2015, ജൂലൈ 2, വ്യാഴാഴ്‌ച

ഒരു ബെറ്റു വച്ചു ഉണ്ടായ കഥ

പ്രേമം എന്നാ സിനിമ കണ്ടതിന്റെ  ഒരു ഹാങ്ങ്‌ ഓവർ  ആയിരുന്നു കൊറേ കാലം.
അപ്പൊ വായിക്കുന്ന നിങ്ങള് ചോദിക്കും ഇവാൻ എന്താ നിവിണ്‍ പൊളി പോലെ ഒക്കെ ആയിരുന്നോ പഠിക്കുന്ന കാലത്ത് എന്ന്..

ഒരിക്കലും അല്ല വളരെ നല്ല ഒരു പാവം മനുഷ്യൻ ആണ്. സിനിമയിൽ കാണിക്കാന പോലെ ഒന്നും തന്ന അല്ല...

പക്ഷെ ഓർക്കുമ്പോൾ പണ്ട് ഒരു ബെറ്റ് വച്ചു  കാണിച്ചു കൂട്ടിയ കാര്യം ഓര്മ വരും..

ഏകദേശം പ്രേമം സിനിമ പോലെ തന്നെ പറയാം.

കാലം : 2004

എന്റെ ഓര്മ ശരി ആണെങ്കിൽ പത്താം ക്ലാസ്സ്‌ കഴിഞ്ഞാൽ  നല്ല ഒരു ജോലി കിട്ടണം എങ്കിൽ സയൻസ് ഗ്രൂപ്പ്‌ തന്നെ എടുക്കണം. അതിന്റെ കൂടെ എന്ട്രൻസ് കിട്ടണം എന്നാ മിദ്യ ദാരണ  ഏകദേശം അതിന്റെ കൊടുമുടി കയറിയ കാലം..

പഠിക്കാൻ ബഹു മിടുക്കൻ  ആയതു കൊണ്ട് നാട്ടിലെ അറിയപെടുന്ന സ്കൂളിൽ ഒന്നും തന്നെ എനിക്ക് അഡ്മിഷൻ കിട്ടിയില്ല. നഗര പ്രദേശത്തിൽ നിന്ന് അല്പം മാറി നല്ല ശാന്ത സുന്ദരം ആയ ഒരു സ്ഥലത്ത് അഡ്മിഷൻ കിട്ടി.

കമ്പ്യൂട്ടർ പഠിച്ചാൽ എളുപ്പം ജോലി എന്നാ ഒരു വാക്ക് കൂടി നാട്ടിൽ പ്രചരിക്കുന്ന കാലം ആയോണ്ട് ഞാൻ കമ്പ്യൂട്ടർ സയൻസ് തന്നെ എടുത്തു.

എന്റെ അതെ വിചാര വികാരങ്ങൾ ഉള്ള നാല്പത്തി നാല് ആണ്‍ കുട്ടികളും നാല് പെണ്‍കുട്ടികളും  അവിടെ ഉണ്ടായിരുന്നു.

ക്ലാസ്സ്‌ ഒക്കെ തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോൾ ആണ് എല്ലാര്ക്കും ഒരു കാര്യം മനസിലായേ വന്ന ഇടവും ചേർന്ന  കോഴ്സ് ഉം  തെറ്റ് ആണ് എന്ന്. ഒറ്റയ്ക്ക് പഠിച്ചാൽ ജയിക്കില്ല എന്ന് ഉറപ്പു ഉള്ളത് കൊണ്ട് ഞങ്ങൾ കുറച്ചു പേര് അവിടെ അറിയപെടുന്ന ഒരു tution  ക്ലാസ്സിൽ ചേര്ന്നു .

ലാലേട്ടൻ ആറാം തമ്പുരാനിൽ പറഞ്ഞ പോലെ ആയി പൊയ് അത് ഒരു സിങ്ങം ത്തിന്റെ മട  തന്നെ ആയിരുന്നു.

ചെന്ന് കയറിയ  അന്ന് തന്നെ അവിടുത്തെ ഒരു സെറ്റപ്പ് ഒക്കെ മനസ്സിൽ ആയി. ഏതാണ്ട് നാസി കാലത്തേ concentration ക്യാമ്പ്‌ ഓര്മ പെടുത്തും പോലെ ഒരു സ്ഥലം.

അന്ന് ഒരു ഹിറ്റ്ലെർ  എങ്കിൽ ഇവിടെ കാണുന്ന എല്ലാരും അത് പോലെ....



തുടക്കം തന്നെ ഞങ്ങളെ അവിടുത്തെ ലാസ്റ്റ് ബെഞ്ച്‌ പിള്ളേര് ആക്കി. വേറെ കാരണം ഒന്നും ഇല്ല , അവിടെ ഒരു നിയമം ഇണ്ടായിരുന്നു  വൈകി വരുന്നവർ  അവസാനം   . ഞങ്ങൾ എല്ലാം ഒന്നിച്ചേ പോകു  എന്ന് ഞങ്ങള്ക് ഇടയില ഒരു നിയമം ഉണ്ട്. അതാണ് അതിനു കാരണം.

ഓരോ ക്ലാസും അവിടെ ഞങ്ങള്ക് ഓരോ യുഗങ്ങൾ ആയിരുന്നു. വന്നു കയരണ സാറ് ഒന്ന് തിരിഞ്ഞു പോലും നോക്കാതെ integration , organic  chemistry  , newton law  ഒക്കെ എഴുതി തകർക്കും .

സത്യം പറയാല്ലോ ഏകദേശം ഒരു മാസം വേണ്ടി വന്നു integration ന്റെ ആദ്യം എഴുതണ ഒരു വൃത്തികെട്ട വര വരൈക്കാൻ ...

ഇപ്പോഴും എനിക്ക് അറിയില്ല എന്തിനാ ഞാൻ integration  ഒക്കെ പഠിച്ചത് എന്ന്.

ജീവിതം ഓരോ ദിവസവും ദുസഹം ആയി തുടങ്ങി. സ്കൂളിൽ പോലും ഇത്രയും ടെൻഷൻ ഇല്ല. അവിടെ ആരേലും വന്നു എന്തേലും പറഞ്ഞു പോകും.

പക്ഷെ ഇവിടെ അതല്ല സ്ഥിധി  , ഓരോ പരീക്ഷക്കും ഞങ്ങൾ ഒരാള് പോലും ജയിക്കാണ്ട്  ആയി.

ഇതിലും വിഷമം ഉള്ള കാര്യം കൂടെ ഉള്ള ബുദ്ധിജീവികളെ കൊണ്ട് ആണ്. സാറ് അവിടുന്ന് ഒരു ചോദ്യം പറയുമ്പോൾ. ഞങ്ങൾ പരസ്പരം അത് കമ്പ്യൂട്ടർ അനൂ phsyics  ആണോ maths  ആണോ എന്ന് ചോദിക്കും.

പക്ഷെ ബുദ്ധിജീവികൾ അതിനുള്ള ഉത്തരവും കൂടെ അത് എങ്ങനാ ചെയ്തു എന്ന് കൂടി പറയും.

അത് കേൾകുമ്പോൾ , സാറിന്മാരുടെ  ഇടയിൽ  ഞങ്ങൾ ടി. ജി രവി മാറ് ആവും.

സഹനത്തിന്റെ ആര് മാസം പിന്നിട്ടപ്പോൾ ഞങ്ങള്ക് ഒരു കാര്യം മനസിലായി. ഇവിടുത്തെ tution  കൊണ്ട് ഞങ്ങള്ക് ഒനും തന്നെ കിട്ടാൻ ഇല്ല എന്ന്. കോപ്പി അടി ഒരു കല ആയതു കൊണ്ട് മാത്രം ഓണ പരീക്ഷ ജയിച്ചു ഞങ്ങൾ തോല്കാതെ രക്ഷപെട്ടു.


ഇനിയും തുടർന്  പഠിക്കണം എന്നാ ആഗ്രഹം കൊണ്ട് മാത്രം. ഞങ്ങൾ 8 പേരു  അവിടെ നിന്ന് രാത്രിക്ക് രാത്രി തന്നെ രക്ഷപെട്ടു .

വീടുകരോട് ഒരു വിധം അനുവാദം വാങ്ങി. വീണ്ടും ഞങ്ങൾ ഓരോ വിഷയത്തിനും ഓരോ സ്ഥലത്ത് tution  തുടങ്ങി.

ഇനി ആണ് സിനിമ യിലെ സംഭവങ്ങൾ നടക്കണത്‌.

കണക്കിന്റെ tution  ക്ലാസ്സ്‌. അതാണ് location .............

അവിടുത്തെ സാര്  ഒരു പാവം ആണ്. ഞങ്ങള്ക് കണക്കു അറിയില്ല എന്ന് മൂന്ന് ന്റെ അന്ന് തന്നെ മനസിലായി.

ഞങ്ങൾ എട്ടു പേര് അല്ലാണ്ട് ഞങ്ങളടെ ക്ലാസ്സിലെ ഒരു വിധം പാതിയിൽ  കൂടുതൽ അല്കാര് അവിടെ ഇണ്ടായിരുന്നു .

അതിന്റെ കൂടെ ഞങ്ങളടെ പഴയ tution  ക്ലാസ്സിലെ ബുദ്ധി ജീവികൾ പഠിക്കണ  സ്കൂളിൽ ലെ കുറച്ചു പെണ് കുട്ടികൾ ...

അങ്ങനെ ഇവിടെ ഞങ്ങൾ പഠനം ശക്തം ആക്കാൻ തന്നെ തീരുമാനിച്ചു. കാരണം വേറെ ഒന്നും അല്ല.. ഇനി ഒരു tution  ക്ലാസ്സ്‌ മാറാൻ എന്ന് വീട്ടിൽ പറഞ്ഞാൽ പഠിത്തം തന്നെ നിരത്താൻ ആണ് ഉത്തരവ് ...


എല്ലാ ടീച്ചർ മാരും  പറയാനാ പോലെ ഞങ്ങളടെ സാറും പറഞ്ഞു. എന്റെ എത്രയും കൊല്ലത്തെ എക്സ്പീരിയൻസ് ഇൽ  ഇത് പോലെ ഒരു ബാച്ച് നെ ഞാൻ പടിപിച്ചില്ല .
അതിന്റെ കൂടെ വേറെ ഒരെണം കൂടി പറഞ്ഞു.

"ഞാൻ എല്ലാരേയും ഉദെഷിചല്ല  ഈ പറഞ്ഞത് പുറകിൽ  ഇരിക്കണ  ആ എട്ടു പത്തു തല തെറിച്ച ലവന്മാരെ ആണ് എന്ന്."

അങ്ങന അവിടെയും ഞങ്ങള് തന്നെ ആയി താരങ്ങൾ.
 കാലം അങ്ങന ഓടി പൊയ്.... ഇപ്പൊ ഞങ്ങൾ അടുത്ത കൊല്ലം കടന്നു.

കാലം : 2005

ഞാൻ നേരതെ പറഞ്ഞ പെണ്കുട്ടികലളുടെ  കൂട്ടത്തിൽ  ഒരുത്തിയെ വീഴ്ത്തിയാലോ എന്ന് ആലോചന തുടങ്ങി..

അത് ഞാൻ ഞങ്ങളടെ പിള്ളേരോട് പറഞ്ഞു. അപ്പൊ അതിൽ ഒരുത്തന പറഞ്ഞു നിനക്ക് അതിനു ഉള്ള ദൈര്യം ഉണ്ടോ എന്ന്..

അത്മനഭിമാനത്തിൽ തൊട്ടു കളിച്ചാൽ പിന്നെ വിടാൻ പറ്റുമോ. ഞാൻ കയറി അങ്ങ് ഏറ്റു  പിടിച്ചു.

അവസാനം അത് ഒരു ഇടിയിൽ കലാശിക്കും എന്ന് ആയപോൾ കൂട്ടത്തിൽ  ഒരുത്തന പറഞ്ഞു.

നമുക്ക് ബെറ്റ് വൈക്കം , ഇവൻ  അവളോട്‌ ഐ ലവ് യു എന്ന് പറഞ്ഞ നീ അവനു അമ്പതു രൂപ കൊടുക്കണം .. ഇല്ലെങ്ങിൽ അവൻ നിനക്ക് നൂറു രൂപ ത്തരും.

സമ്മതം ആണേൽ ഇന്ന് നമ്മൾ സ്ഥലവും സമയും ഫിക്സ് ചെയ്യും. അങ്ങന അന്നേക്കു അഞ്ചിന്റെ  അന്ന് അവളോട്‌ പറയും എന്ന് ഞാൻ പറഞ്ഞു സിനിമ സ്റ്റൈലിൽ സൈക്കിൾ എടുത്തു ഇറങ്ങി.


ഡേ 1 : കൂട്ടത്തിൽ  പ്രേമിച്ചു പരിചയം ഉള്ള ഒരുത്തനോട്‌ ഞാൻ ഈ കാര്യം പറഞ്ഞു. അവൻ ഹെല്പ് ചെയാം എന്ന് പറഞ്ഞു. അങ്ങന അവന്റെ ഹെല്പ് കൊണ്ട് ഒരു കാര്യം പിടി കിട്ടി അവള് ഫ്രീ ആണ് എന്ന്.

ഡേ 2 : ബെറ്റ് ഇൽ  കിട്ടാൻ പോകുന്നത് വെറും അന്പത് രൂപ ആണെങ്കിലും. പെണ്ണ് ഫ്രീ ആണ് എന്ന് അറിഞ്ഞപ്പോ തൊട്ടു പലരും ഹെല്പ് ചെയാം എന്നാ വാഗ്ദാനം ആയി വന്നു തുടങ്ങി.

"അതിന്റെ അർഥം ഇവന് കിട്ടിയില്ലേൽ എനിക്ക് നോക്കാല്ലോ എന്ന്."

അങ്ങനെ രണ്ടാം ദിവസം ക്ലാസ്സ്‌ തുടങ്ങി. അന്ന് വരെ ഏറ്റവും പുറകില ഇരുന്ന ഞാൻ അന്ന് പൊയ് മുന്നിൽ  ഇരുന്നു. ഇടയ്ക്കു ഇടയ്ക്കു തിരിഞ്ഞു അവളെ ഒക്കെ ഒന്ന് നോക്കി.

പക്ഷെ അവിടെ നിന്ന്അവള് തിരിഞ്ഞു പോലുംനോക്കനില്ല എന്ന് മനസിലായി.

അങ്ങന respone  കിട്ടാണ്ട്‌ രണ്ടാം ദിവസം തീര്ന്നു.

ഡേ 3 : ഇനി  വെറും രണ്ടു ദിവസം മാത്രമേ ഉള്ളു. അതിനു ഉള്ളില നീ പറയണം എന്ന് ബെറ്റ് വച്ച കക്ഷി വന്നു ഒരു ഭീഷണി മുഴക്കി പൊയ്. അഭിമാനത്തിന്റെ പ്രശനം ആയോണ്ട് രണ്ടും കലിപ്പിചു  ഞാൻ പറയാൻ തീരുമാനിച്ചു.


ഡേ 4 : എല്ലാരുടെയും പ്രതീക്ഷ തെറ്റിചു  ഞാൻ അന്ന് tution  ക്ലാസ്സിൽ പോയില്ല.... ഇന്ന് ഉള്ള പോലെ മൊബൈൽ ആരുടെ കയ്യിലും ഇല്ലാത്തോണ്ട് ഒരുത്തനും വാട്സപ്പിലോ  fb യിലോ ഒന്നും അയച്ചില്ല...

അങ്ങനെ ക്ലൈമാക്സ്‌ ദിവസം എത്തി ചേര്ന്നു ....

എന്നും പോലെ ഞാൻ അന്ന് സൈക്കിൾ ഇൽ  tuttion  ക്ലാസ്സ്‌ എത്തി. വളരെ പാവത്തിനെ പോലെ 1 മണികൂർ ഞാൻ പഠിച്ചു. അത് കഴിഞ്ഞതും എല്ലാ ഇവന്മാരും കൂടി എന്റെ അടുത്ത് കൂടി..

ഫ്രണ്ട് 1 : അളിയാ നീ പറയുമോ അവളോട്‌.

ഞാൻ : പറയും , നീ പൊയ് മറ്റവനെ വിളി , അവന്റെ മുന്നില് വച്ച് വേണം എനിക്ക് പറയാൻ.

ഫ്രണ്ട് 2 : ഞാൻ എവിടെ തന്നെ ഇണ്ട് . അല്ല പോട്ടെ നീ എങ്ങനാ  അവളുടെ അടുത്ത് പോകുന്നെ tutuion  കഴിഞ്ഞു അവളും കൂട്ടുകാരിയും പോയല്ലോ.

ഞാൻ : ഞാൻ സൈക്ലിൽ പോകും. അതിനു എന്താ കുറച്ചില്

ഫ്രണ്ട് 3: അത് വേണ്ടടാ , നീ എന്തോകെ ആയാലും ഒരു പെണ്ണിനോട് ഐ ലവ് യു പറയാൻ പോകുവല്ലേ , അപ്പൊ അതിന്റെ ഒരു ഗമ ഒക്കെ വേണം .

ഞാൻ : എടാ അതിനു എനിക്ക് അവളോട്‌ പ്രേമം ഒന്നും ഇല്ല.. പക്ഷെ ലോട്ടറി അടിച്ച ഞാൻ വേണ്ട എന്ന് വൈക്കില്ല.

ഫ്രണ്ട് 4 : അപ്പൊ ഒരു കാര്യം ചെയ്യാം നീ എന്റെ ബൈക്ക് ഇൽ  കയറ് . നമുക്ക് പൊയ് പറഞ്ഞിട്ട് വരാം .

ഞാൻ : അത് പറ്റില  , ബെറ്റ് വച്ചവൻ എവിടെ എനിക്ക് അവന്റെ കൂടെ പോയാല മതി.

ഫ്രണ്ട് 4 : അത് ഞാൻ അവനോടു പറയാം . നീ പറഞ്ഞോ ഇല്ലയോ എന്ന്. നീ വണ്ടിയിൽ കയറു അളിയാ.

അങ്ങനെ ഞങ്ങൾ വണ്ടിയിൽ കയറി.. അവളുടെപുറകിൽ പതുക്കെ പൊയ്.. ഏകദേശം ഒരു 100 മീറ്റർ ദൂരെ ആയപോൾ കൂടുകാരൻ എന്നോട് ചോദിച്ചു. അളിയാ അവള് നിന്നെ തല്ലാൻ എങ്ങാനും ചെരുപ്പ് ഊരിയാൽ ഞാൻ മുങ്ങും. ഉറപ്പാ......

ആ സമയം വരെ ദൈര്യം ഇണ്ടായിരുന്ന എനിക്ക് അപ്പൊ തന്നെ അതൊക്കെ ചോർന്നു  പൊയ്...

കാരണം ഞങ്ങൾ സംസരിചോണ്ട്ഇരുന്നു സമയം പൊയ്.. ഇപ്പൊ ഏകദേശം രാവിലെ 8.45 നാട്ടിൽ ഉള്ള എല്ലാരും ആ വഴിക്ക് കാണും. എങ്ങാനും അവള് ചെരുപ്പ് ഊരിയാൽ ഞാൻ കാലി ...


ഇത് ഓര്തോണ്ട് ഇരുന്നപ്പോൾ തന്നെ ഞങ്ങൾ അവളുടെ മുന്നില് എത്തി. ഇനി പിന് തിരിയാൻ പറ്റില്ല...

ഞാൻ ബൈക്ക് ഇൽ  നിന്ന് ഇറങ്ങി. അവനോടു വണ്ടി തിരിച്ചു നിരത്തി സ്റ്റാർട്ട്‌ ചെയ്യാൻ പറഞ്ഞു.

ഫ്രണ്ട്: അളിയാ ഞാൻ ഇണ്ട്  സമയം ആവുമ്പോൾ എല്ലാം ഞാൻ ചെയ്യാം ..നീ ദൈര്യം ആയി പൊയ് വാ.

"ആ അനാവശ ദൈര്യം എന്റെ കാലൻ  ആണ് എന്ന് ഞാൻ അപ്പൊ അറിഞ്ഞില്ല."

ഞാൻ പുറകില നിന്ന് അവളെ വിളിച്ചു....

"പേര് ഞാൻ  പറയില്ല പെണ്ണിന്റെ പകരം സിനിമയിൽ ഒക്കെ കാണാൻ പോലെ  പേര് വരണ സ്ഥലത്ത് ***** എന്ന് ഇടാം ...."

ഞാൻ : *****, ഒന്ന് നിന്നെ ഒരു കാര്യം പറയാൻ ഉണ്ട് .

**** : എന്താ ***, എന്ത് പറ്റി .

ഞാൻ : എന്റെ പേര് അറിയോ. ???

*** :  എനിക്ക് അറിയാല്ലോ , സാറ്  എന്നും പറയാറുള്ളത് അല്ലെ...

"അന്നേരം സാര്  ആ വഴിക്ക് വന്നിരുന്നേൽ ഞാൻ ആട് തോമ ആയനേ എന്ന് മനസ്സിൽ കുറിച്ച് ഇട്ടു."

ഞാൻ  : ഓ അങ്ങനെ... ശരി ഇനി കാര്യത്തിലേക്ക് വരാം .. **** എനിക്ക് നിന്നെ ഇഷ്ടം ആണ്. *** ഐ ലവ് യു....

*** : എന്താ *** പറഞ്ഞേ ???

ഞാൻ : മച്ചാനെ കേട്ടല്ലോ , വണ്ടി എടുക്കടാ......

ഇതും പറഞ്ഞു ഞാൻ അവളെ പോലും നോക്കാതെ ബൈക്ക് ന്റെ അടുത്തേക്ക് ഓടി. ഈ സമയം എന്റെ കൂട്ടുകാരാൻ ബൈക്ക് സ്റ്റാർട്ട്‌ ചെയാൻ വേണ്ടി കഷ്ടപെടുക ആണ്.

ഫ്രണ്ട് : അളിയാ പണി കിട്ടി , എന്റെ ബൈക്ക് സ്റ്റാർട്ട്‌ അവനില്ല ...

അപ്പൊ പെട്ടന് ഞാൻ തിരിഞ്ഞു നോക്കി. അവള് എന്നെ ദഹിപിചു  കളയണ  പോലെ ഒരു നോട്ടം നോക്കുന്നു, കൂട്ടുകാരി അവളെ സമാതാനിപിക്കുന്നു ...

അവള് അത് നോക്കാതെ എന്നെ തന്നെ നോക്കി പെട്ടന് താഴോട്ട് നോക്കി..

ചെരുപ്പ് ഊരും എന്ന് എന്റെ മനസ്സില് ഇരുന്നു ആരോ പറയാനാ പോലെ തോന്നി.

പണ്ട് സ്രീനിവസാൻ പറഞ്ഞ പോലെ ആയിരുന്നു സ്ഥിതി....
അവിടെ അവള് ചെരുപ്പിൽ നോക്കുന്നു. ഇവിടെ കൂട്ടുകാരൻ ബൈക്ക് സ്റ്റാർട്ട്‌ ചെയുന്നു.
എന്റെ മനസ്സിൽ രണ്ടും മാറി മാറി വന്നു...

ഏതോ കാരണവന്മാരുടെ നല്ല കാലത്ത് ചെയ്ത ഗുണം കൊണ്ട് അടുത്ത കിക്കിൽ തന്നെ ബൈക്ക് സ്റ്റാർട്ട്‌ ആയി.. ഞാൻ കയറിയതും ആ ഏരിയ വിട്ടതും ഒരേ സമയത്ത് ആയിരുന്നു.

അങ്ങന വടക്കാൻ വീര ഗാധയിലെ  മമ്മൂട്ടി യെ പോലെ ഞാൻ കൂട്ടുകാരുടെ മുന്നിൽ  വന്നു നിന്ന്. ബെറ്റ് വച്ചവൻ  എന്റെ മുന്നില് തല കുനിച്ചു അന്പത് രൂപ തന്നു...

പക്ഷെ എന്റെ സങ്ങടംഅത് അല്ലായിരുന്നു .. പെണ്ണ് ആണേൽ ഒന്നും പറഞ്ഞില്ല, ചെരുപ്പും ഊരിയില്ല. കരഞ്ഞതും ഇല്ല. ഇനി അവള്ക്ക് എന്നോട് ഇഷ്ടം ആയോണ്ട് ആണോ  ????


ഓരോ ആലോചനകൾ ആയി, അന്ന് ഞാൻ ക്ലാസ്സിൽ പോയില്ല , ക്ലാസ്സ്‌ കട്ട്‌ ചെയ്തു പൊയ് ഒരു പടം കണ്ടു വീട്ടിൽ എത്തി.

ഇനി ഒരു ആഴ്ച കാലം tution  ക്ലാസ്സ്‌ ലീവ് ആണ് എന്ന് കള്ളം പറയാം എന്നൊക്കെ കരുതി. വീട്ടിൽ എത്തി.

ഏകദേശം വൈകുന്നേരം ആറു  മണി ആയപ്പോൾ എന്റെ വീട്ടിലെ  ലാൻഡ്‌ ഫോണ്‍ ശബ്ദിച്ചു....

ഞാൻ എടുത്തപ്പോൾ അപ്പുറത്ത് ഔര് കിളി ശബ്ദം...

ഞാൻ : ഹലോ ആരാ ???

ശബ്ദം : ഹലോ ഇത് ***(എന്റെ ചേട്ടൻ ന്റെ പേര്) വീടല്ലേ ??

ഞാൻ : അതെ, ഒരു മിനിറ്റ് ഇപ്പൊ വിളിക്കാം.. ..

എന്ന് പറഞ്ഞു receiver  വച്ച് ഞാൻ പൊയ് ചേട്ടനെ വിളിച്ചു.

അവൻ വന്നു ഫോണ്‍ എടുത്തു സംസരിക്കുനതിന്റെ ഇടയിൽ എന്നെ നോക്കി കലിപിക്കുന്നു . ഞാൻ കരുതി അവനു ഒരു പെണ്ണിന്റെ ഫോണ്‍ വന്നതിൽ എനിക്ക് അസൂയ ആണ് എന്നാണ്.


പക്ഷെ ഏകദേശം ഒരു  രാത്രി അത്താഴ  സമയത്ത് ആണ് ഞാൻ പടത്തിന്റെ  ക്ലൈമാക്സ്‌ അറിയുന്നത്...

ചേട്ടന്മാര് നമ്മളെ സ്ഥിരം ചൊറിയും  എങ്കിലും അന്ന് അവൻ എന്നോട് വളരെ ശാന്തൻ  ആയി ചോദിച്ചു.


ചേട്ടൻ : എടാ നീ ഇന്ന് എന്താ ഇങ്ങനെ ഇരിക്കണേ
ഞാൻ : അത് ഒന്നും ഇല്ലാ , ക്ലാസ്സ്‌ ഒക്കെ ബോർ ആയിരുന്നു. നമ്മടെ സാറ് ഇനി ഒരു ആഴ്ചാ കാണില്ല. പഠിക്കാൻ പറ്റില്ല എന്ന് വിഷമം.

ചേട്ടൻ : ഓഹോ ക്ലാസ്സ്‌ ബോർ ആയോണ്ട് ആലെ , അല്ലാണ്ട് നീ എന്റെ കൂട്ടുകാരന്റെ പെങ്ങളോട് ഐ ലവ് യു എന്ന് പറഞ്ഞോണ്ട് അല്ല അല്ലേ....


ആ സമയം ആണ്, എനിക്ക് ആ മഹാ സത്യം ഓര്മ വന്നത്.. tution  ക്ലാസ്സിൽ അവന്റെ ഒരു കൂട്ടുകാരന്റെ പെങ്ങള പടികാനുണ്ട് എന്ന് പണ്ട് ചേട്ടൻ പറഞ്ഞ സത്യം.

ജീവിതത്തിൽ ഒരു പെണ്ണ് കേസ് നു കയ്യോടെ പിടി കിട്ടിയല്ലോ എന്ന് കരുതി ഞാൻ ചേട്ടന്റെ കാലിൽ  വീണു.

ഞാൻ : ഇനി ഒരു tution  കൂടി മാറിയാൽ ഞാൻ തോറ്റു  പോകും. നീ ഈ കാര്യം ക്ഷമിക്കു. ഞാൻ അങ്ങന അല്ല ഉദേശിച്ചേ ..

പക്ഷെ പെട്ടന് പടത്തിൽ  ഒരു ട്വിസ്റ്റ്‌ വന്നു.

ചേട്ടൻ : എടാ നീ എന്റെ കൂട്ടുകാരന്റെ പെങ്ങളോട് (പെണ്ണിന്റെ പേര് ***) ആണോ പറഞ്ഞെ...

ഞാൻ : ഓഹോ സോറി ചേട്ടാ നിനക്ക് ആള് തെറ്റി , ഞാൻ അവളോട്‌ അല്ല അവളുടെ കൂട്ടുകാരിയോട് ആണ് പറഞ്ഞെ...

അങ്ങനെ ഒന്ന് രണ്ടു പറഞ്ഞു ഞാൻ ആ രംഗം സോൾവ്‌ ആക്കി...

പക്ഷെ എന്റെ ഉള്ളിൽ  അപ്പൊ ആ പെങ്ങൾ  എന്നാ പെണ്ണിനോട് പ്രതികാരം ചെയ്യണം എന്ന് മനസ്സിൽ നിരന്നു വന്നു..

അല്ലേലും പണ്ടേ നമ്മടെ നാട്ടിൽ കൊറേ കൂട്ടുകാരികൾ കാണും , ഒടുക്കത്തെ descent  ആണ്. നമ്മടെ കലത്തിൽ  പാറ്റ ഇടാൻ ആയിട്ട്. അങ്ങനെ ഒരു പാറ്റ  ആണ് എന്റെ വീട്ടിൽ വിളിച്ചു പറഞ്ഞെ.

വെറും അമ്പതു രൂപയ്ക്കു വേണ്ടി ഞാൻ വച്ച ബെറ്റ് എന്നെ എന്റെ സ്വന്തം വീട്ടിൽ ഒരു വില്ലൻ  ആക്കി എന്ന്.....

ഈ ഒരു സംഭവത്തിനു ശേഷം, ഞാൻ ഒരു 2 ആഴ്ച tution നു പോയില്ല. വെറുതെ ഇനിയും പ്രശനം ഉണ്ടാക്കണ്ട എന്ന് കരുതി മുങ്ങി

അത് കഴിഞ്ഞു ഒരു ദിവസം പോയപ്പോൾ അറിയുന്നെ ഞാൻ ഐ ലവ് യു പറഞ്ഞ പെണ്ണ് tution  മാറി പൊയ് എന്ന്.
"പക്ഷെ ഞാൻ അല്ല അതിനു കാരണം. അവളുടെ ഏതോ ഒരു ബന്ധു വീട്ടിൽ tution  എടുക്കാൻ വരും എന്ന് പറഞ്ഞു, അങ്ങനെ പോയതാ "

എങ്ങനെയോ ആ പെണ്ണും പോയി. വീട്ടിൽ വില്ലനും ആയി.. വെറുതെ നടന്ന എന്നെ ഒരു വില്ലൻ  ആക്കിയ ചേട്ടന്റെ കൂട്ടുകാരന്റെ അനിയത്തിയെ ഒന്ന് പൊരിക്കാൻ ഞാൻ പിള്ളേര് തീരുമാനിച്ചു.

ഞങ്ങൾ പിള്ളേര് അതിനും എല്ലാം ഒന്നിച്ചു വന്നു.

വീണ്ടും ഒരു പകൽ .. സമയം അതെ 8.45 ഞങ്ങൾ ഒരു 8-10 പേര് അവള് ഒറ്റയ്ക്ക്..

അവന്മാര് എന്നോട് പ്രിതെകം പറഞ്ഞു അളിയൻ  ലാസ്റ്റിൽ വന്ന മതി എന്ന്.

അതോണ്ട് അവര് സംസാരിക്കുന്ന ഇടയില അവസാനം ആണ് ഞാൻ പോയത്.

ചെന്ന പാടെ അവളെ ഞാൻ ആങ്ങ്‌ നല്ലോണം പൊരിച്ചു.

അവസാനം ആയി ഞാൻ ഒരു ഡയലോഗ് കൂടി അടിച്ചു...

"പഠിക്കാൻ വന്നാൽ പഠിച്ചിട്ടു പോകണം, അല്ലാണ്ട് എന്നെ നന്നാക്കാൻ വരരുത്. കേട്ടോടി.  %₹%₹^%09&*(&()"


ഇത് കേട്ടതും എന്റെ കൂട്ടുകാര് എല്ലാം കൂടി എന്നെ പൊക്കി എടുത്തോണ്ട് പോയി..

ഫ്രണ്ട്: അളിയാ നീ എന്ത് പരിപാടി ആണ് കാണിച്ചേ, ഞങ്ങൾ അവളെ ഉപദേശിക്കുക ആയിരുന്നു. നീ നിന്റെ കുഴി തന്നെ വീണ്ടും തോണ്ടിയല്ലോ ...

ഞാൻ : അപ്പൊ നിങ്ങൾ അവളെ തെറി പറയുക അല്ലൈരുന്നോ

ഫ്രണ്ട് 2 : ഇല്ല അളിയാ അവളെ കണ്ടപ്പോൾ ഞങ്ങള്ക് അങ്ങ് മനസ് ഇളകി....

ഞാൻ : പന്ന *₹%#%#%#്്^@^  പൊയ്ക്കോണം എല്ലാം ഇപ്പോം.

ഞാൻ വീണ്ടും എന്റെ സ്ഥിതി ആലോചിച്ചു...

പക്ഷെ എല്ലാം മാറി മറഞ്ഞു

ഈ സംഭാഷണം ഒരിക്കലും ആ പെണ്ണ് ചേട്ടനെ വിളിച്ചു പറഞ്ഞില.


ഇതോടെ ഈ സംഭവം നല്ല രീതിയിൽ അവസാനിച്ചു....

ഇനി പുതിയ പടം കാണുമ്പോൾ പഴയ കാര്യം ഓര്മ വന്നാൽ എഴുതാം.....

                                                                                                  എന്ന് സ്വന്തം
                                                                                                    സുഹുർത്ത്