2011 മേയ് 4, ബുധനാഴ്‌ച

ഒരു കത്തിന്റെ പുറകേ

"എന്റെ കോളേജ് ലൈഫ് നെ കുറിച്ച് ഒര്കുമ്പോള്‍ എനിക്ക് ആദ്യംഓര്‍മ വരുനത്‌ ഒരു കത്തിന്റെ കാര്യം ആണ്."
വലിയ തമാശ ഒന്നും ഇല്ലെങ്കിലും അത് ഒര്കുമ്പോള്‍ ഒരു രസം ആണ്...

കോളേജ് കഴിഞ്ഞു എല്ലാ ദിവസവും കത്തി അടിച്ചു കറങ്ങി നടന്നു അവസാനം വീട്ടില്‍ എത്തുമ്പോള്‍ സ്ഥിരം കിട്ടാരുള്ളത് അമ്മയുടെ ശകാരം ആണ്. പക്ഷെ അന്ന് ഞാന്‍ വീട്ടില്‍ കയറി ചെന്നപോള്‍ അമ്മ ഒന്നും മിണ്ടുനില്ല. പകരം ചെന്ന ഉടനെ എനിക്ക് ഒരു കവര്‍ എടുത്തു തന്നു. എനിട്ട്‌ ഒരു ചിരി. ഞാന്‍ ആകെ ചമ്മി നാറി നില്‍കുമ്പോള്‍ അനിയന്‍ വന്നു പറഞ്ഞു "മോനെ കോളേജ് ല്‍ പൊയ് തുടങ്ങി ഇത്ര പെട്ടനു തന്നെ നിനക്ക് ഫാന്‍സ്‌ എത്ര അദികമോ എന്ന് . നിനെ തേടി ഊമകത്തും കാര്‍ഡും എല്ലാം വന്നു തുടങ്ങി "എന്ന്. അപ്പോഴാണ് ഞാന്‍ ആ കാര്‍ഡ്‌ തുറന്നു വായിച്ചു നോകിയത്.. സത്യം പറയാലോ ജീവിതത്തില്‍ ഇത്രക്ക് അദികം അപമാനം സഹിച്ചത് അപ്പോഴാണ്. പിന്നെ കുറെ നമ്പര്‍ അടിച്ചു അമ്മയുടെയും അനിയന്റെയും കയ്യില്‍ നിനും തടി തപ്പി.

വീടുകാരുടെ മുന്നില്‍ നാണം കേട്ടാലും.. എന്റെ മനസ്സില്‍ അപ്പൊ എന്നോട് തന്നെ അഭിമാനം തോന്നി.. എനിക്ക് കത്ത് എഴുതാനും ഒരാളോ . പക്ഷെ ഒരു സംശയവും ഉണ്ടായിരുന്നു കാരണം കൂടെ പഠിക്കുന്ന എല്ലാ ചെറുക്കന്‍ മാരും നല്ല സ്വഭാവം ഉള്ളവരആണ് . അത് കൊണ്ട് സംശയം തീര്കാനായി ആദ്യം എന്റെ ആത്മാര്‍ത്ഥ സുഹുര്‍ത്ത് ആയ ___ന്റെ അടുത്ത് പൊയ് ചോദിച്ചു. പക്ഷെ അവന് അല്ല നമ്മുടെ കൂടത്തിലെ ആരും അല്ല എന്ന് മനസിലായി..
അങ്ങനെ ആ സംശയവും മാറി. അപ്പൊ ഉറപിച്ചു കൂടത്തിലെ പെണ്‍പട തന്നെ ഇതിനു പിന്നില്‍ എന്ന്. നാന്നകേട്‌ ഓര്‍ത്തു ഇതു നമ്മുടെ കൂടത്തിലെ കുറച്ചു പേരോട് മാത്രം പറഞ്ഞു ഒന്നും നടനില്ല എന്ന് പറഞ്ഞു നടന്നു. അങ്ങനെ കാലം കുറച്ചു കടന്നു പോയി.. അപ്പോഴേക്കും വീടിലെ വില പാതി ഇടിഞ്ഞു. കൂടുകാരുടെ ഇടയില്‍ കളിയാക്കലും വന്നു തുടങ്ങി.. എല്ലാം സഹിച്ചു ജീവികുമ്പോള്‍ ധാ പിന്നെയും ഒരു കത്തും മയില്‍ പീലിയും ഒരു കാര്‍ഡും..
ഈ വട്ടം അമ്മച്ചി ചിരിച്ചോണ്ട് അല്ല കത്ത് എനിക്ക് തന്നത്. പകരം ഒരു ഭീഷണി യോടെ ആയിരുന്നു. നീ അറിയാതെ എങ്ങനാട പിന്നെയും കത്ത് വരുനത്‌. മരിയധാക് പഠിക്കാന്‍ പൊയ്കൂ ഇല്ലേല്‍ പ്രശനം ആവും എന്ന്. ജീവികണ്ടേ അതുകൊണ്ട് ഈ കത്ത് എല്ലാം എന്റെ കൂടുകാരന്‍ എനിക്ക് പാറ വൈക്കന്‍ എഴുതിയതാണ് എന്ന് വരുത്തി തീര്‍ത്തു. .. പാവം അവന് സ്വന്തം കാമുകിക് പോലും ഒരു കത്ത് എഴുത്തവന്‍ ആയിരുന്നു...
പ്രശ്നം ഗുരുദരം ആണ് എന്ന് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ അതായതു കൂടെ ഉള്ള എല്ലാം പയ്യന്‍സും സപ്പോര്‍ട്ട് ആയി വന്നു. ഇതു ആരാണെങ്കിലും കണ്ടു പിടിച്ചു നിന്റെ തലയില്‍ കെട്ടി വിക്കും എന്ന് ശപടവും ചെയ്തു. പാവം എന്റെ ഭാവി അപ്പൊ താനേ ഞാന്‍ തീരുമാനിച്ചു.. ഈ കത്ത് എന്നെയും കൊണ്ടീ പൊകൂ എന്ന്..
അങ്ങനെ ക്ലാസ്സ്ല്‍ ഇതു ചൂട് അഎരിയ ചര്‍ച്ച വിഷയം ആയി മാറി.. പെണ്‍പട എന്നെ കാണുമ്പോള്‍ ഏതോ വിഷാദ കാമുകനെ നോക്കും പോലെ നോക്കാന്‍ തുടങ്ങി.. അപ്പോഴാണ് ക്ലാസ്സ്ല്‍ പുതിയ ഒരു വാര്‍ത്ത‍ പടര്നത്.. കൂടെ പഠിക്കുന്ന ഒരു പയ്യനും കൂടി കത്ത് വന്നു വിത്ത്‌ മയില്‍ പീലി. അപ്പോഴാണ് ഏകാന്ധ തടവ്‌ അനുഭവിക്കുന ഒരു കൊലയാളിക്ക് ഒരു കൂട്ട് പ്രതി കൂടി വന്നാല്‍ എങ്ങനെ ഉണ്ടാവും അത് പോലെ ഒരു അവസ്ഥ.
ആര് എഴുതിയത് ആണെങ്കിലും അപ്പൊ ഒന്ന് വിചാരിച്ചു എല്ലാ പയ്യന്സിനും ഓരോ കത്ത് വച്ച് അങ്ങ് അയച്ച ഈ സംഭവം സോള്‍വ്‌ ചെയാം എന്ന്.. പക്ഷെ പിടി കിട്ടിയാല്‍ അവന്മാര് വലിച്ചു കീറി ഒട്ടികും എന്ന് ഓര്‍ത്തു ആ ശ്രമവും ഞാന്‍ വിട്ടു.
nആളുകള്‍ കഴിയുണ്ടോരും എനിക്ക് ആളെ കുറിച്ച് ഒരു രൂപം കിട്ടി തുടങ്ങി.. പക്ഷെ ഉറപ്പിക്കാന്‍ കഴിയുനില്ല. അപോഴാണ് നരസിംഹം സിനിമയിലെ ലാലേട്ടനെ രക്ഷിക്കാന്‍ മമ്മൂക വരും പോലെ ഒരുത്തന്‍ എനിക്ക് വേണ്ടി വന്നത് . സംഭവം ചുമ്മാ എന്റെ കൈയി ഒന്ന് അവന്റെ ചുണ്ടില്‍ ഇടിച്ചു . ചോരയും വന്നു.. "എന്റെ കഷ്ടകാലം." പക്ഷെ അത് അവന്മാര് വലിയ പ്രശ്നം ആക്കി മാറ്റി. കത്തിനെ കുറിച്ച് പറഞ്ഞത് കൊണ്ട് എനിക്ക് ഇഷ്ടം ആവാതെ ഞാന്‍ അവനെ കൊല്ലാന്‍ ശ്രമിച്ചു എന്നാക്കി.
അത്രയും കാലം എന്നെ വിഷാദ കാമുകന്‍ ആയി കണ്ട ആളുകള്‍ എന്നെ ഒരു കൊല്ലപുള്ളിയീ പോലെ കണ്ടു തുടങ്ങി.. ഞാനും വിചാരിച്ചു ഈ റോള്‍ കോല്ലാം എന്ന്.
പിന്നീടു ക്ലാസ്സില്‍ ഞങ്ങടെ എടി മാത്രം ആയി ചര്‍ച്ച വിഷയം അന്ന് വരെ എന്നെ കണ്ടാല്‍ മൈന്‍ഡ് ഇല്ലാത്ത ആള്‍കാര്‍ വന്നു എന്നെ ഉപധേഷികാന്‍ തുടങ്ങി. അവസാനംനാം കളി കൈ വിട്ടു പോകും എന്നൊരു ഗട്ടം വന്നപ്പോള്‍ ഈ കത്തുകളുടെ യദാര്‍ത്ഥ അവകാശികള്‍ തന്നെ രംഗത്ത് വന്നു മാപ്പ് പറഞ്ഞു.. പ്രശ്നങ്ങള്‍ എല്ലാം മംഗളമായി തീര്‍ന്നു.

പക്ഷേ ഈ ഒരു സംഭവത്തോടെ ഞങ്ങളുടെ ക്ലാസ്സിലെ എല്ലാവരും കൂടുതല്‍ അടുത്ത്. അങ്ങനെ അടുത്തത് പല പ്രശ്നങ്ങല്കും യിട വരുത്തുകയും ചെയ്തു...
"വെറും ബോര്‍ ആയി ഇരുന്ന ക്ലാസ്സിലെ പല എങ്ങനെ ഉള്ള വിഷയങ്ങള്‍ പിന്‍നീട് ഒര്കുമ്പോള്‍ നല്ല തമാശ ആയി തോന്നാറുണ്ട്.. ഇതു പോലെ ഇനിയും ഉണ്ട് ഒരു പാട് നല്ല കഥകള്‍ ഓര്‍ത്തു ചിരിക്കാന്‍..."

എന്ന് സ്വന്തം
സുഹുര്‍ത്ത്....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ