2013, ഏപ്രിൽ 24, ബുധനാഴ്‌ച

ആര് കൊണ്ട് പൊയ് !!!

ഒരു സിനിമ കഥ പോലെ ഒരു അനുഭവം .......

Introduction:
എന്നത്തെയും പോലെ ഒരു ഉച്ച സമയം , ഞങ്ങളുടെ cafeteria യിലെ ഒന്നാം നിലയിൽ  ഭക്ഷണം വാങ്ങാൻ ആയി ക്യൂ  നില്കുന്നു ... 
പെട്ടന്ന് ഒരു തണുത്ത കാറ്റു വീശി, കൂടെ ആരുടെയോ മൊബൈലിൽ നിന്ന് ഒരു മധുര സംഗീതം കൂടി . 

ഞങ്ങൾ എല്ലാം കൂടി വാതിലെല്ക്ക് നോക്കിയപ്പോൾ ഒരു കൂട്ടം പെണ്‍കുട്ടികള നടന്നു വരുന്നു,

"സിനിമയിലെ പോലെ ഇവിടെയും നായികാ മാത്രം കാണാൻ ഐശ്വര്യം ഉള്ളത് , കൂടെ ഉള്ള കൂട്ടുകാരികൾ എല്ലാം അത്ര പോര "

ഇത് കണ്ട ഉടനെ നമ്മടെ ഹീറോ

ഹീറോ: അളിയാ അവളെ കണ്ട നമ്മടെ സിനിമ നടി  അന്ൻ അഗസ്റ്റിൻ  പോലെ ഇല്ലേ 

ഫ്രണ്ട് : ശരിയാ അളിയാ 

ഹീറോ: ഞാൻ എങ്കിൽ പൊയ് ഒന്ന് മുട്ടട്ടെ , ഒന്ന് ഇല്ലെങ്കിലും ഒന്ന് പരിച്ചയപെടുകയും എങ്കിലും ചെയ്യല്ലൊ. 

ഫ്രണ്ട്: വേണ്ട അളിയാ വിട്ടു കല, അവള്ക്ക് വേറെ ലൈൻ കാണും, നീ ചുമ്മാ ടൈം വേസ്റ്റ് ആക്കണ്ട , ഒന്നാമത് നിന്നെ കാണാൻ എന്റെ അത്രെയും ഗ്ലാമർ ഇല്ല, ചുമ്മാ പൊയ് നാണം കെടണോ 

ഹീറോ: ശേ .... അവള് പൊയ് , നീ കാരണം ആണ് ഇല്ലേൽ ഞാൻ പൊയ് മുട്ടിയേനെ .

ഫ്രണ്ട്: ശരിയാ നല്ലോണം അപ്പൊ കിട്ടുകയും ചെയ്തേനെ 

ആ അവസരം നഷ്ടപ്പെട്ട് നായകന കൊറേ കാലം കാത്തു  കാത്തു നടന്നു . ഏകദേശം ഒരു മാസം  കഴിഞ്ഞു , അവളെ കണ്ടു മുട്ടി , പരിചയപെട്ടു 

അവളെ വീണ്ടും കാണാൻ ആയി പല പല നമ്പറും ആശാൻ ഇറക്കി, അതില് കുറച്ചു ഒക്കെ ശരിക്കും ഏറ്റു 

അങ്ങനെ പയ്യെ അവളുടെ മുന്നില് ഹീറോക്ക്  വില കിട്ടി തുടങ്ങി . അപ്പോഴാണ് ഒരു ഐഡിയ പെട്ടന് നമ്മടെ ഒരു കൂട്ടുകാരൻ  ഉപദേശിച്ചത് 


എപ്പോഴും കണ്ടു കൊണ്ട് ഇരുന്നാൽ വില പോകും, അത് കൊണ്ട് ഇത്തിരി നാള്  മാറി നിക്കാം . പ്രണയത്തിനു വിരഹം ഡബിൾ പവർ തരും എന്നു.. 

INTERVAL 

ഹീറോ ക്ക് ആവശ്യം ഇല്ലാതെ ഇരുന്നിട്ടും , അവൻ ട്രാൻസ്ഫർ വാങ്ങി, ബാംഗ്ലൂർ വന്നു. 

സിനിമയിലെ പോലെ ഒരു senti  സോങ്ങിന്റെ background ഓടു കൂടി ആണ് നായകന യാത്ര അവുന്നതു. 


നായകന ബാംഗ്ലൂർ വന്നു ഉടനെ തന്നെ വിരഹ കാമുകന്റെ വേഷം എടുത്തു അണിഞ്ഞു . അവളെ മനസ്സില് വിചാരിച്ചു അവൻ അവനെ തന്നെ മറന്നു തുടങ്ങി 

ന്യായർ ആഴ്ച പോലും കമ്പനിയിൽ വന്നു അവളുടെ mails നു വേണ്ടി കാത്തു ഇരുന്നു . 

ഉടനെ തന്നെ ഒരു പാതി രാത്രിക്ക് ഒരു ബോധോദയം ഉണ്ടായി  നായകന് .

"കഴിവ് ഉള്ളവന്മാരെ മാത്രമേ പെണ്‍കുട്ടികൾക്ക് മുന്നില് വില ഉള്ളൂ .  എന്തെല്ലും ഒരു കഴിവ് അവളുടെ മുന്നില് തെളിയിക്കു , എങ്കിൽ അവള് വീഴും ഉറപ്പാ .

ഒട്ടും നേരം കളയാതെ ഹീറോ, തന്റെ ഉള്ളില ഉറങ്ങി കിടന്നിരുന്ന ഡാവിഞ്ചി യെയും , രാജാ രവി വര്മയെയും മിക്സ്‌ ചെയ്തു ഒരു പുതിയ അവതാരം ആയി പുനര്ജനിച്ചു .

painter : രാജാ ഡാവിഞ്ചി വരമ

രാവും പകലും ഉറക്കം കളഞ്ഞു അവസാനം അവൻ ഒരു പെയിന്റിംഗ് വരച്ചു തീർതു. 

അത് സ്കാൻ ചെയ്തു അവള്ക്ക് അയച്ചു കൊടുക്കുയം ചെയ്തു 


ഹീറോ യുടെ മനസ്സില് ഒരു കൊച്ചു വസന്തം താനെ വിരിയാൻ തുടങ്ങി . ഇവൻ  അയക്കണ  മെസ്സേജ് , മെയിൽ  എല്ലാം അവൾ റിപ്ലയ്  തന്നു തുടങ്ങി


CLIMAX….

അങ്ങനെ ഹീറോ  വിരഹ കാമുകന്റെ വേഷം കളഞ്ഞു ഒരു ഒറിജിനൽ one  സൈഡ് കാമുകൻ ആകാൻ തുടങ്ങി ....

അവന്റെ ഉള്ളിലെ വസന്തം പക്ഷെ അതികകാലം നീണ്ടു നിന്നില്ല .

ഒരു ദിവസം നായകന് ഒരു ഫോണ്‍ കാൾ കിട്ടുന്നു, അവന്റെ ഒരു കൂട്ടുകാരന്റെ അടുത്ത് നിന്നു.
"അളിയാ നീ നോക്കണ പെണ്ണിന് വേറെ  ലൈൻ ആയി. അളിയൻ  ഇനി പരിശ്രമികണ്ട . ...  Information is from reliable source………

ആകെ തകര്ന്നു നെഞ്ച് പൊട്ടിയ കാമുകൻ  ഞങ്ങളുടെ അടുത്തേക്ക് ഓടി വരുന്നു. വളരെ വിഷമത്തോടെ പറഞ്ഞു 

"ഡാ അവള്ക്ക് വേറെ ലൈൻ ആയി, ഞാൻ കാണിച്ചു കൂട്ടിയത് ഒക്കെ വേസ്റ്റ് ആയി. 
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.


അവനെ ഞങ്ങൾ എല്ലാം ചേർന്ന് ആശ്വാസിപിക്കാൻ ശ്രമിക്കുമ്പോൾ , കൂട്ടത്തിലെ ഒരു  ഫ്രണ്ട് ന്റെ  ഡയലോഗ് .

"എന്തൊക്കെ ആയാലും അവള് ഇവനെ കളഞ്ഞിട്ടു പൊയി. നമ്മടെ കൂട്ടത്തിലെ നിയമം അനുസരിച്ച് ലൈൻ പൊട്ടിയാൽ ഒരു ഫുൾ ബോട്ടൽ "RUM " കാമുകൻ  വാങ്ങി തരണം .... ഏതു ബ്രാൻഡ്‌ ആണ് വേണ്ടത് ?????????


നോട്ട്: "യദാർത്ഥ  പ്രണയമോ , affectiono , എന്തും തന്നെ ആയിക്കോട്ടെ, കൂട്ടുകാര് എല്ലാത്തിനും കൂടെ നിക്കും , പ്രണയിക്കുമ്പോൾ സഹായിക്കാനും, പ്രണയം പൂവാനിയുമ്പോൾ  സന്തോഷിക്കാനും, തകരുമ്പോ അത് പങ്ങു വൈക്കാനും "

                                                                                                                                    എന്ന് സ്വന്തം ,
                                                                                                                                    സുഹുർത്ത്