2015, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

Travel blog to Agasthyarkoodam

യാത്രകൾ  ഒരുപാട്  പോയിടുണ്ട്, അതില് ഏറ്റവും കഠിനം ആയി തോന്നിയ ഒരു യാത്ര ഉണ്ട്.. അഗസ്ത്യർ കൂടം

അതിനെ പറ്റി  എഴുതാൻ ആലോചിച്ചിട്ട് കുറച്ചു നാളുകൾ  ആയി. പക്ഷെ ഇപ്പൊ ആണ്  എഴുതാൻ സാഹചര്യം ഉണ്ടായത്

വായിക്കുമ്പോൾ അവിടെയും ഇവിടെയും ഒക്കെ എന്തോക്കൊയോ മിസ്സ്‌ ആയ പോലെ തോന്നും , തെറ്റുകൾ  അടുത്ത ബ്ലോഗിൽ  തിരുത്താൻ ശ്രമിക്കും.


ഇനി പോയ സ്ഥലത്തെ കുറിച്ച് ഒരു കുഞ്ഞു വിവരണം.

അഗസ്ത്യാർകൂടം : കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ പൊന്മുടി എന്നാ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ അടുത്തു ബോണ ക്കാട് എന്നാ സ്ഥലത്ത് ആണ് ... ( ഇതും ഞാൻ ഗൂഗിളിൽ തപ്പി കണ്ടു പിടിച്ചതാ )

കൃത്യം പറഞ്ഞ പൊൻ‌മുടിയിൽ നിന്ന് ഏകദേശം 15 - 20 കിലോമീറ്റർ ദൂരം.

ഈ വന പ്രദേശം കേരള ഫോറെസ്റ്റ് department ന്റെ  പരിധിയിൽ ആണ്.  അത് കൊണ്ട് അവിടേക്ക് ഒരു  യാത്ര പോകും മുന്പ് പാസ്‌ എടുക്കേണ്ടത് നിർബന്ദം  ആണ്.

ഒരു വർഷത്തിൽ 30 ദിവസം മാത്രമേ ഇവിടേയ്ക്ക് യാത്ര അനുവദിച്ചിട്ടുള്ളൂ .  കൃത്യം ആയി പറഞ്ഞ മകര വിളക്ക് കഴിഞ്ഞു അടുത്ത ദിവസം (ജനുവരി പകുതി) തൊട്ടു ശിവ രാത്രി വരെ ( ഫെബ്രുവരി പകുതി) വരെ.

http://www.forest.kerala.gov.in/

മുകളിൽ  പറഞ്ഞ സൈറ്റ് ജനുവരി ആദ്യ വാരം തന്നെ പബ്ലിഷ് ആവും. തത്കാൽ ടിക്കറ്റ്‌ എടുക്കണ  പോലെ ആണു പാസ്സ്  തീരുന്നത്. അഞ്ചു മിനിറ്റ് കൊണ്ട് ഏകദേശം മുപ്പതു ദിവസത്തെ പാസ്സ്  തീരും. അത് കൊണ്ട് എല്ലാം കരുതി ഇരിക്കുക്ക. ബുക്ക്‌ ചെയ്യുമ്പോൾ ഒരു govt  identity നമ്പർ  ചോദിക്കും , അതെ കാർഡ്‌ വേണം പോകുമ്പോളും കൊണ്ട് പോകാൻ

ഒരു ദിവസം 100 പാസ്സ്  മാത്രമേ കൊടുക്കു , ബാക്കി  എല്ലാം നമ്മുടെ ഭാഗ്യം പോലെ.


ഞങ്ങളുടെ യാത്രയിൽ അങ്ങനെ ഞങ്ങൾ 7 പേർക്ക്  പാസ്സ്  കിട്ടി.

ഒരു ഫെബ്രുവരി ആദ്യ വാരം.....

കൃത്യം എട്ടു മണിക്ക് തന്നെ ഞങ്ങൾ എല്ലാരും അവിടെ എത്തി...



ഇനി അവിടെ കയറും മുന്പ് ഉള്ള rules  പറയാം



1. കൊടുത്ത identity കാർഡ്‌ നമ്പർ ഉള്ള ആളും തമ്മിൽ സാമ്യം വേണം
2. പ്ലാസ്റ്റിക്‌ കുപ്പി  എണ്ണം കൊടുത്തു പാസ്‌ എടുക്കണം ഇല്ലെങ്ങിൽ നൂറു രൂപ ഫൈൻ (തിരിച്ചു വരുമ്പോൾ കൊടുത്ത എണ്ണം ശരി  ആണോ എന്ന് അവര് ചെക്ക്‌ ചെയ്യും )
3. alcoholic ഐറ്റംസ് കൊണ്ട്  പോകാൻ പറ്റില
4. അഗസ്ത്യർ കൂടതിലെ ബേസ് ക്യാമ്പിൽ കാണിക്കാൻ ഇവിടെ നിന്ന് receipt  തരും

ഇതിനു മുന്നേ പല യാത്രകൾ ചെയ്തത് ഒരു experience ഉള്ളത് കൊണ്ട് ഞങ്ങൾ എല്ലാം കരുതി ഇരുന്നു. അത് പോലെ തലേന്ന് പെയ്ത മഴ കാരണം കാട്ടിലെ നീര് ഉറവകൾ ;വെള്ളം നിറഞ്ഞു ഇരുന്നു

ഇനി ആണ് യാത്ര വിവരണം. :

ബോണക്കാട് ഫോറെസ്റ്റ് ഓഫീസ്  തൊട്ടു അഗസ്ത്യ മല (base  camp ) വരെ 20 കിലോമീറ്റർ ദൂരം. അവിടെ നിന്ന് മലയുടെ മുകളിൽ  വരെ എത്താൻ 8 കിലോമീറ്റർ . ഓരോ നാല് കിലോമീറ്റർ ദൂരത്തിലും ഫോറെസ്റ്റ് ക്യാമ്പ്‌ ഇണ്ട് .

അവസാന ക്യാമ്പ്‌ തൊട്ടു അഗസ്ത്യ മല വരെ വേറെ ക്യാമ്പ്‌ ഇല്ല.

പറഞ്ഞു പറഞ്ഞു ഞാൻ ബോർ അടിപ്പികുന്നില്ല  ...


ഏകദേശം രാവിലെ ഒന്പത് മണിക്ക് തന്നെ ഞങ്ങൾ ഏഴു പേര് നടക്കാൻ തുടങ്ങി.  അതിനു മുന്നേ എല്ലാരും ചേര്ന് ഒരു ഫോട്ടോ session ഇണ്ടായിരുന്നു .

ഇന്റ്രോ ഫോട്ടോ :::




കയറും മുന്പ് അവിടുത്തെ ആൾകാര് ഞങ്ങളോട് ഊന്ന് വടി വേണോ എന്ന് ചോദിച്ചു. ഒരു വടിക്  20 രൂപയും. അത്യാവശം ആരോഗ്യം ഉണ്ട് എന്ന് കാണിക്കാൻ ഞാൻ വടി വാങ്ങിയില്ല. ബാക്കി എല്ലാരും വാങ്ങി. എന്റെ ഭാഗ്യത്തിന് അകത്തു നിന്ന് ഒരു വടി കിട്ടി . ചുമ്മാ ഇരികട്ടെ എന്ന് വച്ച് ഞാൻ അത് വാങ്ങി വച്ച്.

(വടി യുടെ ആവശ്യം ഞാൻ പിന്നെ പറയാം)

ആദ്യത്തെ നാല് കിലോമീറ്റർ നേരെ ഉള്ള വഴി ആണ്. അത് കൊണ്ട് ഞങ്ങൾ ഒരു 20-30 കിലോമീറ്റർ സ്പീഡിൽ നടന്നു. അങ്ങനെ ആദ്യത്തെ അവരുടെ ക്യാമ്പ്‌ കഴിഞ്ഞു.


പിന്നെ ചെറിയ കയറ്റങ്ങളും ഇറക്കങ്ങളും , അപ്പൊ കൂടെ വന്ന ഒരാള് പറയുന്നത്  കേട്ടു  ഇതാണോ വലിയ ട്രെക്കിംഗ് . ഇതിലും വലുത് ഞാൻ പോയിടുണ്ട് . ഇത് കേട്ട്  അടുത്ത കൂട്ടത്തിലെ ഒരാള് ദൂരെ കൈ കാണിച്ചിട്ട് പറഞ്ഞു .. ആ കാണുന്ന മല കണ്ടോ , അതിന്റെ അപ്പുറത്ത് വേറെ ഒരു  മല ഇണ്ട് . നിങ്ങള് ഇന്ന് രാത്രി മുന്പ് അവിടെ എത്തണം  എന്നാലെ  നാളെ രാവിലെ എഴാം മല കയറാൻ പറ്റു ....


"ആ ഒറ്റ ഡയലോഗ് ഞങ്ങളെ എല്ലാരും ശാന്തരാക്കി ... എങ്ങനെയും മൂനാം മല കയറി ഇറങ്ങണം എന്ന്.."

കാട് ഞങ്ങളെ പതുകെ വരവേല്ക്കാൻ തുടങ്ങി ഇടക്ക് പെട്ടന് വെയില് വരും. ഇടക്ക് പെട്ടന് കാറ്റു  ആഞ്ഞു  അടിക്കും.

പെട്ടന്ന് ആവും   ആവും ചീവീട് കരയുന്ന ഒച്ച കേൾക്കാം .. ഭാഗ്യം കൊണ്ട് അത്ര നേരവും ഒരു അണ്ണാൻ കുഞ്ഞിനെ പോലും കണ്ടില്ല.

ഇനി അത് ചോദിച്ചാൽ വല്ല പുലി വന്നാലോ എന്ന് പേടിച്ചു ഞങ്ങൾ നടക്കാൻ തുടങ്ങി.

 ഏകദേശം ഒരു 11 മണിക്ക് ഞങ്ങൾരണ്ടാമത്തെ ക്യാമ്പ്‌ അടുത്ത്  എത്തി. അതിന്റെ ഇടക്ക് രാവിലെ കരുതിയ ഭക്ഷണം കഴിച്ചു , ഒരു കാട്ടു  അരുവിയിൽ കുളിച്ചു.


വീണ്ടും കയറ്റം ഇറക്കം ചെങ്കുത്തായ ഇറക്കം അങ്ങനെ ഞങ്ങളുടെ നടത്തം തുടർന്ന് കൊണ്ടേ ഇരുന്നു. ഇതിന്റെ ഇടക്ക് എല്ലാരും പരസ്പരം ലോക കാര്യങ്ങൾ തൊട്ടു പണ്ട് നടത്തിയ ജൈത്ത  യാത്ര വിവരണം , ഫോട്ടോ എടുപ്പ് അങ്ങന അങ്ങന


തുടങ്ങിയ സമയത്തെ നടത്തം അല്ലാണ്ട് ആയി ഒരു ഉച്ച രണ്ടു മണി അടുപിച്ചു ആയപ്പോൾ. എല്ലാര്ക്കും നല്ല ക്ഷീണം.

എന്നാൽ കുറച്ചു ഭക്ഷണം കഴിക്കാം എന്ന് കരുതി മൂനാമത്തെ ക്യാമ്പിൽ ചെന്ന്നു ഇരുന്നു. ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു .. ഞാൻ പറഞ്ഞു ചെറുതായി ഒന് മയങ്ങാം എനിട്ട്‌ ആവാം യാത്ര.

"അന്ന് വരെ കട്ടിലിൽ മാത്രം കിടന്നു ഉറങ്ങിയവർ - പ്ലീസ്  ഉറങ്ങരുത്. കാരണം കാട് ആണ് , ഒന്ന് ഉറങ്ങിയാൽ അടുത്ത് എന്ത് വന്നു കടിക്കും , ആന ചവിട്ടുമോ എന്ന് പോലും അറിയില്ല. എല്ലാം ഒരു വിശ്വാസം ആണ്.. സൗകര്യങ്ങൾ  കൂടുതൽ ഉള്ളവർ  ഉള്ളത് പോലെ അഡ്ജസ്റ്റ് ചെയ്യാമെങ്ങിൽ മാത്രം മുന്നോട്ടു തുടരുക "


ഞങ്ങൾ അവിടെ ഏകദേശം പത്തു മിനുട്ട് ഉറക്കം എന്ന് പറഞ്ഞു തുടങ്ങി , നാൽപതു മിനിറ്റ് ഉറക്കം ആയി. അപ്പോൾ ആണ് അവിടെ ഉള്ള ഫോറെസ്റ്റ് ഓഫീസർ പറയണേ. പെട്ടന് എഴുനേറ്റു മൂനാം മല കടക്കാൻ നോക്ക്. ഇല്ലേൽ ആന , പുലി, കരടി ഒക്കെ ഇറങ്ങാന നേരം ആവും..


നല്ല ക്ഷീണത്തോടെ കിടന്ന ഞങ്ങൾ എല്ലാരും പെട്ടന് തന്നെ എഴുനേറ്റു .

ഇനി ഉള്ള യാത്ര പുൽ മേടുകളിൽ ആണ്.

നോട്ട് : ഇവിടെ ആണ് അവസാനത്തെ ജല സ്രോദസ്സ് ഇനി ഇത് കഴിഞ്ഞാല അടുത്തത് വെള്ളം ഇന്ടെൽ ഇടക്ക് വല്ല അരുവിയിൽ കിട്ടും ഇല്ലേൽ നാലാമത്തെ ക്യാമ്പ്‌ എത്തണം .

ഞങ്ങൾ എല്ലാം വെള്ളം ഒക്കെ എടുത്തു നടക്കാൻ തുടങ്ങി.. ഭൂ പ്രകൃതി ആകെ മാറി അതിനു ശേഷം , കണ്ണെത്ത ദൂരത്തോളം പുൽ മേട് .....

പുല്ല് ആണേൽ ഒരു 6 അടി പൊക്കത്തിലും. "കൂട്ടത്തില ആരോ പറഞ്ഞു മഞ്ഞു വീഴുന്ന പുൽമേട്ടിൽ ആണ് പുലി ഇറങ്ങാൻ സാദ്യത എന്ന്."



തീര്നില്ലേ കഥ, പിന്നെ കൂടെ ഉള്ളവർ  എല്ലാം ഓട്ടം തന്നെ ആയിരുന്നു, ഞാനും .


ഭക്ഷണം തീര്ന് വരുന്ന കാര്യം ഞാൻ എല്ലാരേയും ഒര്മിപിച്ചു . കാട്ടിൽ  ആകെ കിട്ടനത് വെള്ളം മാത്രം ആണ് പിന്നെ ബസ് ക്യാമ്പ്‌ എത്തണം  അത് വരെ കയ്യില ഉള്ളതിന്റെ പാതി മാത്രം കഴിക്കുക കാരണം തിരിച്ചു വരുമ്പോൾ കഴിക്കാൻ ആണ് ബാക്കി ഉള്ള പകുതി

വിഷപിന്റെ വില , കിട്ടിയ സാദനങ്ങൾ  കളയാതെ എങ്ങനെ കഴിക്കാം, ഓരോ തുള്ളി വെള്ളവും പാഴാക്കാതെ എങ്ങനാ കുടിക്കാം എന്നോകെ പഠിക്കണം എങ്കിൽ ഒരു സ്കൂളിൽ ലും പോകണ്ട , ഒരു വട്ടം ഈ വഴി വന്നാൽ മതി.


അങ്ങന ഏകദേശം 5 മണിക്ക് അടുപിച്ചു ഞങ്ങൾ പുൽമേട്‌  കടന്നു. ഇനി ഉള്ളത് ചെങ്കുത്തായ ഒരു മല ആണ്. അതിനെ കാൽ പ്രശനം വെളിച്ചം കടക്കാത്ത അത്രയും തിങ്ങി നിറഞ്ഞു മരങ്ങളും.
ഈ ഫോട്ടോയിൽ കാണുന്ന വര ആണ് ഞങ്ങൾ നടന്നു വന്ന വഴി

ഇവിടെ ആകെ സൂക്ഷിക്കാൻ ഉള്ളത് പാമ്പുകളെ ആണ്. എവിടെ ആണ് ഇത് കിടക്കുന്നെ എന്ന് പറയാൻ പറ്റില്ല. നില തെറ്റി ചിലപ്പോള വള്ളി എന്ന് പറഞ്ഞു കയറി പിടിക്കനത് പാമ്പിൽ  ആവും. അത് കൊണ്ട് സൂക്ഷിച്ചു നടക്കുക്ക , നനവ്‌ ഉള്ള സ്ഥലങ്ങളില നടുവിലൂടെ നടക്കുക.

ഈ ഭാഗത്ത്‌ ആണ് ഞാൻ ആദ്യം ഒരു ഊന്  വടി യുടെ കാര്യം പറഞ്ഞില്ലേ, അതിന്റെ ഉപയോഗം വരണത്.

ഓരോ കയറ്റവും വളരെ കഠിനം, കൂടെ ബാഗിലെ ഭാരവും , ആദ്യം ഞാൻ വടി കുത്തും എനിട്ട്‌ ആ വടിയിൽ ഊന്നി ആണ് കയരനെ.




അങ്ങന നടന്നു ഞങ്ങൾ നാലാമത്തെ ക്യാമ്പ്‌ അതായതു ബസ് ക്യാമ്പ്‌ എത്തി. രാവിലെ ഒന്പത് മണിക്ക് തുടങ്ങിയ യാത്ര വൈകുന്നേരം നാല് മണി കഴിഞ്ഞു എത്താൻ  ആയി.

 ഇതും മുന്പ് രണ്ടു വഴി ഉണ്ട്. ഒന്ന് അഗസ്ത്യ മലയിലേക്കു മറ്റൊന്ന് ക്യാമ്പിലേക്ക്

ഈ പോകുന്ന വഴിക്ക് ഒരു സര്പ്പ കാവ് വഴി ആണ് നടന്നു പോകുന്നത് , അത് കൊണ്ട് അവിടും ഒരു വിദം  വൃത്തികേട്‌  ആക്കാതെ നടക്കുക.



ക്യാമ്പിൽ എത്തിയ ഉടനെ ഞങ്ങൾ പോയി ഞങ്ങള്ക് ഉള്ള പായ പിന്നെ കിടക്കാൻ ഉള്ള സ്ഥലം എല്ലാം കണ്ടു പിടിച്ചു.

അവിടെ എങ്ങനാ അങ്ങനെ ഒരു കെട്ടിടം ഉണ്ടാക്കി എന്ന് ഒരു പിടിയും ഇല്ല.  പക്ഷെ അടി പൊളി ഒരു പഴയ കെട്ടിടം. ചുറ്റിനും പനയോല വച്ച് കെട്ടിയ കൊറേ കുടിലുകളും... ഇത്തിരി മാറി എട്ടു ബാത്ത്രൂം  കുളി മുറിയും.

ശരിക്കും കാടിനെ ശരിയാം വണ്ണം ഉപയോഗിച്ച ഒരു സ്ഥലം. എല്ലാ ഇടതും കറന്റ്‌ ഉണ്ട്. സോളാർ വച്ച് കറന്റ്‌ എടുക്കുന്നു. അരുവിയിലെ വെള്ള്ലം മോട്ടോർ വച്ച് പമ്പ്  ചെയ്തു കുളിമുറികളിൽ

നോട്ട് : ക്യാമ്പിൽ ചെല്ലുമ്പോൾ പുറത്ത് കുടിലിൽ കിടക്കാൻ നോക്കണ്ട, കാരണം ആരും കുടിലിന്റെ അരികില കിടക്കാറില്ല, വേറെ ഒന്നും കൊണ്ടല്ല തണുത്ത കാറ്റ് രാത്തിരി അടിച്ചു കയറും... ഓരോ കാറ്റിലും  നമ്മൾ തണുത്തു  മറവിക്കും.

അങ്ങനെ ക്യാമ്പിൽ എത്തി ആദ്യം ഞങ്ങൾ പൊയ് ഓരോ കാട്ടാൻ കാപ്പി ഓർഡർ ചെയ്തു

ജീവിതത്തിൽ ഇത്ര  നല്ല ഒരു കാപ്പി ഞാൻ കുടിച്ചു കാണില്ല. അത്രയ്ക്ക് രുചി ആയിരുന്നു.

ആ രുചി വിഷപിന്റെ രുചി ആണ് എന്ന് ആരോ പറഞ്ഞു

ഇനി അവിടുത്തെ ക്യാമ്പിലെ മെനു പറയാം.. രാത്രി കഞ്ഞി, ചോറ് , കട്ടങ്കാപ്പി ഉണ്ട്. രാവിലെ ഉപ്പുമാവ്. ഉച്ചക്ക് ഊണ്..

ജീവിതത്തിൽ ഞാൻ ഏറ്റവും രുചിയോടെ കഴിച്ച ഐറ്റംസ് ഏതൊക്കെ എന്ന് ചോദിച്ചാൽ അതിൽ ഒരെണം ഈ ക്യാമ്പിൽ നിന്ന് കഴിച്ച ഫുഡ്‌ ആയിരിക്കും.

അങ്ങന നടത്തത്തിനെ ആദ്യ ദിവസം കഴിഞ്ഞു .ഇനി വിശ്രമം ആണ് നാളെ രാവിലെ വരെ.. പകൽ  വെളിച്ചത്തിൽ മാത്രമേ അഗസ്ത്യ മലയിൽ കയറാൻ അനുവാദം

അത് കൊണ്ട് നേരം പോകാൻ ആയി ഞങ്ങൾ ക്യാമ്പ്‌ പരിസരം ചുറ്റി നടന്നു. ക്യാമ്പിൽ നിന്ന് നോക്കിയാൽ അഗസ്ത്യ മല കാണാം .ആ ഒരു ഭംഗി അവിടെ നിന്ന് തന്നെ കണ്ടു ആസ്വദിക്കണം.




ഇനി നാളെ രാവിലെ പോകാൻ ഉള്ള തയ്യാറെടുപ്പ് ആയിരുന്നു അതിനു മുന്നേ ഒരു കുഞ്ഞു ഉറക്കം .രാത്തിരി ഞങ്ങൾ ചൂട് കഞ്ഞിയും കുടിച്ചു കിടക്കാൻ പോയി...മഴയത് കിടന്നു ഉറങ്ങും പോലെ ആയിരുന്നു, തണുത്ത കാറ്റ്, അതിന്റെ കൂടെ മലയിലെ തണുപ്പും. എങ്ങനെ ഒക്കെയു കിടന്നു ഉറങ്ങി..

രാവിലെ കൃത്യം 5 മണിക്ക് ഞങ്ങൾ ഉണരുന്നു പ്രബാധ കർമങ്ങൾ കഴിച്ചു. തലേന്ന് മലയിൽ മഴ ആയതു കൊണ്ട് അന്ന് ക്യാമ്പിൽ 200 പേര് അടുപിച്ചു ഉണ്ടായിരുന്നു. അത് കൊണ്ട് ക്യാമ്പിൽ ഇത്തിരി തിരക്ക് ആയിരുന്നു.


അഗസ്ത്യ മല രണ്ടാം ദിവസം : ULTIMATE  DAY


ഇന്ന് ആയിരുന്നു ആ ദിവസം കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി അഗസ്ത്യ മലയുടെ മുകളിലേക്ക് പോകണം എന്നാ ആഗ്രഹം സഫലമായ ദിവസം.

രാവിലെ അഞ്ചു മണിക്ക് തന്നെ ചിലര് ഫോറെസ്റ്റ് guard  വെട്ടിച്ചു ക്യാമ്പിനു പുറത്തു പോയി. ഞങ്ങൾ പോകട്ടെ എന്ന് ചോദിച്ചപോൾ പറഞ്ഞത്..

guard : സർ, ഈ കാട് കഴിഞ്ഞ ഈറ്റ  കാട് ആണ്, അത് കഴിഞ്ഞു പോങ്ങാല പാറ, പിന്നെ മുട്ട് ഇടി പാറ .. ഇതിൽ മുട്ട് ഇടി പാറ വരെ വന്യ ജീവികൾ കാണും. ഇന്നലെ അവിടെ കരടിയെ ആരോ കണ്ടു എന്ന് പറഞ്ഞിരുന്നു .

ഞങ്ങൾ അത് കേട്ട് കാത്തു ഇരുന്നു.

 രാവിലെ 6 മണി ആയതു കൊണ്ട് ക്യാമ്പിൽ ഭക്ഷണം ആയില്ല.  അത് കൊണ്ട് കൊണ്ട് വന്ന ഫുഡ്‌ തന്നെ ഞങ്ങൾ കരുതി ...

ഇന്നലെ മൊത്തം കണക്കു കൂട്ടിയപ്പോൾ ഞങ്ങൾ ഏകദേശം 20 കിലോമീറ്റർ നടന്നു .. ഇനി 8 കിലോമീറ്റർ നടക്കണം, അതും ചെങ്കുത്തായ കയറ്റം....

നല്ല തണുത്ത കാറ്റും, മഞ്ഞും കാരണം മുന്നില് പോകുന്നവരെ കാണാൻ പറ്റാത്ത അവസ്ഥ ,അതിന്റെ ഇടയില കൂടി ഞങ്ങൾ നടത്തം ആരംഭിച്ചു..

ഏകദേശം 8 മണി അയപോഴെകും ഞങ്ങൾ ഈറ്റ കാട് കഴിഞ്ഞു പോങ്ങാല പാറ എത്തി.


പോങ്ങാല പാറ : ഒരു ഐഹിത്യം ഉണ്ട് ഇവിടെ, അവിടെ പോങ്ങാല വച്ച്, അഗസ്ത്യ മുനിയുടെ വിഗ്രഹത്തിന്റെ അടുത്ത് പൊയ് വന്നു കഴിഞ്ഞാലും വച്ച പായസത്തിനു ചൂട് കാണും എന്ന്.

ഞങ്ങൾ അവിടെ നിന്ന് രാവിലെ ഒരു അരുവിയിൽ കുളി ഒക്കെ കഴിഞ്ഞു , മുട്ട് ഇടി പാറ ലക്‌ഷ്യം വച്ച് നടന്നു..

മുട്ട് ഇടി പാറ അതിന്റെ പേര് എങ്ങനാ വന്നു എന്ന് കയറിയപോൾ ആണ് മനസ്സിൽ ആയതു. ഒരു ചുവട് വച്ച് അടുത്ത ചുവടു വൈക്കാൻ പോകുമ്പോൾ നമ്മുടെ കാൽ മുട്ട് നെഞ്ചിൽ ഇടിക്കും.


അങ്ങന ഉള്ള കുറച്ചു കയറ്റം, ഇത്ര ദൂരം നടന്ന നടത്തത്തിൽ ഏറ്റവും വിഷമം പിടിച്ച നടത്തം അതായിരുന്നു. കാരണം ഒന്ന് കാലു തെന്നിയാൽ താഴെ പാറയുടെ ഇടയിൽ  വന്നു വീഴും.

ഏകദേശം ഒന്പത് മണി ആയപ്പോൾ ഞങ്ങൾ അവസാന ട്രെക്കിഗ് പാറയുടെ അടുത്ത് എത്തി. അവിടെ നിന്ന് ഇനി ഉള്ള കയറ്റം നടക്കാൻ പറ്റില്ല. അതിന്റെ ചെരുവ് ഏകദേശം 80 ഡിഗ്രി വരും.. കയറിൽ പിടിച്ചു മാത്രമേ കയറാൻ പറ്റു . അങ്ങന ഉള്ള 4 കയറ്റങ്ങൾ.


ഒന്ന് പിടി വിട്ടാൽ കൊക്കയിൽ തന്നെ വീഴും. അങ്ങന ഉള്ള സാഹസമായ യാത്രയുടെ ഒടുവില ഞങ്ങൾ ലക്ഷ്യ സ്ഥാനത് എത്തി..


അവിടെ എത്തിയപ്പോൾ ആണ് അറിയുന്നത് , ഞങ്ങൾ മേഘങ്ങള്ക് മുകളില എത്തി എന്ന്. അവിടെ നിന്ന് നോക്കിയാൽ കാണാവുന്ന ഒരു കാഴ്ച പറഞ്ഞു അറിയിക്കാൻ വയ്യ....

നോട്ട് : അഗസ്ത്യ മലയുടെ മുകളിൽ  നിന്ന് ഒരു കുഞ്ഞു വ്യൂ : വട്ടത്തിൽ കാണുന്നത് ആണ് ഇന്നലെ തങ്ങിയ ബേസ് ക്യാമ്പ്‌ ... അതിനു പുറകില നടന്നു കയറിയ ചെങ്കുത്തായ മല അതിനു പുറകിൽ  വന്ന പുൽ മേട് .. അതിനു പുറകിൽ  എവിടെയോ ആണ് ഞങ്ങൾ യാത്ര തുടങ്ങിയത്.


ഒരു നീണ്ട സ്വപ്നത്തിന്റെ സാക്ഷാകാരം കഴിഞ്ഞു ,

അഗസ്ത്യ മുനിയുടെ വിഗ്രഹം ഒക്കെ കണ്ടു ഞങ്ങൾ തിരിച്ചു ഇറങ്ങി


നടക്കാൻ തുടങ്ങി. കയറുന്നതിനെ കാൽ വലിയ കഷ്ടം ആയിരുന്നു ഇറക്കം. ഓരോ പാറയിലും കാൽ ഇടിച്ചു കൈ മുറിഞ്ഞു ,ഇടയ്ക്കു ഒക്കെ ആരോ വീണു ഒക്കെ ബസ് ക്യാമ്പ്‌ ലക്‌ഷ്യം വച്ച് ഞങ്ങൾ  നടന്നു.

രാവിലെ ഞങ്ങൾ നടന്ന തണുത്ത ആ കാലാവസ്ഥ മൊത്തം മാറി, പാറയിൽ ചൂട് കൂടാൻ തുടങ്ങി. കാടിലെ കാലാവസ്ഥ ഒട്ടും പറയാൻ പറ്റാത്ത ആണ്.



നടന്നു നടന്നു ഞങ്ങൾ 1 മണിക്ക് ക്യാമ്പിൽ തിരിച്ചു എത്തി. ഞങ്ങളെ കാത്തു അവിടെ നല്ല ഒരു ഉഗ്രാൻ ഊണ് കാത്തു  ഇരിപുണ്ടായിരുന്നു.

രണ്ടു മണിക് ശേഷം ക്യാമ്പിൽ നിന്ന് പുറത്തു പോകാൻ ആര്ക്കും അനുവാദം ഇല്ല. പക്ഷെ ഞങ്ങൾ എങ്ങനെ ഒക്കെയോ പറഞ്ഞു അവിടെ നിന്ന് ഇറങ്ങി.

അപ്പൊ സമയം 2.45
"തിരിച്ചു പോക്ക്: രാവിലെ തന്നെ 20 കിലോമീറ്റർ ദൂരം ഞങ്ങൾ പൊയ് വന്നു. ഇനി ഉള്ളത് തിരിച്ചു ഉള്ള ഇരുപതോളം കിലോമീറ്റർ ആണ്.. കാലുകൾ  ആണേൽ നല്ല വേദനയും. രണ്ടും കല്പിച്ചു ഞങ്ങൾ തിരിച്ചു നടക്കാൻ തീരുമാനിച്ചു."

തിരിച്ചു ഉള്ള നടത്തം ഞങ്ങൾ ഇത്തിരി വേഗത്തിൽ ആക്കി, 8 മണികൂര് കൊണ്ട് നടന്ന ദൂരം ഞങ്ങൾ 4 മണികൂര് കൊണ്ട് നടക്കാൻ തീരുമാനിച്ചു. പക്ഷെ അത് ഒരു തെറ്റായ തീരുമാന ആയിരുന്നു.

പുൽ  മേട്  ഒക്കെ പക്ഷെ ഞങ്ങൾ ആര് മണിക് മുന്പ് കടന്നു , നാലാമത്തെ ക്യാമ്പിൽ എത്തി, അവരോടു മുന്നോട്ടു പോകാൻ ഉള്ള കാര്യം തിരക്കി. അവർ ഒരിക്കലും പോകണ്ട എന്ന് പറഞ്ഞില്ല പക്ഷെ വളരെ അപകടം ആണ് ഓരോ കാൽ വൈപ്പും എന്ന് പറഞ്ഞു. സ്വന്തം റിസ്കിൽ മുന്നോട്ട് പോകാൻ ഞങ്ങൾ റെഡി ആയി ..

സന്ധ്യ കഴിഞ്ഞു ഞങ്ങൾ ഏകദേശം ഒരു മണികൂര് കൂടി സൂര്യ പ്രകാശം ഞങ്ങളെ തുണച്ചു.

പക്ഷെ അതിനു ശേഷം കാര്യങ്ങൾ ആകെ മാറി.  കാട്ടിലെ ശബ്ദങ്ങളും പിന്നെ കൂരിരുട്ടും  മാത്രം , ഒരാള് മറ്റൊരാള ആയി ഇത്തിരി ദൂരം മാറി പോയാല പിന്നെ കണ്ടു പിടിക്കാൻ പാട് പെടും. തികച്ചും വ്യത്യസം  ആയ ഒരു അനുഭവം.

അങ്ങനെ ഒരുമിച്ചു ഒരുമിച്ചു പേര് വിളിച്ചും നടക്കാന വഴിയിൽ  ശബ്ദം ഉണ്ടാക്കിയും ഏകദേശം ഒരു എട്ടു മണി അടുപിച്ചു ഞങ്ങൾ കാട്ടിനു പുറത്തു ഇറങ്ങി....


ക്ഷീണം കാലുകൾക്  വന്ന തളര്ച്ച എല്ലാരേയും അവിടെ കൊറേ നേരം പിടിച്ചു ഇരുത്തി. തിരിച്ചു ഞങ്ങൾ വീടുകളിലേക്ക് യാത്ര ആയി

നോട്ട് : ഞങ്ങൾ കാണിച്ച ഈ ഐഡിയ ആരും കാണിക്കരുത് ഒരു ദിവസം കൂടി ക്യാമ്പിൽ കിടന്നു വേണം തിരിച്ചു ഇറങ്ങാൻ കാരണം നിങ്ങള്ക് നഷ്ടപെടുന്നത് ഒരു ദിവസം ആകാം പക്ഷെ കാട് ആണ്, എന്തും സംഭവിക്കാം .... ഞങ്ങളുടെ ഭാഗ്യം ഞങ്ങൾ എല്ലാം സേഫ് ആയി തിരിച്ചു എത്തി


ഇനി മറ്റൊരു യാത്ര കുറിപ്പ് ആയി വീണ്ടും കാണാം
                         
                                                                                                                 എന്ന് സ്വന്തം,
                                                                                                                   സുഹുർത്ത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ