല കുലുക്കി ....

അപ്പൊ അവൻ  വീണ്ടും എന്നോട് ചോദിച്ചു , ചേട്ടാ പേന ...

അവന്റെ പത്രാസും ഇംഗ്ലീഷ് , കോട്ട്‌ , climate  ഒക്കെ കൂടി സഹിച്ച ദേഷ്യത്തിന് , ഒരു പ്രതികാരം പോലെ ഞാൻ ചോദിച്ചു.
'വലിയ കോട്ടും suitum ഒകെ  ഉണ്ടല്ലോ,ഒരു പേന വാങ്ങാൻ കാശ് ഇല്ലേ ???

എനിട്ട്‌ ഞാൻ എന്റെ പേന കൊടുത്തിട്ട് പറഞ്ഞു , എഴുതി കഴിഞ്ഞു തിരിച്ചു തരണം , കോട്ട്‌ ഒന്നും ഇല്ലെങ്കിലും നിന്നെ പോലെ ഓസ് പാർട്ടി അല്ല ഞാൻ എന്ന്.

എന്റെ  പ്രിയ സുഹുര്ത്തെ , പല തരം തെണ്ടികളെ കണ്ടിടുണ്ട് പക്ഷെ ഇത് പോലെ ഒരുത്തനെ ആദ്യമായിട്ടാ .. അവന്റെ ജാട ഒക്കെ കണ്ടിട് ഞാൻ ആദ്യം അറിയാതെ പൊയ് ചോദിച്ചേനെ .
'സർ ഈ പുത്യ ആൾകാരെ എടുക്കാന സ്ഥലം എവിടാ എന്ന് '

ദൈവം അവിടെയും എന്റെ കൂടെ ആയിരുന്നു....

അങ്ങനെ ആ സംഭവം കഴിഞ്ഞു അമരേഷ് പുരി ഞങ്ങളെ അകത്തേക്ക് കൊണ്ട് പൊയ്..

കാലാപാനിയിലെ ഓരോ സീനും എനിക്ക് ഓര്മ വന്നു,  കയറും മുന്പ്, ഒരു tag അതിൽ പേരും. പിന്നെ കയിൽ നിറച്ചു  papers ഉം ...

കയിൽ ഒരു കിണ്ണവും , പായും തന്നിരുന്നേൽ ഞാൻ ഉറപ്പിച്ചേനെ , ഇത് കാലാപാനി ജയിൽ തന്നെ എന്ന്...

അങ്ങോട്ട്‌ കയറി ഇരുന്നു, ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ , മൂന്ന് ദിശയിൽ  നിന്നും കൊറേ ടൈയ്യും  കെട്ടിയ ചേട്ടന്മാര് വന്നു, എന്റെ കയ്യിലെ പേപ്പർ മുഴുവൻ നോക്കി പരിശോദിച്ചു അവസാനം , ഒരു പേപ്പർ കയ്യില തന്നു.

'WELCOME 'ഞങ്ങളുടെ കമ്പനിയിൽ എന്നു ...

അങ്ങനെ , അവസാനം ഞാനും അവിടുത്തെ കൂലി പണിക്കാരൻ ആയീ...

ഇതിലും രസം ഉച്ചക്ക് ആയിരുന്നു സുഹുര്ത്തെ ...

ഒടുക്കത്തെ സ്റ്റാൻഡേർഡ് ഉള്ള കമ്പനി ആണ്, അവര്തന്നെ ഉച്ചക്ക് ഉള്ള ഊണ് ശരി ആക്കിയിരുന്നു ...

അവിടെ ചെന്നപ്പോലോ , ബുഫേ സിസ്റ്റം .... നമ്മടെ കൂടെ ഉള്ള ചേട്ടന്മാരും ചേച്ചിമാരും ഒക്കെ ചിക്കാൻ ബിരിയാണി ഒക്കെ എടുത്തു കൊണ്ട് പൊയ് സ്പൂണ്‍ കൊണ്ട് കഴിക്കുന്നു.
എനിക്ക് ആണെല് നല്ല വിശപ്പ്‌ ആയിരുന്നു ഞാൻ ഈ സ്റ്റാറ്റസ് ഒന്നും നോക്കിയില്ല ,
നല്ലോണം ബിരിയാണി ഒക്കെ എടുത്തു കൊണ്ട് പൊയ്.. ഞാൻ കൈ വച്ച് അങ്ങ് കഴിച്ചു.. എന്റെ അപ്പുറത്ത് ഇരുന്ന ഒരു കിളവി എന്നെ ഏതോ പഴയ അടിമയെ നോക്കണ പോലെ നോക്കിയിട്ട് അപ്പുറത്ത് ഇരിക്കണ ചേച്ചിയോട് സ്വകാര്യം പറഞ്ഞു.

പെട്ടന് നാണം വന്നു ഞാൻ എന്റെ തല താഴ്ത്തി ചിക്കൻ ബിരിയാണിയിൽ മാത്രം നോക്കി ഇരുന്നു തിന്നു തുടങ്ങി...

ഒരു രണ്ടു മിനിറ്റ് കഴിഞ്ഞപോൾ ,  കിളവി മാരുടെ ഭാവം അറിയാൻ ഞാൻ തല പൊക്കി നോക്കി...

'നോക്കുമ്പോൾ ഉണ്ട് അത്രയും നേരം സ്പൂണ്‍ വച്ച് കഴിച്ചോണ്ട് ഇരുന്ന ചേച്ചിമാര് കൈ കൊണ്ട് ആ ചിക്കെന്റെ എല്ല് വരെ കടിച്ചു പറിക്കുന്നു.

മനസ്സിൽ വീണ്ടും എനിക്ക് ദേഷ്യം വന്നു..

'ഞാൻ ചിരിച്ചോണ്ട് അവരോടു മലയാളത്തിൽ ചോദിച്ചു ....

'ചേച്ചി നാട്ടിൽ എവിടാ വീട് .....???

'ഉടനെ ഒരു ചേച്ചി എന്നോട് നോക്കിയിട്ട് പറഞ്ഞു . എങ്ങനെ മനസിലായി ഞങ്ങൾ മലയാളികള് ആണ് എന്ന് ....???

ഞാൻ പറഞ്ഞു ആദ്യം എന്നെ നോക്കി ഒരു പുച്ച ചിരി ചിരിച്ചപോഴേ തോന്നി, പിന്നെ  നിങ്ങളുടെ ഫുഡ്‌ അടി കണ്ടപ്പോഴേ ഉറപ്പിച്ചു.

ഈ ഡയലോഗ് അവര്ക് അത്ര അങ്ങോട്ട്‌ പിടിച്ചില്ല.. എന്നെ നോക്കി ഒരു വല്ലാത്ത ചിരി ചിരിച്ചു അവര് എഴുനേറ്റു പൊയ്

അങ്ങനെ ഊണ് ഒക്കെ കഴിഞ്ഞു ഞങ്ങള് എല്ലാരും ഒരു auditorium വന്നു ഇരുന്നു. ഇത് വരെ നമ്മള് കേള്കാത്ത കൊറേ കാര്യം എതോക്കൊയോ കൊറേ പേര് വന്നു സംസാരിച്ചു പൊയ്

ഇടക്ക് എന്നെ ചൂണ്ടി കാണിച്ചു , എന്തോ ചോദിച്ചു, സത്യത്തിൽ കഴിഞ്ഞ ദിവസത്തെ ഉറക്ക ക്ഷീണവും ചിക്കൻ ബിരിയാണി ഒക്കെ ആയി ഞാൻ ഒന്ന് മയങ്ങി പൊയ്..

പെട്ടന് ഞെട്ടി ഉണര്ന്നു ഞാൻ പറഞ്ഞു 'YES ' എന്നു .
ചോദ്യം ചോദിച്ച അമ്മാവന പെട്ടന് ദേഷ്യം വന്ന്ന പോലെ എന്നെ നോക്കി ഒരു വട്ടം കൂടി ചോദ്യം ചോദിച്ചു.

'ഈ കമ്പനി നഷ്ടത്തിന്റെ വക്കിൽ എത്തുമ്പോൾ നിങ്ങൾ ഈ കമ്പനി വിട്ടു പോകുമോ ???'

അപ്പോഴല്ലേ പറ്റിയ അമളി പിടി കിട്ടിയേ , വാ തുറന്നാൽ കള്ളം പറയാനാ ഞാൻ ഓണ്‍ ദി സ്പോട്ട് ഒന്ന് നമ്പർ ഇട്ടൂ.

" yes  സർ അങ്ങനെ പോകുന്നത് എന്റെ ശവം ആയിരിക്കും , ഒരിക്കലും ഞാൻ ഈ കമ്പനി വിടില്ല ...

ഈ ഉത്തരം ആ അമ്മാവനെ ഒന്ന് ഞെട്ടിച്ചു. പുള്ളി എന്നെ സ്റ്റേജിൽ വിളിച്ചു വരുത്തി ഒരു 'dairy milk ' മുട്ടായി തനിട്ടു പറഞ്ഞു. എന്റെ ഇരുപതു കൊല്ലാതെ ഈ കമ്പനി സേവനത്തിൽ ഇത് പോലെ ഒരു ചെരുപ്പകാരനെ കണ്ടിട്ടില്ല. എന്നു .


വീണിടം വിഷ്ണു ലോകം ഞാനും എല്ലാരേയും നോക്കി ചിരിച്ചു കാണിച്ചു തിരിച്ചു വന്നു ഇരുന്നു. പെട്ടന് പുറകില നിന്ന് ആരോ എന്നെ  തോണ്ടി വിളിച്ചു തിരിച്ചു നോക്കിയപ്പോൾ  ഒരു സുന്ദരി പെണ്ണ് , എനിട്ട്‌ അവള് പറഞ്ഞു . ചേട്ടൻ മലയാളികളുടെ   മാനം കാത്തു. എന്ന്.

അങ്ങനെ അവിടെ വച്ച് ഞാൻ ഒരു കുഞ്ഞു ഹീറോ ആയി എന്റെ അളിയാ ....

അങ്ങനെ ആദ്യ ദിനത്തെ കോപ്രായങ്ങൾ കഴിഞ്ഞു എന്നെ എന്റെ മാനേജർ വിളിച്ചോണ്ട് ഞങ്ങളുടെ project ഇൽ കൊട്നു പൊയ്.

പുതിയ കമ്പന്യിൽ കയറി , ഒരു പുതിയ android ഫോണ്‍ എടുക്കം എന്നൊക്കെ കരുതി ഇരുന്ന ഞാൻ അവിടെ തകര്ന്നു പൊയ്..

പ്രോജെച്ടിലെ നിയമങ്ങൾ ..

* ക്യാമറ ഉള്ള മൊബൈൽ അകത്തു കൊണ്ട് വരാൻ പാടില , കൊട്നു വന്നാൽ പിഴ അടക്കണം
* ദിവസവും 9 മണിക്കൂറ പണി എടുക്കണം. ഇല്ലെങ്ങിൽ ശമ്പളം കുറയ്ക്കും
* പുറത്തു ഉള്ള ആരും ആയി അദികം കമ്പനി അവൻ പറ്റില്ല, ഇവിടുത്തെ രഹസ്യം പുറത്തു പോയാൽ  ഈ കമ്പന്യിൽ നിന്ന് താനേ പുറത്തു ആക്കും

അങ്ങനെ ഒരു നൂറു കൂട്ടം കാര്യങ്ങൾ...

പെട്ടന് എനിക്ക് വീണ്ടും 'കാലാപാനി, മോഹൻലാൽ എല്ലാരേയും ഓര്മ വന്നു...

കയ്യിലെ കാശ്  കടിക്കണ പട്ടിയെ വാങ്ങിയ കൂട്ട് ആയി ജീവിതം ....

വരണത് വരണ വഴിക്ക് വരണ പോലെ കാണാം ഏന് കരുതി ഞാൻ എന്റെ ടീം നെ പരിചയ പെടാൻ ചെന്നപോൾ ശരിക്കും ഞാൻ ഞെട്ടി.

എന്റെ Team  lead , രാവിലെ കളിയാക്കിയ കോട്ടു കുട്ടൻ .... എന്റെ കൂടെ ജോലി ചെയ്യാൻ ഉള്ളവരിൽ ഉച്ചക്ക ഉണ്ണാൻ നേരം കണ്ട ചെചിമാരിൽ ഒരാൾ...

'ദൈവം ഇത്രയും നേരം കൂടെ ഉണ്ടായിട്ടു, പെട്ടന് ചായ കുടിക്കാൻ പോയതാവും ഏന് ഞാൻ കരുതി... പക്ഷെ എനിക്ക് തെറ്റി, ദൈവം, വീണ്ടും നമ്മളെ തേച്ചു.....

'പുതിയ  സ്ഥലത്തെ പുതിയ കഥകള ആയി , ഞാൻ ഇനിയും സുഹുര്തിനു കത്ത് എഴുതാം .. എന്റെ നാവിന്റെ ഉപയോഗം കൊണ്ട് ശത്രു ആകി മാറ്റിയ  ടീമിലെ പുതിയ വിശേഷങ്ങള ആയീ '


എന്ന് സ്വന്തം
സുഹുർത്ത്