2011 മേയ് 17, ചൊവ്വാഴ്ച

ആദ്യ സംരംഭം

ഏക ദേശം സെക്കന്റ്‌ ഇയര്‍ തുടങ്ങിയ സമയം. സാധാരാണ് വീട്ടില്‍ നിന്ന് കിട്ടുന്ന കാശ് കൊണ്ട് ജീവിക്കാന്‍ ബുദ്ധിമുട്ട് ആണ് എന്ന് എല്ലാവര്ക്കും മനസിലായി. അപ്പോഴാണ് എല്ലാവരും എങ്ങനെ കോളേജ് പഠനത്തിന ഇടയില്‍ കാശ് ഉണ്ടാക്കാം എന്ന് ആലോചന ആയി.
പലരും പലതും പറഞ്ഞു.. സി . ഡി കടയില്‍ സി.ഡി റൈറ്റ്ചെയ്തു കൊടുത്താലോ എന്ന്. പക്ഷെ അന്നത്തെ കാലത്ത് ഇന്ന് മൊബൈലില്‍ പടം പിടികുനതിനെകള്‍ കുറ്റമാണ്. പിന്നെ പോലീസിന്റെ ഇടിയും എല്ലാം കൂടി ഓര്‍ത്തു ആ പരിശ്രമം ഉപേക്ഷിച്ചു. ഇനി എന്ത് ചെയും എന്ന് ആലോചിച്ചു ഇരികുമ്പോള്‍ ആണ് നമ്മുടെ കൂട്ടത്തിലെ കമ്മ എന്ന് ഇരട്ടപെരുള്ള പയ്യന്‍ വന്നു ഒരു ഐഡിയ പറഞ്ഞത്.. അളിയാ നമ്മുക്ക് ബിസിനസ്‌ തുടങ്ങാം എന്ന്. എല്ലാര്ക്കും കൂടി ഒരുമിച്ചു അപ്പൊ എല്ലാരും മുതലാളി അല്ലെ തൊഴില്‍ പ്രശ്നവും വരില്ല. കൂട്ടത്തില്‍ ഒന്ന് രണ്ടു ബിസിനസ്‌ ചെയുന്ന ആള്‍കാര്‍ ഉണ്ട്.. അവരുടെ ബുദ്ധി യും അനുഭവവും ഇതില്‍ ഉപയോഗികം അല്ലോ . അങ്ങനെ എല്ലാരും കൂടി ബിസിനസ്‌ എന്ന് ഉറപ്പിച്ചു.

അപ്പോഴാണ് എന്ത് ബിസിനസ്‌ ചെയ്യും എന്ന് ?? അപ്പോഴാണ് മര്‍. മണ്ടന്‍ തമ്പി വന്നു പറഞ്ഞത് അളിയാ മൊബൈല്‍ മറിച്ചു വില്കാം സൂപ്പര്‍ കാശ് കയ്യില്‍ വരും. എന്ന്. എല്ലാവരും അത് സമ്മതിച്ചു അപ്പോഴാണ് അടുത്ത പ്രശനം മറിച്ചു വില്കാന്‍ ആണെങ്കിലും മൊബൈല്‍ വാങ്ങണ്ടേ അതിനു കാശ് വേണ്ടെ . വീട്ടില്‍ ചോദിക്കാം എന്ന് വച്ചാല്‍ അതിനെ കാലൂം നല്ലത് ഈ പണിക്കു പോകാതെ ഇരിക്കുനതാണ്.
വീണ്ടും പല പല ആലോചനകള്‍ അങ്ങനെ ഇരികുമ്പോള്‍ ആണ് എഞ്ചിനീയറിംഗ് കോളേജ് ഫീസ്‌ അങ്ങനെ ഉള്ള പ്രശ്നങ്ങള്‍ ടി വി യില്‍ വരാന്‍ തുടങ്ങിയത്. അപ്പോഴാണ് എല്ലാവര്ക്കും ഒരു ഉഗ്രന്‍ ഐഡിയ കിട്ടിയത് നമുക്കും ഒരു ടൂഷന്‍ സെന്റര്‍ തുടങ്ങാം എന്ന്. കൂട്ടത്തില്‍ പഠിക്കാന്‍ എല്ലാവരും മിടുക്കന്‍ മാറ് ആയതു കൊണ്ട് പടിപിക്കാന്‍ വേറെ ആളെ തപ്പി പോകണ്ട. അങ്ങനെ അവസാനം ഞങ്ങളുടെ സംഗം തീരുമാനിച്ചു നമ്മളും ഒരു ടൂഷന്‍ സെന്റര്‍ തുടങ്ങും എന്ന്.

എന്തെങ്കിലും ഒരു പ്രസ്ഥാനം തുടങ്ങാന്‍ ഇത്രക്ക് കഷ്ടം ആണ് എന്ന് മനസിലാക്കാന്‍ ഈ തീരുമാനം ഞങ്ങളെ സഹായിച്ചു. ആദ്യം ടൂഷന്‍ തുടങ്ങാന്‍ ഒരു സ്ഥലം വേണം. പിന്നെ ചെയര്‍ ,മേശ, ബോര്‍ഡ്‌ , ഫാന്‍ അങ്ങനെ ഉള്ള സാധനങ്ങള്‍. ഇതിലും എല്ലാത്തിലും പുറമേ ആണ് പഠിക്കാന്‍ പിള്ളേരെ തപ്പി കണ്ടു പിടികണം. നല്ല പിള്ളേര് അല്ലെങ്കില്‍ അവന്മാര് കാശ് തരാതെ അങ്ങ് മുങ്ങും. പിന്നെ ഞങ്ങള് കടത്തില്‍ ആവും . അവസാനം കുറച്ചു പ്രശനങ്ങല്ക് പരിഹാരം ആയി ഗണേശന്റെ അച്ഛന്‍ സഹായം ആയി വന്നു. അവരുടെ പഴയ ഒരു ബില്‍ഡിംഗ്‌ ഞങ്ങളോട് എടുത്തോളാന്‍ പറഞ്ഞു. അഡ്വാന്‍സ്‌ ഒന്നും വേണ്ട കുറച്ചു പച്ച പിടിച്ചു കഴിഞ്ഞു വാടക തരാം എന്ന് ഒരു ദാരണയില്‍.
ലോട്ടെരിയുടെ കൂടെ കാര്‍ എന്ന് പറഞ്ഞ പോലെ അവിടെ തന്നെ പഴയ ഒരു കമ്പ്യുടര്‍ , ചെയര്‍ ,മേശ, ബോര്‍ഡ്‌ , ഫാന്‍ അങ്ങനെ എല്ലാം കൂടി കിട്ടി.
ഇനി ആണ് ഗുരുധരമായ പ്രശനം തുടങ്ങുന്നത്. പടിപിക്കാന്‍ മാഷുംമാര് റെഡി പക്ഷെ പഠിക്കാന്‍ ആളെ കിട്ടാന്‍ ഇല്ല.
ഒരുപാടു സ്ഥലത്ത് തിരക്കി നോക്കി പക്ഷെ ഒരുത്തനെയും കിട്ടാന്‍ ഇല്ല. അപ്പോഴാണ് നമ്മുടെ പെട്ടി വന്നു പരയുനെ അളിയാ ടുഷിയന്‍ ക്ലാസിനു നല്ലൊരു ഇടി വെട്ടു പേര് വേണം ...!!!
എല്ലാരും കൂടി ആലോചിച്ചു അവസാനം ഒരു ഇടി വെട്ടു പേര് തന്നെ കണ്ടു പിടിച്ചു. "എഫ് .ഐ.ഐ. ടി " അതിന്റെ ഫുള്‍ നെയിം ഒന്നും ചോദിക്കരുത് പക്ഷെ പേര് ക്ലിക്ക് ആയി.
അങ്ങനെ ടൂഷന്‍ ക്ലാസ്സിന്റെ ഉത്ഘാടന ദിവസം വന്നു . വന്‍ ആഘോഷത്തോടെ എല്ലാം മംഗളമായി നടന്നു. ആദ്യ ദിവസം തന്നെ ഒരു അഡ്മിഷന്‍ പോലും വന്നില. തുടക്കം അല്ലെ അങ്ങനെ ഒക്കെ എന്ന് വിചാരിച്ചു ഇരിന്നു. അങ്ങനെ നാളുകള്‍ കഴിഞ്ഞു പൊയ് ഒരാഴ്ച് കഴിഞ്ഞു ഒരു പയ്യന്‍ വന്നു അഡ്മിഷന്‍ എടുത്തു. ആദ്യ ദിവസം ഞങ്ങളുടെ കൂടത്തിലെ ഏറ്റവും തലയന്‍ വന്നു പയ്യന് ക്ലാസ്സ്‌ എടുത്തു. അടുത്ത ദിവസം അവനു വേറെ പ്രോഗ്രാം ഉണ്ടായിരുന്നു അത് കൊണ്ട് വേറെ ഒരാള്‍ വന്നു ക്ലാസ്സ്‌ എടുത്തു . അങ്ങനെ ഒരാഴ്ച കഴിഞ്ഞപോള്‍ ആ പയ്യന് പഠിപ്പിക്കാന്‍ അഞ്ചു മാഷിന്മാര് .
കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ഈ പ്രസ്ഥാനത്തോട് ഒരു മടുപ്പ് തുടങ്ങി. കുറച്ചു പേരായി മുങ്ങാന്‍ തുടങ്ങി. പഠിക്കുന്ന പയ്യനും പിന്നെ പിന്നെ വരാതെ ആയി. അതിനോടൊപ്പം ഗണേഷിന്റെ അച്ഛനും ഇതിനോട് ഉള്ള ആഗ്രഹം കുറഞ്ഞു.
ഇനിയും ഇതു കൊണ്ട് നടന്നാല്‍ നമ്മള്‍ കടത്തില്‍ ആവും എന്ന് ഉറപ്പായി. അവസാനം ഞങ്ങള്‍ ടൂഷന്‍ ക്ലാസ്സ്‌ അടച്ചു പൂട്ടാന്‍ തന്നെ തീരുമാനിച്ചു. അധിനു എല്ലാവര്ക്കും സമ്മതം ആയി .
ഒരുപാടു ആഗ്രഹങ്ങളും പ്രതീക്ഷകളും ഓടെ തുടങ്ങിയ ടൂഷന്‍ ക്ലാസ്സ്‌ അങ്ങനെ ഓര്‍മയില്‍ ആയി മാറി .
പിന്നീടു ഒരു കാലത്തും ചെലവാക്കാന്‍ കാശിനായി എങ്ങനെ ഉള്ള ഇടെയും ആയി ആരും പോയിട്ടില്ല ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ